ശബരിമലയിലെ തിരുവാഭരണം സംരക്ഷിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് ഇക്കാര്യത്തില്‍ സര്‍ക്കാറിനോട് അഭിപ്രായം തേടിയിരുന്നു. എന്തിനാണ് പന്തളം രാജകുടുംബത്തിന്‍റെ അധീനതയില്‍ സൂക്ഷിക്കുന്നതെന്ന് ചോദിച്ച സുപ്രീംകോടതി തിരുവാഭരണം അയ്യപ്പന് അവകാശപ്പെട്ടതല്ലേയെന്നും ആരാഞ്ഞിരുന്നു. 2010ൽ നടന്ന ദേവപ്രശ്നം സംബന്ധിച്ച ഹരജിയിലാണ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് തിരുവാഭരണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിനോട് അഭിപ്രായം തേടിയത്. പന്തളം രാജ കുടുംബത്തില്‍ തർക്കമുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ […]
Tag: Kerala
കൊറോണ വൈറസ്: കേരളത്തില്‍ ജാഗ്രത തുടരുന്നു,2528 പേര്‍ നിരീക്ഷണത്തില്‍
സംസ്ഥാനത്ത് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. 2528 പേരാണ് നിരീക്ഷണത്തിലുള്ളത്. വിനോദസഞ്ചാരികളില്‍ ചിലരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 2528 പേരില്‍ 2435 പേര്‍ വീടുകളിലും 93 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 159 പേരെയാണ് പുതുതായി നിരീക്ഷണ വലയത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ടൂറിസ്റ്റുകളില്‍ തിരുവനന്തപുരത്ത് ഒരാളും എറണാകുളത്ത് രണ്ടുപേരും നിരീക്ഷണത്തിലുണ്ട്. […]
മതാചാരങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ വിശാല ബഞ്ചിന് വിട്ട വിധി
മതാചാരങ്ങളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ വിശാല ബഞ്ചിന് വിട്ട ശബരിമല പുനഃപരിശോധന ഹരജിയിലെ വിധിയുടെ നിയമസാധുത സുപ്രീം കോടതി ഇന്ന് പരിശോധിക്കും. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ വിധി നിയമപരമായി നിലനില്‍ക്കില്ലെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍റെ വാദം മുഖലിലക്കെടുത്താണ് കോടതി തീരുമാനം. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ ഒന്‍പതംഗ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്. മതവിഷയങ്ങളില്‍ ഇടപെടാന്‍ കോടതിക്കുള്ള അധികാരം, സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്ന മതാചാരങ്ങള്‍ സംബന്ധിച്ച വിധി എന്നിങ്ങനെ 7 നിയമ […]
പൊലീസിന് തിരികെ നല്‍കാന്‍ മുഖ്യമന്ത്രി കത്തയച്ചത് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍
പന്തീരങ്കാവ് യു.എ.പി.എ കേസ് കേരള പൊലീസിന് തിരികെ നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചത് രാഷ്ട്രിയ സമ്മർദ്ദങ്ങൾക്കൊടുവിൽ. സി.പി.എം കോഴിക്കോട് ജില്ല നേതൃത്വത്തിന്‍റ നിരന്തര ഇടപെടലിനൊപ്പം, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിലൂടെയുണ്ടായ ന്യൂനപക്ഷ പിന്തുണ കുറയുമോ എന്ന ആശങ്കയും മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിലിന് പിന്നിലുണ്ടെന്നാണ് വിവരം. പാർട്ടി അംഗങ്ങളായ അലനും താഹയ്ക്കുമെതിരായ യു.എ.പി.എ കേസിൽ മുഖ്യമന്ത്രി ഇന്നലെ സ്വീകരിച്ച നിലപാടാണിത്. നിയമസഭയിൽ ഈ നിലപാട് സ്വീകരിച്ച് ഒരു ദിവസം കഴിയുന്നതിന് മുമ്പ് പിണറായി വിജയൻ അമിത് ഷായ്ക്ക് കത്തയച്ചതിന് പിന്നിൽ നിരവധി […]
കൂടത്തായ് കേസ്: അഞ്ചാമത്തെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
കൂടത്തായി കൂട്ടകൊലപാതക കേസിലെ അഞ്ചാമത്തെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. പൊന്നാമറ്റത്ത് ടോം തോമസ് കൊല്ലപ്പെട്ട കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍ നല്‍കുക. സ്വത്ത് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്‍റെ പിതാവ് ടോം തോമസ് 2008 ഓഗസ്റ്റ് 26-നാണ് കൊല്ലപ്പെട്ടത്. സ്വത്ത് സ്വന്തമാക്കുന്നതിന് വേണ്ടി ഗുളികയില്‍ സയനൈഡ് കലര്‍ത്തി കൊലപാതകം നടത്തുകയായിരുന്നുവെന്ന കണ്ടത്തിലിലാണ് അന്വേഷണ സംഘം. സ്ഥിരമായി കഴിക്കുന്ന ഗുളികയില്‍ സന്ധ്യാപ്രാര്‍ത്ഥനക്കിടെയാണ് സയനൈഡ് കലര്‍ത്തി നല്‍കിയത്. ജോളിയുടെ മകന്‍ റോമോയാണ് കേസിലെ പ്രധാന സാക്ഷി. ജോളി, […]
ഹെല്‍മറ്റിനുള്ളില്‍ വിഷപ്പാമ്പുമായി അധ്യാപകന്‍ ബൈക്ക് ഓടിച്ചത് 11 കിലോമീറ്റര്‍
ഹെൽമറ്റിനുള്ളിൽ വിഷപ്പാമ്പുമായി അധ്യാപകൻ സഞ്ചരിച്ചത് 11 കിലോമീറ്റർ. ഉദയംപേരൂർ കണ്ടനാട് സ്കൂളിലെ സംസ്‌കൃത അധ്യാപകൻ കെ.എ രഞ്ജിത്തിന്‍റെ ഹെൽമറ്റിനുള്ളിലാണ് ശംഖുവരയൻ കയറിയത്. സ്കൂളിൽ എത്തിയപ്പോഴാണ് ഹെല്‍മറ്റിനുള്ളില്‍ പാമ്പിന്റെ വാല് കാണുന്നത്. ഹെൽമറ്റിന്റെ സ്പോഞ്ചിന്റെ ഉള്ളിൽ നിന്നു പാമ്പിനെ പുറത്തെടുത്തു. ഹെൽമറ്റിനുള്ളില്‍ പാമ്പ് ഞെരുങ്ങി ചത്ത നിലയിൽ ആയിരുന്നു. ഉഗ്ര വിഷമുള്ള പാമ്പായിരുന്നു ഹെല്‍മറ്റിനുള്ളില്‍ എന്നതിനാല്‍ ആശങ്കയായി. ഉടന്‍ തന്നെ അധ്യാപകന്‍ ആശുപത്രിയിലെത്തി വിശദ പരിശോധന നടത്തി മുറിവൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി.
സര്‍വീസ് അവസാനിപ്പിക്കാനൊരുങ്ങി സ്വകാര്യ ബസുടമകള്‍
ദിനം പ്രതി വര്‍ധിക്കുന്ന ഇന്ധന വിലയെത്തുടര്‍ന്ന് ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി സ്വകാര്യ ബസുകള്‍. കനത്ത നഷ്ടം നേരിട്ടതോടെ പെര്‍മിറ്റുകള്‍ തിരികെ നല്‍കാനാണ് പല ബസുടമകളുടേയും തീരുമാനം. അനിശ്ചിത കാല സമരം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഗതാഗത മന്ത്രിയുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പിന്നീട് മാറ്റിവെക്കുകയായിരുന്നു. 2018 മാര്‍ച്ചിലായിരുന്നു സ്വകാര്യ ബസ് ചാര്‍ജ് അവസാനമായി വര്‍ധിപ്പിച്ചത്. ഇതിനു ശേഷം ഡീസല്‍ വില പത്തുരൂപയിലധികം വര്‍ധിച്ചു. ഇപ്പോഴും ദിനംപ്രതി വര്‍ധനവ് തുടരുകയാണ്. ഡീസലടിക്കാന്‍ മാത്രം രണ്ടായിരം രൂപയോളം പ്രതിദിനം അധികമായി കണ്ടെത്തേണ്ടി വരുന്നുണ്ട് […]
അമ്മയ്ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ്നിയമപ്രകാരം കേസെടുക്കും
ഇടുക്കി തൊടുപുഴയിൽ ഏഴു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മയ്ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കും. ഇടുക്കി തൊടുപുഴ ജില്ലാ കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. ആഡ്ലി സോഷ്യല്‍ ഫൗണ്ടേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. 2019 മാർച്ച‌് 28 ന് തൊടുപുഴയിലെ വാടക വീട്ടിലായിരുന്നു ഏഴു വയസ്സുകാരനെതിരായ അക്രമം. ഉറക്കത്തിനിടെ സോഫയിൽ മൂത്രമൊഴിച്ചതിനായിരുന്നു അമ്മയുടെ സാന്നിധ്യത്തിൽ കാമുകൻ അരുൺ ആനന്ദിന്റെ ക്രൂരമർദനം. കോലഞ്ചേരി മെഡിക്കൽ കോളിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ഏപ്രിൽ 6 നാണു […]
യു.ഡി.എഫ് നേതൃയോഗത്തിൽ നിന്നും ജോസഫ് വിഭാഗം ഇറങ്ങിപ്പോയി
കോട്ടയത്ത് യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിൽ നിന്നും ജോസഫ് വിഭാഗം ഇറങ്ങിപ്പോയി. തദ്ദേശ സ്ഥാപനങ്ങളിലെ മുന്നണി ധാരണകൾ നടപ്പാക്കാൻ യു.ഡി.എഫ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോക്ക്. പി.ജെ ജോസഫിന്റെ അറിവോടെയാണ് യോഗം ബഹിഷ്കരിച്ചത് എന്ന് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ലയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളെ കുറിച്ച് ചർച്ച ചെയ്യാനാണ് യു.ഡി.എഫ് നേതൃയോഗം വിളിച്ചുചേർത്തത്. എന്നാൽ യോഗത്തിൽ എത്തിയപ്പോൾ തന്നെ ജോസഫ് വിഭാഗം പ്രതിഷേധം അറിയിക്കുകയായിരുന്നു. സംസാരിക്കാൻ വേണ്ടി എഴുന്നേറ്റ ജോസഫ് വിഭാഗം ജില്ലാ […]
ഗ്രൂപ്പ് പോര്; സംസ്ഥാന പ്രസിഡന്റിനായി ബി.ജെ.പിയിൽ തിരക്കിട്ട ചർച്ച
പുതിയ സംസ്ഥാന പ്രസിഡന്റിനായി ബി.ജെ.പിയിൽ തിരക്കിട്ട ചർച്ചകൾ. ഒരാഴ്ച കഴിഞ്ഞ് പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് ദേശീയ നേതൃത്വം നടത്തുന്നത്. ഇതിനായ് അമിത് ഷാ അടുത്തയാഴ്ച കേരളത്തിലെത്തു. പി.എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണറായതോടെ ഇല്ലാതായ നേതൃത്വ പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ ബി.ജെ.പി നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. ഗ്രൂപ്പ് പോര് മൂർഛിക്കാത്ത തരത്തില്‍ പരിഹാരത്തിനായിരുന്നു ശ്രമം. പക്ഷേ അധ്യക്ഷ സ്ഥാനത്തിനായ് ചേരിതിരിഞ്ഞ് നിലയുറപ്പിച്ചതോടെ ആർ.എസ്.എസും അഭിപ്രായം പറയാതെ മാറി. പൗരത്വനിയമ ഭേദഗതിക്ക് എതിരായി സംസ്ഥാനത്ത് സമരം […]