International

ഇറാന്‍ ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ പിന്തുണ ആവര്‍ത്തിച്ച് അമേരിക്ക

2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര നീക്കം തുടരുന്നു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്ക് അമേരിക്ക പിന്തുണ ആവർത്തച്ചു. അതേ സമയം അന്യായമായി അടിച്ചേൽപിച്ച ഉപരോധം പിൻവലിക്കേണ്ടത് പ്രശ്നപരിഹാര ചർച്ചക്ക് നിർബന്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് പറഞ്ഞു. പൂർണമായല്ലെങ്കിൽ തന്നെയും ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് നൽകാൻ സന്നദ്ധമാണെന്ന് അമേരിക്ക അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉപരോധത്തിൽ ഇളവ് നൽകാൻ സന്നദ്ധമായെന്നുള്ള യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്ക് മുമ്പാകെ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. ഇറാനുമായി നയതന്ത്ര നീക്കം തന്നെയാണ് […]

India International

കർഷക സമരത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബൈഡന് അമേരിക്കൻ അഭിഭാഷകരുടെ കത്ത്

ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തെ അഭിസംബോധന ചെയ്തു കൊണ്ട് അമേരിക്കൻ രാഷ്‌ട്രപതി ജോ ബൈഡൻ, ഹൗസ് സ്പീക്കർ നാൻസി പെലോസി ഉൾപ്പെടെയുള്ള നേതാക്കൾക്ക് അമേരിക്കൻ അഭിഭാഷകരുടെ കത്ത്. ദക്ഷിണേഷ്യൻ വംശജരായ നാല്പതോളം അഭിഭാഷകരാണ് കത്തെഴുതിയത്. സമരത്തിനെതിരെ നരേന്ദ്ര മോദി സർക്കാർ നടത്തുന്ന അക്രമങ്ങളിലും, നിയമവിരുദ്ധ തടങ്കലിലും സെൻസർഷിപ്പിലും ആശങ്കയറിയിച്ചാണ് കത്ത്. ഇത്തരം നടപടികളെ അമേരിക്ക അപലപിക്കണമെന്നാവശ്യപ്പെടുന്ന കത്ത് ഇന്ത്യയോട് പ്രതിഷേധക്കാരുടെ ഭരണഘടനാപരമായ അവകാശത്തെ മാനിക്കണമെന്ന് ആവശ്യപ്പെടാനും കർഷകരോടൊപ്പം ഐക്യദാർഢ്യപ്പെടുവാനും അഭ്യർത്ഥിക്കുന്നു. കോവിഡ് കാലത്ത് മതിയായ ചർച്ചകളില്ലാതെ കോർപ്പറേറ്റ് […]

India International

ജനാധിപത്യ മൂല്യങ്ങൾ ഊന്നിപ്പറഞ്ഞ് ബൈഡൻ – മോദി ഫോൺ സംഭാഷണം

ഇന്ത്യയുമായുള്ള സൗഹൃദം കൂടുതൽ സുദൃഢമാക്കാൻ ഉദ്ദേശിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ കാലാവസ്ഥ വ്യതിയാനവും ജനാധിപത്യ മൂല്യങ്ങളും ചർച്ചാ വിഷയമായി. ലോകത്താകമാനമുള്ള ജനാധിപത്യ സ്ഥാപനങ്ങൾക്കും മൂല്യങ്ങൾക്കുമായി തങ്ങൾ നിലകൊള്ളുമെന്ന് ബൈഡൻ സംഭാഷണത്തിൽ പറഞ്ഞു. തിങ്കളാഴ്‌ച രാത്രിയായിരുന്നു ഇരുവരും തമ്മിലെ ഫോൺ സംഭാഷണം. ഇന്ത്യ ഗവൺമെൻറ് കർഷക പ്രക്ഷോഭത്തെ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ചു […]

International

പശ്ചിമേഷ്യൻ സമാധാന നീക്കം വീണ്ടും; ബൈഡൻ ഭരണകൂടത്തെ അഭിനന്ദിച്ച് യു.എൻ

ഇക്കാര്യത്തിൽ ആശയവിനിമയം നടത്താനാണ് തീരുമാനം. പശ്ചിമേഷ്യയിൽ സമാധാനം നിലനിൽക്കേണ്ടത് ലോകത്തിന്റെ സുരക്ഷക്ക് തന്നെ ആവശ്യമാണ്. അതുകൊണ്ടു തന്നെ രണ്ട് വ്യത്യസ്ത സ്വതന്ത്ര രാജ്യങ്ങൾ യഥാർഥ്യമാകണം എന്നുതന്നെയാണ് യു.എൻ അഭിലഷിക്കുന്നത്. എല്ലാ നിലക്കും ഇത് സാധ്യമാകും എന്നു തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീൻ ജനതയെ മുഖ്യധാരയിലേക്ക് കൊണ്ടു വരാതെ പ്രശ്നപരിഹാരം സാധ്യമാകില്ല. ഫലസ്തീനിലും ഇസ്രായേലിലും നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് നല്ല സൂചനയാണ്. യാഥാർഥ്യബോധത്തോടെ സമാധാന പദ്ധതിയുമായി സഹകരിക്കാൻ ഇരുപക്ഷത്തിനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എൻ സെക്രട്ടറി ജനറൽ കൂട്ടിച്ചേർത്തു.

International

ഗൂഗിളിന് പിന്നാലെ ബൈഡന്‍റെ കുടിയേറ്റ നയത്തെ പുകഴ്ത്തി ആപ്പിളും

ഗൂഗിളിന് പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ പ്രശംസിച്ച് ഐ.ടി വമ്പന്മാരായ ആപ്പിളും. പുതിയ നയങ്ങള്‍ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ കൂട്ടുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മികച്ച പ്രതിഭകള്‍ യു.എസിലേക്കെത്തുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി. കുടിയേറ്റം, കോവിഡ്, പാരിസ് കാലാവസ്ഥാ ഉടമ്പടി എന്നീ കാര്യങ്ങള്‍ ബൈഡന്‍ സത്വരമായി നടപടി സ്വീകരിച്ചതിനെ പിന്തുണയ്ക്കുന്നുവെന്നു ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു. നീതി, ന്യായബോധം, തുടങ്ങി […]

India International

വിദേശ രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിൻ ; ഇന്ത്യക്ക് അമേരിക്കയുടെ അഭിനന്ദനം

വിദേശ രാജ്യങ്ങൾക്ക് കോവിഡ് വാക്‌സിൻ നൽകുന്ന ഇന്ത്യൻ നടപടിയെ പ്രകീർത്തിച്ച് അമേരിക്ക. ഇന്ത്യയെ നല്ല സുഹൃത്തായി വിശേഷിപ്പിച്ച അമേരിക്ക തങ്ങളുടെ ഔഷധ മേഖലയെ ലോകത്തിനു ഉപകാരപ്പെടുന്ന ഒന്നാക്കുന്നതിനെ അനുമോദിച്ചു. ഇന്ത്യ ആഭ്യന്തരമായി നിർമ്മിച്ച വാക്സിനുകൾ ഭൂട്ടാൻ , മാലദ്വീപ് , നേപ്പാൾ , ബംഗ്ലാദേശ്, മ്യാന്മാർ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ കയറ്റിയയച്ചിരുന്നു. സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക , ബ്രസീൽ , മൊറോക്ക ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിലേക്കും കൂടുതൽ ഡോസുകൾ അയക്കാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. “ആഗോള […]

India International

‘ട്രംപ് പോയി, അടുത്തത് മോദി’; ട്വിറ്ററില്‍ ട്രെന്‍റിങ്ങായി ഹാഷ്‍ടാഗ്

അമേരിക്കയുടെ നാല്‍പ്പത്തിയാറാം പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കിപ്പുറം, ട്വിറ്ററിൽ #ട്രംപ്ഗോൺ മോഡി നെക്സ്റ്റ് എന്ന ഹാഷ് ടാഗ് കോൺഗ്രസ് ഐടി സെൽ ട്രെന്‍റിങ് ആക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക ഇന്ത്യയുടെ കണ്ണുതുറപ്പിച്ചു എന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത്. 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടതിന് ശേഷം, 2019ൽ ഹ്യൂസ്റ്റണിൽ നടന്ന ഹൌഡി മോദി റാലിയില്‍ പങ്കെടുത്തതിനും ട്രംപിനെ പിന്തുണച്ചതിനും നിരവധി കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു. “ബിജെപിക്ക് റിവേഴ്സ് റോബിൻഹുഡ് സിൻഡ്രോം […]

International

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതുചരിത്രം രചിച്ച് തമിഴ്‍നാട്ടുകാരി കമല

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതുചരിത്രം രചിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജ കമല ഹാരിസ്. ഒരു വനിത അമേരിക്കയുടെ വൈസ് പ്രസിഡന്‍റാകുന്നത് ഇതാദ്യമാണ്. അമേരിക്കയിലേക്ക് കുടിയേറിയ തമിഴ്‍നാട്ടുകാരി . ഡോ.ശ്യാമളയാണ് കമലയുടെ അമ്മ. ഒരു പക്ഷേ കമല അമേരിക്കയുടെ അടുത്ത പ്രസിഡന്‍റാകാനും സാധ്യതയേറുകയാണ്. ബൈഡൻ പറഞ്ഞപോലെ സ്ത്രീകള്‍ വോട്ടവകാശത്തിന് പോരാട്ടം നടത്തിയ ഒരു രാജ്യത്ത് ഒരു വനിത വൈസ് പ്രസിഡന്‍റായി അധികാരമേറ്റിരിക്കുന്നു. അമേരിക്കയില്‍ ഒരു പ്രധാന പാര്‍ട്ടിക്കു കീഴില്‍ ഒരു ഏഷ്യന്‍ വംശജയെ വൈസ് പ്രസിഡന്‍റ് പദത്തിന് നോമിനേറ്റ് ചെയ്യുന്നത് തന്നെ […]

International

ബൈഡന്‍റെ സ്ഥാനാരോഹണം: സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വരെ അക്രമം നടത്തിയേക്കാമെന്ന് മുന്നറിയിപ്പ്

അമേരിക്കയിൽ ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനിടെ അക്രമത്തിന് സാധ്യതയെന്ന് എഫ്ബിഐ റിപ്പോർട്ട്. സുരക്ഷാ ചുമതലയുള്ള സൈനിക ഉദ്യോഗസ്ഥർ വരെ ആക്രമണം നടത്തിയേക്കാമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ചയാണ് ബൈഡന്‍റെ സത്യപ്രതിജ്ഞ. ജോ ബൈഡനെ അമേരിക്കയുടെ പുതിയ പ്രസിഡന്റായി യുഎസ് കോൺഗ്രസ് പ്രഖ്യാപിച്ച ദിവസം കാപിറ്റോൾ മന്ദിരത്തിലുണ്ടായ കലാപം പോലെ സത്യപ്രതിജ്ഞാ ദിനത്തിലും ആക്രമണം ഉണ്ടാകുമെന്നാണ് എഫ്ബിഐയുടെ മുന്നറിയിപ്പ്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി 2500 നാഷണൽ ഗാർഡ് അംഗങ്ങളെയാണ് വാഷിങ്ടൺ ഡിസിയിൽ നിയോഗിച്ചിട്ടുള്ളത്. ഇവരിൽ നിന്നു വരെ ആക്രമണം ഉണ്ടാകാമെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ […]

International

ബൈഡന്റെ വിജയം അംഗീകരിച്ച് യു.എസ് കോണ്‍ഗ്രസ്

അമേരിക്കൻ കോൺഗ്രസ് ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചു. ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്‍ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബറിൽ നടന്ന പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഇലക്​ടറൽ കോളജിൽ 306 വോട്ടുനേടി ജോ ബൈഡൻ പ്രസിഡൻറ്​ പദം ഉറപ്പിച്ചിട്ടുണ്ട്​. ട്രംപിന്​ 232 വോട്ടാണ്​ ലഭിച്ചത്​. ജനുവരി 20ന് ട്രംപ് അധികാരം കൈമാറണം. വ്യവസ്ഥാപിതമായ രീതിയില്‍ അധികാരം കൈമാറുമെന്ന് ട്രംപ് അറിയിച്ചു. ‘തിരഞ്ഞെടുപ്പ് ഫലത്തോട് എനിക്ക് തീര്‍ത്തും വിയോജിപ്പുണ്ടെങ്കിലും ജനുവരി 20 ന് ക്രമമായ […]