India Kerala

ഷാജൻ സ്‌കറിയയുടെ നിലപാട് മതസ്പർദ്ദ വളർത്തുന്നത്, ലീഗിന് കടുത്ത വിയോജിപ്പ്; പി.എം.എ സലാം

മറുനാടൻ മലയാളി എന്നത് മാധ്യമ സ്ഥപനമായി കാണുന്നില്ലെന്ന് പി.എം.എ സലാം. ഷാജൻ സ്‌കറിയയുടെ നിലപാട് മതസ്പർദ്ദ വളർത്തുന്നത്. ലീഗിന് കടുത്ത വിയോജിപ്പുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലുകൾ അന്വേഷിക്കണം. തെറ്റായ പ്രവണതകൾ പൊലീസ് അവസാനിപ്പിച്ച് നിയമപരമായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു. അതേസമയം സ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തിരുന്നു. ഒളിവിൽ കഴിയുന്ന മറുനാടൻ മലയാളി […]

Health India Kerala Uncategorized

ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തികകള്‍ സൃഷിച്ചു

ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ ഓഫീസര്‍, നഴ്‌സ് ഗ്രേഡ്-II, ഫാര്‍മസിസ്റ്റ് ഗ്രേഡ്-II, ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ഗുണമേന്മയോടുകൂടി സാധ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 5 മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം), 8 മെഡിക്കല്‍ ഓഫീസര്‍ (പഞ്ചകര്‍മ്മ), 41 മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ), 2 മെഡിക്കല്‍ […]

India Kerala

രാവിലെ എണീറ്റ് കാല്‍ കുത്തിയത് വീടാകെ നിറയുന്ന വെള്ളത്തില്‍

തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ വാട്ടര്‍അതോറിറ്റിയുടെ പൈപ്പ് പൊട്ടി വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി. വീടിന്റെ സകല മുറികളിലേക്കും വെള്ളം ഇരച്ചുകയറിയതോടെ വീട്ടുകാര്‍ ദുരിതത്തിലായി. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് കളയുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇലഞ്ഞിപ്പുറത്ത് വിജയന്‍ നായരുടെ വീട്ടിലാണ് വെള്ളം കയറിയത്. വീട്ടുകാര്‍ രാവിലെ കട്ടിലില്‍ നിന്ന് എണീറ്റ് കാല്‍ കുത്തിയത് വീട്ടിലേക്ക് ഇരച്ചെത്തിയ വെള്ളത്തിലേക്കാണ്. ശക്തമായ മഴ പെയ്തിട്ടും അപ്പോഴൊന്നും വെള്ളം കയറാത്ത വീടിന്റെ എല്ലാ ഭാഗത്തും വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടിയതോടെ വെള്ളം കയറി. […]

India Kerala Weather

മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ മൂലം മരിച്ചത് 113 പേര്‍; കൂടുതല്‍ മരണങ്ങളും എലിപ്പനി മൂലം

പകര്‍ച്ചവ്യാധികള്‍ പിടിമുറിക്കിയ മഴക്കാലത്ത് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത് 113 പേര്‍ക്ക്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. സാധാരണ പകര്‍ച്ചപനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി,എച്ച് വണ്‍ എന്‍ വണ്‍, സിക്ക എന്നിവയാണ് മരണകാരണങ്ങള്‍. 3,80,186 പേരാണ് ഇക്കാലയളവില്‍ ചികിത്സതേടിയത്.  എലിപ്പനി കാരണമാണ് മരണങ്ങള്‍ ഏറെയും സംഭവിച്ചത്. 37 ദിവസത്തിനിടെ 54 പേരാണ് ഡെങ്കിപനി കാരണം മരിച്ചത്. ഈ വര്‍ഷം ഇതുവരെ 65 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും ഒരുമാസത്തിനുള്ളിലാണെന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നു. കൊതുക് […]

India Kerala

ഡി.വൈ.എഫ്.ഐയുടെ ‘ഹൃദയപൂർവം’ഭക്ഷണപ്പൊതിയെ പ്രശംസിച്ച് ദ ഗാർഡിയൻ

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വം പൊതിച്ചോര്‍ പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍. ദിവസവും 40,000 രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി വിജയകരവും മാതൃകാപരവുമാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ ഈ ഭക്ഷണപ്പൊതികൾക്ക് തിരിച്ചറിയൽ അടയാളങ്ങളൊന്നും പതിപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഭക്ഷണം പാകം ചെയ്യുന്നയാൾക്ക് ഗുണഭോക്താവിന്റെ ജാതിയെക്കുറിച്ചോ മതത്തെക്കുറിച്ചോ തിരിച്ചും അറിയില്ല.”ഡി വൈ എഫ് ഐ യുടെ ‘ഹൃദയപൂർവ്വം’ഭക്ഷണപ്പൊതി വിതരണം സംബന്ധിച്ച റിപ്പോർട്ടിൽ അന്താരാഷ്ട്ര […]

India Kerala

സൈക്കിൾ നിയന്ത്രണംവിട്ട് സ്കൂൾ ബസിനടിയിൽ; വിദ്യാർഥി അത്ഭുതകരമായി രക്ഷപെട്ടു

മലപ്പുറം കരുളായി കിണറ്റിങ്ങലില്‍ ഓടുന്ന സ്‌കൂള്‍ ബസിലേക്ക് സൈക്കിള്‍ ഇടിച്ച് കയറി. വിദ്യാര്‍ത്ഥിക്ക് പരുക്ക്. കരുളായി കെ.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന ഭൂമിക്കുത്തുള്ള കോട്ടുപ്പറ്റ ആതിഥ്യനാണ് പരുക്കേറ്റത് .ബുധനാഴ്ച വൈകിട്ടാണ് സംഭവം. പാലങ്കര ഭാഗത്ത് നിന്ന് സൈക്കിളില്‍ വരുകയായിരുന്ന വിദ്യാര്‍ത്ഥി കരുളായി ഭാഗത്ത് നിന്ന് വരുന്ന സ്‌കൂള്‍ ബസിലേക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റ ആതിഥ്യനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എതിർദിശയിലുള്ള ചെറിയ റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് വരികയായിരുന്ന കുട്ടിയുടെ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. സൈക്കിളിൽ […]

India Kerala

കുളത്തിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് – മലയടിയിലാണ് സംഭവം. മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അക്ഷയ്. തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച കുളത്തിലാണ് വിദ്യാർത്ഥി കുളിക്കാനിറങ്ങിയത്. രാവിലെ വീട്ടിൽ നിന്നും കുളിയ്ക്കാൻ പോയതാണെന്ന് വീട്ടുകാർ പറയുന്നു. അപകടം നടന്നയുടൻ അക്ഷയെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Health India Kerala

സംസ്ഥാനത്ത് ഇന്ന് 7 പനി മരണം; പനി ബാധിച്ചത് 10,594 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 7 പനി മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 3 പേർ ഡെങ്കിപ്പനി ബാധിച്ചും 2 പേർ എലിപ്പനി മൂലവും 2 പേർ എച്ച് വൺ എൻ വൺ ബാധിച്ചുമാണ് മരിച്ചത്. സംസ്ഥാനത്താകെ 10,594 പേർക്കാണ് പനി ബാധിച്ചത്. ഇതിൽ 56 പേർക്ക് ഡെങ്കിപ്പനിയും 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മഴ കനത്തതോടെ സംസ്ഥാനത്തു പനിബാധിതരുടെ എണ്ണവും ഉയർന്നിരിക്കുകയാണ്. പനി വന്നിട്ടും വീടുകളിൽ സ്വയംചികിത്സ ചെയ്യുന്നവർ ഇപ്പോഴും ഏറെയാണ്. പനി, ചുമ, തലവേദന, ജലദോഷം, പേശിവേദന […]

India Kerala Weather

കനത്ത മഴ; അവധി 11 ജില്ലകൾക്ക്; അലേർട്ടുകളും അറിയാം…

കനത്ത മഴയെത്തുടർന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, കാസർകോട്, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുന്‍നിശ്ചയിച്ച പരീക്ഷകൾക്കു അവധി ബാധകമല്ല. മലപ്പുറത്ത് പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചു. എംജി സര്‍വകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല. സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ […]

India Kerala Weather

14 ജില്ലകളിലും മഴസാധ്യത; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. സംസ്ഥാനത്തുടനീളം ഇന്ന് ഇന്ന് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരത്ത് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്. തിരുവനന്തപുരം കൂടാതെ കൊല്ലത്തും യല്ലോ അലേർട്ട് ആണ്. സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ എല്ലാ […]