India Kerala

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍

കാഞ്ഞിരപ്പള്ളിയില്‍ 13 വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി കരിമ്പക്കയം സ്വദേശി അരുണ്‍ സുരേഷാണ് പിടിയിലായത്. വെള്ളം ചോദിച്ച് വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കേരളത്തിന് പുറത്തേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി ഒറ്റക്കായിരുന്നു. ഈ സമയം വെള്ളം ചോദിച്ച് വീട്ടിലെത്തിയ അരുണ്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് മാതാപിതാക്കളെ പെണ്‍കുട്ടി തന്നെ വിവരം അറിയിക്കുകയും പൊലീസില്‍ […]

India Kerala

പാ‌ർട്ടി സെക്രട്ടറിയുടെ ചുമതല ആ‌ർക്കും നൽകേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം

കോടിയേരി ബാലകൃഷ്ണന് പകരം പാ‌ർട്ടി സെക്രട്ടറിയുടെ ചുമതല ആ‌ർക്കും നൽകേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. കോടിയേരി ചികിത്സയ്ക്ക് പോകുമ്പോള്‍ നേരത്തെ ചെയ്ത പോലെ പാര്‍ട്ടി സെന്‍ററായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ പാര്‍ട്ടി സെന്‍ററായിരിന്നു സെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വ്വഹിച്ചിരിന്നത്. ഈ മാസം അവസാനം വീണ്ടും വിദേശത്തേക്ക് പോകുമ്പോള്‍ സെക്രട്ടറിയുടെ ചുമതല മറ്റൊരാള്‍ക്ക് നല്‍കുമെന്ന സൂചനകള്‍ ഉണ്ടായിരിന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും ചുമതല നല്‍കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന […]

India Kerala

സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍

സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. സോഷ്യല്‍ മീഡിയ വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച ഫിറോസ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന ചര്‍ച്ചക്കിടെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫിറോസ് വ്യക്തമാക്കിയത്.

India Kerala

ഷെഹ്‍ലയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

സുൽത്താൻ ബത്തേരിയിലെ സ്കൂളിൽ പാമ്പ് കടിയേറ്റു മരിച്ച ഷെഹ്‌ല ഷെറിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച രാഹുൽ വയനാട്ടിൽ മെഡിക്കൽ കോളേജ് വേണമെന്ന ആവശ്യത്തിനൊപ്പം നില്‍ക്കുമെന്ന്കുടുംബത്തെ അറിയിച്ചു. രാഹുലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. പന്ത്രണ്ടു മണിയോടെയാണ് പുത്തൻകുന്നിലെ ഷെഹ്‌ലയുടെ വീട്ടിലേക്ക് രാഹുൽ ഗാന്ധി എത്തിയത്. കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഷഹ്‌ലയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച രാഹുൽ സ്കൂളിൽ നടന്ന കാര്യങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. ഷെഹ്‌ലയുടെ ഫോട്ടോകളും രാഹുൽ കാണാനായി ചോദിച്ചു വാങ്ങി. വയനാട്ടിൽ […]

India Kerala

2020 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് അദാനി പോര്‍ട്സ് സി.ഇ.ഒ

2020 ഡിസംബറോടെ വിഴിഞ്ഞ പദ്ധതി നിര്‍മാണം പൂര്‍ത്തികരിക്കാനാണ് ശ്രമിക്കുന്നതെന്ന് അദാനി പോര്‍ട്സ് സി.ഇ.ഒ രാജേഷ് ത്സാ. തുറമുഖ നിര്‍മാണം 80 പൂര്‍ത്തിയായിക്കഴിഞ്ഞു. ഓഖിയും ക്വാറി ലൈസന്‍സ് കിട്ടാന്‍ വൈകിയതുമാണ് പുലിമുട്ട് നിര്‍മാണം വൈകിപ്പിച്ചത്. നിര്‍മാണ കാലാവധി 16 മാസം നീട്ടി ചോദിച്ചിട്ടുണ്ടെന്നും രാജേഷ് ത്സാ മീഡിയവണിനോട് പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട് വിഴിഞ്ഞ തുറമുഖത്ത്. പോര്‍ട്ട് ഓപറേഷന്‍ ബിള്‍ഡിങ്, മറൈന്‍ കണ്‍ട്രോള്‍ റൂം കണ്ടെയനര്‍ ടെര്‍മിനല്‍ എന്നിവയല്ലാം നിര്‍മാണത്തിന്റെ 80 ശതമാനം കഴിഞ്ഞു. ഓരോ ഘട്ടവും […]

India Kerala

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

കോടിയേരി ബാലകൃഷ്ണന്‍ തുടര്‍ചികിത്സയ്ക്ക് പോകുന്ന പശ്ചാത്തലത്തില്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്കെങ്കിലും നല്‍കണമോ എന്ന കാര്യം ഇന്ന് ചേരുന്ന സംസ്ഥാനസെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തേക്കും. സെക്രട്ടറിയെ മാറ്റുന്നതിനെ കുറിച്ച് ആലോചനയില്ലെങ്കിലും കോടിയേരിയുടെ അഭാവത്തില്‍ പാര്‍ട്ടി ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ഒരാളെ തീരുമാനിച്ചേക്കും. കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന് താത്കാലിക ചുമതല നല്‍കുന്നതിനെ കുറിച്ച് ആലോചനകളുണ്ട് അമേരിക്കയില്‍ പരിശോധനകള്‍ കഴിഞ്ഞ തിരിച്ചെത്തിയ കോടിയേരിയ്ക്ക് തുടര്‍ ചികിത്സവേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.ചികിത്സയ്ക്ക് വേണ്ടി ഈ മാസം അവസാനത്തോടെ കോടിയേരി വിദേശത്തേക്ക് പോകാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ […]

India Kerala

മന്ത്രി കെ.ടി ജലീലിന്‍റെ അനധികൃത ഇടപെടലുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

സര്‍വകലാശാലകളിലെ അദാലത്തുകളില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്. അദാലത്തുകളില്‍ തീര്‍പ്പാകാത്ത ഫയലുകള്‍ മന്ത്രി കെ.ടി ജലീലിന് നല്‍കണമെന്ന് ഉത്തരവിറക്കി. സര്‍വകാശാലാചട്ടം ലംഘിച്ചാണ് മന്ത്രിയുടെ നടപടി. വിദ്യാര്‍ഥികളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഇടപെട്ടത് ദുരൂഹമാണ്. വി.സിമാര്‍ ചാന്‍സലറായ ഗവര്‍‌ണറെ കാണിക്കാതെ ഈ ഉത്തരവ് മറച്ചു വെച്ചു.

India Kerala

അയര്‍ലാന്‍ഡിലെ മലയാളി നഴ്‍സുമാര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പു വരുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ

അയര്‍ലാന്‍ഡിലെത്തുന്ന കേരളത്തില്‍നിന്നുള്ള നഴ്‍സുമാര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പു വരുത്താന്‍ ഐറിഷ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ. ഡബ്ലിനില്‍ അയര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അയര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക സംഘടനയായ ക്രാന്തിയാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. കെകെ ശൈലജ കേരളത്തിലെ ആരോഗ്യമേഖലക്ക് നല്‍കിയ സംഭാവനകളെ കുറിച്ച ഷോര്‍ട് ഫിലിം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. അയര്‍ലാന്‍ഡിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. കേരളവുമായുള്ള വിവരസാങ്കേതിക വിദ്യാ കൈമാറ്റം, ഗവേഷണം എന്നീ […]

India Kerala

പതിനെട്ടാം പടിക്കു മുകളില്‍ വെച്ചുള്ള മൊബൈല്‍ ഉപയോഗത്തിന് നിരോധനം

ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. ശ്രീകോവിലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് ദേവസ്വം ബോർഡിന്റെ നടപടി. ഇനി മുതൽ തിരുമുറ്റത്ത് ഫോൺ വിളിക്കാൻ പോലും മൊബൈൽ പുറത്തെടുക്കാനാവില്ല. ആദ്യ ഘട്ടത്തിൽ താക്കീത് നൽകി ദൃശ്യങ്ങൾ മായ്ച ശേഷം ഫോൺ തിരികെ നൽകും. വരും ദിവസങ്ങളിൽ ഫോൺ വാങ്ങി വയ്ക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. അയ്യപ്പന്മാർ നടപ്പന്തലിലേക്ക് കടക്കുമ്പോൾ മുതൽ ഫോൺ ഓഫ് ചെയ്ത് സൂക്ഷിക്കണം എന്ന് […]

India Kerala

മാര്‍ക്ക് ദാനം; മന്ത്രി കെ.ടി ജലീലിന്റെ ഇടപെടല്‍ സ്ഥിരീകരിച്ച് ഗവര്‍ണറുടെ ഓഫീസ്

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ജയിലിൽ അധികാരപരിധി മറികടന്ന് പ്രവർത്തിച്ചെന്ന് ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ട്. സാങ്കേതിക സർവ്വകലാശാലയിൽ ബി.ടെക് വിദ്യാർത്ഥിയുടെ പരീക്ഷാപേപ്പർ മൂന്നാമതും പുനർമൂല്യനിർണയം നടത്താനുള്ള നിർദേശം നൽകിയതിനെതിരെയാണ് ഗവര്‍ണറുടെ സെക്രട്ടറിയുടെ പരാമർശം. എന്നാല്‍ റിപ്പോര്‍ട്ട് കണ്ടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ചാന്‍സലറായ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയാല്‍ പ്രതികരിക്കാമെന്നായിരുന്നു ജലീലിന്‍റെ പ്രതികരണം. സാങ്കേതിക സർവകലാശാല സംഘടിപ്പിച്ച അദാലത്തില്‍ വെച്ച് ഒരു ബി.ടെക് വിദ്യാർത്ഥിയുടെ പരീക്ഷ പേപ്പർ മൂന്നാം തവണ പുനർമൂല്യനിർണയം നടത്താൻ മന്ത്രി നിർദേശം നൽകിയത് വിവാദമായിരുന്നു. […]