രാജ്യത്തെ രോഗബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷത്തിലേക്ക്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 53,500 കേസുകളാണ്. 758 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ 38,161 പേർക്കാണ് കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 1,187,228 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ ഇന്നലെ 9,509 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,41,228 ആയി. 24 മണിക്കൂറിനിടെ 260 പേരാണ് മരിച്ചത്. ആകെ മരണം 15,576 ആയി. ആന്ധ്രാപ്രദേശിൽ ഇന്നലെ 8,555 പേർക്കാണ് കൊവിഡ് […]
Tag: India
ആശങ്കയകലാതെ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക്
ആകെ കോവിഡ് കേസുകളുടെ അറുപത്തിയഞ്ച് ശതമാനവും ജൂലൈയിലാണ് റിപ്പോർട്ട് ചെയ്തത് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്കും മരണം 36, 500 ലേക്കും അടുക്കുന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിന രോഗബാധിതർ ഇന്നും 55,000 ഉം മരണം 750 ഉം കടക്കും. ആകെ കോവിഡ് കേസുകളുടെ അറുപത്തിയഞ്ച് ശതമാനവും ജൂലൈയിലാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും പതിനായിരത്തിലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കർണ്ണാടകയിലും തമിഴ്നാട്ടിലും അയ്യായിരത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടക മന്ത്രി […]
ഇന്ന് അന്താരാഷ്ട്ര കടുവ ദിനം; ലോകത്തെ 70 ശതമാനം കടുവകളും ഇന്ത്യയിൽ
കടുവ സംരക്ഷണ ദിനം ആചരിക്കാൻ തുടങ്ങി 10 വർഷം കഴിയുമ്പോൾ കടുവകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത് ഇന്ന് അന്താരാഷ്ട്ര കടുവ ദിനം. കടുവ സംരക്ഷണ ദിനം ആചരിക്കാൻ തുടങ്ങി 10 വർഷം കഴിയുമ്പോൾ കടുവകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ മൃഗമായ കടുവ ഏറ്റവും കുടുതൽ സംരക്ഷിക്കപ്പെടുന്നതും ഇന്ത്യയിൽ തന്നെ. ലോകത്ത് ആകമാനം ഉള്ള കടുവകളിലെ 70 ശതമാനവും ഇന്ത്യയിലാണ്. കടുവകൾ വംശനാശ ഭീഷണ നേരിടുന്നതിന്‍റെ അടിസ്ഥാനത്തിലാണ് 2010 ജൂലൈ 29 മുതൽ […]
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു; ആന്ധ്രയില്‍ സ്ഥിതി രൂക്ഷം
ലോകത്ത് ഉയർന്ന രോഗ ബാധ നിരക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതിനിടെ മഹാരാഷ്ട്രയെ മറികടന്ന് പ്രതിദിന കണക്കിൽ ആന്ധ്ര മുന്നിലെത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. പ്രതിദിന കണക്ക് ഇന്നും 50,000നടുത്തെത്തിയേക്കും. ലോകത്ത് ഉയർന്ന രോഗ ബാധ നിരക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതിനിടെ മഹാരാഷ്ട്രയെ മറികടന്ന് പ്രതിദിന കണക്കിൽ ആന്ധ്ര മുന്നിലെത്തി. 24 മണിക്കൂറിനിടെ ആന്ധ്രയിൽ 7948 ഉം മഹാരാഷ്ട്രയിൽ 7717 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും […]
രാജ്യത്തെ കോവിഡ് കേസുകൾ 14 ലക്ഷം കടന്നു
ഇന്നലെയും അരലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തത് രാജ്യത്തെ കോവിഡ് കേസുകൾ 14 ലക്ഷം കടന്നു. ഇന്നലെയും അരലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോ൪ട്ട് ചെയ്ത ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. കോവിഡ് കേസുകൾ ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ലോക്ഡൗൺ മൂന്നാംഘട്ട ഇളവുകൾ എങ്ങനെ വേണമെന്നത് ച൪ച്ചയാകും. 48000ത്തിലധികം കേസുകളാണ് ഇന്നലെ മാത്രം റിപ്പോ൪ട്ട് ചെയ്തത്. മഹാരാഷ്ട്ര കഴിഞ്ഞാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കോവിഡ് […]
ലോകത്ത് കോവിഡ് മരണം ആറര ലക്ഷത്തിലേക്ക്
അമേരിക്കയിലും ബ്രസീലിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം മരണം ലോകത്ത് കോവിഡ് മരണം ആറ് ലക്ഷത്തി നാല്‍പ്പതിനായിരം കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം മരണം. മെക്സിക്കോയിലും സ്ഥിതി സങ്കീര്‍ണമാണ്. 784 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ നാല്‍പ്പത്തിയൊന്നായിരം കടന്നു. ദക്ഷിണാഫ്രിക്കയിലും കോവിഡ് വ്യാപിക്കുകയാണ്. പതിമൂവായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 250 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം ആറായിരത്തി മുന്നൂറ് കടന്നു. സ്പെയിനില്‍ ഇരുപത്തിയെട്ടായിരത്തിലധികം […]
എൽഎസിയുടെ കാര്യത്തിൽ കർശന നിലപാടുമായി ഇന്ത്യ
എൽഎസി(ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ)യുടെ കാര്യത്തിൽ കർശന നിലപാടുമായി ഇന്ത്യ. ഇന്ന് നിശ്ചയിച്ചിട്ടുള്ള ജോയിന്റ് സെക്രട്ടറി തല ചർച്ചകൾക്ക് മുന്നോടിയായാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. എൽഎസിയിൽ തൽസ്ഥിതി മാറ്റാനുള്ള ഒരു നീക്കവും അംഗീകരിയ്ക്കില്ല. ഏപ്രിലിന് മുൻപ് നിലനിന്ന സാഹചര്യത്തിലേയ്ക്ക് ചൈനീസ് സേന പിന്മാറണം എന്നും ഇന്ത്യ വ്യക്തമാക്കി. നയതന്ത്രബന്ധങ്ങളിലെ വിള്ളൽ പരിഹരിയ്ക്കാനുള്ള മറ്റ് ചർച്ചകൾ പൂർണമായ ചൈനീസ് പിന്മാറ്റത്തിന് ശേഷമെന്നും ഇന്ത്യ. നയതന്ത്ര ചർച്ചകളിൽ വാണിജ്യ മേഖലയിലെ നിയന്ത്രണങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള ചൈനീസ് ശ്രമം തള്ളിയാണ് ഇന്ത്യ […]
കൊവിഡ് പ്രതിരോധം; രാജ്യം മികച്ച നിലയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
കൊവിഡ് പ്രതിരോധത്തില്‍ രാജ്യം മികച്ച നിലയിലാണെന്നും, 22 സംസ്ഥാനങ്ങളിലെ മരണനിരക്ക് ദേശീയ നിരക്കിനേക്കാള്‍ താഴെയാണെന്നും ആരോഗ്യ മന്ത്രാലയം. രണ്ട് തദ്ദേശ വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടനം മാറ്റിവച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 28,000വും, രോഗബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷവും കടന്നു. രാജ്യത്തെ മരണനിരക്ക് 2.43 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 62.72 ശതമാനമായി ഉയര്‍ന്നു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം കാര്യമാക്കേണ്ടതില്ല. ചികിത്സയിലുള്ളവരുടെ കണക്കിനാണ് പ്രാമുഖ്യം. […]
രാജ്യത്ത് സ്ഥിതി സങ്കീര്‍ണ്ണം; 24 മണിക്കൂറിനിടെ 442 കോവിഡ് മരണം
ഇതോടെ ആകെ രോഗബാധിതർ 6,48,315 ഉം മരണ സഖ്യ 18,655 ഉം ആയി. അതേസമയം കോവിഡ് പശ്ചാത്തലത്തിൽ അടച്ച ഡൽഹി ജമാ മസ്ജിദ് ഇന്ന് മുതൽ പ്രാർത്ഥനക്കായി തുറന്നു കൊടുത്തു രാജ്യത്ത് കോവിഡ് ബാധ സങ്കീർണ്ണമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 442 കോവിഡ് മരണവും 22,771 കോവിഡ് കേസുമാണ്. ഇതോടെ ആകെ രോഗബാധിതർ 6,48,315 ഉം മരണ സഖ്യ 18,655 ഉം ആയി. അതേസമയം കോവിഡ് പശ്ചാത്തലത്തിൽ അടച്ച ഡൽഹി ജമാ […]
ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അപ്രഖ്യാപിത നിയന്ത്രണമുണ്ടാവുന്നതായി വ്യാപാരികള്‍
ഇതുമൂലം ചൈന , ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ചൈനയും നിയന്ത്രണം കൊണ്ടുവരുന്നുണ്ടെന്ന് വ്യവസായ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു ഇന്ത്യാ -ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അപ്രഖ്യാപിത നിയന്ത്രണമുണ്ടാവുന്നതായി വ്യാപാരികള്‍. ഇതുമൂലം ചൈന , ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ചൈനയും നിയന്ത്രണം കൊണ്ടുവരുന്നുണ്ടെന്ന് വ്യവസായ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ തുറമുഖങ്ങളില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കുള്ല ക്ലിയറന്‍സ് ലഭിക്കുന്നില്ലെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസ് […]