ഓണത്തോടനുബന്ധിച്ച് പ്രത്യേക പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് 5 മണിയ്ക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് ക്ഷേത്ര നട തുറന്ന് ദീപം തെളിയിക്കുക. നട തുറക്കുന്ന ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല ഉത്രാടദിനമായ നാളെ മഹാഗണപതി ഹോമം, ഉഷപൂജ എന്നിവ ഉണ്ടാകും. തിരുവോണ ദിനത്തിൽ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഓണസദ്യ നൽകും. ചതയ ദിനമായ സെപ്തംബർ 13 ന് രാത്രി 10 ന് […]
Tag: Kerala
കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടിലെ തിരിച്ചടി: ജോയ്സ് ജോർജ് പ്രതിരോധത്തില്‍
കൊട്ടാക്കമ്പൂരിലെ ഭൂമി ഇടപാടിലേറ്റ തിരിച്ചടി മുൻ എം.പി ജോയ്സ് ജോർജിനെ കൂടുതൽ പ്രതിരോധത്തിലാക്കും. പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറുടെ നടപടിയിൽ സി.പി.എമ്മും വെട്ടിലായിരിക്കുകയാണ്. കയ്യേറ്റകാർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് പറയുമ്പോഴും ആരോപണമുയർന്ന സമയങ്ങളിൽ ജോയ്സിനെ സംരക്ഷിച്ച നിലപാടിൽ വരും ദിവസങ്ങളിൽ സി.പി.എം വിശദീകരണം നൽകേണ്ടിവരും. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച ജോയ്സ് ജോർജ് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ചിരുന്ന സത്യവാങ്‌മൂലത്തിലായിരുന്നു കൊട്ടാക്കമ്പൂരിൽ ഭൂമിയുണ്ടെന്ന് പരാമർശിച്ചിരുന്നത്. തുടർന്നാണ് കൊട്ടാക്കമ്പൂർ ഭൂമി ഇടപാട് വിവാദമായത്. വിഷയത്തിൽ […]
തുഷാറിനെതിരായ ക്രിമിനല്‍ നടപടികള്‍ തള്ളിയെങ്കിലും സിവില്‍ കേസ് നിലനില്‍ക്കും
വണ്ടിചെക്ക് കേസിന്റെ ക്രിമിനില്‍ നടപടികള്‍ അജ്മാന്‍ കോടതി തള്ളിയെങ്കിലും ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയില്‍ നിന്ന് പണം ഈടാക്കാനുള്ള സിവില്‍ കേസ് ദുബൈ കോടതിയില്‍ നിലനില്‍ക്കും. ഒന്‍പത് ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് ആധാരമാക്കിയാണ് ഈ പരാതിയും. നാട്ടിലേക്ക് മടങ്ങാന്‍ തടസമില്ലെങ്കിലും നിയമ നടപടികള്‍ പൂര്‍ണമായി അവസാനിക്കാന്‍ സിവില്‍ കേസിലും തീര്‍പ്പുണ്ടാകേണ്ടി വരും. തനിക്കെതിരായ സിവില്‍കേസ് തള്ളി എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുന്നത്. പക്ഷെ സിവില്‍ കേസ് നിലനില്‍ക്കുന്നു എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ കേസില്‍ […]
സാമ്പത്തിക പ്രതിസന്ധിക്കിടയിലും 31,898 കോടി രൂപയുടെ വായ്പാ തട്ടിപ്പ്
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ബാങ്ക് വായ്പാ തട്ടിപ്പുകളില്‍ കുറവില്ല. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 31,898 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് നടന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. എന്നാല്‍ വായ്പ തട്ടിപ്പുകാരുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ ആര്‍.ബി.ഐ തയ്യാറായില്ല. നിഷ്ക്രിയ ആസ്തികളില്‍ പുറത്ത് വരുന്ന വാര്‍ത്തകളൊന്നും മോദി സര്‍ക്കാരിന് ശുഭകരമല്ല. സാമ്പത്തിക പ്രതിസന്ധിക്ക് മൂക്കുകയറിടാന്‍ ഒരു ഭാഗത്ത് നിഷ്ക്രിയ ആസ്തി കുറക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. […]
ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സാമ്പത്തികശേഷിയില്ല
എറണാകുളം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മരട് നഗരസഭ. സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സാമ്പത്തിക പ്രതിസന്ധിയോടൊപ്പം താമസക്കാരുടെ പുനരധിവാസവും നഗരസഭക്ക് വെല്ലുവിളിയാകും. വിഷയം ചര്‍ച്ച ചെയ്യാന്‍ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ഇന്ന് യോഗം ചേരും. സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ച് നീക്കേണ്ട അഞ്ച് ഫ്ലാറ്റുകളിലായി 350ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ അടിയന്തരമായ ഒഴിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്കും മരട് നഗരസഭക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. കലക്ടറുമായി കൂടിയാലോചന നടത്തി ഇത് […]
മാവേലിക്കരയില്‍ പൊലീസുകാരിയെ തീ കൊളുത്തി കൊന്നു; പ്രതി പൊലീസുകാരന്‍
മാവേലിക്കരയില്‍ പൊലീസുകാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തീ കൊളുത്തി കൊന്നു. വള്ളിക്കുന്നം സ്റ്റേഷനിലെ സി.പി.ഒ സൌമ്യയെയാണ് കൊലപ്പെടുത്തിയത്. ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ അജാസാണ് പ്രതി. വള്ളിക്കുന്നം വട്ടയ്ക്കാട് സ്കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ക്യാംപില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു സൌമ്യ. കാറില്‍ പിന്തുടര്‍ന്ന അക്രമി സൌമ്യയെ പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തി. സ്കൂട്ടറില്‍ നിന്ന് വീണ സൌമ്യയുടെ കഴുത്തിന് വെട്ടി. മരണ വെപ്രാളത്തില്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച സൌമ്യയെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വള്ളിക്കുന്നം കാഞ്ഞിപ്പുഴ പള്ളിക്ക് സമീപത്തെ […]
ഫ്രാങ്കോ മുളക്കല്‍ പ്രതിയായ പീഡനക്കേസ് അന്വേഷിച്ച ഡി.വൈ.എസ്.പിയുടെ സ്ഥലം മാറ്റം റദ്ദാക്കി
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ സ്ത്രീപീഡനക്കേസ് അന്വേഷിച്ച വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ സ്ഥലംമാറ്റം റദ്ദാക്കി. ഇടുക്കിയിലേക്കായിരുന്നു ഡി.വൈ.എസ്.പിയെ സ്ഥലംമാറ്റിയത്. കോട്ടയം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ആയാണ് പുതിയ നിയമനം. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ സുഭാഷിനെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയത് വിവാദമായിരുന്നു.
ആദിവാസി സ്ത്രീക്ക് 28 വര്‍ഷം അടിമവേല, വനിതാ കമ്മീഷന്‍ കേസെടുത്തു
28 വര്‍ഷമായി ആദിവാസി യുവതിയെ വീട്ടുതടങ്കലില്‍ വെച്ച് അടിമവേല ചെയ്യിപ്പിച്ചെന്ന ആരോപണത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് കല്ലായിലെ വീട്ടിലെത്തി കമ്മീഷന്‍ അംഗം യുവതിയുടെ മൊഴി രേഖപ്പെടുത്തി. പതിനൊന്ന് വയസുള്ളപ്പോഴാണ് അട്ടപ്പാടിയില്‍ നിന്ന് ആദിവാസി യുവതിയെ കോഴിക്കോട് കല്ലായില്‍ എത്തിച്ചത്. പതിനൊന്നാമത്തെ വയസിലാണ് അട്ടപ്പാടിയില്‍ നിന്ന് ആദിവാസി യുവതിയെ കല്ലായി ഗീതാലയത്തില്‍ വീട്ടില്‍ ജോലിക്കായെത്തിച്ചത്. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ഇപ്പോള്‍ 39 വയസുള്ള ആദിവാസി യുവതിക്ക് ഒരു തിരിച്ചറിയല്‍ രേഖപോലും ഇല്ല. ഇത്രയും […]
ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ
സമൂഹമാധ്യമങ്ങളിലൂടെയുള്ള ചികിത്സാ സഹായ തട്ടിപ്പുകള്‍ തുറന്നു കാട്ടണമെന്ന ആരോഗ്യമന്ത്രി കെ.ക ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. ”സർക്കാർ സഹായം ഒക്കെ കിട്ടി വരുമ്പോഴേക്കും വീട്ടുകാർ വർക്കല കടപ്പുറത്തും തിരുനാവായിലും ഇരുന്നു രണ്ടാമത്തെ ആണ്ടു ബലി ഇടുന്നുണ്ടാവും. 24 മണിക്കൂറിനുള്ളിൽ രോഗിക്ക് വേണ്ടത് ചെയ്യാൻ കഴിഞ്ഞാൽ ഏതു സർക്കാർ ആണേലും അംഗീകരിക്കാം” തുടങ്ങിയ കമന്റുകളാണ് മന്ത്രിയുടെ കുറിപ്പിന് താഴെ നിറയുന്നത്. ചാരിറ്റിയില്‍ ക്ലാരിറ്റി വേണമെന്നും കമന്റുകള്‍ പറയുന്നു. ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഓണ്‍ലൈന്‍ ചികിത്സ […]
സംസ്ഥാന സമിതി വിളിക്കണമെന്ന് ജോസ് കെ മാണി വിഭാഗം
കേരള കോണ്‍ഗ്രസില്‍ സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യം ശക്തമാക്കി ജോസ് കെ മാണി വിഭാഗം. സമ്മര്‍ദം ശക്തമായതോടെ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങള്‍ പാളുന്നതായാണ് സൂചന. ഇതോടെ നേതാക്കളെ ഒപ്പം നിര്‍ത്താന്‍ ജോസഫ് വിഭാഗം നിര്‍ണ്ണായക നീക്കങ്ങള്‍ ആരംഭിച്ചു. നിലവില്‍ സമവായം വേണമെന്ന് ആവശ്യപ്പെടുന്ന എല്ലാവരെയും ഒപ്പം നിര്‍ത്താനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം. കേരള കോണ്‍ഗ്രസില്‍ ഒത്ത് തീര്‍പ്പിനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും മങ്ങിയിരിക്കുകയാണ്. ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കിക്കൊണ്ട് ഒരു വിട്ട് വീഴ്ചയ്കക്കും ഇരുവിഭാഗവും തയ്യാറല്ല. സംസ്ഥാന സമിതിയില്‍ […]