Entertainment

ദിലീപും ജോഷി കൂട്ടുകെട്ട് വീണ്ടും; അണിയറയിലൊരുങ്ങുന്നത് മാസ് ചിത്രം

ഒരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ മാസ് ഫിലിം മേക്കര്‍ ജോഷിയും ദിലീപും ഒന്നിക്കുന്നു. അവതാരം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് ഓണ്‍ എയര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. നവാഗതരായ അരുണും നിരഞ്ജനും ചേര്‍ന്ന് തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍റെ വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. സജിന്‍ ജാഫര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. റണ്‍വേ, ലയണ്‍, ട്വന്‍റി ട്വന്‍റി, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് എന്നീ ചിത്രങ്ങളിലൂടെയാണ് ദിലീപും ജോഷിയും […]

India Kerala

കെ.എസ്.ആര്‍.ടി.സി സമരത്തില്‍ വലഞ്ഞ് യാത്രക്കാര്‍; നെടുമങ്ങാട് ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍ക്ക് മര്‍ദ്ദനം

കെ.എസ്.ആര്‍.ടി.സിയില്‍ യു.ഡി.എഫ് അനുകൂല ട്രേഡ് യൂണിയന്‍ നടത്തുന്ന സമരം സംസ്ഥാനത്തെ ബസ് ഗതാഗതത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്ത് 40 ശതമാനം സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് ഡ്യൂട്ടിക്കെത്തിയ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു. സമരം ചെയ്യുന്ന ജീവനക്കാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ജീവനക്കാരുടെ സംഘടനകളുമായി അടുത്ത ആഴ്ച മന്ത്രി ചര്‍ച്ച നടത്തും. പല കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെയും കാഴ്ച ഇതായിരുന്നു. ആവശ്യത്തിന് ബസുകളില്ല. ഉളള ബസുകളില്‍ കയറാന്‍ തിക്കും തിരക്കും. ദീര്‍ഘ ഹ്രസ്വദൂര […]

India Kerala

വാളയാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് കെ.സി വേണുഗോപാല്‍

വാളയാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേസ് സി.ബി.ഐ അന്വേഷിക്കണണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. മുല്ലപ്പള്ളിയുടെ ഉപവാസ സമരം പാലക്കാട് തുടരുകയാണ്. സി.പി.എം വാളയാർ കേസ് അട്ടിമറിക്കുന്നു, കേസ് സി.ബി. ഐ തന്നെ അന്വേഷിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് സമരം. കെ പി .സി .സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ 250ഓളം പേരാണ് ഉപവാസം ഇരിക്കുന്നത്. പ്രതികളെ സംരക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഗൂഢലോചന നടന്നുവെന്നും സി.ഡബ്ള്യൂ.സി ചെയർമാന്റെ […]

India Kerala

മാവോയിസ്റ്റുകളെ പരിശുദ്ധരാക്കാൻ ആരും ശ്രമിക്കണ്ടെന്ന് പിണറായി

മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി. മാവോയിസ്റ്റുകളെ പരിശുദ്ധരാക്കാൻ ആരും ശ്രമിക്കണ്ടെന്ന് പിണറായി പറഞ്ഞു. വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എല്‍.ഡി.എഫിൽ നിന്നടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയത്. മാവോയിസ്റ്റുകൾ കീഴടങ്ങാൻ വന്നവരാണെന്ന സി.പി.ഐ വാദവും മുഖ്യമന്ത്രി തള്ളി. മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന കോൺഗ്രസ് നടപടി ഞെട്ടിക്കുന്നതാണ്. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ആവർത്തിച്ച പ്രതിപക്ഷം കീഴടങ്ങാൻ വന്നവരെ പോലീസ് പോയിന്റ് ബ്ലാങ്കിൽ […]

Entertainment

ഹൊറര്‍-ചിരി ചിത്രമായി പാതിരാ കുര്‍ബാന; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അടി കപ്യാരെ കൂട്ടമണിക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ‘പാതിരാ കുര്‍ബാന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നർമത്തിനൊപ്പം ഹൊററിനും പ്രാധാന്യം നൽകിയായിട്ടാകും ചിത്രം പുറത്തിറങ്ങുക. വിനയ് ജോസ് തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. ബ്ളുലൈൻ മൂവീസ്സിന്റെ ബാനറില്‍ റെനീഷ് കായകുളം, സുനീർ സുലൈമാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജൂഡ് ആന്റണി ജോസഫ്, ജി മാർത്താണ്ഡൻ, […]

India Kerala

53ാമത് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് തുടക്കമായി

53ാമത് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് തൃശ്ശൂര്‍ കുന്നംകുളത്ത് തുടക്കമായി. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ മേള ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീളുന്ന ശാസ്ത്രോത്സവത്തിൽ 350 ഓളം ഇനങ്ങളിലായി 12,000 വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കുന്നംകുളം നഗരസഭ ടൗൺഹാളിൽ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ മേള ഉദ്ഘാടനം ചെയ്തു. ഇന്നത്തെ ശാസ്‌ത്രോല്‍സവ വിജയികളാണ് നളെയുടെ ശാസ്ത്രജ്ഞരെന്ന് മന്ത്രി എ.സി മൊയ്തീന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യസമന്ത്രി പ്രഫസര്‍ രവീന്ദ്രനാഥ്, കൃഷി മന്ത്രി […]

India Kerala

വിവാദങ്ങള്‍ക്കിടെ ടയര്‍ കട ഉദ്ഘാടനത്തിന് എം.എം മണി എത്തി

ടയർ മാറ്റ വിവാദത്തിനിടെ മന്ത്രി എം. എം മണി ടയർ കട ഉൽഘാടനത്തിന് എത്തിയത് നാട്ടുകാരിൽ കൗതുകമുണർത്തി. വാഹന യാത്രികർക്ക് സഹായകരമായി ടയർ കടകൾ സംസ്ഥാനത്ത് ഉടനീളം പൊട്ടി മുളയ്ക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. തന്‍റെ വാഹനത്തിന്‍റെ ടയറുകൾ മാറ്റിയത് ചിലർ ബോധപൂർവം വിവാദമാക്കിയതാണെന്നും എം.എം മണി പറഞ്ഞു. മന്ത്രി വാഹനത്തിന്റെ 34 ടയറുകൾ മാറ്റിയ മന്ത്രിയെന്ന വിമർശനം കേൾക്കുന്നതിനിടെയാണ് എം.എം മണി നെടുങ്കണ്ടം കല്ലാറിൽ ടയർ കട ഉദ്ഘാടനത്തിന് എത്തിയത്. മണിയാശാന്‍റെ വാഹനം തന്നെ ആദ്യ അലൈൻമെന്‍റ് […]

India Kerala

സംസ്ഥാനത്ത് തുലാവര്‍ഷത്തില്‍ റെക്കോഡ് മഴ

സംസ്ഥാനത്ത് തുലാവര്‍ഷത്തില്‍ റെക്കോഡ് മഴ. 51 ശതമാനം അധിക മഴയാണ് ഒക്ടോബര്‍ 1 മുതല്‍ 31 വരെ കേരളത്തില്‍ ലഭിച്ചത്. ഈ മാസം അവസാനം വരെ തുലാവര്‍ഷം തുടരുമെന്ന് കാലവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. തുലാവര്‍ഷം ഇത്തവണ സംസ്ഥാനത്തിന് നല്‍കിയത് രണ്ട് ചുഴലിക്കാറ്റുകളും അധികമഴയും. ക്യാര്‍ ചുഴലിക്കാറ്റും മഹാ ചുഴലിക്കാറ്റുമാണ് കനത്ത മഴയ്ക്കും കടലാക്രമണത്തിനും കാരണമായത്. സാധാരണ ഒകടോബര്‍ 1 മുതല്‍ 31 വരെ 330 മില്ലീ മീറ്റര്‍ മഴയാണ് നമുക്ക് ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 497 മില്ലീ […]

India Kerala

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നവംബര്‍ 12 ന്

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നവംബര്‍ 12 ന് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ വരണാധികാരിക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം ജില്ലാ കളക്ടറാണ് വരണാധികാരി. കോര്‍പറേഷന്‍ മേയര്‍ അഡ്വ. വി. കെ. പ്രശാന്ത് ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മേയര്‍ സ്ഥാനത്ത് ഒഴിവ് വന്നത്.

India Kerala

കൂടത്തായി കൊലപാതക കേസ് : ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

കോഴിക്കോട് : കൂടത്തായി കൊലപാതക കേസില്‍ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി വീണ്ടും 14 ദിവസത്തേക്ക് കൂടി നീട്ടി. റോയ് തോമസ് വധക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരുടെ റിമാന്‍ഡ് ഈ മാസം 16 വരെയാണ് താമരശ്ശേരി കോടതി നീട്ടിയത്. പ്രജുകുമാറിന് കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയെ കാണാനും അനുമതി നല്‍കി. കൂടുതല്‍ കുറ്റകൃത്യത്തില്‍ ജോളി പങ്കാളിയാണെന്ന് സംശയിക്കുന്നതായി പോലീസ് ഇന്നലെ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. റോയ് […]