Kerala

ഹെൽത്ത് കാർഡ് : വീണ്ടും സമയം നീട്ടി

സംസ്ഥാനത്ത് ഹെൽത്ത് കാർഡിൻമേലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്രത്തോളം പേർ ഹെൽത്ത് കാർഡ് എടുത്തു എന്നത് സംബന്ധിച്ച് പരിശോധന നടത്തുന്നതാണെന്ന് മന്ത്രി അറിയിച്ചു. ( health card date extended again ) രണ്ട് പ്രാവശ്യം ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നു. പക്ഷേ ഹോട്ടൽ റസ്റ്റോറൻറ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് എല്ലാവർക്കും ഹെൽത്ത് കാർഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നൽകുന്നത്. […]

Entertainment

‘ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ നിന്ന് സെൽഫിയിലേക്കുള്ള ദൂരം’; വീണ്ടും മഹാരാജാസിലെക്ക്; മമ്മൂട്ടി

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വീണ്ടും താൻ പഠിച്ച മഹാരാജാസ് കോളജിലെത്തിയ അനുഭവം പങ്കുവച്ച് മമ്മൂട്ടി. നടൻ മമ്മൂട്ടി തന്റെ വിദ്യാഭ്യാസ കാലഘട്ടത്തെകുറിച്ച് പറയുമ്പോഴെല്ലാം എറണാകുളം മഹാരാജാസിലെ പഠനകാലം ഓർമിക്കാറുണ്ട്.(mammootty shares new video in instagram about maharajas college) സിനിമാ നടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും എല്ലാം അടുത്തറിയുകയും സ്വപ്‌നാടനം ചെയ്യുകയും ചെയ്ത സ്ഥലമാണ് മഹാരാജാസെന്ന് മമ്മൂട്ടി പറഞ്ഞു. കോളജിലെ ലൈബ്രറിയിൽ നിന്നും പഴയ മാഗസിനിലെ തന്റെ ചിത്രം നോക്കുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം. […]

Kerala

കഠിനംകുളത്ത് സന്ന്യാസ വിദ്യാർത്ഥിനി കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം കഠിനംകുളം വെട്ടുതുറയിൽ കോൺവെന്റിൽ കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപൂർ സ്വദേശിനി അന്നപൂരണിനെയാണ്(27) കോൺവെന്റിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രാവിലെ പ്രാർഥനയ്ക്ക് വരാത്തതിനാൽ കൂടെയുള്ളവർ നോക്കുമ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. തനിക്ക് കന്യാസ്ത്രീ ആകാൻ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്. വെട്ടുതുറ റോസ്മിനിയൻസ് ഔവർ ലേഡി കോൺവെന്റിലെ അന്തേവാസിയായിരുന്നു. ഒരു വർഷം മുൻപാണ് അന്നപൂരണി […]

Cricket

ഇറാനി കപ്പ്; റെസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ സർഫറാസിനും സക്സേനയ്ക്കും ഇടമില്ല

ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിൽ കർണാടകയെ സെമിഫൈനലിൽ വരെ എത്തിച്ച മായങ്ക് അഗർവാൾ രെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോർട്ട്. പരുക്കേറ്റ മുംബൈ താരം സർഫറാസ് ഖാനും കഴിഞ്ഞ രഞ്ജി സീസണിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും ടീമിൽ ഇടം നേടിയില്ല. (irani cup rest india) കഴിഞ്ഞ രഞ്ജി ട്രോഫിയിൽ അസാമാന്യ പ്രകടനം നടത്തിയ രണ്ട് താരമാണ് ജലജ് സക്സേന. കഴിഞ്ഞ ഏതാനും സീസണുകളിലായി തകർപ്പൻ ഫോമിൽ […]

Entertainment

സിസിഎൽ: കേരള സ്ട്രൈക്കേഴ്സിന് രണ്ടാം തോൽവി

സെലബ്രറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. രണ്ടാം മത്സരത്തിൽ കർണാടക ബുൾഡോസേഴ്സിനെതിരെ എട്ട് വിക്കറ്റിനാണ് കേരളത്തിൻ്റെ പരാജയം. ആദ്യ സ്പെല്ലിൽ 23 റൺസ് ലീഡ് വഴങ്ങിയ കേരളം രണ്ടാം സ്പെല്ലിൽ 83 റൺസ് വിജലയക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇത് വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഏഴാം ഓവറിൽ കർണാടക മറികടന്നു. ആദ്യ സ്പെല്ലിൽ കേരള സ്‍ട്രൈക്കേഴ്‍സ് അഞ്ച് വിക്കറ്റ് നഷ്‍ടത്തിൽ 101 റൺസ് എടുത്തു. ഇതിന് മറുപടിയായി കർണാടക 5 വിക്കറ്റ് നഷ്ടത്തിൽ 124 […]

Kerala

‘പരിശോധനയോ അന്വേഷണമോ ഇല്ല’; പൊലീസ് അക്കാദമിയില്‍ ദിവസ വേതനക്കാരുടെ നിയമനം മാനദണ്ഡങ്ങളില്ലാതെ

തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ ദിവസ വേതനക്കാരുടെ നിയമനം മാനദണ്ഡങ്ങളില്ലാതെ. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ മറികടന്ന് നിയമനം നേടിയവരില്‍ പെന്‍ഷന്‍ പ്രായം പിന്നിട്ടവരും ഉണ്ടെന്നാണ് വിവരാവകാശ രേഖ. 59 ദിവസത്തിന് ശേഷം പുതിയ ആളുകളെ നിയോഗിക്കണമെന്ന ചട്ടത്തിലാണ് അട്ടിമറി നടത്തിയത്.(daily wages appointements in kerala police academy) കാലാവധി പൂർത്തിയാക്കുന്ന മുറയ്ക്ക് നിലവിലുള്ളവരുടെ സ്ഥിരപ്പെടുത്താൽ തുടരുന്നു. സ്വീപ്പർ, കുക്ക്, ബാർബർ തുടങ്ങിയ തസ്‌തികകളിൽ 18,225 രൂപ പ്രതിമാസ ശമ്പളത്തിലാണ് ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. 2006ലെ സർക്കാർ […]

Football

നാഷണൽ ബീച്ച് ഫുട്ബോളിൽ ഗോൾ മഴ പെയ്യിച്ച് കേരളം(19-02)

നാഷണൽ ബീച്ച് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ വമ്പൻ ജയം. രണ്ടാം മത്സരത്തിൽ രാജസ്ഥാനെ ഗോൾ മഴയിൽ മുക്കിയാണ് കേരളം ജൈത്രയാത്ര തുടരുന്നത്. കേരളം 19 ഗോൾ നേടിയപ്പോൾ രാജസ്ഥാന് രണ്ടെണ്ണം മാത്രമാണ് തിരിച്ചടിക്കാൻ കഴിഞ്ഞത്. ഗുജറാത്തിലെ സൂറത്തിൽ ഫെബ്രുവരി ഒന്ന് വരെയാണ് ചാമ്പ്യൻഷിപ്പ്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളത്തിന്റെ മുന്നേറ്റനിരക്കാർ എതിരാളികൾക്ക് ഒരു പഴുതും അനുവദിക്കാതെ ഗോളുകൾ കൊണ്ട് അഭിഷേകം നടത്തുകയായിരുന്നു. നാളെ മൂന്നാം മത്സരത്തിന് ഇറങ്ങുന്ന കേരളം മധ്യപ്രദേശിനെ നേരിടും. ആദ്യ മത്സരത്തിൽ […]

Kerala

സംസ്ഥാനം അതിഗുരുതര ധനപ്രതിസന്ധിയിൽ : യുഡിഎഫ് ധവളപത്രം

സംസ്ഥാനം അതിഗുരുതര ധനപ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. മോശം നികുതി പിരിവും ധൂർത്തും അഴിമതിയും വിലകയറ്റവും സാമ്പത്തികമായി കേരളത്തെ തകർത്തുവെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. ഈ നിലയിൽ മുന്നോട്ട് പോയാൽ സംസ്ഥാനത്തിൻറെ കടം ഭാവിയിൽ 4 ലക്ഷം കോടിയിൽ എത്തുമെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. ( kerala in crucial financial crisis says udf dhavalapathram ) ഫെബ്രുവരി മൂന്നിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പ്രതിപക്ഷം ധവളപത്രം പുറത്തിറക്കുന്നത്. യുഡിഎഫ് ഉപസമിതിയാണ് സംസ്ഥാനത്തിൻറെ സാമ്പത്തിക സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. […]

Kerala

സ്റ്റാർട്ട് അപ്പ് രംഗത്ത് വീണ്ടും അന്തർദേശീയ അംഗീകാരം നേടി കേരളം; അഭിമാനമെന്ന് മന്ത്രി പി രാജീവ്

സ്റ്റാർട്ട് അപ്പ് രംഗത്ത് വീണ്ടും അന്തർദേശീയ അംഗീകാരം നേടി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ 2021-22 ആഗോള പഠനത്തിലാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-22ൽ 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയതിൽ നിന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ വലിയ നേട്ടം കൈവരിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ദക്ഷിണേഷ്യയിലെ ഏറ്റവും സ്റ്റാർട്ടപ്പ് ഹബ്ബ് […]

Kerala

ബിബിസി ഡോക്യൂമെന്ററിയിലുള്ളത് സത്യം മാത്രം, അനിൽ കെ ആന്റണിയുടെ രാജി സ്വാഗതം ചെയ്യുന്നു;വി ഡി സതീശൻ

അനിൽ കെ ആന്റണിയുടെ രാജി സ്വാഗതം ചെയ്‌ത്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രസ്താവന വ്യക്തിപരമെന്നും. പാർട്ടി നയമാണെന്നും വി ഡി സതീശൻ പറഞ്ഞു. പാർട്ടി നയം അധ്യക്ഷൻ വ്യക്തമാക്കി. സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് നിന്ന് പറയാമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ബിബിസി ഡോക്യൂമെന്ററിയിലുള്ളത് സത്യം മാത്രമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. അതേസമയം അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടാകണം എല്ലാവരുടെയും അഭിപ്രായം മാനിക്കണമെന്നും ശശി തരൂർ പറഞ്ഞു .ഇത്ര വലിയ വിഷയം ആക്കേണ്ടിയിരുന്നില്ല.ഗുജറാത്ത് കലാപ […]