India Kerala

അയര്‍ലാന്‍ഡിലെ മലയാളി നഴ്‍സുമാര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പു വരുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ

അയര്‍ലാന്‍ഡിലെത്തുന്ന കേരളത്തില്‍നിന്നുള്ള നഴ്‍സുമാര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പു വരുത്താന്‍ ഐറിഷ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ. ഡബ്ലിനില്‍ അയര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അയര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക സംഘടനയായ ക്രാന്തിയാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. കെകെ ശൈലജ കേരളത്തിലെ ആരോഗ്യമേഖലക്ക് നല്‍കിയ സംഭാവനകളെ കുറിച്ച ഷോര്‍ട് ഫിലിം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. അയര്‍ലാന്‍ഡിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. കേരളവുമായുള്ള വിവരസാങ്കേതിക വിദ്യാ കൈമാറ്റം, ഗവേഷണം എന്നീ […]

India Kerala

പതിനെട്ടാം പടിക്കു മുകളില്‍ വെച്ചുള്ള മൊബൈല്‍ ഉപയോഗത്തിന് നിരോധനം

ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. ശ്രീകോവിലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് ദേവസ്വം ബോർഡിന്റെ നടപടി. ഇനി മുതൽ തിരുമുറ്റത്ത് ഫോൺ വിളിക്കാൻ പോലും മൊബൈൽ പുറത്തെടുക്കാനാവില്ല. ആദ്യ ഘട്ടത്തിൽ താക്കീത് നൽകി ദൃശ്യങ്ങൾ മായ്ച ശേഷം ഫോൺ തിരികെ നൽകും. വരും ദിവസങ്ങളിൽ ഫോൺ വാങ്ങി വയ്ക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. അയ്യപ്പന്മാർ നടപ്പന്തലിലേക്ക് കടക്കുമ്പോൾ മുതൽ ഫോൺ ഓഫ് ചെയ്ത് സൂക്ഷിക്കണം എന്ന് […]

India Kerala

മാര്‍ക്ക് ദാനം; മന്ത്രി കെ.ടി ജലീലിന്റെ ഇടപെടല്‍ സ്ഥിരീകരിച്ച് ഗവര്‍ണറുടെ ഓഫീസ്

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ജയിലിൽ അധികാരപരിധി മറികടന്ന് പ്രവർത്തിച്ചെന്ന് ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ട്. സാങ്കേതിക സർവ്വകലാശാലയിൽ ബി.ടെക് വിദ്യാർത്ഥിയുടെ പരീക്ഷാപേപ്പർ മൂന്നാമതും പുനർമൂല്യനിർണയം നടത്താനുള്ള നിർദേശം നൽകിയതിനെതിരെയാണ് ഗവര്‍ണറുടെ സെക്രട്ടറിയുടെ പരാമർശം. എന്നാല്‍ റിപ്പോര്‍ട്ട് കണ്ടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ചാന്‍സലറായ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയാല്‍ പ്രതികരിക്കാമെന്നായിരുന്നു ജലീലിന്‍റെ പ്രതികരണം. സാങ്കേതിക സർവകലാശാല സംഘടിപ്പിച്ച അദാലത്തില്‍ വെച്ച് ഒരു ബി.ടെക് വിദ്യാർത്ഥിയുടെ പരീക്ഷ പേപ്പർ മൂന്നാം തവണ പുനർമൂല്യനിർണയം നടത്താൻ മന്ത്രി നിർദേശം നൽകിയത് വിവാദമായിരുന്നു. […]

India Kerala

കേരളത്തിന്‍റെ വിദ്യാഭ്യാസ മഹിമ തകര്‍ക്കുന്ന പ്രവൃത്തികള്‍ ആരില്‍ നിന്നുമുണ്ടാകരുതെന്ന് ഗവര്‍ണര്‍

കേരളത്തിന്‍റെ വിദ്യാഭ്യാസ മഹിമ തകര്‍ക്കുന്ന പ്രവൃത്തികള്‍ ആരില്‍ നിന്നും ഉണ്ടാകരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാര്‍ക്ക് ദാനത്തില്‍ എം.ജി യൂണിവേഴ്സിറ്റിക്ക് തെറ്റ് മനസ്സിലായി, അതുകൊണ്ടാണ് തിരുത്തിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. കെ.ടി.യു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ ഈ മാസം 16ന് വിസിമാരുടെ യോഗം വിളിച്ചു. കെ.ടി ജലീലിനെതിരായ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സാങ്കേതിക സര്‍വകലാശാല വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് പ്രതികൂലമായ ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ പ്രതികരണം […]

India Kerala

കുതിച്ചുയര്‍ന്ന് പച്ചക്കറിവില

സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു. എറാണകുളം മാര്‍ക്കറ്റില്‍ സവാളക്ക് ഇന്ന് 130 രൂപയാണ് വില. ചെറിയുള്ളിക്ക് 145 രൂപയാണ്. വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെയും കുടുംബ ബജറ്റിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഉത്പാദക സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയാണ് വിപണിയിലെ വിലവർധനയ്ക്ക് കാരണം.

India Kerala

മഹാരാജാസ് കോളജില്‍;മര്‍ദ്ദിച്ചതായി പരാതി

മഹാരാജാസ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ഒന്നാം വര്‍ഷ വിദ്യാര്‍ഥി അജാസാണ് ഇന്നലെ അര്‍ധരാത്രി കോളജ് ഹോസ്റ്റലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി നല്‍കിയത്. ഹോസ്റ്റലില്‍ പ്രവേശിച്ചതിനായിരുന്നു ആക്രമണമെന്നും അജാസ് പറയുന്നു. മഹാരാജാസ് കോളജിലെ ഒന്നാം വര്‍ഷ ബി.എ മ്യൂസിക്ക് വിദ്യാര്‍ഥിയായ അജാസ് തിങ്കളാഴ്ച രാത്രി കോളജ് ഹോസ്റ്റില്‍ സുഹൃത്തിനെ കാണാനായി എത്തിയപ്പോഴായിരുന്നു സംഭവം. ഹോസ്റ്റലിന്റെ വരാന്തയില്‍ ഇരുന്ന് മദ്യപിക്കുകയാരിന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അജാസിനെ തടഞ്ഞെന്നും മര്‍ദ്ദിച്ചെന്നുമാണ് പരാതി. ആദ്യം ഹോസ്റ്റല്‍ വരാന്തയില്‍ […]

India Kerala

ഇടനിലക്കാരുടെ ഇടപെടലുകള്‍ കയർ ഉൽപ്പന്ന മേഖലയെ തകർക്കുന്നതായി പരാതി

ഇടനിലക്കാരുടെ ഇടപെടലുകള്‍ കയർ ഉൽപ്പന്ന മേഖലയെ തകർക്കുന്നതായി പരാതി. കയർ ഉൽപാദക സൊസൈറ്റികൾക്ക് ഓർഡർ കുറഞ്ഞതോടെ ഇത് മുതലാക്കി കമ്പനികളിൽ നിന്ന് കുറഞ്ഞ വിലക്ക് ഓർഡർ സ്വീകരിച്ച് നെയ്ത്തുടമകൾക്ക് നൽകുകയാണ് ഇടനിലക്കാർ. ഇതിനെ തുടർന്ന് നെയ്ത്തുടമകൾക്ക്, കുറഞ്ഞ വിലയ്ക്ക് കയർ ഉൽപ്പന്നങ്ങൾ കമ്പനികൾക്ക് വിൽക്കേണ്ട അവസ്ഥയാണ്. ഇടനിലക്കാർ കമ്പനികളിൽ നിന്ന് ഓർഡർ സ്വീകരിച്ച് കുറഞ്ഞ വിലക്ക് നെയ്ത്തുടമകൾക്ക് നൽകുന്നത് പതിവായിരുന്നു. ഉടമകൾ ഇവർക്ക് 3% കമ്മീഷനും കൊടുക്കണം. കയർ ഉൽപ്പന്ന മേഖലയിലെ ചൂഷണം തടയുന്നതിന് വി.എസ് സർക്കാരാണ് […]

India Kerala

സാങ്കേതിക സര്‍വകലാശാല മാര്‍ക്ക് ദാനം

സാങ്കേതിക സര്‍വകലാശാലയിലെ മന്ത്രി കെ.ടി ജലീലിന്റെ ഇടപെടല്‍ സ്ഥിരീകരിച്ച് ഗവര്‍ണറുടെ ഓഫീസ്. മന്ത്രി അധികാര പരിധി മറികടന്ന് ഇടപെട്ടെന്ന് ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സര്‍വകലാശാലയുടെ വിശദീകരണവും ഗവര്‍ണറുടെ ഓഫീസ് തള്ളി. മാര്‍ക്ക് കൂട്ടി നല്‍കാനുള്ള അധികാരം അദാലത്തിനുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതിക സർവ്വകലാശാലയിൽ ബി.ടെക് വിദ്യാർത്ഥിയുടെ പരീക്ഷാപേപ്പർ മൂന്നാമതും പുനർമൂല്യനിർണയം നടത്താനുള്ള നിർദേശം അദാലത്തിൽ നൽകിയതിനെതിരെയാണ് റിപ്പോര്‍ട്ടില്‍ പരാമർശം. മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് തീരുമാനമെടുത്ത വൈസ് ചാൻസലറുടെ നടപടി തെറ്റെന്നും ഗവർണറുടെ സെക്രട്ടറി വ്യക്തമാക്കുന്നു. ഗവർണറുടെ സെക്രട്ടറിയുടെ […]

India Kerala

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്‌ പരിഷ്കരിക്കുന്നു

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്‌ അടിമുടി പരിഷ്കരിക്കുന്നു. വിദ്യാർഥി സംഘടനകളുടെ പ്രതിഷേധങ്ങൾ മറികടന്ന് മൂന്നംഗ ഉപസമിതി സമർപ്പിച്ച നിർദേശങ്ങൾ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിച്ചു. സ്വാശ്രയ കോളജുകളിലെ യു.യു.സിമാർക്ക് പ്രാതിനിധ്യ വോട്ട് നടപ്പിലാക്കുന്ന നീക്കത്തിനെതിരെ സമരം ശക്തമാക്കാനാണ് എം.എസ്.എഫ് – കെ.എസ്.യു – ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടനകളുടെ തീരുമാനം. റവന്യൂ ജില്ലാ തലത്തിൽ സോണൽ കൗൺസിലുകളും യൂണിവേഴ്സിറ്റി തലത്തിൽ എക്സിക്യൂട്ടിവ് കൗൺസിലും പുതുതായി രൂപീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കറുടെ കീഴിൽ സോണൽ കൗൺസിലുകൾക്ക്‌ സ്വതന്ത്ര പ്രവർത്തനം നടത്താം. […]

India Kerala

മണ്ഡലകാലം: ഏഴ് ലക്ഷം തീർത്ഥാടകർ ദർശനം നടത്തി

മണ്ഡല കാലം ആരംഭിച്ചതിന് ശേഷം ശബരിമലയിൽ ഏഴ് ലക്ഷം തീർത്ഥാടകർ ദർശനം നടത്തി. തീർത്ഥാടനം ആരംഭിച്ച് 18 ദിവസത്തെ പൊലീസിന്റെ ഔദ്യാഗിക കണക്കാണിത്. തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ശബരിമലയിൽ പൊലീസ് ഒരുക്കി. നട തുറന്ന നവംബർ 16 മുതൽ ഡിസംബർ രണ്ടാം തീയതി വരെ ഏഴ് ലക്ഷത്തി എഴുപതിനായിരം തീർത്ഥാടകർ സന്നിധാനത്ത് ദർശനം നടത്തിയെന്നാണ് പൊലീസിന്റെ ഔദ്യോഗിക കണക്ക്. ഇതില്‍ 2,96,110 പേര്‍ വെര്‍ച്വല്‍ ക്യൂ വഴിയാണ് ദർശനം നടത്തിയത് 3,823 […]