പകര്‍ച്ചവ്യാധികള്‍ പിടിമുറിക്കിയ മഴക്കാലത്ത് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത് 113 പേര്‍ക്ക്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. സാധാരണ പകര്‍ച്ചപനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി,എച്ച് വണ്‍ എന്‍ വണ്‍, സിക്ക എന്നിവയാണ് മരണകാരണങ്ങള്‍. 3,80,186 പേരാണ് ഇക്കാലയളവില്‍ ചികിത്സതേടിയത്. എലിപ്പനി കാരണമാണ് മരണങ്ങള്‍ ഏറെയും സംഭവിച്ചത്. 37 ദിവസത്തിനിടെ 54 പേരാണ് ഡെങ്കിപനി കാരണം മരിച്ചത്. ഈ വര്‍ഷം ഇതുവരെ 65 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും ഒരുമാസത്തിനുള്ളിലാണെന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നു. കൊതുക് […]
Tag: Kerala
ഡി.വൈ.എഫ്.ഐയുടെ ‘ഹൃദയപൂർവം’ഭക്ഷണപ്പൊതിയെ പ്രശംസിച്ച് ദ ഗാർഡിയൻ
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വം പൊതിച്ചോര്‍ പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍. ദിവസവും 40,000 രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി വിജയകരവും മാതൃകാപരവുമാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ ഈ ഭക്ഷണപ്പൊതികൾക്ക് തിരിച്ചറിയൽ അടയാളങ്ങളൊന്നും പതിപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഭക്ഷണം പാകം ചെയ്യുന്നയാൾക്ക് ഗുണഭോക്താവിന്റെ ജാതിയെക്കുറിച്ചോ മതത്തെക്കുറിച്ചോ തിരിച്ചും അറിയില്ല.”ഡി വൈ എഫ് ഐ യുടെ ‘ഹൃദയപൂർവ്വം’ഭക്ഷണപ്പൊതി വിതരണം സംബന്ധിച്ച റിപ്പോർട്ടിൽ അന്താരാഷ്ട്ര […]
സൈക്കിൾ നിയന്ത്രണംവിട്ട് സ്കൂൾ ബസിനടിയിൽ; വിദ്യാർഥി അത്ഭുതകരമായി രക്ഷപെട്ടു
മലപ്പുറം കരുളായി കിണറ്റിങ്ങലില്‍ ഓടുന്ന സ്‌കൂള്‍ ബസിലേക്ക് സൈക്കിള്‍ ഇടിച്ച് കയറി. വിദ്യാര്‍ത്ഥിക്ക് പരുക്ക്. കരുളായി കെ.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന ഭൂമിക്കുത്തുള്ള കോട്ടുപ്പറ്റ ആതിഥ്യനാണ് പരുക്കേറ്റത് .ബുധനാഴ്ച വൈകിട്ടാണ് സംഭവം. പാലങ്കര ഭാഗത്ത് നിന്ന് സൈക്കിളില്‍ വരുകയായിരുന്ന വിദ്യാര്‍ത്ഥി കരുളായി ഭാഗത്ത് നിന്ന് വരുന്ന സ്‌കൂള്‍ ബസിലേക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റ ആതിഥ്യനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എതിർദിശയിലുള്ള ചെറിയ റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് വരികയായിരുന്ന കുട്ടിയുടെ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. സൈക്കിളിൽ […]
കുളത്തിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു
കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് – മലയടിയിലാണ് സംഭവം. മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അക്ഷയ്. തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച കുളത്തിലാണ് വിദ്യാർത്ഥി കുളിക്കാനിറങ്ങിയത്. രാവിലെ വീട്ടിൽ നിന്നും കുളിയ്ക്കാൻ പോയതാണെന്ന് വീട്ടുകാർ പറയുന്നു. അപകടം നടന്നയുടൻ അക്ഷയെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്ഥാനത്ത് ഇന്ന് 7 പനി മരണം; പനി ബാധിച്ചത് 10,594 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 7 പനി മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 3 പേർ ഡെങ്കിപ്പനി ബാധിച്ചും 2 പേർ എലിപ്പനി മൂലവും 2 പേർ എച്ച് വൺ എൻ വൺ ബാധിച്ചുമാണ് മരിച്ചത്. സംസ്ഥാനത്താകെ 10,594 പേർക്കാണ് പനി ബാധിച്ചത്. ഇതിൽ 56 പേർക്ക് ഡെങ്കിപ്പനിയും 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മഴ കനത്തതോടെ സംസ്ഥാനത്തു പനിബാധിതരുടെ എണ്ണവും ഉയർന്നിരിക്കുകയാണ്. പനി വന്നിട്ടും വീടുകളിൽ സ്വയംചികിത്സ ചെയ്യുന്നവർ ഇപ്പോഴും ഏറെയാണ്. പനി, ചുമ, തലവേദന, ജലദോഷം, പേശിവേദന […]
കനത്ത മഴ; അവധി 11 ജില്ലകൾക്ക്; അലേർട്ടുകളും അറിയാം…
കനത്ത മഴയെത്തുടർന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, കാസർകോട്, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുന്‍നിശ്ചയിച്ച പരീക്ഷകൾക്കു അവധി ബാധകമല്ല. മലപ്പുറത്ത് പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചു. എംജി സര്‍വകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല. സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ […]
14 ജില്ലകളിലും മഴസാധ്യത; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. സംസ്ഥാനത്തുടനീളം ഇന്ന് ഇന്ന് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരത്ത് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്. തിരുവനന്തപുരം കൂടാതെ കൊല്ലത്തും യല്ലോ അലേർട്ട് ആണ്. സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ എല്ലാ […]
സംസ്ഥാനത്ത് വീണ്ടും പനിമരണം; തിരുവനന്തപുരത്ത് 48 കാരി മരിച്ചു
സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീലയാണ് മരിച്ചത്. 48 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സുശീല രണ്ട് ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൗണ്ട് കുറഞ്ഞതിനെ തുടർന്നാണ് വിതുര ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. അതേസമയം സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെയും പകര്‍ച്ചപ്പനി ബാധിതരുടെയും എണ്ണത്തില്‍ […]
തീവ്ര മഴയ്ക്ക് സാധ്യത; എറണാകുളത്ത് ഇന്ന് റെഡ് അലേർട്ട്; നാളെ ഇടുക്കിയിലും കണ്ണൂരിലും
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് എറണാകുളം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചി. പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർ്ടട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെ ഇടുക്കിയിലും കണ്ണൂരിലും റെഡ് അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, […]
വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു; സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,240 രൂപയാണ്. ജൂലൈ ആദ്യ ദിനം ഉയർന്ന സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ജൂലൈ ഒന്നിന് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5405 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞു. വിപണി […]












