കാല്‍ നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ ഗാനം ഒരുക്കുന്നു. ഗായകന്‍ വിജയ് യേശുദാസാണ് ഈ ഗാനം ആലപിക്കുന്നത്. ഗാനത്തിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞു. സംവിധായകന്‍ ബ്ലെസ്സി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ബ്ലെസ്സി സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിലൂടെയാണ് എആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. 1992ല്‍ പുറത്തിറങ്ങിയ മണി രത്‌നം ചിത്രമായ റോജയിലൂടെ സംഗീത രംഗത്തെത്തിയ എആര്‍ റഹ്മാന്‍ മലയാളത്തില്‍ യോധയ്ക്ക് വേണ്ടി സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. എആര്‍ […]
Tag: Kerala
സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സര്‍ക്കുലറെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കുന്നു. സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസര്‍മാരും ശ്രദ്ധിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.
കരമന ജയമാധവൻ നായരുടെ മരണം; നിർണായക തെളിവ് പൊലീസിന് ലഭിച്ചു
കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക തെളിവ് പൊലീസിന് ലഭിച്ചു. രക്തക്കറ പുരണ്ട തടി കഷ്ണം വീടിന്റെ പുറക് വശത്ത് നിന്നും പൊലീസ് കണ്ടെടുത്തു. ഹാളിലെ മൂന്ന് ഇടങ്ങളിൽ നിന്ന് രക്തക്കറയും കണ്ടെത്തി. ജയമാധവൻ നായർ മരിച്ചു കിടന്ന വീടിന്റെ പുറക് വശത്ത് നിന്നാണ് രക്തക്കറ പുരണ്ട തടി കഷ്ണം ലഭിച്ചത്. ഹാളിലെ ഭിത്തിയിലാണ് രക്തക്കറ കണ്ടെത്തിയത്. കൂടത്തില്‍ വീട്ടിലെത്തിയപ്പോള്‍ ജയമാധവന്‍ നായര്‍ കട്ടിലില്‍നിന്ന് വീണു കിടക്കുന്നതു കണ്ടെന്നാണ് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ […]
28 വര്‍ഷങ്ങള്‍ക്ക് ശേഷം കലോത്സവം കാസര്‍കോട്; അതിഥികളെ സ്വീകരിക്കാന്‍ സ്വന്തം വീടുകളൊരുക്കി നാട്ടുകാര്‍
സംസ്ഥാന സ്കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ കാസര്‍കോട് കാഞ്ഞങ്ങാട് നഗരം ഒരുങ്ങുന്നു, വര്‍ഷങ്ങള്‍ക്കിപ്പുറം ജില്ലയിലേക്കെത്തുന്ന കലോത്സവത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടകര്‍ നടത്തുന്നത്. കലോത്സവത്തിനായെത്തുന്നവര്‍ക്ക് തദ്ദേശീയരുടെ വീടുകളില്‍ താമസ സൌകര്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. 28 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാസര്‍കോട് ജില്ല വേദിയാകുന്നത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ജില്ലയിലേക്കെത്തുന്ന കലോത്സവത്തെ അവിസ്മരണീയമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. കലോത്സവത്തിനായെത്തുന്ന കുട്ടികളും , രക്ഷിതാക്കളും, അധ്യാപകരുമുള്‍പ്പെടെയുള്ളവര്‍ക്ക് താമസത്തിനായി വ്യത്യസ്തമായ സംവിധാനമാണ് സംഘാടകര്‍ ഒരുക്കുന്നത്. തദ്ദേശീയരായ ആളുകളുടെ വീടുകളില്‍ ഇവര്‍ക്കായി താമസ സൌകര്യമൊരുക്കാനാണ് പദ്ധതി. ഇതിനായുള്ള […]
ഹാമര്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; മൂന്ന് കായിക അധ്യാപകരെ അറസ്റ്റ് ചെയ്തു
കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മേളയുടെ സംഘാടകരായ മൂന്ന് കായിക അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കുറ്റകരമായ അനാസ്ഥയെ തുടര്‍ന്ന് ഉണ്ടായ മരണത്തിന് ചുമത്തുന്ന ഐപിസി 304 എ വകുപ്പ് ചുമത്തിയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മേളയുടെ പ്രധാന റഫറിയായ മുഹമ്മദ് കാസിം, ഹാമര്‍ത്രോ റഫറിയായ മാര്‍ട്ടിന്‍,ഗ്രൌണ്ട് റഫറിയായ ജോസഫ് സേവി എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. […]
പാലാരിവട്ടം: ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ വിശദീകരണം തേടി
കൊച്ചി: പാലാരിവട്ടം അഴിമതിയില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിജിലന്‍സ് ഡയറക്ടറുടെ വിശദീകരണം തേടി. പത്ത് ദിവസങ്ങള്‍ക്കകം വിജിലന്‍സ് വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് സുനില്‍ തോമസ് ഉത്തരവിട്ടു. നോട്ടു നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രസ്ഥാപത്തിന്റെ അക്കൗണ്ടിലേക്ക് കൊച്ചിയിലെ രണ്ട് ബാങ്കുകളില്‍ നിന്നും 10 കോടി രൂപ നിക്ഷേപിച്ചുവെന്നും കണക്കില്‍പ്പെടാത്ത ഈ പണത്തിന്റെ കേന്ദ്രം ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.അതിനാല്‍ അന്വേഷണം വേണമെന്നുമാണ്‌ആവശ്യം.അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ കൈമാറുന്നത് നല്ല […]
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു; വിഎസ് ആശുപത്രി വിട്ടു
തിരുവനന്തപുരം; തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലായിരുന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറില്‍ ചെറിയ രീതിയിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് ഒക്ടോബര്‍ 25ന് വിഎസ് അച്യുതാന്ദനെ തിരുവനന്തപുരം എസ്‌യുടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ശ്രിചിത്രയിലേക്ക് മാറ്റുകയായിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് ഉപേക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
മമ്മൂട്ടിയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ആരാധിക; ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ച് താരം
സിനിമാതാരങ്ങളെ ഒന്ന് നേരിട്ട് കാണാനായി ആരാധകര്‍ കാത്തുനില്‍ക്കുന്നത് സാധാരണയാണ്.. കൈ കൊടുക്കുകയും, സെല്‍ഫിക്ക് പോസ് ചെയ്യുകയും, അപൂര്‍വം ചിലരെ കെട്ടിപ്പിടിക്കുന്നതും കൈ കൊടുത്ത് പിരിയുന്നതും എല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്.. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരിട്ട് കണ്ട സന്തോഷത്തിലുള്ള ആരാധികയായ പെണ്‍കുട്ടിയുടെ പൊട്ടിക്കരച്ചിലും, ചേര്‍ത്തുനിര്‍ത്തിയുള്ള താരത്തിന്‍റെ സ്നേഹപ്രകടനവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എറണാകുളത്ത് മമ്മൂട്ടിയുടെ വീടിന് മുമ്പിലായിരുന്നു സംഭവം. മമ്മൂട്ടിയെ കാണാനായി വീടിന് മുന്നില്‍ കാത്തുനിന്ന ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് താരം ഇറങ്ങി വന്നതോടെയാണ്, കൂട്ടത്തില്‍ ഒരു ആരാധിക സന്തോഷം […]
മാവോ വേട്ട വ്യാജ ഏറ്റുമുട്ടലാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി: മുല്ലപ്പള്ളി
മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്ന് ഒരു ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ കെ മുരളീധരന്‍ എംപി, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. മോദിയുടെ അനുയായികളാണ് പൊലീസ് തലപ്പത്തുള്ളവര്‍. അവര്‍ മോദിയുടെ നയം നടപ്പാക്കുകയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു. പൊലീസ് നടപടിയെ ശക്തമായി വിമര്‍ശിച്ച ജനയുഗം മുഖപ്രസംഗമെഴുതി. ലഘുലേഖയുടെ പേരിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ദുരൂഹമാണെന്നും അറസ്റ്റിലായവരുടെ മാവോ ബന്ധം പൊലീസ് […]
യു.എ.പി.എ അറസ്റ്റ്: ജാമ്യാപേക്ഷ നാളെ പരിഗണിക്കും
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. യു.എ.പി.എ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത നടപടി പൊലീസ് അതിക്രമമാണെന്ന് പ്രതിഭാഗം വാദിച്ചു. യു.എ.പി.എ ചുമത്തിയ റിപ്പോർട്ടാണ് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയത്. എന്നാൽ പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തില്ല. പന്തീരങ്കാവിൽ നിന്ന് രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത നടപടി പൊലീസിന്റെ അതിക്രമത്തിന് ഉദാഹരണമാണെന്നും വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാകുമെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളിൽ നിന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ യു.എ.പി.എ […]












