വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ മരിച്ച പെൺകുട്ടികളുടെ അമ്മ നൽകിയ അപ്പീലിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പ്രതികൾക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസയക്കാനും നിർദേശിച്ചു. കീഴ്കോടതി ഉത്തരവിനെതിരെ സർക്കാരും ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയേക്കും. 13 വയസുകാരിയെ 2017 ജനുവരി 13 നും ഒമ്പതു വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്. എന്നാൽ പ്രതികൾക്കതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു […]
Tag: Kerala
ശബരിമല പുനഃപരിശോധന ഹരജികളില്‍ വിധി നാളെ
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് പുനഃപരിശോധന ഹരജിയില്‍ നാളെ വിധി പറയും. 65ലധികം ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് നാളെ രാവിലെ 10.30ന് വിധി പറയുക. 2018 സെപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. അയോധ്യ കേസില്‍ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലുണ്ടാായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും പുനഃപരിശോധനാ ഹരജികള്‍ പരിഗണിക്കുന്ന ബെഞ്ചിലും അംഗങ്ങളാണ്. 2018 സെപ്തംബര്‍ 28 […]
പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയില്‍ സംവിധാനം കൊണ്ടു വരാന്‍ പി എസ് സി
പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയില്‍ സംവിധാനം കൊണ്ടു വരാന്‍ പി എസ് സി തീരുമാനം. ഇതിന് മുന്നോടിയായി എല്ലാ ഉദ്യോഗാര്‍ത്ഥികളോടും പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‍സി നിര്‍ദേശം നല്‍കി. കെല്‍ട്രോണാണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്. പരീക്ഷാ ക്രമക്കേട് ഒഴിവാക്കാന്‍ പരീക്ഷാ നടത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നിന്‍റ ഭാഗമായാണ് പുതിയ നടപടിയിലേക്ക് പി എസ് സി പോകുന്നത്. ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് സംവിധാനത്തിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി കെല്‍ട്രോണുമായി പി എസ് സി ചര്‍ച്ചകള്‍ നടത്തി. പദ്ധതി […]
സംസ്ഥാനത്ത് നാളെ സിനിമ ബന്ദ്
സംസ്ഥാനത്ത് നാളെ സിനിമാ സംഘടനകൾ ബന്ദ് നടത്തും. വിനോദ നികുതി പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിനിമയുടെ നിർമാണവും വിതരണവും നിർത്തിവെച്ചു കൊണ്ടാണ് വ്യാഴാഴ്ച സിനിമാ ബന്ദ് നടത്തുന്നത്. സിനിമ സംഘടനകൾ സംയുക്തമായാണ് ബന്ദ് പ്രഖ്യാപിചിരിക്കുന്നത് എന്നതിനാൽ വ്യാഴാഴ്ച സംസ്ഥാനത്ത് സിനിമ പ്രദർശനം പൂർണമായും നിലക്കും. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സിനിമാ ടിക്കറ്റിന് മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സൂചന ബന്ദ്. […]
കെ.പി.സി.സി പുനഃസംഘടനക്കെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനം ശക്തമാകുന്നു
കെ.പി.സി.സി പുനഃസംഘടനക്കെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനം ശക്തമാകുന്നു. യുവജനപ്രാതിനിധ്യം കുറഞ്ഞതിനെ ചൊല്ലിയാണ് കൂടുതല്‍ വിമര്‍ശനം. സാമൂഹിക മാധ്യമങ്ങളില്‍ കെ.പി.സി.സി നേതൃത്വത്തിന് നേരെ പ്രതിഷേധവും പരിഹാസവും നിറയുകയാണ്. കേരള പെന്‍ഷനേഴ്സ് കോണ്‍ഗ്രസ് കമ്മറ്റി എന്നാല്‍ ഒരു പ്രവര്‍ത്തകന്‍ ഫേസ്ബുക്കിലെഴുതിയത്. കെ.പി.സി.സി പുനഃസംഘടനയില്‍ പരിഗണിക്കാതിരുന്ന പി പി തങ്കച്ചനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി പരിഗണിക്കണമെന്നതാണ് മറ്റൊന്ന്. മുതിര്‍ന്നവരും പരിചയ സമ്പന്നരും പാര്‍ട്ടിയെ നയിക്കട്ടെ അടുത്ത് പൊതുതെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം കിട്ടും എന്ന പരിഹസിക്കുന്നവരുമുണ്ട്. പാര്‍ട്ടി കടുത്ത പ്രതിസന്ധയില്‍ നില്ക്കുന്ന […]
കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്
കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അട്ടിമറിക്കുള്ള എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് എം.എൽ.എയായ സാഹചര്യത്തിലാണ് ആ സ്ഥാനത്തേക്ക് തെരെഞ്ഞെടുപ്പ് നടക്കുന്നത്. കൗൺസിൽ ഹാളിൽ രാവിലെ 11ന് ജില്ലാ വരണാധികാരി കൂടിയായ കലക്ടർ എസ്. സുഹാസിന്റെ സാന്നിധ്യത്തിലായിരിക്കും തെരഞ്ഞെപ്പ് നടക്കുക. ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷനിലെ കൗണ്‍സിലര്‍ കെ.ആര്‍ പ്രേംകുമാറാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. മേയറെ […]
കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തി എല്‍.ഡി.എഫ്. കോര്‍പ്പറേഷന്റെ പുതിയ മേയറായി എല്‍.ഡി.എഫിന്റെ കെ ശ്രീകുമാറിനെ തെരഞ്ഞെടുത്തു. ബി.ജെ.പി സ്ഥാനാര്‍ഥി എം.ആര്‍ ഗോപനെയാണ് എൽ.ഡി.എഫ് തോല്‍പ്പിച്ചത്. വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് എം.എല്‍.എ ആയതിനെ തുടര്‍ന്നാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മുന്നണികളും മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ചാക്ക വാര്‍ഡ് കൌണ്‍സിലറുമായിരുന്നു കെ ശ്രീകുമാര്‍.
ശബരിമല; ശേഷിക്കുന്ന നിർമ്മാണ പ്രവർത്തികൾ നവംബർ 15നകം പൂർത്തിയാക്കാൻ നിർദ്ദേശം
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നിർമ്മാണ പ്രവർത്തികൾ നവംബർ 15നകം പൂർത്തിയാക്കാൻ നിർദ്ദേശം. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജില്ലാ കളക്ടർ പി.ബി നൂഹാണ് നിർദ്ദേശം നൽകിയത്. ശബരിമല ഡ്യൂട്ടിയ്ക്കായി ചുമതലപ്പെടുത്തിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസവും പരിശീലനവും പൂർത്തിയായി. റോഡ്, ജലവിതരണം, ശൗചാലയം എന്നിവയുടെ നിർമ്മാണ പ്രവർത്തികളാണ് ഈ മാസം 15 ന് മുൻപ് പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്. മാലിന്യ പ്രശ്നം പരിഹരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല സുരക്ഷയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ […]
മരട് കേസ്; നാല് ഫ്ളാറ്റുകളുടെ അഞ്ചു ടവറുകള്‍ നിലംപതിക്കാന്‍ ഇനി കൃത്യം രണ്ടുമാസം
കൊച്ചി : തീരപരിപാലന നിയമം(സി.ആര്‍.ഇസഡ്.) ലംഘിച്ച് മരടില്‍ പണിത നാല് ഫ്ളാറ്റുകളുടെ അഞ്ചു ടവറുകള്‍ നിലംപതിക്കാന്‍ ഇനി കൃത്യം രണ്ടുമാസം മാത്രം. ഇവ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ വേണ്ടത് 1600 കിലോ സ്ഫോടകവസ്തുക്കള്‍. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുക. ഒറ്റദിവസം സ്ഫോടനം നടത്തി നാല് ഫ്ളാറ്റുകളും തകര്‍ക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതികസമിതിയുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. ഇതു സാഹസമാണെന്നും മൂന്നുദിവസമായി നടത്തണമെന്നും പെട്രോളിയം ആന്‍ഡ് എക്സ്‌പ്ലൊസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍(പെസോ) നിലപാടെടുത്തു. ഇന്ദോറില്‍നിന്നുള്ള സ്ഫോടന വിദഗ്ധന്‍ ശരത് […]
സംസ്ഥാനത്ത് ഒരു ദിവസം റോഡ് അപകടങ്ങളില്‍ മരിയ്ക്കുന്നവരുടെ എണ്ണം ഞെട്ടിയ്ക്കുന്നത് : റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസം റോഡ് അപകടങ്ങളില്‍ മരിയ്ക്കുന്നവരുടെ എണ്ണം ഞെട്ടിയ്ക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത്. കേരളത്തിലെ റോഡുകളില്‍ ദിവസവും 11ഓളം മനുഷ്യ ജീവനുകള്‍ പൊലിയുന്നതായാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷത്തെ ഒന്‍പത് മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മൂന്ന് ശതമാനം അപകടം വര്‍ധിച്ചു. മരണന നിരക്കില്‍ 4.3ശതമാനമാണ് വര്‍ധനയുണ്ടായിരിക്കുന്നത്.. 2019 ജനുവരി മുതല്‍ സെപ്തംബര്‍ 30 വരെയുള്ള അപകട- മരണ നിരക്കുകള്‍ 2017, 2018 വര്‍ഷങ്ങളിലേതുമായി താരമത്യം ചെയ്തുള്ള പൊലീസിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. 2019 […]