എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തും. വയനാട് മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധി എം.പിക്ക് കല്പറ്റയില് ഉജ്ജ്വല സ്വീകരണം നല്‍കും. കെ.പി.സി.സി സംഘടിപ്പിക്കുന്ന പരിപാടിയിൽ കാൽ ലക്ഷത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കും. വൈകീട്ട് മൂന്നരക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പൗരസ്വീകരണ ചടങ്ങിൽ കൈത്താങ്ങ് പദ്ധതി പ്രകാരം നിർമിച്ച വീടുകളുടെ താക്കോല്‍ദാനം രാഹുൽ ഗാന്ധി എം.പി നിര്‍വഹിക്കും. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, […]
Tag: Kerala
വീണ വിജയനെതിരെ അന്വേഷണ ഏജൻസി എത്തുമ്പോൾ വി.ഡി സതീശനും കൂട്ടരും സമരവുമായി വരുമോ എന്നാണ് അറിയേണ്ടത്; വി. മുരളീധരൻ
മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കേണ്ടത് സിപിഐഎമ്മിന്റെ ബാധ്യതയാണോ എന്ന് അദ്ദേഹം ചോദിച്ചു. കോടിയേരിയുടെ മകന്റെ കാര്യത്തിലില്ലാത്ത എന്ത് ബന്ധമാണ് വീണ വിജയന് പാർട്ടിയിമായുള്ളതെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന് തോന്നി. അദ്ദേഹം പറഞ്ഞത് വിഷയം സഭ തള്ളുമെന്നതിനാലാണ് ഉന്നയിക്കാതെ ഇരുന്നതെന്നാണ്. സഭ തള്ളുന്ന എത്ര കാര്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നുണ്ട്. വീണ വിജയനെതിരെ അന്വേഷണ ഏജൻസി എത്തുമ്പോൾ വി.ഡി […]
ചന്ദ്രനരികിൽ.. ചന്ദ്രയാൻ 3 രണ്ടം ഘട്ട ഭ്രമണപഥ താഴ്‌ത്തലും വിജയകരം
ചന്ദ്രയാൻ മൂന്ന് പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയയും വിജയകരമെന്നറിയിച്ച് ഐഎസ്ആർഒ. അടുത്ത ഭ്രമണപഥം താഴ്‌ത്തൽ 14-ന് രാവിലെ 11.30-നും 12.30-നും ഇടയിൽ നടക്കും.നിലവിൽ ചന്ദ്രനിൽ നിന്ന് 1,474 കിലോമീറ്റർ അകലെയാണ്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം പ്രവേശിച്ചതിന് ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപെടുത്തുന്നത്. ഈ മാസം 17-ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപെടും. 23-ന് വൈകുന്നേരം 5.47-ന് ചന്ദ്രോപരിതലത്തിൽ ലാൻഡറിന് ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച രാത്രി ആദ്യഘട്ട […]
ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം
ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം. ഭരണഘടനയിലുള്ള സിവിൽ കോഡല്ല സംഘപരിവാറിന്റെ മനസിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണ് ഏക സിവിൽ കോഡെന്നും രാഷ്ട്രത്തിന്റെ ഐക്യത്തിന് ഇത് ഹാനികരമാണെന്നും […]
ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രം; മുഖ്യമന്ത്രി
ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമെന്ന് മുഖ്യമന്ത്രി. 2268.13 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി ഉദ്ദേശിക്കുന്നത്. വ്യോമയാന മന്ത്രാലയം അനുമതി നൽകണമെങ്കിൽ 3500 മീറ്ററുള്ള റൺവേ വേണമെന്നും അതിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. റൺവേക്കായി 307 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കേണ്ടി വരുമെന്നും ഇതിനായി ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് സ്ഥലം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചെറുവള്ളിയിൽ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡർ വിമാനത്താവളം എന്ന പദ്ധതിയാണ് രാജ്യാന്തര വിമാനത്താവളമായി മാറിയത്. […]
ക്യാൻസർ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നു: വീണാ ജോര്‍ജ്
ക്യാൻസർ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാരിന്റെ നയത്തിന്റെ കൂടി ഭാഗമാണതെന്ന് മന്ത്രി പറഞ്ഞു. ആര്‍.സി.സിയില്‍ ഹൈടെക് ഉപകരണങ്ങളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള 3 ടെസ്ല എം.ആര്‍.ഐ. യൂണിറ്റിന്റെയും 3 ഡി ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റിന്റെയും ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജും, അനെര്‍ട്ടിന്റെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന സൗരോര്‍ജ ശീതീകരണ സംഭരണി, ജലശുദ്ധീകരണി എന്നിവയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി […]
”മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കും” സാമ്പത്തിക സഹായം നൽകും; കണ്ണൂർ സർവകലാശാല
മണിപ്പൂരിലെ കലാപബാധിത മേഖലകളിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂർ സർവകലാശാല. ബിരുദ ബിരുദാനന്തര കോഴ്‌സുകൾക്ക് സൂപ്പർ ന്യൂമറിയായി പ്രവേശനം നൽകും. സാമ്പത്തിക സഹായവും നൽകാനും സർവകലാശാല സിന്ഡിക്കേറ്റ് പ്രമേയം പാസ്സാക്കി. വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും നൽകാൻ തീരുമാനമായി. മണിപ്പൂരിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യവും സാമ്പത്തിക സഹായവും നൽകുമെന്നും വൈസ് ചാൻസിലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സർവകലാശാല മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് സഹായവുമായെത്തുന്നത്. കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഒന്നുമില്ലാതെ തന്നെ […]
‘അരിയും പുല്ലും കഴിച്ച് ജനവാസമേഖലയില്‍ പടയപ്പ’;ഒരു റേഷൻ കടയും വീടും തകർത്തു
മറയൂരിൽ പടയപ്പയുടെ ആക്രമണം. ഒരു റേഷൻ കടയും വീടും തകർത്തു. തലയാർ സ്വദേശി രാജുവിന്റെ വീടാണ് തകർത്തത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂരിലെ ജനവാസ മേഖലയിൽ തമ്പ് അടിച്ചിരിക്കുകയാണ്. എത്രയും വേഗം ആനയെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് നടപടി ഉണ്ടായില്ല. പടയപ്പയെ കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാര്‍.കഴിഞ്ഞ ഒന്നര മാസമായി മറയൂര്‍ മേഖല താവളമാക്കിയിരിക്കുകയാണ് പടയപ്പ. തലയാര്‍ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് രണ്ടു ദിവസമായി നിലയുറപ്പിച്ചിരിക്കുന്നത്. തേയിലത്തോട്ടത്തിലും സമീപത്തെ മരക്കൂട്ടങ്ങള്‍ക്കിടയിലും […]
അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് സിപിഐ നേതാവിനെ പുറത്താക്കി
തിരുവനന്തപുരത്ത് സിപിഐ നേതാവിനെ പുറത്താക്കി. കുന്നത്തുകാലിൽ അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചതിനാണ് പുറത്താക്കിയത്. രക്ഷിതാക്കൾ പരാതി നൽകാതിരിക്കാൻ ഇടനില നിന്ന സിപിഐ ഏര്യാ കമ്മിറ്റി അംഗത്തെയും പുറത്താക്കി. വെള്ളറട ഏരിയ കമ്മിറ്റി അംഗവും,പെരുങ്കിടവിള ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിനോദിനെയാണ് പുറത്താക്കിയത്.കേസിലെ പ്രതിയായ വിശ്വംഭരനിൽ നിന്ന് വിനോദ് പണം കൈപ്പറ്റിയെന്നും ആരോപണം ഉയർന്നിരുന്നു.പ്രതി വിശ്വംഭരൻ ഇപ്പോഴും ഒളിവിലാണ്. അതേസമയം മാറനല്ലൂരിലെ ആസിഡ് ആക്രമണവും മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ കത്തും ഉണ്ടാക്കിയ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ ആരോപണ വിധേയനായ സിപിഐ തിരുവനന്തപുരം ജില്ലാ […]
വാങ്ങാൻ ആളും സാധനങ്ങളും ഇല്ല; കെ-സ്റ്റോർ നടത്തിപ്പ് ബാധ്യതയായി, വാടക കൊടുക്കാൻ പോലും വരുമാനമില്ല
തിരുവനന്തപുരം: സപ്ലൈകോയുടെ കീഴിലുള്ള ഔട്ട്‍ലെറ്റുകൾക്ക് പുറമേ കെ സ്റ്റോറുകളിലും നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനില്ല. റേഷന്‍ കടകള്‍ വൈവിധ്യവത്കരിച്ച് നടപ്പാക്കിയ കെ-സ്റ്റോറുകള്‍ മിക്കയിടങ്ങളിലും പേരിനു മാത്രമായി മാറി. വരുമാനമില്ലാതെയായതോടെ നടത്തിപ്പുകാർക്ക് തന്നെ സ്ഥാപനങ്ങൾ ബാധ്യതയായി മാറുകയാണ്. റേഷന്‍ കടകളോടനുബന്ധിച്ച് കൂടുതല്‍ അവശ്യ സാധനങ്ങളും സേവനവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് മാസം മുമ്പ് കെ സ്റ്റോറുകള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ 108 കെ സ്റ്റോറുകള്‍ തുടങ്ങി. സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ക്കു പുറമേ ശബരി, മില്‍മ ഉല്‍പ്പന്നങ്ങള്‍, 10000 രൂപ വരെയുള്ള […]