India National

പരിക്കേറ്റത് 76 സൈനികര്‍ക്ക്, ആരെയും കാണാതായിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം: ചർച്ച ഇന്നും തുടരും

സംഘർഷത്തിൽ സൈനികരെ കാണാതായിട്ടില്ലെന്നും എന്നാൽ 76 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. ഇന്ത്യ- ചൈന സൈനിക ചർച്ചകൾ ഇന്നും തുടരും. ഗൽവാൻ അതിർത്തിയിൽ വെച്ചാണ് ഇരുസേനയുടെയും മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തുക. സംഘർഷത്തിൽ സൈനികരെ കാണാതായിട്ടില്ലെന്നും എന്നാൽ 76 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. ഗൽവാൻ മേഖലയിലെ യഥാർത്ഥ നിയന്ത്രണരേഖയ്ക്കടുത്ത് വെച്ചാണ് […]

India National

ഇന്ത്യക്ക് രക്ഷാസമിതി താല്‍കാലികാംഗത്വം; നന്ദി അറിയിച്ച് പ്രധാനമന്ത്രി

2021 ജനുവരിയിലാരംഭിക്കുന്ന കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍192 അംഗരാജ്യങ്ങളില്‍ വോട്ടുചെയ്ത 184 അംഗങ്ങളുടെയും പിന്തുണ ഇന്ത്യക്ക് ലഭിച്ചു 021-22 കാലയളവിലേക്കുള്ള യുഎന്‍ രക്ഷാസമിതി താല്‍കാലികാംഗമായി ഇന്ത്യയെ എതിരില്ലാതെ തെരഞ്ഞെടുത്തു. ഏഷ്യാ-പസഫിക് മേഖലയില്‍ നിന്നുള്ള അംഗമായാണ് ഇന്ത്യയുടെ രക്ഷാസമിതി പ്രവേശം. പിന്തുണച്ച രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. 2021 ജനുവരിയിലാരംഭിക്കുന്ന കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍192 അംഗരാജ്യങ്ങളില്‍ വോട്ടുചെയ്ത 184 അംഗങ്ങളുടെയും പിന്തുണ ഇന്ത്യക്ക് ലഭിച്ചു. ഇന്ത്യയോടൊപ്പം അയര്‍ലാന്‍ഡ്, നോര്‍വേ, മെക്സിക്കോ എന്നീ രാജ്യങ്ങളും രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ഇതിന് മുമ്പ് […]

International

വിവാദ ഭൂപടത്തിന് അംഗീകാരം നല്‍കാനുള്ള ബില്‍ നേപ്പാള്‍ പാര്‍ലമെന്റില്‍

ഇന്ത്യന്‍ ഭൂപടത്തില്‍ പെട്ട ലിംപിയാദുരെ, കാലാപനി, ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നേപ്പാളിന്റെ പുതിയ ഭൂപടം. ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള വിവാദ ഭൂപടത്തിന് അംഗീകാരം നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്‍ നേപ്പാള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നേപ്പാള്‍ നിയമ മന്ത്രി ശിവ മായ തുംബഹന്‍ഗെയാണ് ബില്‍ പാര്‍ലമെന്റിന് മുമ്പാകെ വെച്ചത്. നേപ്പാളിലെ ഗോത്ര വിഭാഗമായ മദേശികളുടെ കക്ഷികള്‍ ബില്ലിനെ എതിര്‍ക്കുന്നുണ്ട്. നേപ്പാള്‍ ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളില്‍ പെടുന്ന ഭൂപടം മാറ്റുകയാണ് ഭേദഗതിയുടെ ലക്ഷ്യം. ഇന്ത്യന്‍ ഭൂപടത്തില്‍ പെട്ട ലിംപിയാദുരെ, […]

India National

രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയേക്കും

മാഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ഡല്‍ഹി, ബംഗാള്‍ സംസ്ഥാനങ്ങളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. രാജ്യത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ നേരിടുന്ന വിഷയത്തില്‍ രാജ്യത്തിന്റെ നയം പുനപരിശോധിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മെയ് 15നകം ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മെയ് 17ന് അവസാനിക്കുന്ന മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇനിയും നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി […]

India National

ഡല്‍ഹിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ചത് കോവിഡ് പിടിപെട്ട്; സഹപ്രവര്‍ത്തകരോട് ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശം

ഇന്നലെ മരണപ്പെട്ട 31കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ അമിത് റാണയുടെ സ്രവ പരിശോധനാഫലം ഇന്നാണ് വന്നത്. തുടര്‍ന്ന് മരണം കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു ഡൽഹിയിൽ ഇന്നലെ മരണപ്പെട്ട പൊലീസ് കോണ്‍സ്റ്റബിളിന് കോവിഡ് ബാധയെന്ന് റിപ്പോര്‍ട്ട്. 31കാരനായ അമിത് റാണയുടെ സ്രവ പരിശോധനാഫലം ഇന്നാണ് വന്നത്. തുടര്‍ന്ന് മരണം കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഡല്‍ഹി പൊലീസുമായ് ബന്ധപ്പെട്ട് സ്ഥിരീകരിക്കുന്ന ആദ്യ കോവിഡ് മരണമാണ് അമിത് റാണയുടേത്. തിങ്കളാഴ്ച വൈകുന്നേരം വരെ രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരുന്ന ഇദ്ദേഹത്തിന് അന്ന് രാത്രിയാണ് […]

India National

രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്നു; മൂന്ന് ദിവസത്തിനിടെ 10,000 പേര്‍ക്ക് രോഗം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു. മൂന്ന് ദിവസം കൊണ്ട് 10,000 പേർക്ക് രോഗം ബാധിച്ചു. മരണം 1,771 കടന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു. മൂന്ന് ദിവസം കൊണ്ട് 10,000 പേർക്ക് രോഗം ബാധിച്ചു. മരണം 1,771 കടന്നു. രോഗബാധിതർ വർധിക്കുന്നതിനാല്‍ ട്രെയിൻ കോച്ചുകൾ നിരീക്ഷണ കേന്ദ്രങ്ങളാക്കുന്നതിനുള്ള മാർഗരേഖ ആരോഗ്യമന്ത്രാലയം ഇറക്കി. ഇന്നലെ മുതൽ ദിവസത്തിൽ ഒരിക്കൽ മാത്രമേ കണക്കുകൾ പുറത്തുവിടൂ എന്ന് തീരുമാനിച്ചതിനാൽ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പുറത്ത് വന്നിട്ടില്ല. […]

India Kerala

ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം; പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നു

ജോലി നഷ്ടപ്പെട്ട് മാസങ്ങളായി കുടുങ്ങിയവരില്‍ പലരും കയ്യിലൊന്നുമില്ലാതെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. പ്രവാസികളുടെ തിരിച്ച് പോക്കിനുള്ള അവസരമൊരുക്കി വിമാന സര്‍വീസ് ആരംഭിക്കാനിരിക്കെ പ്രവാസികളുടെ ടിക്കറ്റ് തുക എംബസിയുടെ പ്രവാസി ക്ഷേമനിധിയില്‍ നിന്ന് അനുവദിക്കണമെന്ന് പ്രവാസികള്‍. ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള ചിലവിന്‍റെ കാര്യത്തിലും വ്യക്തത വരുത്തണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ട് മാസങ്ങളായി കുടുങ്ങിയവരില്‍ പലരും കയ്യിലൊന്നുമില്ലാതെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.

Education India

അവശേഷിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചതായി കേന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി

പ​രീ​ക്ഷ ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും അ​ടു​ത്ത ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം എ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ബാക്കിയുള്ള സി​.ബി.​എ​സ്.ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തി​ല്ലെന്ന് കേന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ൽ അ​റി​യി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ഴി​കെയുള്ളവരുടെ സി.​ബി​.എ​സ്.ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷയാണ് ഉപേക്ഷിച്ചത്. പ​രീ​ക്ഷ ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും അ​ടു​ത്ത ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം എ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​ന്‍റേ​ഷ​ണ​ൽ മാ​ർ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​മോ ഇ​തു​വ​രെ ന​ട​ന്ന പ​രീ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​വു​മോ ക്ലാ​സ് ക​യ​റ്റം എ​ന്ന​ത് സം​ബ​ന്ധി​ച്ച് അ​റി​യി​പ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ ലോ​ക്ക്ഡൗ​ണി​നു മു​ൻ​പ് ത​ന്നെ […]

India National

രാജ്യത്ത് കോവിഡ് മരണം 1,500 കടന്നു; രോഗബാധിതര്‍ 47,000ത്തിന് അടുത്ത്

മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. കോവിഡ് 19നെ തുടർന്ന് വിസകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യ പിൻവലിച്ചു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46,711ആയി. 1583 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രോഗ മുക്തി നിരക്ക് 27.47 ശതമാനമായി. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. കോവിഡ് 19നെ തുടർന്ന് വിസകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യ പിൻവലിച്ചു. 13,161 പേർക്ക് അസുഖം ഭേദമായി. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 15,000 […]

India Kerala

ഇതരസംസ്ഥനത്ത് കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് സ്വന്തം വാഹനത്തില്‍ നാട്ടിലെത്തുക അപ്രായോഗികമാണ്, സംഘമായി ബസുകള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ വലിയ തുക നല്‍കേണ്ടിവരുന്നതായും ഇവര്‍ പറയുന്നു ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്ക് തിരികെ നാട്ടിലേക്ക് എത്താനായി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് സ്വന്തം വാഹനത്തില്‍ നാട്ടിലെത്തുക അപ്രായോഗികമാണ്. സംഘമായി ചേര്‍ന്ന് ബസുകള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും വലിയ തുക നല്‍കേണ്ടി വരുന്നതായും ഇവര്‍ പറയുന്നു. ഹൈദരബാദ് അടക്കമുള്ള സ്ഥലങ്ങളില്‍ വിവിധ സര്‍വകാലാശാലകളിലായി നിരവധി മലയാളി […]