Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത,2 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. മധ്യ, തെക്കൻ ജില്ലകളിൽ കിഴക്കൻ മേഖലയിലാണ് കൂടുതൽ മഴ സാധ്യത.വൈകീട്ടോടെയാകും മഴ മെച്ചപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ടയിലും വ്യാഴാഴ്ച എറണാകുളത്തും യെല്ലോ അലേർട്ടായിരിക്കും. മഴ കിട്ടുമെങ്കിലും താപനില ജാഗ്രതയും തുടരണം. അഞ്ച് ജില്ലകളിൽ താപനില മുന്നറിയിപ്പുണ്ട്.പാലക്കാട്, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്ന് (2023 ഏപ്രിൽ 24) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C […]

Kerala

‘എ.ഐ ക്യാമറകൾ ജനങ്ങളെ കുത്തിപ്പിഴിയാൻ’; രൂക്ഷ വിമർശനവുമായി കെ. സുധാകരൻ

എ.ഐ ക്യാമറകൾക്കെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ട്രാഫിക് പരിഷ്കാരങ്ങൾ മാറ്റിവെക്കണമെന്ന് കെ സുധാകരൻ പറഞ്ഞു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരു ബോധവൽക്കരണവും നടത്താതെയാണ് സർക്കാർ മുക്കിലും മൂലയിലും ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. തീരുമാനം ജനങ്ങളെ കുത്തിപ്പിഴിയാനാണ്. പിഴയും സ്പീഡ് പരിധിയും ഉൾപ്പെടെയുള്ളവ ജനങ്ങൾക്ക് വ്യാപക ആശയക്കുഴപ്പം ഉണ്ടാകുന്നു. സർക്കാറിനുള്ളത് വാഹന ഉടമകളെ കുഴിയിൽ ചാടിച്ച് പണം പിരിക്കണമെന്ന ഉദ്ദേശം മാത്രമെന്നും സുധാകരൻ കുറ്റപ്പെടുത്തി.

Kerala

കേരളം ചുട്ടുപൊള്ളുന്നു; സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യത

കേരളം ചുട്ടുപൊള്ളുന്നു,സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യത. സംസ്ഥാനത്ത് ഈ വർഷം ഇതുവരെയുണ്ടായതിൽ റെക്കോർഡ് ചൂട് ഇന്നലെ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഔദ്യോഗിക താപമാപിനികളിലാണ് റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതർ സറ്റേഷനുകളിൽ (AWS) ചിലയിടത്ത് 40° സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തി. പാലക്കാടും, കരിപ്പൂർ വിമാനത്താവളത്തിലുമാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ഇരു സ്ഥലങ്ങളിലും 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപെടുത്തിയ ( […]

Kerala

അൽഫോൺസ് കണ്ണന്താനം ബിജെപി കോർ കമ്മിറ്റിയിൽ

ബിജെപി കോർ കമ്മിറ്റി പുനസംഘടിപ്പിച്ചു. അൽഫോൺസ് കണ്ണന്താനത്തിനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കെ എസ് രാധാകൃഷ്ണൻ, പ്രഫുൽ കൃഷ്ണൻ, വി വി രാജേഷ്, നിവേദിത സുബ്രമണ്യം, കെ അനീഷ് കുമാർ എന്നിവരും കോർ കമ്മിറ്റിയിൽ. കണ്ണന്താനത്തിനെ ഉൾപ്പെടുത്തിയത് ക്രൈസ്‌തവ വിഭാഗങ്ങളോട് അടുക്കാനാണ്.(Alphons kannamthanam included in bjp core committee) ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ഗോൾഡാക്ഖാനയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു, ഇതിനു പിന്നാലെയാണ്, അൽഫോൺസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ […]

Kerala

2018 മുതൽ 5000 – 10000 ക്രിസ്തീയ വിശ്വാസികൾ ചൈനയിൽ തടവിലാക്കപ്പെട്ടു; ഏറ്റവുമധികം പീഡിപ്പിച്ചത് കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ ; വി മുരളീധരൻ

വിചാരധാരയുമായി ക്രൈസ്തവരെ ബോധവൽക്കരിക്കാനിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാർ ആദ്യം ചെയ്യേണ്ടത് പാർട്ടി ഓഫീസുകളിൽ നിന്ന് ലെനിൻ്റെയും ജോസഫ് സ്റ്റാലിൻ്റെയും ചിത്രങ്ങൾ നീക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ക്രിസ്ത്യൻ സഹോദരങ്ങളെ ഏറ്റവുമധികം പീഡിപ്പിച്ചവർ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാണ്. ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊന്നുതള്ളിയത് 50 ലക്ഷം ക്രിസ്ത്യാനികളെയാണെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.(First communist government killed 50 lakh christians-v muraleedharan) സിപിഐഎമ്മിൻ്റെ മാതൃകാ രാജ്യമായ ചൈനയിൽ ഇന്നും ബിഷപ്പുമാരെ വാഴിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. 2018 മുതൽ 5000 – 10000 […]

Entertainment

‘രാഷ്ട്രീയ പ്രവേശനമുണ്ടാവില്ല’; ബിജെപി സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനമെന്ന വാര്‍ത്ത തള്ളി ഉണ്ണി മുകുന്ദന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍ ഉണ്ണി മുകുന്ദന്‍. നിലവില്‍ സിനിമാ ചിത്രീകരണ തിരക്കിലാണെന്നും പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നും നടന്‍ പ്രതികരിച്ചു. രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ബഹുമാനമുണ്ട്. (Unni Mukundan reacts to news about his political entry through bjp ticket) രാഷ്ട്രീയ പ്രവര്‍ത്തനം നിസ്സാരമായി കാണുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ നടന്‍ വ്യക്തമാക്കി. ‘എന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ്. ‘ഗന്ധര്‍വ്വ ജൂനിയറിന്റെ’ ചിത്രീകരണ തിരക്കുകളിലാണ് ഞാനിപ്പോള്‍. വലിയ […]

Entertainment

പ്രത്യാശയുടെയും വിശ്വാസത്തിന്റെയും വീണ്ടെടുപ്പിന്റെയും ദിനത്തിൽ, ‘ഭീമൻ വാലിബൻ’; പുതിയ അപ്ഡേറ്റുമായി മോഹൻലാൽ

മലയാളികൾക്ക് ഈസ്റ്റർ ആശംസയ്‌ക്കൊപ്പം പുതിയ അപ്‌ഡേറ്റുമായി മോഹൻലാൽ. ‘മലൈക്കോട്ടൈ വാലിബന്റെ’ പുതിയ പോസ്റ്റർ പുറത്ത്. വാലിബൻ അണിയപ്രവർത്തകരുടെ ഈസ്റ്റർ ആശംസയറിയിച്ച് മോഹൻലാലാണ് പോസ്റ്റർ പങ്കുവച്ചത്. ഭീമാകാരമായ കാൽപാദങ്ങളാണ് പോസ്റ്ററിൽ കാണാനാവുക. വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 14-ന് എത്തും എന്നുള്ള പുതിയ വിവരം കൂടി മോഹൻലാൽ അറിയിച്ചിട്ടുണ്ട്.(Malaikottai Vaaliban new poster released by Mohanlal) മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്: എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്ന് ഇതാ മലയ്ക്കോട്ടൈ വാലിബൻ!പ്രത്യാശയുടെയും വിശ്വാസത്തിന്റെയും വീണ്ടെടുപ്പിന്റെയും ഈ ദിനത്തിൽ, […]

Kerala

സംസ്ഥാനത്ത് കെട്ടിടനിര്‍മാണ ഫീസ് പുതുക്കിയതിന് എതിരെ സംഘടിത ദുഷ്പ്രചാരണമാണ് നടക്കുന്നത്; മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്ത് കെട്ടിടനിര്‍മാണ ഫീസ് പുതുക്കിയതിന് എതിരെ സംഘടിത ദുഷ്പ്രചാരണമാണ് നടക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. പെര്‍മിറ്റ് ഫീസ് കാലാനുസൃതമായി പുതുക്കി എന്നത് ശരിയാണ്. എന്നാല്‍ 80 ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മ്മാണത്തിന് ഒരു പൈസ പോലും വര്‍ധിപ്പിച്ചിട്ടില്ലെന്ന കാര്യം ദുഷ്പ്രചാരണം നടത്തുന്നവര്‍ മറച്ചുവയ്ക്കുകയാണെന്ന് എംബി രാജേഷ് ഫേസ്ബുക്കിലൂടെ പറഞ്ഞു.(MB Rajesh says about new building permit issue) പെര്‍മിറ്റ് ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിരുന്ന സ്ഥിതിയാണ് ഒഴിവാക്കിയത്. ഓണ്‍ലൈനായി അപേക്ഷിച്ച് ഒരു മണിക്കൂറിനകം പെര്‍മിറ്റ് ലഭ്യമാക്കുന്ന […]

India Kerala

‘I AM tha but u r not tha’; ചിന്താ ജെറോമിനെ പരിഹസിച്ച് വിനായകന്‍

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് നടൻ വിനായകൻ. ചിന്തയുടെ ചിത്രത്തിനൊപ്പം ‘I AM tha but u r not tha’ എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ വ്യാകരണ തെറ്റുകളായിരുന്നു ചിന്തയുടെ പിശകിലെ ഏറ്റവും പുതിയത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്തയ്ക്ക് പറ്റിയ തെറ്റ് ട്രോളർമാർ ഏറ്റെടുത്തിരുന്നു. ഒന്നിന് പിറകെ ഒന്നായി ചിന്ത സമൂഹമാധ്യമങ്ങളിൽ വിവാദങ്ങളിൽ പെടുന്ന സാഹചര്യത്തിൽ ആണ് വിനായകന്റെ പരിഹാസം. ഇതിനിടെ […]

India Kerala

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ( yellow alert in two districts kerala ) 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. സംസ്ഥാനത്ത് ഇന്നുമുതൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കൻ കേരളത്തിലെ […]