India Kerala

മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ച ബിജു ആൻ്റണിയുടെയും റോബിൻ എഡ്വിൻ്റെയും സംസ്കാരം ഇന്ന് നടക്കും

മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ച ബിജു ആൻ്റണിയുടെയും റോബിൻ എഡ്വിൻ്റെയും സംസ്കാരം ഇന്ന് നടക്കും. പുതുക്കുറിച്ചി സെൻ്റ് മൈക്കിൾസ് ദേവാലയത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നതിലും ഫാദർ യൂജിൻ പേരയ്ക്കെതിരെ കേസെടുത്തതിലും സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. വികാരി ജനറൽ ഉൾപ്പെടെയുള്ളവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഈ മാസം 16ന് സംസ്ഥാനത്ത് ബഹുജന പ്രതികരണ സംഗമ പരിപാടികൾ സംഘടിപ്പിക്കും. മുതലപ്പൊഴിയിൽ എത്തിയ മന്ത്രിമാർ തീരദേശ മേഖലയിലെ ജനങ്ങളെ […]

India Kerala

സിനിമാ ടൂറിസത്തിന് പിന്തുണയുമായി സംവിധായകൻ മണിരത്നം; വലീയ ഊർജമെന്ന് പി.എ.മുഹമ്മദ് റിയാസ്

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി പ്രശസ്ത സിനിമാ സംവിധയകൻ മണിരത്നം. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക് മണിരത്നം തന്റെ പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്. പ്രശസ്തമായ സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തിക്കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം. മണിരത്നം സംവിധാനം ചെയ്ത് അരവിന്ദ് സ്വാമിയും മനീഷാ കൊയ് രാളയും അഭിനയിച്ച ബോംബെ എന്ന സിനിമ ചിത്രീകരിച്ച കാസർകോട്ടെ […]

India Kerala

തൊഴിലാളികളുടെ സുരക്ഷയും ക്ഷേമാനുകൂല്യങ്ങളും ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച അനുവദിക്കില്ല: തൊഴിൽ മന്ത്രി

തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമ ആനുകൂല്യങ്ങളും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും അതിൽ അലംഭാവം അനുവദിക്കില്ലെന്നും തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചില വൻകിട കെട്ടിട നിർമാണ സൈറ്റുകളിൽ തൊഴിലാളികളുടെ ജീവന് തന്നെ ഹാനികരമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിർമാണ സ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫിസർമാർ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ ചേർന്ന സംസ്ഥാനതല ഉദ്യോഗസ്ഥ പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളികൾക്ക് ആനുകൂല്യം നൽകാത്തതും […]

India Kerala

തോട്ടട അപകടം;ചികിത്സയിലായിരുന്നവരിൽ പലരെയും ഡിസ്ചാർജ് ചെയ്തു

കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന പലരെയും ഡിസ്ചാർജ് ചെയ്തു. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ 9 പേരെയും ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 11 പേരിൽ 6 പേരെയും ഡിസ്ചാർജ് ചെയ്തു. പരുക്കേറ്റ ഒരു സ്ത്രീയുടെ നില അതീവഗുരുതരമാണ്. ഇവർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. മണിപ്പാലിൽ നിന്ന് തിരുവല്ലയിലേക്കായിരുന്നു കല്ലട ബസിൻ്റെ യാത്ര. മണിപ്പാലിലും മംഗളൂരുവിലും പഠിക്കുന്ന വിദ്യാർഥികളും ബസിലുണ്ടായിരുന്നു. ബസിൻ്റെ പിന്നിലാണ് ലോറി ഇടിച്ചത്. ബസ് യാത്രക്കാരനാണ് മരിച്ചത്. അപകടത്തിൽ […]

India Kerala

മുതലപ്പൊഴിയിൽ അപകടത്തിൽ പെട്ട് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായി ഇന്നും തെരച്ചിൽ തുടരും

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപെട്ട് കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ ഇതുവരെ കണ്ടെത്താനായില്ല. മത്സ്യതൊഴിലാളികൾ, നേവി, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി വരെ ഇവർക്കായി തെരച്ചിൽ നടത്തിയിരുന്നു. സംഘം ഇന്ന് വീണ്ടും തെരച്ചിൽ തുടരും. ഇന്നലെ ഉച്ചയോടെ സ്കൂബ ഡൈവിംഗ് സംഘം സ്ഥലത്ത് എത്തിയെങ്കിലും കാലവസ്ഥ പ്രതികൂലമായതിനാൽ മടങ്ങി. ഇന്നലെ രാവിലെ 5 മണിയോടെയാണ് മുതലപൊഴി തുറമുഖ കവാടത്തിൽ അപകടം നടന്നത്. സംഭവത്തിൽ പുതുക്കുറിച്ചി സ്വദേശിയ മത്സ്യതൊഴിലാളി കുഞ്ഞുമോൻ മരണപ്പെട്ടിരുന്നു. അപകടം […]

India Kerala

വിഴിഞ്ഞത്ത് തൊഴിലാളി കിണറിൽ കുടുങ്ങിയ സംഭവം; മഹാരാജിനെ കണ്ടെത്തി

വിഴിഞ്ഞം മുക്കോലയിൽ കിണറിൽ കുടുങ്ങിയ തമിഴ്‌നാട് സ്വദേശി മഹാരാജിനെ കണ്ടെത്തി. കിണറിൽ കുടുങ്ങിക്കിടക്കുന്ന ആളെ പുറത്തെടുക്കാനായുള്ള ശ്രമം 45 മണിക്കൂറുകൾ പിന്നിട്ടു. കിണറിലെ ഉറവയുടെ സാന്നിധ്യമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്.ഫയർഫോഴ്സിനും എൻഡിആർഎഫിനും ഒപ്പം വിദഗ്ധരായ തൊഴിലാളികളും തിരച്ചിലിന് എത്തിച്ചേർന്നിട്ടുണ്ട്. മുക്കോലയിലെ രക്ഷാദൗത്യത്തിന് ആലപ്പുഴയിൽ നിന്നുള്ള 26 അംഗ സംഘമാണ് എത്തിയത്. ഇന്നലെ രാത്രി 12 മണിയോടുകൂടി എന്‍ ഡി ആർഎഫ് സംഘം സംഭവ സ്ഥലത്ത് എത്തി. ഫയർഫോഴ്സ് സംഘം ദൗത്യം ഇതുവരെ എൻഡിആർഎഫിന് കൈമാറിയിട്ടില്ല. ഏകദേശം 80 അടിയോളം […]

India Kerala

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരു മത്സ്യത്തൊഴിലാളി മരിച്ചു, മൂന്ന് പേരെ കാണാതായി

മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോൻ(42) ആണ് മരിച്ചത് .മൂന്ന് പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വള്ളം മറിഞ്ഞ് കാണാതായ നാല് പേരില്‍ കണ്ടെത്തിയ ആളെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം പുലർച്ചെ നാല് മണിയോടെയായിരുന്നു. പുതുക്കുറിച്ചി ഭാഗത്ത് നിന്നുള്ള വളളമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പുതുക്കുറുച്ചി സ്വദേശി ആന്റണിയുടെ വളളമാണ് മറിഞ്ഞത്. തീരത്തോടടുക്കവെ തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.

India Kerala

ഷാജൻ സ്‌കറിയയുടെ നിലപാട് മതസ്പർദ്ദ വളർത്തുന്നത്, ലീഗിന് കടുത്ത വിയോജിപ്പ്; പി.എം.എ സലാം

മറുനാടൻ മലയാളി എന്നത് മാധ്യമ സ്ഥപനമായി കാണുന്നില്ലെന്ന് പി.എം.എ സലാം. ഷാജൻ സ്‌കറിയയുടെ നിലപാട് മതസ്പർദ്ദ വളർത്തുന്നത്. ലീഗിന് കടുത്ത വിയോജിപ്പുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലുകൾ അന്വേഷിക്കണം. തെറ്റായ പ്രവണതകൾ പൊലീസ് അവസാനിപ്പിച്ച് നിയമപരമായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു. അതേസമയം സ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തിരുന്നു. ഒളിവിൽ കഴിയുന്ന മറുനാടൻ മലയാളി […]

Health India Kerala Uncategorized

ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തികകള്‍ സൃഷിച്ചു

ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ ഓഫീസര്‍, നഴ്‌സ് ഗ്രേഡ്-II, ഫാര്‍മസിസ്റ്റ് ഗ്രേഡ്-II, ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ഗുണമേന്മയോടുകൂടി സാധ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 5 മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം), 8 മെഡിക്കല്‍ ഓഫീസര്‍ (പഞ്ചകര്‍മ്മ), 41 മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ), 2 മെഡിക്കല്‍ […]

India Kerala

രാവിലെ എണീറ്റ് കാല്‍ കുത്തിയത് വീടാകെ നിറയുന്ന വെള്ളത്തില്‍

തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ വാട്ടര്‍അതോറിറ്റിയുടെ പൈപ്പ് പൊട്ടി വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി. വീടിന്റെ സകല മുറികളിലേക്കും വെള്ളം ഇരച്ചുകയറിയതോടെ വീട്ടുകാര്‍ ദുരിതത്തിലായി. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് കളയുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇലഞ്ഞിപ്പുറത്ത് വിജയന്‍ നായരുടെ വീട്ടിലാണ് വെള്ളം കയറിയത്. വീട്ടുകാര്‍ രാവിലെ കട്ടിലില്‍ നിന്ന് എണീറ്റ് കാല്‍ കുത്തിയത് വീട്ടിലേക്ക് ഇരച്ചെത്തിയ വെള്ളത്തിലേക്കാണ്. ശക്തമായ മഴ പെയ്തിട്ടും അപ്പോഴൊന്നും വെള്ളം കയറാത്ത വീടിന്റെ എല്ലാ ഭാഗത്തും വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടിയതോടെ വെള്ളം കയറി. […]