സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും വീണ്ടും തുറന്നു.ബാറുകളിലും ഷാപ്പുകളിലും ഇന്നു മുതൽ ഇരുന്ന് മദ്യപിക്കാം. അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കും ബാറുകളുടെ പ്രവർത്തനം. ഒമ്പതു മാസങ്ങൾക്കു ശേഷമാണ് സംസ്ഥാനത്തെ ബാറുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയത്. കൊവിഡിനെ തുടർന്നു പൂട്ടിയ ശേഷം വീണ്ടും തുറന്നെങ്കിലും പാഴ്‌സൽ വിൽപന മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് പല മേഖലകൾക്കും ഇളവ് സാഹചര്യത്തിൽ ബാറുകളിൽ ഇരുന്നു മദ്യപിക്കാൻ അനുമതി നൽകണമെന്ന് ബാറുടമകൾ ആവശ്യപ്പെട്ടിരുന്നു. ക്ലബുകൾ, ബിയർ വൈൻ പാർലറുകൾ, എയർപോർട്ട് ലോഞ്ച് […]
Tag: Kerala
കേരളത്തിൽ എൽഡിഎഫിന് മുന്നേറ്റം
വോട്ടെണ്ണൽ ആദ്യ പകുതി പിന്നിടുമ്പോൾ എൽഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുന്നു. കോർപറേഷനിൽ മാത്രമാണ് യുഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമുള്ളത്. ബാക്കി മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെല്ലാം വ്യക്തമായ ലീഡ നിലനിർത്തിയാണ് എൽഡിഎഫ് കുതിക്കുന്നത്. ആറ് കോർപറേഷനുകളിൽ മൂന്നിടത്ത് എൽഡിഎഫും, മൂന്നിടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 86 മുനിസിപ്പിാലിറ്റികളിൽ 41 ഇടത്ത് എൽഡിഎഫും, 39 ഇടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 14 ജില്ലാ പഞ്ചായത്തുകളിൽ 10 ിടത്ത് എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. നാലിടത്ത് യുഡിഎഫും. 152 ബ്ലോക്ക് പഞ്ചായത്തിൽ 103 ഇടത്ത് […]
ഇടതുമുന്നണി ചരിത്രവിജയം നേടും, യുഡിഎഫ് കോട്ടകൾ തകരും : മുഖ്യമന്ത്രി
നാളെ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്നും യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മറയ്ക്കാന്‍ അപവാദപ്രചരണങ്ങള്‍ക്ക് കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങുകയാണ്. പാലാരിവട്ടം പാലം പോലെ തകരുകയാണ് യുഡിഎഫ്. പ്രചരണരംഗത്ത് വര്‍ഗീയതയുടെ വിഷം കലര്‍ത്താന്‍ ബിജെപി ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ഒരേസമയം ബിജെപിയുമായും […]
കണ്ണൂര്‍ ശിശുക്ഷേമ സമിതി അധ്യക്ഷനെ ചുമതലകളില്‍ നിന്നും ഒഴിവാക്കി
പോക്സോ കേസിൽ ആരോപണ വിധേയനായ കണ്ണൂര്‍ ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി) അധ്യക്ഷൻ ഇ.ഡി ജോസഫിനെ ചുമതലകളില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടു. അന്വേഷണം അവസാനിക്കുന്നതുവരെ ചെയര്‍പേഴ്‌സണ്‍, സി.ഡബ്ല്യു.സി. മെമ്പര്‍ എന്നീ ചുമതലകളില്‍ നിന്നുമാണ് ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ തലശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൗൺസിലിംഗിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ഒക്ടോബർ 21നാണ് സംഭവമുണ്ടായത്. പോക്സോ കേസിൽ ഇരയായ […]
ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്ക് ചെണ്ട ചിഹ്നമായി അനുവദിച്ച് ഹൈക്കോടതി
കേരള കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്ക് ചെണ്ട ചിഹ്നമായി അനുവദിച്ച് ഹൈക്കോടതി. ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനർത്ഥികളെ സ്വതന്ത്രരായി കണക്കാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പിജെ ജോസഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന ജോസഫ് ഗ്രൂപ്പിന്‍റെ സ്ഥാനാർത്ഥികളെ കേരള കോൺഗ്രസ് എം ജോസഫ് വിഭാഗമായി കണക്കാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.കേരള കോൺഗ്രസ് നിലവിൽ യുഡിഎഫ് മുന്നണിയുടെ ഭാഗമാണെന്നും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ശേഷം മുന്നണിയുടെ ഭാഗമായാൽ അയോഗ്യത വരുമെന്നുമായിരുന്നു ജോസഫിന്‍റെ […]
‘ക്വാറന്‍റയിൻ രാഷ്ട്രീയം’ ചൂടുപിടിക്കുന്നു; കേന്ദ്രസർക്കുലർ തള്ളിയ കേരളത്തിനെതിരെ പ്രതിഷേധം
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റയിൻ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണെന്ന ആരോപണം ശക്തം. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രവാസികൾ എത്തുന്നത് തടയുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നാണ് യു.ഡി.എഫ് പോഷക സംഘടനകളുടെ കുറ്റപ്പെടുത്തൽ. മൂന്നു ദിവസത്തിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റി നെഗറ്റീവ് റിസൽട്ടുമായി വരുന്ന പ്രവാസികൾക്ക് ക്വാറൻറയിൻ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം. ഈ മാസം അഞ്ചിനാണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ കേന്ദ്രം പുറത്തിറക്കിയത്. എന്നാൽ പതിനാലു ദിവസത്തെ ക്വാറൻറയിൻ […]
സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 25 മരണം
കേരളത്തില്‍ ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]
”വികസന പദ്ധതികളെ തുരങ്കം വെക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍”- പിണറായി വിജയന്‍
സംസ്ഥാനത്തെ വികസനപദ്ധതികളെയപ്പാടെ തുരങ്കം വെക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.”ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ കേരളത്തിലെ ഉദ്യോഗസ്ഥർക്ക് മേലെ വട്ടമിട്ട്പറക്കുകയാണ്. ഉദ്യോഗസ്ഥരെ നിശബ്ദരാക്കി പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്”. സ്വകാര്യ കുത്തകകളുടെ വക്കാലത്തെടുക്കുകയാണ് ഏജൻസികളെന്നും മുഖ്യമന്ത്രി ആരോപിച്ചു. അതേസമയം കിഫ്ബിയിലെ സി.എ.ജി ഓഡിറ്റിനെ സർക്കാർ എതിർക്കുന്നത് അഴിമതി പുറത്തു വരാതിരിക്കാനാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. സ്വര്‍ണക്കടത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതിയ പിണറായി കിഫ്ബിയില്‍ കേന്ദ്രഅന്വേഷനം അവശ്യപ്പെടാത്തത് എന്തുകൊണ്ടെന്നും മുരളീധരന്‍ ചോദിച്ചു. കോണ്‍ഗ്രസും […]
കോടിയേരി ഒഴിഞ്ഞതോടെ മുഖ്യമന്ത്രിയുടെ രാജിക്കായി സമ്മര്‍ദം ശക്തമാക്കി പ്രതിപക്ഷം
കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം സമ്മർദം ശക്തമാക്കി. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോടിയേരി മാറി നിന്നത് മുഖ്യമന്ത്രിയുടെ രാജിയിലേക്കുള്ള ചൂണ്ടുപലകയാണെന്ന് കെ.പി.എ മജീദും പറഞ്ഞു. കോടിയേരി സ്ഥാനം ഒഴിഞ്ഞെന്ന വാർത്ത എ.കെ.ജി സെൻ്ററിൽ നിന്ന് ഔദ്യോഗികമായി പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ രാജിയാണ് ആദ്യം വേണ്ടതെന്ന് പ്രതിപക്ഷ നേതാക്കൾ ഒരേ സ്വരത്തിൽ ആവർത്തിച്ചു. കോടിയേരിയുടെ രാജി കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നവെന്ന് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു. […]
സഹായംതേടി ‘നാട്ടുകാരുടെ സഹായി’;ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
അടൂര്‍: നാട്ടുകാരുടെ സഹായി ഇപ്പോള്‍ നാട്ടുകാരുടെ സഹായം തേടുന്നത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ആറാംവാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്കര്‍ മാരൂരിെന്റ മത്സരമാണ് സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കള്‍ ഏറ്റെടുത്തിട്ടുള്ളത്. ‘അശരണരുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞ് അവരുടെ പേരില്‍ അപേക്ഷ തയാറാക്കി സര്‍ക്കാറില്‍നിന്ന് സഹായങ്ങള്‍ വാങ്ങി നല്കുന്ന ചെറുപ്പക്കാരന്.’ സമൂഹ മാധ്യമങ്ങളില്‍ വൈറലായ പോസ്റ്റിലെ വാക്കുകളാണിവ. ആറാം വാര്‍ഡിലുള്ളവര്‍ക്ക് പത്തുലക്ഷത്തോളം രൂപ ചികിത്സ സഹായമായി വാങ്ങിനല്‍കിയ ശങ്കര്‍ മാരൂര്‍ നടത്തിയിട്ടുള്ള നിസ്വാര്‍ഥ സേവനങ്ങള്‍ വിരിക്കുന്ന പോസ്റ്റ് ഇങ്ങനെ തുടരുന്നു… ഗ്രാമപഞ്ചായത്ത് മുന്‍ […]