World

ഇസ്രായേലിൽ ഭീകരാക്രമണം; അഞ്ച് മരണം

ഇസ്രായേലിൽ ഭീകരാക്രമണം. അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് ഇന്ന് നടന്നതെന്നാണ് റിപ്പോർട്ട്. ഇസ്രായേലിലെ തെൽ അവീവിലായിരുന്നു ഭീകരാക്രമണം. ഒരു വാഹനത്തിലെത്തിയ അക്രമി തോക്കെടുത്ത് ജനൽ വഴി തുടരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ വഴിയിലാണ് വെടിയേറ്റ് മരിച്ചുവീണത്. മറ്റൊരു വാഹനത്തിനകത്ത് വച്ചുതന്നെ കൊല്ലപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ചയും ഞായറാഴ്ചയുമായി ആറഅ പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്. തുടരെയുണ്ടാകുന്ന ഭീകരാക്രമണങ്ങൾ ജനങ്ങളിൽ ഭീതി നിറച്ചിരിക്കുകയാണ്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് അടിയന്തര സുരക്ഷാ യോഗം […]

International

പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍; നടപടികളുമായി ഇസ്രായേല്‍; എന്‍എസ്ഒയ്ക്ക് എതിരെ അന്വേഷണം

പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ നടപടികളുമായി ഇസ്രായേല്‍. ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒയ്ക്ക് (NSO) എതിരെ അന്വേഷണം ആരംഭിച്ചു. ടെല്‍അവിവിലെ പ്രധാന ഓഫീസില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും മറച്ച് വയ്ക്കാന്‍ നിയമവിരുദ്ധമായി ഒന്നും സ്ഥാപനം ചെയ്തിട്ടില്ലെന്നും എന്‍എസ്ഒ. അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഫോണ്‍ ചോര്‍ത്തലില്‍ ഉണ്ടായിരിക്കെയാണ് നീക്കം. ഭീകര വിരുദ്ധ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് എന്‍എസ്ഒയ്ക്ക് സൈബര്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. അതിന് വിരുദ്ധമായി ഏതെങ്കിലും കമ്പനിയുമായോ രാജ്യമോ ആയി ബന്ധം […]

International

ഗസ്സയിൽ വീണ്ടും ബോംബ് ആക്രമണം; വ്യാപക പ്രതിഷേധം

ഗസ്സയിൽ വീണ്ടും ബോംബു വർഷിച്ച ഇസ്രായേൽ നടപടിയിൽ പ്രതിഷേധം. ഹമാസ് പോരാളികൾ അഗ്നിബലൂണുകൾ അയച്ചെന്ന് ആരോപിച്ചായിരുന്നു ഇന്ന് വെളുപ്പിന് ആക്രമണം. നാഫ്റ്റലി ബെനറ്റ് പ്രധാനമന്ത്രി പദത്തിലെത്തി രണ്ടാം ദിവസമാണ് ഗസ്സ തുരുത്തിൽ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. പ്രകോപനപരമായ നടപടികളിൽ നിന്ന് ഇരുപക്ഷവും വിട്ടുനിൽക്കണമെന്ന് വൻശക്തി രാജ്യങ്ങൾ ആവശ്യപ്പെട്ടു. എന്തുവില കൊടുത്തും വെടിനിർത്തൽ തുടരേണ്ടതുണ്ടെന്ന് ഇരുകൂട്ടർക്കുമിടയിൽ മധ്യസ്ഥത വഹിച്ച ഈജിപ്തും നിർദേശിച്ചു. അതേ സമയം ജറൂസലമിൽ അനധികൃത കുടിയേറ്റം തുടർന്നാൽ വെറുതെയിരിക്കില്ലെന്ന് ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘടനകളും വ്യക്തമാക്കി.

International

നാഫ്റ്റലി ബെന്നെറ്റ് ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രി

നാഫ്റ്റലി ബെന്നെറ്റിനെ ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഇസ്രായേൽ പാർലമെന്റിൽ വിശ്വാസവോട്ട് നേടിയാണ് നാഫ്റ്റലി ബെന്നറ്റ് അധികാരത്തിലെത്തിയത്. നീണ്ട് 12 വർഷത്തെ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. തീവ്ര വലതുപക്ഷ നേതാവാണ് നാഫ്റ്റലി ബെന്നറ്റ്.

International

ജറൂസലമിൽ അതിക്രമം തുടരാനുള്ള ഇസ്രായേൽ സുരക്ഷാ സേനയുടെ നീക്കത്തിനെതിരെ ഫലസ്തീനും അറബ് ലോകവും

ജറൂസലമിൽ അതിക്രമം തുടരാനുള്ള ഇസ്രായേൽ സുരക്ഷാ സേനയുടെ നീക്കത്തിനെതിരെ ഫലസ്തീനും അറബ് ലോകവും. ഇസ്രായേലിന്റെ ഗസ്സ അതിക്രമത്തെ തുടർന്ന് രൂപപ്പെടുത്തിയ വെടിനിർത്തൽ കരാർ ദുർബലപ്പെടുത്തുന്ന നീക്കങ്ങളാണിപ്പോൾ തുടരുന്നതെന്ന് ഫലസ്തീൻ നേതൃത്വം കുറ്റപ്പെടുത്തി. ഇസ്രായേലിൽ പുതിയ സഖ്യകക്ഷി സർക്കാർ രൂപവത്കരണം അട്ടിമറിക്കാനുള്ള പ്രധാനമന്ത്രി നെതന്യാഹുവിന്റെ ആസൂത്രിത നീക്കമാണിതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ജറൂസലമിൽ ഇസ്രായേലിന്റെ പ്രകോപന നടപടികൾ തുടർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഫലസ്തീൻ നേതൃത്വവും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നൽകി. മാധ്യമപ്രവർത്തകർക്കും സർക്കാറേതര ഏജൻസി പ്രതിനിധികൾക്കും […]

World

ഗസ്സയിൽ യുദ്ധക്കുറ്റം നടന്നു; അന്തർദേശീയ അന്വേഷണത്തിന് ഉത്തരവിട്ട് യു എന്‍.

ഗസ്സയിലെ അതിക്രമത്തെ കുറിച്ച് അന്തർദേശീയ അന്വേഷണത്തിന് ഉത്തരവിട്ട യു.എൻ മനുഷ്യാവകാശ സമിതി നടപടി ഇസ്രായേലിനും അമേരിക്കക്കും വൻതിരിച്ചടി. യു.എൻ അന്വേഷണ കണ്ടെത്തലിന് പരിമിതിയുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിമിനിൽ കോടതിയിൽ അനുകൂല വിധി ലഭിക്കാൻ ഇതു വഴിയൊരുക്കും എന്നാണ് ഫലസ്തീൻ പ്രതീക്ഷ. യു.എൻ സമിതി നടപടിയെ ഇസ്രായേലും അമേരിക്കയും രൂക്ഷമായി വിമർശിച്ചു. ജനീവയിൽ ചേർന്ന യു എൻ മനുഷ്യാവകാശ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഗസ്സയിലെ ഇസ്രായേൽ അതിക്രമം അന്വേഷിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഒമ്പതിനെതിെര 24 വോേട്ടാടെയാണ് പ്രമേയം പാസായത്. 14 […]

International

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വിജയം അവകാശപ്പെട്ട് ഹമാസ്

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിജയം അവകാശപ്പെട്ട് ഗസ്സയില്‍ ഹമാസ്, ഇസ്‌ലാമിക് ജിഹാദ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം. ആയിരങ്ങളാണ് ഫലസ്തീന്‍ പതാകയേന്തി വിജയചിഹ്നം ഉയര്‍ത്തി തെരുവിലിറങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഈജിപ്തിന്റെ മധ്യസ്ഥത അംഗീകരിച്ചാണ് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് വ്യാഴാഴ്ച രാത്രി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഫലസ്തീന്‍ പോരാളി ഗ്രൂപ്പുകളും വെടിനിര്‍ത്തല്‍ അംഗീകരിക്കുകയായിരുന്നു. ഇത് തങ്ങളുടെ വിജയമാണെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ […]

World

ഗസ്സയില്‍ വെടിനിര്‍ത്തല്‍, ആക്രമണം അവസാനിപ്പിച്ചതായി ഇസ്രയേല്‍

പലസ്തീനെതിരെ പതിനൊന്ന് ദിവസമായി നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രയേല്‍. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല ഇന്ന് വൈകീട്ട് ചേര്‍ന്ന മന്ത്രിസഭ ഐക്യകണ്ഠേന അംഗീകരിച്ചതായും വെടിനിര്‍ത്തലിന് സന്നദ്ധരാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. വെള്ളിയാഴ്ച്ച വെളുപ്പിന് രണ്ട് മണിയോടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായാണ് അറിയിപ്പ്. ഇസ്രയേല്‍ തീരുമാനത്തിന് പിന്നാലെ ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിന്‍റെ മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചാണ് ഹമാസിന്‍റെ നടപടി. 11 ദിവസം നീണ്ട ഇസ്രയേല്‍ ആക്രമണങ്ങളില്‍ 232 […]

World

ഡെമോക്രാറ്റുകളില്‍ നിന്നും സമ്മര്‍ദ്ദം: ഇസ്രായേല്‍-ഫലസ്തീന്‍ വെടിനിര്‍ത്തലിന് പിന്തുണ അറിയിച്ച് ബൈഡന്‍

ഫലസ്തീന്‍ – ഇസ്രായേല്‍ സംഘര്‍ഷത്തിന് അവസാനം കുറിക്കാന്‍ വെടിനിര്‍ത്തലിന് പിന്തുണ അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആക്ടിവിസ്റ്റുകളുടെയും സ്വന്തം പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്നുതന്നെയുള്ള സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് പ്രസിഡന്റ് വെടിനിര്‍ത്തലിന് പിന്തുണയുമായെത്തിയത്. പ്രശ്‌നപരിഹാരത്തിന് വെടിനിര്‍ത്തലിന് അനുകൂലമായി പ്രസിഡന്റ് നിലപാട് എടുത്തതായും ഈജിപ്ത് ഉള്‍പ്പടെയുള്ള കക്ഷികളുമായി ചര്‍ച്ച നടത്തിയതായും വൈറ്റ്ഹൗസ് അറിയിച്ചു. യു.എന്‍ രക്ഷാസമിതിയുടെ വെടിനിര്‍ത്തലിനായുള്ള പ്രമേയം തുടര്‍ച്ചയായി വീറ്റോ ചെയ്തതിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് നിലപാട് മാറ്റം. ഫലസ്തീന്‍ പ്രതിസന്ധി തുടങ്ങിയതു മുതല്‍ ഇസ്രായേലിന് നിരുപാധിക പിന്തുണയാണ് […]

World

ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷം; ഗാസയിൽ മരണം 200 കടന്നു

ഇസ്രയേൽ-പലസ്തീൻ സംഘർഷം രണ്ടാം ആഴ്ചയും തുടരുന്നു. ആക്രമണങ്ങളിൽ ഗാസ മുനമ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു. 1500ലധികം പലസ്തീനികൾക്ക് പരുക്കേറ്റിട്ടുണ്ട്. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 61 കുട്ടികളടക്കം 212 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം ആക്രമണങ്ങൾ പലസ്തീനിയൻ പൗരന്മാരെ ലക്ഷ്യം വച്ചുള്ളതല്ലെന്നും മരിച്ചവരിൽ കൂടുതലും ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളാണെന്നും ഇസ്രയേൽ ആരോപിക്കുന്നു. തിങ്കളാഴ്ചയും ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം തുടർന്നു. മൂന്ന് പലസ്തീൻ പൗരന്മാരാണ് ഇന്നലെ കൊല്ലപ്പെട്ടത്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള […]