West Nile Virus - Symptoms
India Kerala

വെസ്റ്റ് നൈല്‍ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല

പരപ്പനങ്ങാടിയില്‍ സമീപ ദിവസം മറ്റൊരാള്‍ക്ക് കൂടി വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈറസ് ഉറവിടം കണ്ടെത്താന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയാണ് അധികൃതര്‍ മലപ്പുറം വേങ്ങരയില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറുവയസുകാരന്‍ മരിച്ച സംഭവത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല. പ്രദേശത്ത് കൂട്ടത്തോടെ ചത്ത നിലയില്‍ കാണപ്പെട്ട കാക്കകളില്‍ നിന്ന് ശേഖരിച്ച രക്ത സാംപിള്‍ പരിശോധനയില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. ഇതോടെ പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ മാര്‍ച്ചിലാണ് വേങ്ങര കണ്ണമംഗലത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറുവയസുകാരന്‍ മരണപ്പെട്ടത്. ഇതിന് […]

India Kerala

തട്ടമിട്ടതിന് വിദ്യാര്‍ഥിനിയെ പുറത്താക്കിയ സംഭവം

തട്ടമിട്ട് സ്കൂളില്‍ ചെന്നതിന് വിദ്യാര്‍ഥിനിയെ പുറത്താക്കിയ വിഷയത്തില്‍ മാതാപിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കി. തിരുവനന്തപുരം കഴക്കൂട്ടം മേനംകുളം ജ്യോതിനിലയം സ്‌കൂളിനെതിരെയാണ് പരാതി. അതേസമയം വസ്ത്രധാരണത്തില്‍ മാറ്റം വരുത്തില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി ഈ അധ്യയന വര്‍ഷം സ്കള്‍ തുറന്ന് ക്ലാസിലെത്തിയപ്പോഴാണ് ഷംഹാന ഷാജഹാന്‍ എന്ന വിദ്യാര്‍ഥിനിയോട് തട്ടം മാറ്റാന്‍ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. തട്ടം മാറ്റാന്‍ തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ ടിസി നല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് മാതാപിതാക്കള്‍ പരാതി നല്‍കി. അതേസമയം പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ […]

India Kerala

പാലാരിവട്ടം മേല്‍പ്പാലം; നിർണ്ണായക രേഖകൾപിടിച്ചെടുത്തതായി വിജിലൻസ്

കൊച്ചി പാലാരിവട്ടം മേൽപ്പാലനിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുടെ ഓഫീസിൽ നടന്ന റെയ്‌ഡിൽ നിർണ്ണായക രേഖകൾ പിടിച്ചെടുത്തതായി വിജിലൻസ്. പര്‍ച്ചേസ് രേഖകളുള്‍പ്പെടെ നിര്‍ണായകമായ നാല്‍പത് രേഖകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തിട്ടുണ്ട്. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എല്ലാവരുടെയും പങ്ക് വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലാരിവട്ടം പാലം നിര്‍മാണ അഴിമതി അന്വേഷണത്തിന്റെ ഭാഗമായി കരാറുകാരായ ആര്‍.ഡി.എസ് പ്രൊജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനന്പള്ളി നഗറിലുള്ള റീജിനല്‍ ഓഫീസിലും മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിന്റെ കാക്കനാട്ടെ […]

India Kerala

നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം സി.പി.എം സ്പോണ്‍സേഡെന്ന് സെന്‍കുമാര്‍

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം സി.പി.എം സ്പോണ്‍സേഡ് ആണെന്ന് മുന്‍ ഡി.ജി.പി സെന്‍കുമാര്‍. സര്‍വീസ് സ്റ്റോറി ആയ എന്‍റെ പൊലീസ് ജീവിതമെന്ന പുസ്തകത്തിലാണ് സെന്‍കുമാറിന്‍റെ ആരോപണങ്ങള്‍. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ല. ലോക്നാഥ് ബെഹ്റ അടക്കം ഡി.ജി.പിമാര്‍ക്കെതിരെയും ഗുരുതര ആക്ഷേപമാണ് സെന്‍കുമാര്‍ സര്‍വീസ് സ്റ്റോറിയില്‍ ഉന്നയിക്കുന്നത്. ടി.പി സെന്‍കുമാറിന്‍റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തിലാണ് ഗുരുതര സ്വഭാവമുള്ള വെളിപ്പെടുത്തലുകളുള്ളത്. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതിന് പിന്നില്‍ സി.പി.എം ആകാമെന്നും ഷുക്കൂര്‍ വധക്കേസില്‍ കൃത്യമായ അന്വേഷണം […]

India Kerala

പാനായിക്കുളം കേസിന്‍റെ പേരില്‍ തന്നെ പീഡിപ്പിച്ചെന്ന് മുന്‍ മജിസ്ട്രേറ്റിന്‍റെ വെളിപ്പെടുത്തല്‍

പാനായിക്കുളം കേസിന്‍റെ പേരില്‍ വേട്ടയാടപ്പെട്ടവരില്‍ നിരപരാധികളായ യുവാക്കള്‍ മാത്രമല്ല, നീതിയുടെ കാവല്‍ക്കാരനായിരുന്ന ഒരു മജിസ്ട്രേറ്റ് കൂടിയുണ്ട്. കേസിലെ പ്രതിക്ക് ജാമ്യം നല്‍കിയതിന്‍റെ പേരില്‍ തന്നെ പുറത്താക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ അടക്കമുള്ളവര്‍ ശ്രമിച്ചുവെന്ന് പറവൂര്‍ മജിസ്ട്രേറ്റായിരുന്ന മുഹമ്മദ് താഹ വെളിപ്പെടുത്തി. പാനായിക്കുളം കേസ് ആര്‍ക്കോ വേണ്ടി കെട്ടിച്ചമച്ചതാണ്. തനിക്ക് പീഡനം ഏല്‍ക്കേണ്ടിവന്നത് മുസ്‍ലിമായതിനാലാണ്. സിമിക്കാരനെന്ന് തന്നെ ആക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു.

India Kerala

മൂന്ന് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു

ആലുവയില്‍ മാതാവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. കോട്ടയത്ത് നിന്നുള്ള വിദ്ഗദ സംഘം ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചു. കുറ്റസമ്മതം നടത്തിയ കുട്ടിയുടെ മതാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആലുവയില്‍ മാതാവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. തലച്ചോറിന്റെ പലഭാഗത്തും ഇപ്പോഴും നീര്‍ക്കെട്ടുണ്ടെന്നും കോട്ടയത്ത് നിന്നുള്ള വിദഗ്ദ സംഘം കുട്ടിയെ പരിശോധിച്ച ശേഷം […]

India Kerala

കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് മോദി

കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ ഐക്യ സന്ദേശം രാജ്യം മുഴുവന്‍ നൽകാനാണ് രാഹുല്‍ വയനാട്ടിൽ മത്സരിക്കുന്നതെങ്കിൽ അത്‌ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ആകാത്തതെന്തെന്നും മോദി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ലാവ്‍ലിന്‍ അഴിമതിയുടെ നിഴലിലാണെന്നും തിരുവനന്തപുരത്ത് മോദി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ പ്രീണനനയമാണെന്ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന എന്‍.ഡി.എ പൊതുയോഗത്തില്‍ മോദി വിമര്‍ശിച്ചു. ഈശ്വരന്റെ പേര് പറയുന്നവരെ ഇടത് സർക്കാർ ജയിലിലാക്കുകയാണെന്നും മോദി ആവര്‍ത്തിച്ചു.ബി.ജെ.പി വിശ്വാസങ്ങളുടെ […]

India Kerala

ഈ ആംബുലന്‍സിന് വഴി കൊടുക്കണേ…. തത്സമയ ദൃശ്യങ്ങള്‍

ട്രാഫിക് സിനിമാ മാതൃകയില്‍ ആംബുലന്‍സ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം കിലോമീറ്ററുകള്‍ താണ്ടിക്കഴിഞ്ഞു. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്‌ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. ഇന്ന് രാവിലെയാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്. KL-60 – J 7739 എന്ന നമ്പർ ആംബുലൻസിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്. ഇതിനിടെ കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് […]

India National

മോദി നാമനിര്‍ദേശ പത്രികയില്‍ സ്വത്തുവിവരം മറച്ചുവെച്ചെന്ന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശ പത്രികയില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചെന്ന് കോൺഗ്രസ്. 2007ലെ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗാന്ധിനഗറില്‍ സ്വന്തം ഭൂമിയുണ്ടെന്ന് മോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇക്കാര്യം മറച്ചുവെച്ചു. പകരം മറ്റൊരു ഭൂമിയുടെ വിവരങ്ങളാണ് മോദി നല്‍കിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 2006ല്‍ അരുണ്‍ ജെയ്റ്റിലിയുടെ നാമനിര്‍ദേശ പത്രികയിലും മോദിയുടെ ഇതേ ഭൂമി പരാമർശിച്ചിരുന്നു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

India Kerala

തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ക്ഷേത്രത്തിലെ മൈക്ക് സി.പി.എം നേതാക്കള്‍ ഓഫ് ചെയ്തോ ?

ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസവിരുദ്ധരാണെന്ന വലിയ പ്രചാരണം നാടാകെ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ അത് വോട്ടാക്കി മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് മറ്റ് രണ്ട് മുന്നണികളും പ്രത്യേകിച്ച് ബിജെപി. അതെങ്ങനെ സമൂഹത്തില്‍ പ്രതിഫലിക്കുമെന്നത് കണ്ടുതന്നെ അറിയേണ്ടുന്ന കാര്യവുമാണ്. പക്ഷെ വിശ്വാസി സമൂഹത്തിന്റെ മൊത്തക്കുത്തക ഏറ്റെടുക്കാനും അവര്‍ക്കിടയില്‍ തീവ്രവികാരം ആളിക്കത്തിക്കാനുമായി നുണകളും പ്രകോപനങ്ങളും സൃഷ്ടിക്കുന്നത് അപകടകരമാണെന്ന് പറയാതെ വയ്യ. ഏറ്റവും അവസാനമായി ചില മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നൊരു വാര്‍ത്ത ശ്രദ്ധിക്കുക, ‘തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരിപാടിക്കിടെ നാമജപം കേട്ട മുഖ്യമന്ത്രി […]