World

ഇസ്രായേലുമായി 735 മില്യൻ ഡോളറിന്റെ ആയുധക്കച്ചവടവുമായി യുഎസ്

ഗസ്സയ്ക്കുനേരെയുള്ള ആക്രമണം തുടരുന്നതിനിടെ ഇസ്രായേലിന് കൂടുതൽ ആയുധ സഹായവുമായി അമേരിക്ക. ഇസ്രായേലുമായുള്ള 735 മില്യൻ ഡോളറിന്റെ ആയുധക്കച്ചവടത്തിന് ബൈഡൻ ഭരണകൂടം അംഗീകാരം നൽകി. വാഷിങ്ടൺ പോസ്റ്റാണ് പുതിയ ആയുധക്കച്ചവടം റിപ്പോർട്ട് ചെയ്തത്. ഫലസ്ഥീനിൽ നടത്തുന്ന ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്ന നടപടിക്ക് യുഎസ് കോൺഗ്രസിൽനിന്നും സെനറ്റിൽനിന്നും വിമർശനമുയരുന്നതിനിടെയാണ് ആയുധക്കരാറുമായി ബൈഡൻ ഭരണകൂടം മുന്നോട്ടുപോകുന്നത്. ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്ന വിവരം ഈ മാസം അഞ്ചിന് കോൺഗ്രസിനെ അറിയിച്ചിരുന്നതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഗസ്സ ആക്രമണത്തിൽ നേരത്തെയും ജോ […]

India National

യു.എന്‍ രക്ഷാസമിതിയില്‍ ഫലസ്തീനെ പിന്തുണച്ച് ഇന്ത്യ

ഫലസ്തീന്‍ പ്രശ്‌നം പുകയുന്നതിനിടെ ഹമാസിന്റെ റോക്കറ്റാക്രമണത്തെ എതിര്‍ത്തും ഫലസ്തീന് പിന്തുണ നല്‍കിയും യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവും മുന്‍പ് ഇരുവിഭാഗവും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. ഇരുവിഭാഗവും അത്മനിയന്ത്രണം പാലിച്ച് അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ത്യ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു. ജറുസലമിലും പരിസരങ്ങളിലും തത്സ്ഥിതി തുടരണമെന്ന് പറഞ്ഞ ഇന്ത്യ, ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും അറിയിച്ചു. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണവും ഗസ്സയിൽനിന്നുള്ള ഹമാസിന്‍റെ​ റോക്കറ്റാക്രമണവും അവസാനിപ്പിക്കണമെന്നും ഇന്ത്യ […]

India National

ഗസ്സ കൂട്ടക്കുരുതിയില്‍ വെടിനിർത്തൽ ആഹ്വാനമില്ല: രക്ഷാസമിതി യോഗവും അമേരിക്ക അട്ടിമറിച്ചു

ഗസ്സയിൽ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിൽ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം പരാജയപ്പെട്ടു. അഭിപ്രായ ഐക്യം രൂപപ്പെടുത്താൻ ചൈനയും മറ്റും നടത്തിയ നീക്കം തകർന്നത് അമേരിക്കയുടെ എതിർപ്പിനെ തുടർന്നാണ്. ഹമാസിനെതിരെ ഇസ്രായേൽ കൈക്കൊണ്ട സൈനിക നടപടിയിൽ അപാകതയില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക പ്രശ്നപരിഹാരത്തിന് പുറത്ത് നടക്കുന്ന നയതന്ത്ര നീക്കം പര്യാപ്തമാണെന്നും വാദിച്ചു. ഗസ്സ ആക്രമണ വിഷയത്തിൽ രണ്ടു തവണ രക്ഷാസമിതി മാറ്റിവെപ്പിക്കുന്നതിൽ വിജയിച്ച അമേരിക്ക ഇന്നലെ ചേർന്ന അടിയന്തര യോഗം അട്ടിമറിക്കാനും മുന്നിലുണ്ടായിരുന്നു. ഗസ്സയിലെ രൂക്ഷമായ സ്ഥിതിഗതികൾ […]

International

പലസ്തീനും ഇസ്രയേലും സംഘര്‍ഷങ്ങളില്‍ അയവുണ്ടാക്കാന്‍ തയാറാകണമെന്ന് ഇന്ത്യ

പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങളില്‍ ഉടന്‍ അയവുണ്ടാക്കാന്‍ ഇരുവിഭാഗങ്ങളും തയാറാകണമെന്ന് ഇന്ത്യ. പലസ്തീന്‍- ഇസ്രായേല്‍ വിഷയം ചര്‍ച്ച ചെയ്ത യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലായിരുന്നു ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മലയാളിയായ സൗമ്യയുടെ മരണത്തിന് കാരണമായ റോക്കറ്റ് ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി വിമര്‍ശിച്ചു. ജറുസലേമിലെ സ്ഥിതിയില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. കിഴക്കന്‍ ജറുസലേമിലും പരിസരത്തുമുളള നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താനുളള ഏകപക്ഷീയമായ നീക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഇരുപക്ഷത്തോടും അങ്ങേയറ്റം […]

Kerala

ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരും. ഇതിനായുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി ഇന്ത്യന്‍ എംബസി വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെ അറിയിച്ചു. ടെല്‍ അവീവില്‍ നിന്ന് പ്രത്യേകവിമാനത്തിലാണ് മ്യതദേഹം ഡൽഹിയിൽ എത്തിയ്ക്കുക. ഡൽഹിയിൽ നാളെ പുലർച്ചയോടെ എത്തുന്ന മ്യതദേഹം തുടർന്ന് കേരളത്തിലേക്ക് വായു മാർഗ്ഗം കൊണ്ട് വരും. അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന മുന്നറിയിപ്പ് ഇന്ത്യന്‍ എംബസി ആവർത്തിച്ചു. പ്രാദേശിക ഭരണകൂടം നൽകുന്ന […]

International

പെരുന്നാള്‍ ദിനത്തിലും ഗസ്സയെ ചോരയില്‍ മുക്കി ഇസ്രായേല്‍; കൊല്ലപ്പെട്ടവരുടെ എണ്ണം 69 ആയി

ഗസ്സക്ക് നേരെ ഇസ്രായേൽ സൈന്യം പെരുന്നാള്‍ ദിനത്തിലും ആക്രമണം തുടരുകയാണ്. കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 69 ആയെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 17 പേര്‍ കുട്ടികളാണ്. എട്ട് പേര്‍ സ്ത്രീകളും. 400ഓളം പേർക്ക് പരിക്കേറ്റു. ഹമാസ് ഗസ്സ സിറ്റി കമാൻഡർ ബസ്സിം ഇസ്രായേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഹമാസിന്‍റെ ചില മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സ സിറ്റിയിലെ ടെൽ അൽ ഹവയിൽ ഗർഭിണിയും കുഞ്ഞും ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൂന്നാമത്തെ ഗസ്സ ടവർ ഇസ്രായേൽ മിസൈൽ […]

International

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ജോ ബൈഡൻ; പ്രതിഷേധവുമായി യുഎസ് ജനപ്രതിനിധികൾ

ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ മരണം 67 കടന്നതിനു പിന്നാലെ, അക്രമത്തെ പരോക്ഷമായി ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ബൈഡൻ വാർത്താകുറിപ്പിൽ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി താൻ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും സംഘർഷം പെട്ടെന്ന് അവസാനിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. “ജെറുസലമിനും തെൽ അവീവിനും നേരെ ഹമാസും മറ്റ് ഭീകര സംഘടനകളും നടത്തുന്ന അക്രമങ്ങളെ ബൈഡൻ അപലപിച്ചു. ഇസ്രയേലിന്റെ സുരക്ഷക്കും പ്രതിരോധത്തിനുള്ള അവകാശത്തിനും പൂർണ പിന്തുണ നൽകുന്നതായും […]

International

ഇസ്രായേൽ ആക്രമണം നിർത്തുന്നില്ലെങ്കിൽ ഞങ്ങളും തയാർ: ഹമാസ് നേതാവ്

ആക്രമണം വർധിപ്പിക്കാനാണ് ഇസ്രയേലിന്റെ തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഹമാസ്. ഗാസ മുനമ്പിനു നേരെയുള്ള ആക്രമണം വർധിപ്പിക്കുകയാണെങ്കിൽ ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ ശക്തി കൂട്ടാൻ തങ്ങളും തയാറാണെന്ന് മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയ പറഞ്ഞു. സംഘർഷം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നതിനിടെ, ആക്രമണം വർധിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. “അവർ ആക്രമണം വർധിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ചെറുക്കാൻ ഞങ്ങളും തയ്യാറാണ്; അവർ നിർത്താൻ ആഗ്രഹിക്കുന്നുവെങ്കിലും ഞങ്ങളുടെ പ്രതിരോധം തയ്യാറാണ്” – നിലവിൽ ഗസ്സയ്ക്കു പുറത്ത് […]

National

‘തീവ്രവലതുപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിൽ മനസിലാക്കൂ, നിങ്ങൾ തെറ്റാണ് ചെയുന്നതെന്ന്..’ ഇസ്രായേലിനെതിരെ സ്വര ഭാസ്കർ

ഫലസ്​തീനികൾക്കെതിരായി ഇസ്രായേൽ നടത്തുന്ന ആക്രമണത്തെയും അതിനെ പിന്തുണച്ചെത്തിയ ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് നടിയും ആക്ടിവിസ്​റ്റുമായ സ്വര ഭാസ്​കർ. ഇന്ത്യയിലെ വലതുപക്ഷ ഗ്രൂപ്പുകൾ ഇസ്രായേലിനൊപ്പമാണെങ്കില്‍ തീര്‍ച്ചയായും ഇസ്രായേൽ എന്തോ വലിയ തെറ്റു ചെയ്യുന്നുണ്ടെന്ന് തന്നെയാണ് അർത്ഥമെന്ന് സ്വര ട്വീറ്റ് ചെയ്തു. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇസ്രായേലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബോളിവുഡ് താരത്തിന്റെ വിമർശനം. ‘പ്രിയപ്പെട്ട ഇസ്രായേല്‍… ഇന്ത്യയിലെ തീവ്ര വലതുപക്ഷം നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ […]

International

ഫലസ്​തീനിൽ ഇസ്രയേൽ വ്യോമാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

ജറൂസലം: മസ്​ജിദുൽ അഖ്​സയിൽ പ്രാർഥനക്കെത്തിയവർക്ക്​ നേരെയുണ്ടായ ഇസ്രയേൽ പട്ടാളത്തിന്‍റെ വെടിവെപ്പിന്​​ പിന്നാലെ വ്യോമാക്രമണവും. ആക്രമണത്തിൽ 20 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ കുട്ടികളാണെന്ന് ദൃക്​സാക്ഷികൾ പറഞ്ഞു. 65 ലധികംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്ക്​ നേരെ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രായേൽ സൈന്യവും അറിയിച്ചു. ആക്രമണത്തിൽ തങ്ങളുടെ കമാൻഡർ കൊല്ലപ്പെട്ടതായി ഹമാസ്​ സ്​ഥിരീകരിച്ചു. ‘ഹമാസ്​ ഇസ്രയേലിന്​ നേരെ ആക്രമണം നടത്തി. ഇതിനെ തുടർന്ന്​ ഗസ്സയിലെ സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഞങ്ങൾ തുടങ്ങിയിട്ടുണ്ട്’ […]