മാസപ്പടി വിവാദത്തിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്ത് വേണമെങ്കിലും പരിശോധിക്കാം പാർട്ടി സെക്രട്ടറി വ്യക്താമാക്കിയതാണ്. അതേസമയം വിവാദത്തില്‍ മാധ്യമങ്ങളുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല. മാസപ്പടി വിവാദത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയൊളിക്കുകയാണെന്നും മന്ത്രി റിയാസും ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറുപടിപറയേണ്ട കാര്യമില്ലെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ […]
Tag: Kerala
എസ്‌പിയാകാൻ ഐപിഎസുകാരുടെ ചരടുവലി; പത്തനംതിട്ട പൊലീസിന് നാഥനില്ലാതെ രണ്ടാഴ്ച
പത്തനംതിട്ട: ഗൗരവമേറിയ ക്രിമിനിൽ കേസുകൾ തുടർക്കഥയാകുന്ന പത്തനംതിട്ട ജില്ലയിൽ പൊലീസ് സേനയ്ക്ക് നാഥനില്ലാതായിട്ട് രണ്ടാഴ്ച. സുപ്രധാന പരിപാടികളിലെ സേനാ വിന്യാസം മുതൽ ഭരണ നിർവഹണം വരെ ആശയക്കുഴപ്പത്തിലാണെന്ന് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നു. എസ്പി കസേരയ്ക്കായി ഐപിഎസ്സുകാരുടെ ചരടുവലികളാണ് നിയമനം വൈകാൻ കാരണമെന്നാണ് സൂചന. സ്വപ്നിൽ എം മഹാജന്‍റെ സ്ഥലം മാറ്റ ഉത്തരവ് ജൂലൈ അവസാനമാണ് ഇറങ്ങിയത്. ഓഗസ്റ്റ് മൂന്നിന് ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് അദ്ദേഹം വിടുതൽ വാങ്ങി. കോട്ടയം എസ്പി കാർത്തിക്കിന് ജില്ലയുടെ […]
10 വര്‍ഷത്തെ പരിചയം കൂട്ടുകാരി ഇനി പ്രാണസഖി; കെ.എം.അഭിജിത്ത് വിവാഹിതനാകുന്നു
കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റും നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എം.അഭിജിത് വിവാഹിതനാകുന്നു. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി. നജ്മിയാണ് വധു. കെ.എസ്.യു. സംസ്ഥാനപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അഭിജിത്ത് (29) കോഴിക്കോട് ബാലുശ്ശേരി എരമംഗലം വടക്കേടത്ത് ഗോപാലൻകുട്ടിയുടെയും സുരജയുടെയും മകനാണ്. 17-ന് വ്യാഴാഴ്ച ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിലാണ് വിവാഹം. കോഴിക്കോട് മീഞ്ചന്ത ഗവ.ആർട്സ് ആന്റ് സയൻസ് കോളജിൽ അഭിജിത്തിന്റെ ജൂനിയറായിരുന്നു […]
മഹാരാജാസിലെ കാഴ്ച പരിമിതിയുള്ള അധ്യാപകനോടുള്ള അനാദരം, വിദ്യാര്‍ഥികളുടെ അവബോധമില്ലായ്മ: മന്ത്രി ആർ ബിന്ദു
മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനോട് പരിഷ്കൃത വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഉണ്ടായിക്കൂടാത്ത പ്രവൃത്തിയാണ് സംഭവിച്ചതെന്ന് മന്ത്രി ആർ ബിന്ദു. ‘ഉൾക്കൊള്ളൽ സമൂഹത്തെ (inclusive society) പറ്റി ഏറ്റവുമധികം ചർച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുൻനിന്ന് പ്രവർത്തിക്കേണ്ടവരാണ് കലാലയ സമൂഹമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ‘ഉൾക്കൊള്ളൽ സമൂഹത്തെ (inclusive society) പറ്റി ഏറ്റവുമധികം ചർച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുൻനിന്ന് പ്രവർത്തിക്കേണ്ടവരാണ് കലാലയ സമൂഹം. അതിൽ ചിലർക്കായാൽ പോലും ആ അവബോധമില്ലാതെ പോയത് ഏറ്റവും അപലപനീയമാണ്’, മന്ത്രി […]
ഓണം അടുത്തു, ജൂലൈയിലെ ശമ്പളം കിട്ടിയില്ല: കെഎസ്ആർടിസി യൂണിയനുകളുമായി ഇന്ന് മന്ത്രിതല ചർച്ച
ശമ്പള പ്രതിസന്ധിയിൽ കെഎസ്ആർടിസിയിലെ ഭരണ പ്രതിപക്ഷ യൂണിയനുകൾ സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ അംഗീകൃത യൂണിയനുകളുമായി ഇന്ന് മന്ത്രിതല ചർച്ച നടക്കും. ഗതാഗത മന്ത്രി ആൻറണി രാജുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവരും പങ്കെടുക്കും. ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ യൂണിയനുകൾ 26ന് സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് മന്ത്രിതല ചർച്ച നിശ്ചയിച്ചത്. ജൂലൈ മാസത്തെ രണ്ട് ഗഡു ശമ്പളവും ഇതുവരെയും വിതരണം ചെയ്യാനായിട്ടില്ല. ഓണം […]
‘ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?’; രാജ്യം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് സ്വാതന്ത്ര്യം ആഘോഷിക്കുക്കുക : പ്രകാശ് രാജ്
രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാന്‍ കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. വീടുകളിൽ മരിച്ചവരുടെ സംസ്‌കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോഴും, കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോഴും തനിക്ക് ഈ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു. ഓരോ വീടും ശ്മശാനമാകുമ്പോൾ, നിങ്ങൾക്ക് പതാക ഉയർത്താൻ കഴിയുമോ? ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ക്ഷമിക്കണം, എന്റെ രാജ്യത്തോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിങ്ങളോടൊപ്പം ആഘോഷിക്കുക്കുക. ക്ഷമിക്കണം, മരിച്ചു കിടക്കുന്ന ഒരാൾക്ക് മാത്രമേ ഒരു കൊലപാതകിയുടെ […]
‘മാസപ്പടി വിവാദത്തിൽ മറുപടിയില്ല’; അവഗണിച്ച് നേരിടാൻ സിപിഐഎം തീരുമാനം
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം അവഗണിക്കാൻ സിപിഐഎം തീരുമാനം. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നും പാർട്ടിയിൽ ധാരണ. സംസ്ഥാന സമിതിയിലും മുഖ്യമന്ത്രി വിശദീകരണം നൽകിയില്ല. എം വി ഗോവിന്ദനും മാസപ്പടി വിവാദ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി.(cpim decided to ignore veena vijayan controversy) മാസപ്പടിയിൽ അഴിമതിയില്ലെന്ന നിലപാടിലാണ് സിപിഐഎം. കേന്ദ്രകമ്മിറ്റി യോഗങ്ങളുടെ റിപ്പോര്‍ട്ടിംഗിനൊപ്പം രാഷ്ട്രീയ സ്ഥിതിയും സമീപകാല വിവാദങ്ങളും ചര്‍ച്ചയാകുമെന്ന് കരുതിയ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷമാണ് എം വി ഗോവിന്ദൻ ഇന്ന് മാധ്യമങ്ങളെ കണ്ടത്. എകെജി […]
‘സാമ്പത്തിക തട്ടിപ്പിന് ഇരയായ ബ്രിട്ടീഷ് വനിത പ്രതിസന്ധിയിൽ’; വിമാന ടിക്കറ്റും പണവും നല്‍കി സുരേഷ് ഗോപി
കേരളത്തില്‍വച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും വീസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാകുകയും ചെയ്ത യുകെ വനിതയ്ക്ക് സഹായഹസ്തവുമായി നടന്‍ സുരേഷ് ഗോപി. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്ന ലന്‍ഡന്‍ സ്വദേശിനി സാറ പെനിലോപ് കോയ്ക്കാണ് (75) സുരേഷ് ഗോപി സഹായമെത്തിച്ചത്. ഇന്ത്യയിലെ ടൂറിസ്റ്റ് വിസ പുതുക്കാനായി രാജ്യത്തിന് പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വീസ ലംഘിച്ച് രാജ്യത്ത് തുടര്‍ന്നതിനുള്ള പിഴത്തുക, മറ്റു ചിലവുകള്‍ക്കുള്ള തുക എന്നിവയുള്‍പെടെ 60,000 രൂപ സുരേഷ് ഗോപി നല്‍കി. […]
പുതുപ്പള്ളിയിൽ മുതിർന്ന നേതാക്കളെത്തും; യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്. വൈകിട്ട് 4 മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മറ്റന്നാളാണ് ഇടതുമുന്നണിയുടെ കൺവെൻഷൻ. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉത്ഘടനം ചെയ്യും. ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. ഇന്നത്തെ യുഡിഎഫ് കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, യുഡിഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, […]
അന്വേഷണമികവിന് അംഗീകാരം: കേരളത്തിലെ 9 പൊലീസുകാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പൊലീസ് മെഡൽ
2023 ലെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 9 പൊലീസ് ഉദ്യോഗസ്ഥർ മെഡലിന് അർഹരായി.അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്ന് ഒമ്പത് പൊലീസുകാർക്ക് അംഗീകാരം.(Union home ministers police medal for 9 policemen of kerala) എസ് പി മാരായ വൈഭവ് സക്സസേന, ഡി ശിൽപ, ആർ ഇളങ്കോ, അഡീഷണൽ എസ് പി സുൽഫിക്കർ എം.കെ, SI കെ.സാജൻ, ACP പി.രാജ് കുമാർ, ദിനിൽ.ജെ.കെ എന്നിവർക്കും സിഐമാരായ കെ.ആർ […]