കലോത്സവത്തെ വരവേല്‍ക്കാന്‍ കാഞ്ഞങ്ങാട് നഗരം ഒരുങ്ങി. പ്രധാന വേദിയുടേത് ഉള്‍പ്പെടെ എല്ലാം പൂര്‍ത്തിയായി. കലാപൂരം ആരംഭിക്കാന്‍ ഇനിയുള്ളത് മണിക്കൂറുകള്‍ മാത്രമാണ്. കലാപ്രതിഭകളെ വരവേല്‍ക്കാന്‍ കാഞ്ഞങ്ങാട് ഒരുങ്ങിക്കഴിഞ്ഞു. കാസര്‍കോട് ജില്ലയിലേക്ക് പതിറ്റാണ്ടുകള്‍ക്കിപ്പുറം വിരുന്നെത്തുന്ന കലാമേളയെ വലിയ ആവേശത്തോടെയാണ് കാസര്‍കോടന്‍ ജനത സ്വീകരിക്കുന്നത്. പ്രധാന വേദിയുള്‍പ്പടെയുള്ള എല്ലാ വേദികളുടെയും നിര്‍മാണം പൂര്‍ത്തിയായി. അവസാനവട്ട മിനുക്ക് പണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. വേദികളുടെ ഔദ്യോഗിക കൈമാറ്റം ഇന്ന് വൈകിട്ട് നടക്കും. ആകെ 28 വേദികളിലായി 239 ഇനങ്ങളാണ് അരങ്ങിലെത്തുക. പന്ത്രണ്ടായിരത്തോളം കലാ […]
Tag: Kerala
കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു
സംസ്ഥാന കമ്മറ്റി ഉൾപ്പെടെ സംസ്ഥാനത്തെ യൂത്ത് കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായാണ് ദേശീയ നേതൃത്വം കമ്മറ്റികൾ പിരിച്ചുവിട്ടത്. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പുമായി സംസ്ഥാനത്തെ നേതാക്കൾ സഹകരിക്കാത്തതിനാൽ ആരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുമില്ല. ഫലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തന രഹിതമായ അവസ്ഥയിൽ ആയി മാറി. യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് എതിരഭിപ്രായം ആണ് സംസ്ഥാനത്തെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഉള്ളത്. സംഘടന തെരഞ്ഞെടുപ്പിലൂടെ നേതാക്കളെ കണ്ടെത്തുന്നത് വിഭാഗിയത വർദ്ധിക്കാൻ കാരണമാകുമെന്നും […]
പൊലീസ് സുരക്ഷയില്‍ ഒരു യുവതിയും മല ചവിട്ടില്ലെന്ന് സര്‍ക്കാര്‍
പൊലീസ് സംരക്ഷണയിൽ ഒരു യുവതിയേയും ശബരിമലയിൽ കയറ്റില്ലെന്ന് വ്യക്തമാക്കി സർക്കാർ. കോടതി വിധിയിൽ അവ്യക്തതയുണ്ടെന്നും, മലയ്ക്ക് പോകേണ്ടവർ വ്യക്തമായ കോടതി ഉത്തരവുമായി വരട്ടെയെന്നുമാണ് സർക്കാർ നിലപാട്. സമാധാനപരമായി മണ്ഡലകാലം നടക്കുന്നതിനിടയിൽ തൃപ്തി ദേശായി വന്നതിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രിമാരായ എ.കെ ബാലനും, കടകംപള്ളി സുരേന്ദ്രനും ആരോപിച്ചു. സുപ്രിംകോടതി വിധിയിൽ അവ്യക്തതയുള്ളത് കൊണ്ട് നിലവിൽ ഒരു സ്ത്രീയ്ക്കും സംരക്ഷണം നൽകി ശബരിമലയിൽ എത്തിക്കേണ്ടെന്നാണ് സർക്കാർ നിലപാട്. വിധിയിൽ കോടതിക്ക് പോലും അവ്യക്തതയുണ്ട്. വ്യക്തത ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിക്കില്ലെന്ന് നിയമമന്ത്രി […]
നിലക്കലിലും പമ്പയിലും കര്‍ശന സുരക്ഷ
തൃപ്തി ദേശായിയും സംഘവും കേരളത്തില്‍ എത്തിയതോടെ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലും പൊലീസ് സുരക്ഷ കര്‍ശനമാക്കി. യുവതികള്‍ എത്തുന്നത് തടയാന്‍ പ്രതിഷേധക്കാരും പലയിടങ്ങളിലായി തമ്പടിച്ചു. മണ്ഡലകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിലയ്ക്കലില്‍ പൊലീസ് കര്‍ശന പരിശോധന നടത്തിയിരുന്നു. ചെറു വാഹനങ്ങള്‍ കടത്തി വിടണമെന്ന് കോടതി പറഞ്ഞുവെങ്കിലും യുവതികള്‍ക്ക് വേണ്ടിയുള്ള പരിശോധന നടന്നിരുന്നു. ഇന്ന് പുലര്‍ച്ചെ തൃപ്തി ദേശായിയും സംഘവും എത്തിയതിന് പിന്നാലെ പമ്പയിലും നിലയ്ക്കലും എരുമേലിയിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. വനിത പൊലീസുകാര്‍ വാഹനങ്ങളില്‍ കയറി പരിശോധന നടത്തിയതിന് […]
എസ്.എന്‍.ഡി.പി.യോഗത്തെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു : വെള്ളാപ്പള്ളി നടേശന്‍
കൊല്ലം : എസ്.എന്‍.ഡി.പി.യോഗത്തെ തകര്‍ക്കാന്‍ ഒരുവിഭാഗം ശ്രമങ്ങള്‍ നടത്തുകയാണെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു . എസ്.എന്‍.ഡി.പി.യോഗം കാര്യാലയത്തില്‍ യൂണിയന്‍ മേഖലാ ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചയ്ക്കുള്ളില്‍ യോഗം റിസീവര്‍ ഭരണത്തിലെത്തുമെന്നാണ് ഇപ്പോള്‍ നടത്തുന്ന പ്രചാരണം. സാമൂഹികമാധ്യമങ്ങളെ ആയുധമാക്കിയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. അടുത്തമാസം നടക്കാനിരിക്കുന്ന യോഗത്തിന്റെ വാര്‍ഷിക പൊതുയോഗവുമായി ബന്ധപ്പെട്ടും തെറ്റിദ്ധാരണകള്‍ പരത്തുന്നു. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് യോഗവും ട്രസ്റ്റും പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും കേസുകള്‍ കൊടുത്ത് കുടുക്കിക്കൊണ്ടിരിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു .
കനത്തമഴയും ചുഴലിക്കാറ്റും തടയാന്‍ കേരളത്തില്‍ 2 റഡാറുകള്‍ കൂടി
കൊച്ചി: കനത്തമഴയില്‍ ദുരിതം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണത്തിനായി രണ്ട് റഡാറുകള്‍ കൂടി സ്ഥാപിക്കുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം.എന്. രാജീവന്‍. ഇതിനായി കേരള സര്‍ക്കാരുമായി സഹകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന കേരള സയന്‍സ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഐ.എസ്.ആര്‍.ഒ നിര്‍മിച്ച ഒരു എക്‌സ് ബാന്‍ഡ് റഡാറും ഒരു സി ബാന്‍ഡ് റഡാറുമാണ് കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം മുന്‍കൂട്ടിയറിയാനും സമയബന്ധിതമായി മുന്നറിയിപ്പ് നല്‍കാനുമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സ്ഥാപിക്കാനൊരുങ്ങുന്നത്. […]
തൃപ്തി ദേശായിയും സംഘവും കൊച്ചി കമ്മീഷണര്‍ ഓഫീസില്‍
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. പുലര്‍ച്ചെയാണ് സംഘം നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകര്‍ക്കൊപ്പം ബിന്ദു അമ്മിണിയും ഉണ്ട്. തൃപ്തി ദേശായിയും സംഘവും ഇപ്പോള്‍ കൊച്ചി കമ്മീഷണര്‍ ഓഫീസിലാണ്. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ച് ബിന്ദു അമ്മിണിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി മീഡിയവണിനോട് പറഞ്ഞു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു, ഇപ്പോഴുള്ളത് എറണാകുളം സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെന്നും തൃപ്തി പറഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് […]
വി. മുരളീധരനും കെ. സുരേന്ദ്രനുമെതിരെ പരാതി
കേന്ദ്ര മന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ പൊലീസിൽ പരാതി. വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ഫോട്ടോ പ്രദർശിപ്പിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. മാധ്യമ പ്രവർത്തകർക്കും, പൊതുപ്രവർത്തകർക്കുമെതിരെ കേസ് എടുത്തതിൽ പ്രതിഷേധം തുടരുകയാണ്. വാളയാറിലെ സഹോദരിമാരുടെ രക്ഷിതാക്കളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപെടുന്നു. കെ.പി.സി.സി ഒ.ബി.സി വിഭാഗം ചെയർമാനും, പാലക്കാട് […]
വോളിബോൾ താരം ജെ.എസ് ശ്രീറാം വാഹനാപകടത്തിൽ മരിച്ചു
വോളിബോൾ താരം ജെ.എസ് ശ്രീറാം വാഹനാപകടത്തിൽ മരിച്ചു. കൊല്ലം ചടയമംഗലത്തുവച്ച് കെ.എസ്.ആർ.ടി.സി ബസും ശ്രീറാം സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വെഞ്ഞാറമൂട് കളി കഴിഞ്ഞ് തിരികെ വരുമ്പോൾ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിലമേൽ എൻ.എസ്.എസ് കോളജ് മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയായിരുന്നു. വെട്ടിക്കവല ഗുരുപുഷ്പം ജയറാമിന്റേയും ശ്രീലേഖയുടേയും മകനാണ്. സഹോദരൻ: ശിവറാം.
ഹൈസ്കൂൾ വരെയുള്ള മുഴുവൻ അധ്യാപകരെയും മാറ്റാന്‍ തീരുമാനം
സുൽത്താൻ ബത്തേരി സർവജന സ്കൂളിലെ ഹൈസ്കൂൾ വരെയുള്ള മുഴുവൻ അധ്യാപകരെയും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാർഥികൾ തന്നെ അധ്യാപകർക്കെതിരെ പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് പുനർവിന്യസിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയത്. തീരുമാനം ഈ ആഴ്ച തന്നെ നടപ്പിലാക്കാനാണ് ആലോചന. തങ്ങളുടെ സഹപാഠിയുടെ മരണത്തിന് ഉത്തരവാദികളായത് അധ്യാപകരാണെന്നായിരുന്നു വിദ്യാർഥികളുടെ നിലപാട്. ഈ സാഹചര്യത്തിൽ ഈ അധ്യാപകർക്ക് കീഴിൽ കുട്ടികളുടെ പഠനം അനുചിതമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് പത്താം ക്ലാസ് വരെയുള്ള അധ്യാപകരെ ജില്ലയിലെ മറ്റു സ്കൂളുകളിലേക്ക് മാറ്റി നിയമിക്കാൻ തീരുമാനിച്ചത്. ഹയർ […]