India Kerala

സ്ത്രീകളുടെ മുസ്‍ലിം പള്ളി പ്രവേശനം: ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സ്ത്രീകള്‍ക്ക് നമസ്കാരത്തിനും പ്രാര്‍ത്ഥനക്കും എല്ലാ മുസ്‍ലിം പള്ളികളിലും പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ജമാഅത്തെ ഇസ്‍ലാമി, മുജാഹിദ് വിഭാഗങ്ങളുടെ പള്ളികളില്‍ സ്ത്രീ പ്രവേശനം അനുവദിക്കുമ്പോള്‍ സുന്നി വിഭാഗങ്ങളുടെ പള്ളികളില്‍ വിലക്ക് തുടരുകയാണ്. ചില സുന്നി പള്ളികളോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് പ്രത്യേകം സ്ഥലമാണ് അനുവദിച്ചിട്ടുള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിലക്ക് മൌലികാവകാശ ലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പരാതിയുണ്ട്. ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ചാണ് […]

India Kerala

സര്‍വേകളുടെ സാധ്യത

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് നാടെങ്ങും. മഹാനഗരങ്ങള്‍ മുതല്‍ നാട്ടിന്‍പുറങ്ങളിലെ അങ്ങാടിക്കടകളില്‍ വരെ വോട്ട് ചര്‍ച്ചകളാണ്. ജയ,പരാജയങ്ങളും,വോട്ടുശതമാനവുമെല്ലാം സജീവ ചര്‍ച്ചാവിഷയങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ ഭരണ ചക്രം തിരിക്കാനുള്ള രാഷ്ട്രീയ അങ്കത്തിനാണ് രാജ്യം വേദിയാകുന്നത്.തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും പ്രസക്തമാകുന്ന ഒന്നാണ് സര്‍വേകള്‍. മണ്ഡലങ്ങളുടെ പൊതു രാഷ്ട്രീയ ചിന്തയും അതാത് സമയങ്ങളിലെ പൊതു പ്രശ്നങ്ങളുമാണ് ഓരോ സര്‍വേകളുടേയും വിധി നിര്‍ണ്ണയിക്കുന്നത്. മിക്കവാറും എല്ലാ തെരഞ്ഞെടുപ്പുകളുടേയും പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുമ്പേ തന്നെ സര്‍വേകള്‍ ആരംഭിക്കുന്നു. സീ വോട്ടര്‍ ഉള്‍പ്പെടെ […]

India Kerala

മുഖ്യശത്രു ബി.ജെ.പി; സി.പി.എമ്മിനെ ശത്രുവായി കാണാൻ ഇത് നിയമസഭാ തെരഞ്ഞെടുപ്പല്ല: ഖുശ്ബു

തെരഞ്ഞെടുപ്പിൽ മുഖ്യശത്രു ബി.ജെ.പി തന്നെയാണെന്നും സി.പി.എമ്മിനെ ശത്രുവായി കാണാൻ ഇത് നിയമസഭാ തെരഞ്ഞെടുപ്പ് അല്ലെന്നും എ.ഐ.സി.സി വക്താവും നടിയുമായ ഖുശ്ബു. ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ അഭിപ്രായം തന്നെയാണ് തനിക്കുള്ളത്. എന്നാൽ നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരം മാറ്റാൻ സമയമെടുക്കുമെന്നും ഖുശ്ബു വയനാട്ടിൽ പറഞ്ഞു രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ ഖുശ്ബു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തത് ഇന്ത്യക്കാർക്ക് പറ്റിയ തെറ്റായിരുന്നു. അത് തിരുത്താനുള്ള സമയമാണ് ഈ തെരഞ്ഞെടുപ്പ് എന്നും […]

India Kerala

അഞ്ച് മണ്ഡലങ്ങളില്‍ കോ-ലീ-ബി സഖ്യമെന്ന് കോടിയേരി

സംസ്ഥാനത്തെ അഞ്ച് മണ്ഡ‍ലങ്ങളില്‍ കോ-ലീ-ബി സഖ്യമുണ്ടെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വടകരയില്‍ കെ മുരളീധരനെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആക്കിയത് ആര്‍.എസ്.എസിനോട് ചോദിച്ചിട്ടാണെന്ന് കോടിയേരി മീഡിയവണിനോട് പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലും യു.ഡി.എഫ് – ആര്‍.എസ്.എസ് ധാരണയുണ്ടെന്ന് കോടിയേരി ആരോപിച്ചു. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ വോട്ട് മറിക്കാന്‍ യു.ഡി.എഫ് ആര്‍.എസ്.എസ് ധാരണയുണ്ടെന്ന ആരോപണം പ്രചാരണ രംഗത്ത് കൂടുതല്‍ ശക്തമാക്കാനാണ് സി.പി.എം നേതൃത്വത്തിന്‍റെ തീരുമാനം. കണ്ണൂര്‍, വടകര മണ്ഡലങ്ങളിലെ ധാരണയെ കുറിച്ച് കടുത്ത […]

India Kerala

സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ച് കുടിയൊഴിപ്പിക്കല്‍‍‍‍‍‍‍‍‍‍ ഭീഷണി നേരിടുന്നവരുടെ കുടുംബസംഗമം

ദേശീയപാതക്കായി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരുടെ കുടുംബ സംഗമം നടന്നു. എറണാകുളം ലോക്സഭ മണ്ഡലത്തിലെ മിക്ക സ്ഥാനാര്‍ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സംഗമം നടന്നത്. കാലങ്ങളായി തുടരുന്ന സമരത്തിന് പരിഹാരം കാണുമെന്ന് ഓരോ സ്ഥാനാര്‍ഥിയും ഉറപ്പ് നല്‍കി. ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള പ്രദേശത്തെ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്. കൂനമ്മാവ് ചിത്തിരകവലയിലെ സംയുക്ത സമര സമിതിയുടെ സമരപ്പന്തലിലാണ് ഇവര്‍ ഒത്തുകൂടിയത്. മുന്‍പ് ദേശീയപാതക്കായി കുടിയൊഴിഞ്ഞവരാണ് വീണ്ടും എന്‍.എച്ച് ബൈപ്പാസിനായി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. വര്‍ഷങ്ങളായി സമരം ചെയ്യുന്ന […]

India Kerala

മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

മലപ്പുറം കൂട്ടിലങ്ങാടിയിൽ വാഹനാപകടത്തില്‍ മൂന്ന് മരണം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ടാങ്കർ ലോറി ഗുഡ്സ് ഓട്ടോയുമായി ഇടിച്ചാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളില്‍ മൂന്ന് പേരാണ് മരിച്ചത്. ഷബീറലി, സൈദുല്‍ ഖാന്‍, സാദത്ത് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

India Kerala

തലയ്ക്കു പരിക്കേറ്റ തരൂരിനെ കാണാന്‍ നിര്‍മല സീതാരാമന്‍ എത്തിയപ്പോള്‍

തുലഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ നിര്‍മല സീതാരാമന്‍ ഇന്ന് രാവിലെയാണ് ശശി തരൂരിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത്. നിര്‍മല സീതാരാമന്‍ തന്നെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രം ട്വിറ്ററിലൂടെ ശശി തരൂര്‍ പങ്കുവെച്ചു. നിര്‍മല സീതാരാമന്‍ കാണിച്ച മര്യാദ ഇന്ത്യന്‍ രാഷ്ടീയത്തില്‍ അപൂര്‍വമാണെന്നും വളരെയധികം സന്തോഷമുണ്ടെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോണ്‍ഗ്രസ് […]

India Kerala

രാഹുല്‍ ഗാന്ധി കേരളത്തില്‍

യു.ഡി.എഫ് പ്രചാരണ പരിപാടികള്‍ക്ക് ആവേശം പകരാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍. ഇന്ന് സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളില്‍ രാഹുല്‍ സജീവമാകും. നാളെ സ്വന്തം മണ്ഡലമായ വയനാട്ടില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. ഇന്നലെ രാത്രിയാണ് രാഹുല്‍ ഗാന്ധി രണ്ട് ദിവസത്തെ പര്യടനത്തിനായി സംസ്ഥാനത്തെത്തിയത്. ഒന്‍പത് ജില്ലകളിലെ പൊതുയോഗത്തില്‍ രാഹുല്‍ പ്രസംഗിക്കും. രാഹുലിന്റെ രണ്ടാം വരവ് സംസ്ഥാനത്തെ യു.ഡി.എഫ് ക്യാമ്പുകള്‍ക്ക് കൂടുതല്‍ ആവേശം പകരുമെന്നാണ് വിലയിരുത്തല്‍. ഇന്ന് രാവിലെ കൊല്ലം ജില്ലയിലെ പത്തനാപുരത്തും പിന്നീട് പത്തനംതിട്ടയിലെയും […]

India Kerala

ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പത്തനംതിട്ടയിലേക്ക്

ബി.ജെ.പിക്കാര്‍ കൂട്ടത്തോടെ പത്തനംതിട്ടയില്‍ പ്രചാരണത്തിനിറങ്ങിയതായി ബി.ഡി.ജെ.എസിന് പരാതി. ഇതോടെ മാവേലിക്കര മണ്ഡലത്തിലെ എന്‍.ഡി.എയുടെ പ്രചാരണം അവതാളത്തിലായി. എന്നാല്‍ ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ വയനാട്ടില്‍ പോയെന്നാണ് ബി.ജെ.പിയുടെ വാദം. മാവേലിക്കരയിലെ എന്‍.ഡി.എ പ്രചാരണത്തിന് ആളുകളെ കൂട്ടി പ്രചാരണം ശക്തിപ്പെടുത്തണമെന്ന തീരുമാനമുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര ആളില്ല. പ്രവര്‍ത്തകരധികവും പ്രവര്‍ത്തിക്കുന്നത് പത്തനംതിട്ടയിലാണെന്നും അതുകൊണ്ട് രാവിലെ തുടങ്ങുന്ന പ്രചാരണത്തിന് മാത്രമല്ല സ്‌ക്വാഡിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ആളില്ലെന്നാണ് ബി.ഡി.ജെ.എസ് പരാതി പറയുന്നത്. ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, കൊട്ടാരക്കര, മാവേലിക്കര എന്നീ പ്രദേശങ്ങളിലുളള ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പത്തനംതിട്ടയിലെ […]

India Kerala

‘തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പാണ് മിനിമം വരുമാന പദ്ധതിയുമെന്ന് തോമസ് ഐസക്ക് തെറ്റിദ്ധരിച്ചു

തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പ് പദ്ധതിയാണ് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പാവങ്ങള്‍ക്കുള്ള 72,000 രൂപയുടെ മിനിമം വരുമാന പദ്ധതിയും എന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് തെറ്റിദ്ധരിച്ചതാണ് അദ്ദേഹത്തിന്റെ വിമര്‍ശനത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് തൊഴിലുറപ്പ് വരുത്തി കൂലിയായി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം 72000 രൂപ നിക്ഷേപിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി ദാരിദ്ര്യം തുടച്ചു നീക്കുന്നതിനുള്ള ഐതിഹാസികമായ കാല്‍വെയ്‌പ്പാണ്. സാമ്ബത്തിക വിദഗ്ധരുമായി മാസങ്ങളോളം കൂടിയാലോചിച്ച്‌ തയ്യാറാക്കിയ പദ്ധതി വെറുമൊരു വാഗ്ദാനമല്ല, […]