India Kerala

കല്ലട ബസിൽ യാത്രക്കാരിക്ക് നേരെ പീഡനശ്രമം

ദീർഘദൂര യാത്ര ബസായ കല്ലട ബസിൽ യാത്രക്കാരിക്ക് നേരെ പീഡനശ്രമം.സംഭവത്തില്‍ കാസർകോട് കുടലു സ്വദേശി മുനവർ (23) പിടിയിൽ. പുലർച്ചെ 3 മണിയോടെ കോട്ടക്കൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം.

India Kerala

വടകരയില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു; സ്ഥിതി നിയന്ത്രണവിധേയം

വടകര ടൗണിന് സമീപം പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോരുന്നതിനെ തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്ധന ചോർച്ച നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രദേശത്തുകൂടിയുള്ള ഗതാഗതം വഴി തിരിച്ചുവിടുന്നുണ്ട്.

India Kerala

ഷെഹ്‍ല ഷെറിന്‍ മരിച്ചത് പാമ്പ് കടിയേറ്റെന്നതിന് തെളിവില്ലെന്ന് അധ്യാപകര്‍ ഹൈക്കോടതിയില്‍

സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളിലെ വിദ്യാർഥിനി ഷഹ്‍ല മരിച്ചത് പാമ്പ് കടിയേറ്റെന്നതിന് തെളിവില്ലെന്ന് അധ്യാപകര്‍ ഹൈക്കോടതിയില്‍. ബോധപൂർവം കുറ്റം ചെയ്തിട്ടില്ലെന്ന മുന്‍കൂര്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷമാണ് പൊലീസ് കേസെടുത്തതെന്നും അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി.

India Kerala

വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു

വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു. മജിസ്ട്രേറ്റായ ദീപ മോഹനെയാണ് പൂട്ടിയിട്ടത്. വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് പ്രകോപനം. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും മറ്റു അഭിഭാഷകരും ചേര്‍ന്നാണ് ദീപ മോഹനെ രക്ഷിച്ചത്. മജിസ്ട്രേറ്റിനെ പൂട്ടിയിടാന്‍ നേതൃത്വം നല്‍കിയത് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളാണ്. ദീപ മോഹനന്‍റെ കോടതി ബഹിഷ്കരിക്കാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു.

India Kerala

ബി.ആർ അംബേദ്കർ മാധ്യമ പുരസ്കാരം സോഫിയ ബിന്ദിന്

2019ലെ ഡോ: ബി.ആർ അംബേദ്കർ മാധ്യമ പുരസ്കാരം മീഡിയവണിലെ സോഫിയ ബിന്ദിന്. ഉരുക്കിനിടയിൽ ഞെരിഞ്ഞമർന്നവർ എന്ന റിപ്പോർട്ടിനാണ് പുരസ്കാരം. 30000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

India Kerala

സ്ത്രീധന നിരോധന ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് നടന്നു

സ്ത്രീധനം വാങ്ങുന്നത് ശിക്ഷാർഹമാണെന്ന് നിയമമുണ്ടെങ്കിലും നാട്ടുനടപ്പ് അതിനു മുകളിൽ കയറി ഇരിക്കുകയാണെന്ന് നടൻ ടോവിനോ തോമസ്. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സ്ത്രീധന വിരുദ്ധ ദിനാചരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് അഹല്യ ക്യാമ്പസിൽ വെച്ചാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീധന വിരുദ്ധ ദിനാചരണം നടന്നത്. സ്ത്രീധനം വാങ്ങുന്നത് തെറ്റാണെന്നും, സ്ത്രീകളെ കേവലം കച്ചവടച്ചരക്കായി കാണരുതെന്നും ചടങ്ങിൽ നടൻ ടോവിനോ തോമസ് പറഞ്ഞു. നെന്മാറ എം.എൽ.എ കെ.ബാബു […]

India Kerala

ശബരിമല; കർശന നിലപാടില്‍ സര്‍ക്കാര്‍

ശബരിമലയിൽ ഇത്തവണ യുവതിപ്രവേശനം അനുവദിക്കില്ലെന്ന കർശന നിലപാട് വ്യക്തമാക്കുന്നതാണ് തൃപ്തി ദേശായിക്ക് സംരക്ഷണമൊരുക്കില്ലെന്ന തീരുമാനത്തിലൂടെ സർക്കാർ നൽകുന്നത്. കോടതി വിധിയിലെ അവ്യക്തത ചൂണ്ടിക്കാട്ടുമ്പോഴും വ്യക്തത തേടി കോടതിയെ സമീപിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. യുവതികൾ പ്രവേശിച്ചാൽ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സർക്കാർ നിലപാട്. സുപ്രിംകോടതി വിധിയിലെ അവ്യക്തതയും, യുവതീ പ്രവേശനം ഇത്തവണ അനുവദിക്കേണ്ടതില്ലെന്ന നിയമോപദേശവുമാണ് സർക്കാരിന്റെ പിടിവള്ളി. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി കൂടിയായപ്പോൾ യുവതിപ്രവേശനം വേണ്ടെന്ന തീരുമാനത്തിലേക്ക് സി.പി എം എത്തുകയും ചെയ്തു. യുവതികൾ […]

India Kerala

കലോത്സവത്തെ വരവേല്‍ക്കാന്‍ കാഞ്ഞങ്ങാട് ഒരുങ്ങി

കലോത്സവത്തെ വരവേല്‍ക്കാന്‍ കാഞ്ഞങ്ങാട് നഗരം ഒരുങ്ങി. പ്രധാന വേദിയുടേത് ഉള്‍പ്പെടെ എല്ലാം പൂര്‍ത്തിയായി. കലാപൂരം ആരംഭിക്കാന്‍ ഇനിയുള്ളത് മണിക്കൂറുകള്‍ മാത്രമാണ്. കലാപ്രതിഭകളെ വരവേല്‍ക്കാന്‍ കാഞ്ഞങ്ങാട് ഒരുങ്ങിക്കഴിഞ്ഞു. കാസര്‍കോട് ജില്ലയിലേക്ക് പതിറ്റാണ്ടുകള്‍ക്കിപ്പുറം വിരുന്നെത്തുന്ന കലാമേളയെ വലിയ ആവേശത്തോടെയാണ് കാസര്‍കോടന്‍ ജനത സ്വീകരിക്കുന്നത്. പ്രധാന വേദിയുള്‍പ്പടെയുള്ള എല്ലാ വേദികളുടെയും നിര്‍മാണം പൂര്‍ത്തിയായി. അവസാനവട്ട മിനുക്ക് പണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. വേദികളുടെ ഔദ്യോഗിക കൈമാറ്റം ഇന്ന് വൈകിട്ട് നടക്കും. ആകെ 28 വേദികളിലായി 239 ഇനങ്ങളാണ് അരങ്ങിലെത്തുക. പന്ത്രണ്ടായിരത്തോളം കലാ […]

India Kerala

കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

സംസ്ഥാന കമ്മറ്റി ഉൾപ്പെടെ സംസ്ഥാനത്തെ യൂത്ത് കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായാണ് ദേശീയ നേതൃത്വം കമ്മറ്റികൾ പിരിച്ചുവിട്ടത്. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പുമായി സംസ്ഥാനത്തെ നേതാക്കൾ സഹകരിക്കാത്തതിനാൽ ആരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുമില്ല. ഫലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തന രഹിതമായ അവസ്ഥയിൽ ആയി മാറി. യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് എതിരഭിപ്രായം ആണ് സംസ്ഥാനത്തെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഉള്ളത്. സംഘടന തെരഞ്ഞെടുപ്പിലൂടെ നേതാക്കളെ കണ്ടെത്തുന്നത് വിഭാഗിയത വർദ്ധിക്കാൻ കാരണമാകുമെന്നും […]

India Kerala

പൊലീസ് സുരക്ഷയില്‍ ഒരു യുവതിയും മല ചവിട്ടില്ലെന്ന് സര്‍ക്കാര്‍

പൊലീസ് സംരക്ഷണയിൽ ഒരു യുവതിയേയും ശബരിമലയിൽ കയറ്റില്ലെന്ന് വ്യക്തമാക്കി സർക്കാർ. കോടതി വിധിയിൽ അവ്യക്തതയുണ്ടെന്നും, മലയ്ക്ക് പോകേണ്ടവർ വ്യക്തമായ കോടതി ഉത്തരവുമായി വരട്ടെയെന്നുമാണ് സർക്കാർ നിലപാട്. സമാധാനപരമായി മണ്ഡലകാലം നടക്കുന്നതിനിടയിൽ തൃപ്തി ദേശായി വന്നതിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രിമാരായ എ.കെ ബാലനും, കടകംപള്ളി സുരേന്ദ്രനും ആരോപിച്ചു. സുപ്രിംകോടതി വിധിയിൽ അവ്യക്തതയുള്ളത് കൊണ്ട് നിലവിൽ ഒരു സ്ത്രീയ്ക്കും സംരക്ഷണം നൽകി ശബരിമലയിൽ എത്തിക്കേണ്ടെന്നാണ് സർക്കാർ നിലപാട്. വിധിയിൽ കോടതിക്ക് പോലും അവ്യക്തതയുണ്ട്. വ്യക്തത ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിക്കില്ലെന്ന് നിയമമന്ത്രി […]