India Kerala

സംസ്ഥാനത്ത് തുലാവര്‍ഷത്തില്‍ റെക്കോഡ് മഴ

സംസ്ഥാനത്ത് തുലാവര്‍ഷത്തില്‍ റെക്കോഡ് മഴ. 51 ശതമാനം അധിക മഴയാണ് ഒക്ടോബര്‍ 1 മുതല്‍ 31 വരെ കേരളത്തില്‍ ലഭിച്ചത്. ഈ മാസം അവസാനം വരെ തുലാവര്‍ഷം തുടരുമെന്ന് കാലവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. തുലാവര്‍ഷം ഇത്തവണ സംസ്ഥാനത്തിന് നല്‍കിയത് രണ്ട് ചുഴലിക്കാറ്റുകളും അധികമഴയും. ക്യാര്‍ ചുഴലിക്കാറ്റും മഹാ ചുഴലിക്കാറ്റുമാണ് കനത്ത മഴയ്ക്കും കടലാക്രമണത്തിനും കാരണമായത്. സാധാരണ ഒകടോബര്‍ 1 മുതല്‍ 31 വരെ 330 മില്ലീ മീറ്റര്‍ മഴയാണ് നമുക്ക് ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 497 മില്ലീ […]

India Kerala

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നവംബര്‍ 12 ന്

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നവംബര്‍ 12 ന് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ വരണാധികാരിക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം ജില്ലാ കളക്ടറാണ് വരണാധികാരി. കോര്‍പറേഷന്‍ മേയര്‍ അഡ്വ. വി. കെ. പ്രശാന്ത് ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മേയര്‍ സ്ഥാനത്ത് ഒഴിവ് വന്നത്.

India Kerala

കൂടത്തായി കൊലപാതക കേസ് : ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

കോഴിക്കോട് : കൂടത്തായി കൊലപാതക കേസില്‍ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി വീണ്ടും 14 ദിവസത്തേക്ക് കൂടി നീട്ടി. റോയ് തോമസ് വധക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരുടെ റിമാന്‍ഡ് ഈ മാസം 16 വരെയാണ് താമരശ്ശേരി കോടതി നീട്ടിയത്. പ്രജുകുമാറിന് കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയെ കാണാനും അനുമതി നല്‍കി. കൂടുതല്‍ കുറ്റകൃത്യത്തില്‍ ജോളി പങ്കാളിയാണെന്ന് സംശയിക്കുന്നതായി പോലീസ് ഇന്നലെ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. റോയ് […]

India Kerala

ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിൽ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്. തിരുവനന്തപുരം സ്വദേശി ആശിഖിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജസ്ല മാടശ്ശേരിയെയെപ്പറ്റി സമൂഹമാധ്യമങ്ങളിലൂടെ ഫിറോസ് മോശം പരാമർശം നടത്തി എന്ന് ആശിഖ് പരാതിയിൽ ചൂണ്ടിക്കാട്ടി. നേരത്തെ ഫിറോസിനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഫിറോസ് കുന്നമ്പറമ്പിലിനെതിരെ എത്രയും വേഗം പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫെയ്ൻ ആവശ്യപ്പെട്ടിരുന്നു. തന്റെ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെതിരെ ഒരുവിഭാഗം രംഗത്തുവന്നതിനിടെ ജസ്ല […]

Entertainment

ഡ്രൈവിങ് ലൈസന്‍സുമായി പൃഥ്വിരാജും സുരാജും! ചിത്രം പുറത്ത്….

പൃഥ്വിരാജിനെ നായകനാക്കി ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. കാറിനരുകിലായി പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് സുരാജ് എത്തുന്നത്. .യൂണിഫോമിലാണ് സുരാജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ പോസ്റ്ററിനു ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷനും മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്ര നിര്‍മ്മിച്ചിക്കുന്നത്. പൃഥ്വിയ്ക്കൊപ്പം സുരാജും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ട്. ആഢംബരക്കാറുകളോട് ഭ്രമമുള്ള സൂപ്പര്‍സ്റ്റാറായിട്ടാണ് പൃഥ്വി ചിത്രത്തില്‍ എത്തുന്നത്രേ. വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ […]

India

കോടതി വിധി ജോസ് കെ. മാണി ദുർവ്യാഖ്യാനം ചെയ്തതിന്റെ തെളിവുകൾ പുറത്ത്

കട്ടപ്പന സബ് കോടതി വിധി ജോസ് കെ. മാണി ദുർവ്യാഖ്യാനം ചെയ്തതിന്റെ തെളിവുകൾ പുറത്ത്. പി.ജെ ജോസഫിന്റെ അധികാരങ്ങൾ അസ്ഥിരപ്പെടുത്തുന്നതാണ് കോടതി വിധിയെന്ന ജോസ് കെ. മാണിയുടെ വാദം തെറ്റെന്നാണ് വിധിപ്പകർപ്പില്‍ വ്യക്തമായിരിക്കുന്നത് . ജോസ് കെ മാണി വിളിച്ച സംസ്ഥാന സമിതി യോഗം ഭരണഘടനാ വിരുദ്ധമാണെന്ന വിലയിരുത്തലാണ് കോടതി ഉത്തരവിൽ ഉടനീളമുള്ളത്. കോടതി വിധിയെന്ന പേരിൽ ജോസ് കെ മാണി പറഞ്ഞ വാക്കുകളാണിത്. ഒപ്പം കോടതി വിധിയെന്ന പേരിൽ ഒരു രേഖയും പുറത്ത് വിട്ടു. എന്നാൽ […]

Entertainment

സംവിധായകന്‍ അനില്‍ മേനോനും പ്രിന്‍സിപ്പാളിനും വിദ്യാര്‍ഥി യൂണിയനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചലച്ചിത്ര നടന്‍ ബിനീഷ്‌ ബാസ്റ്റിന് കോളജ് ഡേ പരിപാടിയില്‍ അധിക്ഷേപം നേരിട്ട സംഭവത്തില്‍ പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍, സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ എന്നിവരെ എതിര്‍കക്ഷികളാക്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അന്തസ്സോടെയും വിവേചനങ്ങൾ നേരിടാതെയും ജീവിക്കുക എന്നത് ഓരോ പൗരന്റേയും അവകാശമാണെന്നു ചൂണ്ടിക്കാട്ടി കാലടി സര്‍വകലാശാലയിലെ അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥി പ്രവര്‍ത്തകന്‍ ദിനു വെയില്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെയാണ് പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേ […]

India Kerala

ആസൂത്രണ ബോര്‍ഡില്‍ ഉന്നത തസ്തികകളിലേക്കുള്ള പി.എസ്.സി റാങ്ക് പട്ടിക സ്റ്റേ ചെയ്തു

ആസൂത്രണ ബോര്‍ഡില്‍ ഉന്നത തസ്തികകളിലേക്കുള്ള പി.എസ്.സി റാങ്ക് പട്ടിക സ്റ്റേ ചെയ്തു. ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍‌ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്.അഭിമുഖ പരീക്ഷയില്‍ ചട്ടവിരുദ്ധമായി ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി. അന്തിമ ഉത്തരവ് വരുന്നത് നിയമനങ്ങള്‍ നടത്തരുതെന്ന് പി.എസ്‌.സിക്ക് ട്രൈബ്യൂണലിന്റെ നിര്‍ദേശം.

India

മഴ മാറിയെങ്കിലും കുട്ടനാട്ടിൽ നെല്ല് സംഭരണം പ്രതിസന്ധിയിൽ

മഴ മാറിയെങ്കിലും കുട്ടനാട്ടിൽ നെല്ല് സംഭരണം പ്രതിസന്ധിയിൽ. നെല്ലിലെ ഈർപ്പകൂടുതൽ കാരണം മില്ല് ഉടമകൾ നെല്ലു എടുക്കാൻ മടിക്കുന്നുവെന്ന് കർഷകർ പരാതിപ്പെടുന്നു. വെള്ളക്കെട്ട് മൂലം കൊയ്ത്ത് യന്ത്രങ്ങൾ കൂടുതൽ സമയം പ്രവർത്തിപ്പിക്കേണ്ടി വരുന്നതും കർഷകരുടെ ദുരിതം ഇരട്ടിയാക്കി മഴ അപ്രതീക്ഷിതമായി എത്തിയത് കാരണം 600 ഹെക്ടറിലെ നെല്ലാണ് ഇതുവരെ കൊയ്യാനായത്. കൊയ്ത താകട്ടെ ഉണക്കിയെടുക്കാനും പറ്റുന്നില്ല. കിലോയ്ക്ക് 26.95 രൂപയാണ് നെല്ലിന്‍റെ വില. എന്നാൽ സംഭരണസമയത്ത് ഈർപ്പത്തിന്‍റെ കണക്കു പറഞ്ഞ് ക്വിന്‍റലിന് അഞ്ച് മുതൽ പത്ത് കിലോ […]

India

വാളയാര്‍ വിഷയത്തില്‍ പ്രതിഷേധം കത്തുന്നു; മുല്ലപ്പള്ളി ഇന്ന് വാളയാറിലെത്തും

വാളയാറില്‍ സഹോദരിമാര്‍ പീഡനത്തില്‍ ഇരയായ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് വാളയാറിലെത്തും. ദലിത് സംഘടനകളക്കം പ്രതിഷേധവുമായി രംഗത്തുണ്ട്. ദലിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊലപെട്ട സംഭവത്തില്‍ ഉപവാസ സമരമടക്കമുള്ള പ്രതിഷേധങ്ങളുമായി വിവിധ ദലിത് സംഘടനകള്‍ രംഗത്തെത്തി. ക്യാമ്പസുകളിലും വിവിധ തരത്തിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ചെറുപ്പള്ളശ്ശേരി ഐഡിയല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് 1500 കത്ത് അയച്ചു. വേട്ടക്കാര്‍ക്ക് മാപ്പില്ലെന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി പാലക്കാട് ബഹുജന […]