Kerala

‘ബാലുവിന്റെ വയലിൻ ഞങ്ങൾക്കെല്ലാം ഒരു ലഹരിയായിരുന്നു’; യൂണിവേഴ്‌സിറ്റി പഠന കാലഘട്ടത്തെ പറ്റി എ എ റഹീം എം പി

യൂണിവേഴ്സിറ്റി കോളജിലെ പഠനകാലത്തെ, ക്ലാസ്മുറിയിലെ ഇടവേളകളില്‍ നടന്ന പാട്ട് സഭകളെ ഓര്‍ത്തെടുത്ത് എ.എ റഹീം എംപി. കണ്ണൂർ മയ്യില്‍ നടക്കുന്ന അരങ്ങുത്സവ വേദിയിൽവച്ച് സുഹൃത്തും ഗായകനുമായ ഇഷാന്‍ ദേവിനെ കണ്ടുമുട്ടിയതാണ് ഓര്‍മകളിലേക്ക് നയിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അദ്ദേഹം പങ്കിട്ടത്.(A A Rahim about university campus memories) സൗഹൃദക്കൂട്ടിലെയ്ക്ക് ഒരു ദിവസം ഒരു ജൂനിയർ പയ്യൻ വന്നു.ആദ്യ ദിവസം തന്നെ അവൻ ഹീറോ ആയി.പിന്നെ സ്ഥിരം ഞങ്ങളുടെ അരികിലെ പാട്ടുകാരനായി. ഞങ്ങളുടെ ക്‌ളാസ്മുറിയിൽ മാത്രമല്ല, യൂണിവേഴ്സിറ്റി […]

Entertainment

‘പെണ്‍മക്കള്‍ക്കായി’; വനിതാ ദിനത്തിൽ മക്കളെ സാക്ഷിയാക്കി ഷുക്കൂര്‍ വക്കീലും ഭാര്യയും വിവാഹിതരായി

വനിതാ ദിനത്തിൽ പുതിയ അദ്ധ്യായം എഴുതിച്ചേർത്ത് അഭിഭാഷകനും സിനിമാ താരവുമായ സി. ഷുക്കൂർ. മുസ്ലിം പിന്തുടർച്ചവകാശ നിയമത്തിലെ പ്രതിസന്ധി മറികടക്കാൻ സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം ഷുക്കൂർ വക്കീലും ഭാര്യ ഷീനയും വീണ്ടും വിവാഹിതരായി. മൂന്ന് പെൺമക്കളുടെ സാന്നിധ്യത്തിൽ ഹൊസ്ദുർഗ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹ ചടങ്ങുകൾ.(Advocate shukkur remarried his wife sheena) ബന്ധുക്കളുടെയും സഹപ്രവർത്തകരെയും സാക്ഷികളാക്കിയാണ് അഡ്വ. സി. ഷുക്കൂറും ഭാര്യ ഷീനയും 28 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹിതരായത്. പുതിയ ചർച്ചകൾക്കും തിരുത്തലുകളിലേക്കും ദിശ […]

Entertainment

ആറ്റുകാൽ പൊങ്കാല അനന്തപുരിയുടെ ഉത്സവമാണ്, പതിവ് തെറ്റാതെ പൊങ്കാലയ്‌ക്കെത്തി ചിപ്പി

ആറ്റുകാൽ പൊങ്കാല തിരക്കിലാണ് അനന്തപുരി. ആയിരക്കരണക്കിന് പേരാണ് പൊങ്കാല അർപ്പിക്കാനായി എത്തിയത്. എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങളും ഇക്കുറി പതിവ് തെറ്റിച്ചില്ല. ഇത്തവണയും ഈ പതിവ് തെറ്റിക്കാതെ ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിരിയിക്കുകയാണ് മലയാളികളുടെ പ്രിയതാരം ചിപ്പി. ഏതാണ്ട് ഇരുപത് വർഷത്തിലധികമായി പൊങ്കാല ഉത്സവത്തിലെ നിറ സാന്നിധ്യമാണ് നടി ചിപ്പി.(Actress chippy about attukal pongala 2023) ‘എല്ലാ വർഷവും മുടങ്ങാതെ പൊങ്കാല ഇടാൻ സാധിക്കുന്നുണ്ട്. അതൊരു വലിയ അനു​ഗ്രഹമാണ്. ആറ്റുകാൽ പൊങ്കാല എന്നത് അനന്തപുരിയുടെ ഉത്സവമാണ്. […]

Kerala

കരൾ രോഗം; നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കരള്‍ സംബന്ധിയായ അസുഖത്തിന് ചികിത്സയിലെന്നാണ് വിവരം. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പും ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ബാല വളരെ ഗുരുതരാവസ്ഥയില്‍ അമൃത ആശുപത്രിയില്‍ അഡ്മിറ്റാണ് എന്നാണ് യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ പറയുന്നത്. മിനിഞ്ഞാന്നും ബാലയെ കണ്ടിരുന്നു എന്നും കഴിഞ്ഞ ദിവസങ്ങളിലൊക്കെ ബാലയുമായി സംസാരിച്ചിരുന്നു […]

Entertainment

ആശുപത്രിവാസം കഴിഞ്ഞു, ഇന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു; പ്രാര്‍ത്ഥിച്ചവർക്ക് നന്ദി; കോട്ടയം നസീര്‍

ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തുവെന്ന് നടൻ കോട്ടയം നസീര്‍. കഴിഞ്ഞയാഴ്ച്ചയായിരുന്നു നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ പുരോഗതി നേടി സിനിമാ തിരക്കുകളിലേക്ക് മടങ്ങിയിരിക്കുകയാണ് നടന്‍. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നസീര്‍ നന്ദി പറയുകയും ചെയ്തു.(Kottayam nazeer back to cinema after hospital days) ‘ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു…എന്നെ ചികില്‍സിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും… പരിചരിച്ച […]

Entertainment

തുടക്കക്കാരെ സംബന്ധിച്ച് ഇതൊരു ചെറിയ വാക്കല്ല, ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു; വികാരഭരിതനായി ടൊവിനോ

തുടക്കക്കാരെ സംബന്ധിച്ച് ഇതൊരു ചെറിയ വാക്കല്ല, ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നെന്ന് ടൊവിനോ തോമസ്. പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതോടെ സോഷ്യൽ മീഡിയയിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, ഒരു ഇതിഹാസ അനുഭവമാണ് അവസാനിക്കുന്നത് എന്നാണ് ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.(ajayante randam moshanam shooting completed tovino shares experience) ഈ സിനിമയിൽ നിന്ന് കളരിപ്പയറ്റും കുതിര സവാരിയും ഉൾപ്പെടെ പുതിയ കഴിവുകൾ പഠിച്ചു. ഒപ്പം അഭിനേതാക്കളും അണിയറക്കാരും എന്ന […]

National

കേരളം പിടിക്കുമെന്ന് പ്രധാനമന്ത്രി; ‘പകൽ സ്വപ്നം കാണാൻ മോദിക്ക് അവകാശം ഉണ്ടെന്ന് എം എ ബേബി

കേരളത്തിൽ സർക്കാർ രൂപീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പകൽ സ്വപ്നം കാണാൻ പ്രധാനമന്ത്രിക്ക് അവകാശം ഉണ്ടെന്നായിരുന്നു ബേബിയുടെ പരിഹാസം.കേരളത്തിൽ ബിജെപിയും കോൺഗ്രസുമാണ് സഖ്യം.(Modi’s statement on kerala victory is only dream-ma baby) ക്രിമിനൽ കേസ് പ്രതിയുടെ വാക്ക് കേട്ട് ഇരുവരും ഒന്നിച്ചാണ് ഇടതുപക്ഷത്തിനെതിരെ സമരം ചെയ്യുന്നത്. ഒന്നിച്ച് സമരം ചെയ്യാൻ സാധിക്കാത്തത് നിയമസഭയിൽ മാത്രമാണ്. നിയമ സഭയിൽ ഉണ്ടായിരുന്ന ബിജെപിയുടെ അക്കൗണ്ടും സിപിഐഎം […]

Kerala

ആറ്റുകാൽ പൊങ്കാല; ഇത്തവണ കുത്തിയോട്ടത്തിന് പങ്കെടുക്കുന്നത് 743 കുട്ടികൾ

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ചുള്ള കുത്തിയോട്ടത്തിന് ഇക്കൊല്ലം പങ്കെടുക്കുന്നത് 743 കുട്ടികൾ. പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം നാളായ മാർച്ച് ഒന്ന് ബുധനാഴ്ചയാണ് ആറ്റുകാൽ ക്ഷേത്രത്തിൽ ബാലന്മാർ കുത്തിയോട്ടവ്രതം ആരംഭിച്ചത്.(Attukal pongala 2023 743 boys will participate in kuthiyottam) 743 ബാലന്‍മാരാണ് ഇക്കുറി കുത്തിയോട്ട വ്രതം അനുഷ്ടിക്കുന്നത്. പൊങ്കാല ഉല്‍സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകളിലൊന്നാണ് കുത്തിയോട്ടവ്രതം. ക്ഷേത്രക്കുളത്തില്‍ കുളിച്ച് ക്ഷേത്രനടയില്‍ പ്രാര്‍ഥിച്ച് ഏഴു വെള്ളിനാണയങ്ങള്‍ അര്‍പ്പിച്ച് മേല്‍ശാന്തിയില്‍ നിന്നു വാങ്ങുന്ന പ്രസാദം നെറ്റിയിലണിയുന്നതോടെയാണ് വ്രതാരംഭത്തിനു തുടക്കമാകുന്നത്. പൊങ്കാല ദിവസം […]

Football

ഹീറോ സൂപ്പർ കപ്പ് കേരളത്തിൽ; മത്സരങ്ങൾ കൊച്ചിയിലും കോഴിക്കോടും മഞ്ചേരിയിലും

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഹീറോ സൂപ്പർ കപ്പ് ഇന്ത്യൻ ഫുട്ബോളിലേക്ക് തിരികെ വരുന്നു. കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിലെ മത്സരങ്ങൾ കൊച്ചിയിലും കോഴിക്കോടും മഞ്ചേരിയിലുമായാണ് നടക്കുക. കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം, കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവയാണ് മത്സരങ്ങൾക്ക് വേദിയാകും എന്ന് ദി ബ്രിഡ്ജ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 8 മുതൽ 25 വരെയാണ് ടൂർണമെന്റ് അരങ്ങേറുക. ഏപ്രിൽ 3 മുതൽ യോഗ്യത മത്സരങ്ങൾ ആരംഭിക്കും. Kerala to […]

Kerala

ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് നീതി ലഭിച്ചില്ല, മരണം വരെ സമരം തുടരും; ഹർഷീന

ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് നീതി ലഭിച്ചില്ല. മരണം വരെ സമരം തുടരുമെന്ന് ഹർഷീന 24 നോട്‌ പറഞ്ഞു. ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുന്നതാണ് റിപ്പോർട്ട്. കത്രിക ഞാൻ വിഴുങ്ങിയതല്ല. പിന്നെ എവിടെ നിന്ന് വന്നു. കത്രികയുടെ കാലപ്പഴക്കം പുറത്ത് വിടണം.(Scissors left inside stomach during surgery harsheena strike continued) തനിക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ഇപ്പോൾ കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു മുന്നിൽ സമരം നടത്തുകയാണ് ഹർഷീന. 4 ദിവസമായി ഹർഷീനയുടെ സമരം തുടരുന്നു. […]