India Kerala

നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം സി.പി.എം സ്പോണ്‍സേഡെന്ന് സെന്‍കുമാര്‍

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം സി.പി.എം സ്പോണ്‍സേഡ് ആണെന്ന് മുന്‍ ഡി.ജി.പി സെന്‍കുമാര്‍. സര്‍വീസ് സ്റ്റോറി ആയ എന്‍റെ പൊലീസ് ജീവിതമെന്ന പുസ്തകത്തിലാണ് സെന്‍കുമാറിന്‍റെ ആരോപണങ്ങള്‍. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ല. ലോക്നാഥ് ബെഹ്റ അടക്കം ഡി.ജി.പിമാര്‍ക്കെതിരെയും ഗുരുതര ആക്ഷേപമാണ് സെന്‍കുമാര്‍ സര്‍വീസ് സ്റ്റോറിയില്‍ ഉന്നയിക്കുന്നത്. ടി.പി സെന്‍കുമാറിന്‍റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തിലാണ് ഗുരുതര സ്വഭാവമുള്ള വെളിപ്പെടുത്തലുകളുള്ളത്. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതിന് പിന്നില്‍ സി.പി.എം ആകാമെന്നും ഷുക്കൂര്‍ വധക്കേസില്‍ കൃത്യമായ അന്വേഷണം […]

India Kerala

പാനായിക്കുളം കേസിന്‍റെ പേരില്‍ തന്നെ പീഡിപ്പിച്ചെന്ന് മുന്‍ മജിസ്ട്രേറ്റിന്‍റെ വെളിപ്പെടുത്തല്‍

പാനായിക്കുളം കേസിന്‍റെ പേരില്‍ വേട്ടയാടപ്പെട്ടവരില്‍ നിരപരാധികളായ യുവാക്കള്‍ മാത്രമല്ല, നീതിയുടെ കാവല്‍ക്കാരനായിരുന്ന ഒരു മജിസ്ട്രേറ്റ് കൂടിയുണ്ട്. കേസിലെ പ്രതിക്ക് ജാമ്യം നല്‍കിയതിന്‍റെ പേരില്‍ തന്നെ പുറത്താക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ അടക്കമുള്ളവര്‍ ശ്രമിച്ചുവെന്ന് പറവൂര്‍ മജിസ്ട്രേറ്റായിരുന്ന മുഹമ്മദ് താഹ വെളിപ്പെടുത്തി. പാനായിക്കുളം കേസ് ആര്‍ക്കോ വേണ്ടി കെട്ടിച്ചമച്ചതാണ്. തനിക്ക് പീഡനം ഏല്‍ക്കേണ്ടിവന്നത് മുസ്‍ലിമായതിനാലാണ്. സിമിക്കാരനെന്ന് തന്നെ ആക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു.

India Kerala

മൂന്ന് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു

ആലുവയില്‍ മാതാവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. കോട്ടയത്ത് നിന്നുള്ള വിദ്ഗദ സംഘം ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചു. കുറ്റസമ്മതം നടത്തിയ കുട്ടിയുടെ മതാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആലുവയില്‍ മാതാവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. തലച്ചോറിന്റെ പലഭാഗത്തും ഇപ്പോഴും നീര്‍ക്കെട്ടുണ്ടെന്നും കോട്ടയത്ത് നിന്നുള്ള വിദഗ്ദ സംഘം കുട്ടിയെ പരിശോധിച്ച ശേഷം […]

India Kerala

കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് മോദി

കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ ഐക്യ സന്ദേശം രാജ്യം മുഴുവന്‍ നൽകാനാണ് രാഹുല്‍ വയനാട്ടിൽ മത്സരിക്കുന്നതെങ്കിൽ അത്‌ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ആകാത്തതെന്തെന്നും മോദി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ലാവ്‍ലിന്‍ അഴിമതിയുടെ നിഴലിലാണെന്നും തിരുവനന്തപുരത്ത് മോദി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ പ്രീണനനയമാണെന്ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന എന്‍.ഡി.എ പൊതുയോഗത്തില്‍ മോദി വിമര്‍ശിച്ചു. ഈശ്വരന്റെ പേര് പറയുന്നവരെ ഇടത് സർക്കാർ ജയിലിലാക്കുകയാണെന്നും മോദി ആവര്‍ത്തിച്ചു.ബി.ജെ.പി വിശ്വാസങ്ങളുടെ […]

India Kerala

ഈ ആംബുലന്‍സിന് വഴി കൊടുക്കണേ…. തത്സമയ ദൃശ്യങ്ങള്‍

ട്രാഫിക് സിനിമാ മാതൃകയില്‍ ആംബുലന്‍സ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം കിലോമീറ്ററുകള്‍ താണ്ടിക്കഴിഞ്ഞു. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്‌ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. ഇന്ന് രാവിലെയാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്. KL-60 – J 7739 എന്ന നമ്പർ ആംബുലൻസിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്. ഇതിനിടെ കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് […]

India National

മോദി നാമനിര്‍ദേശ പത്രികയില്‍ സ്വത്തുവിവരം മറച്ചുവെച്ചെന്ന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശ പത്രികയില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചെന്ന് കോൺഗ്രസ്. 2007ലെ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗാന്ധിനഗറില്‍ സ്വന്തം ഭൂമിയുണ്ടെന്ന് മോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇക്കാര്യം മറച്ചുവെച്ചു. പകരം മറ്റൊരു ഭൂമിയുടെ വിവരങ്ങളാണ് മോദി നല്‍കിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 2006ല്‍ അരുണ്‍ ജെയ്റ്റിലിയുടെ നാമനിര്‍ദേശ പത്രികയിലും മോദിയുടെ ഇതേ ഭൂമി പരാമർശിച്ചിരുന്നു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

India Kerala

തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ക്ഷേത്രത്തിലെ മൈക്ക് സി.പി.എം നേതാക്കള്‍ ഓഫ് ചെയ്തോ ?

ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസവിരുദ്ധരാണെന്ന വലിയ പ്രചാരണം നാടാകെ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ അത് വോട്ടാക്കി മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് മറ്റ് രണ്ട് മുന്നണികളും പ്രത്യേകിച്ച് ബിജെപി. അതെങ്ങനെ സമൂഹത്തില്‍ പ്രതിഫലിക്കുമെന്നത് കണ്ടുതന്നെ അറിയേണ്ടുന്ന കാര്യവുമാണ്. പക്ഷെ വിശ്വാസി സമൂഹത്തിന്റെ മൊത്തക്കുത്തക ഏറ്റെടുക്കാനും അവര്‍ക്കിടയില്‍ തീവ്രവികാരം ആളിക്കത്തിക്കാനുമായി നുണകളും പ്രകോപനങ്ങളും സൃഷ്ടിക്കുന്നത് അപകടകരമാണെന്ന് പറയാതെ വയ്യ. ഏറ്റവും അവസാനമായി ചില മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നൊരു വാര്‍ത്ത ശ്രദ്ധിക്കുക, ‘തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരിപാടിക്കിടെ നാമജപം കേട്ട മുഖ്യമന്ത്രി […]

India Kerala

രാഹുലിന്റെ തീപ്പൊരി പ്രസംഗത്തിന് ശക്തമായ മലയാള ശബ്ദം നല്‍കിയ ആ പരിഭാഷ ആരുടെതാണ്?

രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ തീപ്പൊരി പ്രസംഗമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച. രാഹുലിന്റെ ശക്തമായ പ്രസംഗത്തിന് മലയാള ശബ്ദപരിഭാഷ നല്‍കിയ വനിത ആരെന്നാണ് എല്ലാവരും ചോദിക്കുന്നത്. മനോഹരം എന്ന് പരിഭാഷയെ ഒരേ സ്വരത്തില്‍ പ്രശംസിക്കുന്ന ആ വനിതാ പരിഭാഷക വേറെയാരുമല്ല, ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്‍റെ മകള്‍ ജ്യോതി വിജയകുമാറാണ് രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് ശബ്ദത്തിന് ശക്തമായ മലയാള സ്വരം പകര്‍ന്നത്. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി കോണ്‍ഗ്രസ് […]

India Kerala

കുമ്മനത്തിന് വോട്ട് തേടി നിര്‍മല സീതാരാമന്‍റെ റോഡ് ഷോ

തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ റോഡ് ഷോ. ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ നിര്‍മലാ സീതാരാമന്‍ ആറ്റിങ്ങലിലെ പൊതുയോഗത്തിനു ശേഷമാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. തീരദേശ മേഖലയായ പൂന്തുറയില്‍ നിന്നാരംഭിച്ച് പോഴിയൂരു വരെ നടത്തിയ റോഡ് ഷോയില്‍ കുമ്മനം രാജശേഖരനൊപ്പമാണ് നിര്‍മല റോഡ് ഷോ നടത്തിയത്. വൈകിയെത്തിയതിനാല്‍ നിശ്ചയിച്ച പ്രദേശങ്ങളിലെല്ലാം പ്രതിരോധമന്ത്രിക്ക് റോഡ് ഷോ നടത്താനായില്ല. കണ്ണൂരിലെ തെരഞ്ഞെടുപ്പ് പരിപാടിയിലും പങ്കെടുത്ത ശേഷമേ നിര്‍മലാ […]

India Kerala

വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയിട്ടില്ലെന്നും കമ്മീഷന്‍ വക്താവ് വ്യക്തമാക്കി. വെല്ലൂരില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി വിതരണം ചെയ്യാനെത്തിച്ച പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും 18ാം തിയതിയാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദായ നികുതി വകുപ്പ് കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ വെല്ലൂരിലെ ഡിഎംകെ […]