നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ ആരംഭിച്ചു. കോടതിയിൽ ഹാജരാകാ തിരുന്ന 9-ാം പ്രതി സനിൽകുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി. കേസ് വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. നടിയെ അക്രമിച്ച കേസിൽ വിചാരണ നടപടിക്രമങ്ങളുടെ ഭാഗമായി ഒന്നാം പ്രതി പൾസർ സുനിയടക്കം 8 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി. കേസിൽ 12 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ രണ്ട് അഭിഭാഷകരെ ഹൈക്കോടതി പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. 8-ാം പ്രതി ദിലീപ് വിദേശത്തായതിനാൽ ഇന്ന് […]
Tag: Kerala
കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍
ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മകനുമാണ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തിത്താനം പൊൻപുഴ പാലമൂട്ടിൽ രാജപ്പൻ നായർ (71), സരസമ്മ (65), രാജീവ് (35) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടിപ്പർ ലോറി ഡ്രൈവറും പെയിൻറിംഗ് തൊഴിലാളിയുമാണ് മരിച്ച രാജീവ്.
നെടുമ്പാശേരിയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി
നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മൂന്നര കിലോ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസാണ് പിടികൂടിയത്. അബുദാബിയിൽ നിന്ന് വന്ന എയർ ഏഷ്യ, ഇത്തിഹാദ് വിമാനങ്ങളിലെ യാത്രക്കാരായ കോഴിക്കോട് സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്. ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം.
പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍
തിരുവനന്തപുരം: ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ആദ്യഘട്ടത്തില്‍ പരിശോധന കര്‍ശനമാക്കുമെങ്കിലും പിഴ ഒഴിവാക്കിയേക്കും. എന്നാല്‍ ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കേരളത്തില്‍ ഹെല്‍മെറ്റിന് വിലകൂടിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയായി. കുട്ടികളുള്‍പ്പെടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിറക്കിയപ്പോള്‍ നടപ്പാക്കാന്‍ രണ്ടാഴ്ചത്തെ സാവകാശമായിരുന്നു അനുവദിച്ചത്. ഒന്നാം തീയതിയായ നാളെ മുതല്‍ ഇതിനായുള്ള നടപടി തുടങ്ങാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. എന്നാല്‍ ഏതാനും ദിവസം കൂടി […]
ന്യൂനമര്‍ദ്ദം ശക്തമാകും; സംസ്ഥാനം ജാഗ്രതയില്‍
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തിനടുത്തായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ ഇടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ മുതല്‍ പെയ്ത് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
നടിയെ അക്രമിച്ച കേസില്‍ വിചാരണ നടപടി ഇന്ന് ആരംഭിക്കും
സുപ്രിം കോടതിയില്‍ ദിലീപ് നല്‍കിയ ഹരജി തീര്‍പ്പ് കല്‍പിച്ചതോടെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. ഹൈക്കോടതി നിർദേശ പ്രകാരം വനിതാ ജഡ്ജിയുള്ള കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിചാരണ നടത്തുന്നത്. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രിം കോടതിയുടെ നിര്‍ദേശമുള്ളത്. നടിയെ അക്രമിച്ച കേസിൽ വിചാരണ ആറ് മാസനത്തിനകം പൂര്‍ത്തിയാക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി വനിതാ ജഡ്ജിയെ ചുമതലപ്പെടുത്തിയിരുന്നു. സുപ്രിം കോടതിയും ആറ് മാസത്തിനകം വിചാരണ നടപടി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ […]
ബ്രിട്ടീഷുകാര്‍ക്കെതിരെ ജീവനറ്റുപോകും വരെ പടപൊരുതിയ പോരാളി
ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പോരാടിയ രാജാവാണ് കേരള വര്‍മ പഴശ്ശിരാജ. 1805 നവംബര്‍ 30 നായിരുന്നു പഴശ്ശിയുടെ മരണം. കപ്പൽ കയറി വന്നത് ശത്രുക്കളാണെന്നു ഇന്ത്യൻ ജനത തിരിച്ചറിയുന്നതിനും മുൻപ്, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജീവനറ്റുപോകും വരെ പോരാടിയ നാട്ടുരാജാവ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ ജാതിമത ഭേദമന്യേ ആളെകൂട്ടിയ നാട്ടുപ്രമാണി. കഴിവും പ്രാപ്തിയുമുണ്ടായിരുന്ന ഭരണാധികാരി. രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷവും പഴശ്ശി എന്ന ധീര യോദ്ധാവിന്റെ ത്യാഗസ്മരണ ഒളിമങ്ങാതെ കിടപ്പുണ്ട്. കോട്ടയം രാജകുടുംബത്തിലെ ഇളയ രാജാവായിരുന്നു കേരളവർമ പഴശ്ശിരാജ. ഒന്നാം മൈസൂർ യുദ്ധത്തിൽ […]
ഇന്ത്യയില്‍ നിന്ന് കടല്‍ ചെമ്മീന്‍ ഇറക്കുമതി നിര്‍ത്തി അമേരിക്ക
ഇന്ത്യയില്‍ നിന്ന് കടല്‍ ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. അമേരിക്കന്‍ വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ വിധേയപ്പെടുന്നതാണ് പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമെന്നും തീരുമാനത്തെ ഇന്ത്യ ഒറ്റക്കെട്ടായി എതിർക്കണമെന്നും മെഴ്സിക്കുട്ടിയമ്മ മീഡിയവണിനോട് പറഞ്ഞു. കടലാമകള്‍ വലയില്‍ കുടുങ്ങുന്നത് ഒഴിവാക്കുന്നതിനായി മത്സ്യബന്ധന വലകളില്‍ ടർട്ടിൽ എക്സ്ക്ലൂഷൻ ഡിവൈസ് ഘടിപ്പിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് അമേരിക്ക ഇന്ത്യയില്‍ നിന്നുളള ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചത്. കടല്‍ വിഭവങ്ങളില്‍ ഏറെ രുചികരമായ ചെമ്മീന്‍ കയറ്റുമതിയില്‍ ഇതോടെ വലിയ ഇടിവാണ് ഉണ്ടായത്. അമേരിക്ക വെക്കുന്ന […]
വ്യാജ ലോട്ടറി; ക്യു ആര്‍ കോഡ് സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: വ്യാജ ലോട്ടറി തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ലോട്ടറി ടിക്കറ്റുകളില്‍ ക്യു ആര്‍ കോഡ് സംവിധാനം ലഭ്യമാക്കാനാണ് പദ്ധതി. ഇതിലൂടെ ടിക്കറ്റുകള്‍ വ്യാജമാണോ എന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തിരിച്ചറിയാന്‍ സാധിക്കുമെന്നും വ്യാജ ലോട്ടറി വില്‍പനകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ആണ് നടപടിയെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു.
ജംബോ വേണ്ട, കമ്മിറ്റി മതിയെന്ന് ഹെെക്കമാന്റ്
കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാന്‍ നേതാക്കള്‍ക്കിടയില്‍ ധാരണ. ജംബോ കമ്മിറ്റി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കമാന്‍റ് കെ.പി.സി.സിയെ അറിയിച്ചിരുന്നു. 20 ല്‍ താഴെ ഭാരവാഹികളെ നിശ്ചയിച്ച് പുതിയ കമ്മറ്റിയെ നിര്‍ദേശിക്കാനാണ് ഇപ്പോഴുണ്ടായ ധാരണ. കെ.പി.സി.സി പുനസംഘടനയുടെ ഭാഗമായി ജനറല്‍ സെക്രട്ടറി വരെയുള്ളവരുടെ പട്ടിക തയാറാക്കിയപ്പോള‍് തന്നെ അമ്പതോളം പേരുടെ ജംബെ കമ്മറ്റിയാണ് രൂപം കൊണ്ടത്. ഭാരവാഹി ലിസ്റ്റ് പുറത്തു വന്നതോടെ വിമര്‍ശം ശക്തമായി. ഭാരവാഹികളുടെ എണ്ണക്കൂടതലും പ്രായവും ചര്‍ച്ചയായതോടെ നേതാക്കള്‍ പ്രതിരോധത്തിലായി. ഇതിന് പിന്നാലെ ജംബോ കമ്മറ്റിയെ പൂര്‍ണമായി അനുകൂലിക്കാത്ത […]












