National

രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം; കേരളത്തിലേക്ക് നാളെ

കേരളത്തിലേക്ക് ആദ്യ ട്രെയിൻ ബുധനാഴ്ച ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടും. ഐആര്‍സിടിസി വഴി ആരംഭിച്ച ടിക്കറ്റ് വിൽപ്പന മിനുറ്റുകൾക്കകമാണ് പൂർത്തിയായത്. രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. കേരളത്തിലേക്ക് ആദ്യ ട്രെയിൻ ബുധനാഴ്ച ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടും. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് ഐആര്‍സിടിസി വഴി ആരംഭിച്ച ടിക്കറ്റ് വിൽപ്പന മിനുറ്റുകൾക്കകമാണ് പൂർത്തിയായത്. രാജ്യത്തെ 15 പ്രധാന നഗരങ്ങളിലേക്ക് ഡൽഹിയിൽ നിന്നും 15 ട്രെയിനുകളാണ് പ്രത്യേക സർവീസ് നടത്തുക. കേരളത്തിലേക്ക് ആഴ്ചയിൽ മൂന്ന് ട്രെയിനുകളാണുള്ളത്. […]

Kerala

ഓണ്‍ലൈനില്‍ മദ്യം ലഭ്യമാക്കാനൊരുങ്ങി കേരള സര്‍ക്കാര്‍

ഇതിനായി സോഫ്റ്റെവെയര്‍ നിര്‍മ്മിക്കാനുള്ള കമ്പനിയെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു, വെര്‍ച്ചുല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താനും ആലോചയുണ്ട് മദ്യം ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചു. ഇതിനായി സോഫ്റ്റെവെയര്‍ നിര്‍മ്മിക്കാനുള്ള കമ്പനിയെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു. വെര്‍ച്ചുല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താനും ആലോചയുണ്ട്. കേരള സ്റ്റാര്‍ട്അപ് മിഷന് ബെവ്കോ എം.ഡി ഇത് സംബന്ധിച്ച് ഒരു കത്ത് ഇതിനകം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍‌ സോഫ്റ്റ്‍വെയറും ആപ്പും ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍ക്കായി മൊബൈല്‍ എസ്.എം.എസ് വഴി മദ്യം ലഭ്യമാക്കാനും ആലോചനയുണ്ട്. എന്നാല്‍ […]

Kerala

സർക്കാരിന്റെ പാസില്ലാത്തവരെ ഇന്ന് മുതൽ കേരളത്തിലേക്ക് കടത്തില്ല

പാസില്ലാത്തവരെ വാളയാർ ചെക്ക് പോസ്റ്റിൽ തമിഴ്നാട് പൊലീസ് തടയും സംസ്ഥാന സർക്കാരിന്റെ പാസില്ലാത്തവരെ ഇന്ന് മുതൽ കേരളത്തിലേക്ക് കടത്തില്ല. പാസില്ലാത്തവരെ വാളയാർ ചെക്ക് പോസ്റ്റിൽ തമിഴ്നാട് പൊലീസ് തടയും.മറ്റ് സംസ്ഥാനങ്ങളിൽ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കർശന നിലപാടുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത്.പാസില്ലാതെ അതിർത്തി ചെക്ക് പോസ്റ്റുകളിലെത്തുന്ന ഒരാളെയും കേരളത്തിലേക്ക് പ്രവേശനം നൽകില്ല .വാളയാർ ചെക്ക് പോസ്റ്റ് എത്തും മുൻമ്പ് തന്നെ പാസില്ലാത്തവരെ തമിഴ്നാട് പൊലീസ് തടയും.പുതുതായി പാസില്ലാതെ വരുന്നവരെ പ്രവേശിപ്പിക്കേണ്ടന്ന സംസ്ഥാന സർക്കാറിന്റെ നിലപാടിന് ഹൈക്കോടതിയുടെ അംഗീകാരവും […]

Kerala

സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും

രാവിലെ 8.30ന് ആര്യനാട് ഡിപ്പോയില്‍ നിന്നാണ് ആദ്യ സര്‍വീസ്\ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. രാവിലെ 8.30ന് ആര്യനാട് ഡിപ്പോയില്‍ നിന്നാണ് ആദ്യ സര്‍വീസ് . ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 9 ഡിപ്പോകളില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ബസുണ്ടാകും. സെക്രട്ടേറിയറ്റിലെ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാനാകുക. നിലവിലുള്ളതിന്റെ ഇരട്ടി ചാര്‍ജ് ഈടാക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനം .കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണം പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

India Kerala

ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കും

കോവിഡ് മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കും. ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ റാപ്പിഡ് പരിശോധന പൂര്‍ത്തിയായി. 177 യാത്രക്കാരാണ് കരിപ്പൂരിലെത്തുക. പ്രവാസികളെ തിരിച്ചെത്തിക്കാന്‍‍ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അബൂദുബൈയിലെത്തിയിട്ടുണ്ട്. പൈലറ്റ് അടക്കമുള്ളവർ പ്രത്യേക മെഡിക്കൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. മെഡിക്കൽ കോളജിലെ വിദഗ്ധ സംഘത്തിന്റെ പ്രത്യേക പരിശിലീനം, ആര്‍.ടി. പി.സി ആർ പരിശോധന എല്ലാം പൂർത്തിയായ ശേഷമായിരുന്നു പൈലറ്റുമാരും ക്യാബിൻ […]

India Kerala

ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്ത്. അതേസമയം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 25 […]

India Kerala

കേരളത്തിലേക്ക് എത്താനുള്ള പാസ് വിതരണം താത്കാലികമായി നിര്‍ത്തി

ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കേരളത്തിലെത്താനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചു. നിലവില്‍ പാസ് ലഭിച്ചവരില്‍ റെഡ്സോണില്‍ നിന്ന് വരുന്നവരെ ക്വാറന്റീന്‍ ചെയ്യുന്ന നടപടി പൂര്‍ത്തിയായ ശേഷമേ ഇനി പാസുകള്‍ അനുവദിക്കൂ. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിഥി തൊഴിലാളികളെ കൊണ്ടുപോയ ട്രെയിനില്‍ മലയാളികളെ മടക്കിക്കൊണ്ടുവരാമെന്ന് റെയില്‍വെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ റെഡ്സോണില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ കഴിയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാസ് വിതരണം നിര്‍ത്തിയത്. നേരത്തെ എത്തിയവരുടെയും ഇതിനകം പാസ് […]

Kerala

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്താനുള്ള പാസ് വിതരണം താത്കാലികമായി നിര്‍ത്തി

റെഡ്സോണില്‍ നിന്ന് വരുന്നവരുടെ നിരീക്ഷണം കൂടുതല്‍ ഉറപ്പാക്കും. വന്നവരുടെ മുഴുവന്‍ വിശദാംശങ്ങളും ശേഖരിച്ച ശേഷമായിരിക്കും പുതിയ പാസ് നല്‍കുക. ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന മലയാളികള്‍ക്കുള്ള പാസ് നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തി. റെഡ്സോണില്‍ നിന്ന് വരുന്നവരുടെ നിരീക്ഷണം കൂടുതല്‍ ഉറപ്പാക്കും. വന്നവരുടെ മുഴുവന്‍ വിശദാംശങ്ങളും ശേഖരിച്ച ശേഷമായിരിക്കും പുതിയ പാസ് നല്‍കുക. രണ്ട് ലക്ഷത്തിലധികം പേരാണ് അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലെത്താന്‍ നോര്‍ക്ക വഴി അപേക്ഷിച്ചത്. ഇതില്‍ മുപ്പത്തയ്യായിരത്തിന് മുകളിലുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം പാസ് വിതരണം ചെയ്തിരുന്നു. ഇതില്‍ […]

Kerala

പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള വിമാനങ്ങള്‍ യു.എ.ഇയിലേക്ക് പുറപ്പെട്ടു

പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് എയർ ഇന്ത്യയുടെ വിമാനം പുറപ്പെട്ടു പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് എയർ ഇന്ത്യയുടെ വിമാനം പുറപ്പെട്ടു. പൈലറ്റ് അടക്കമുള്ളവർ പ്രത്യേക മെഡിക്കൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. ദുബൈയിൽ നിന്നും പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക വിമാനവും കരിപ്പൂരിൽ നിന്നും പുറപ്പെട്ടു. മെഡിക്കൽ കോളജിലെ വിദഗ്ധ സംഘത്തിന്റെ പ്രത്യേക പരിശിലീനം, ആര്‍.ടി. പി.സി ആർ പരിശോധന എല്ലാം പൂർത്തിയായ ശേഷമായിരുന്നു പൈലറ്റുമാരും ക്യാബിൻ ക്രൂവും അടങ്ങുന്ന സംഘം വിമാനത്തിൽ […]

India Kerala

നാടണയാനൊരുങ്ങി പ്രവാസികള്‍

ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം, അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്കും നാളെ സര്‍വീസുണ്ട്, യാത്രക്കാരുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ് കോവിഡ് മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികൾ നാളെ മുതൽ തിരിച്ചെത്തി തുടങ്ങും. ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം. അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്കും നാളെ സര്‍വീസുണ്ട്. യാത്രക്കാരുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. സൗദി, ഖത്തർ എന്നിവിടങ്ങളിൽ നിന്നുളള സർവീസുകൾ നാളെ ഉണ്ടാകില്ല. റാപിഡ് ടെസ്റ്റ് നടത്തിയാകും യാത്രക്കാരെ വിമാനത്തിൽ കയറ്റുക. യു.എ.ഇയിൽ നിന്നും നാളെ രണ്ട് വിമാനങ്ങളിൽ പുറപ്പെടുന്നവരുടെ […]