International

പലസ്തീനും ഇസ്രയേലും സംഘര്‍ഷങ്ങളില്‍ അയവുണ്ടാക്കാന്‍ തയാറാകണമെന്ന് ഇന്ത്യ

പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങളില്‍ ഉടന്‍ അയവുണ്ടാക്കാന്‍ ഇരുവിഭാഗങ്ങളും തയാറാകണമെന്ന് ഇന്ത്യ. പലസ്തീന്‍- ഇസ്രായേല്‍ വിഷയം ചര്‍ച്ച ചെയ്ത യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലായിരുന്നു ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മലയാളിയായ സൗമ്യയുടെ മരണത്തിന് കാരണമായ റോക്കറ്റ് ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി വിമര്‍ശിച്ചു. ജറുസലേമിലെ സ്ഥിതിയില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. കിഴക്കന്‍ ജറുസലേമിലും പരിസരത്തുമുളള നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താനുളള ഏകപക്ഷീയമായ നീക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഇരുപക്ഷത്തോടും അങ്ങേയറ്റം […]

India National

മത, രാഷ്​ട്രീയ കൂടിച്ചേരലുകള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കി: ഡബ്ല്യു.എച്ച്.ഒ

സാമൂഹിക അകലം പാലിക്കാതെയുള്ള മത, രാഷ്​ട്രീയ കൂടിച്ചേരലുകള്‍ ഇന്ത്യയില്‍ കോവിഡ്​ വ്യപനം രൂക്ഷമാകാൻ കാരണമായെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ). രാജ്യത്തെ കോവിഡ്​ വ്യാപന അവലോകന റിപ്പോർട്ടിലാണ്​ ഡബ്ല്യു.എച്ച്.ഒയുടെ പരാമര്‍ശം. ബി.1.617 വകഭേദവും മറ്റു വകഭേദങ്ങളും ഇന്ത്യയിൽ കോവിഡ് വ്യാപനത്തിനും മരണനിരക്ക് ഉയരുന്നതിനും കാരണമാകുമെന്നും ​ഡബ്ല്യു.എച്ച്.ഒ പറയുന്നു. 2020 ഒക്​ടോബറിലാണ്​ ബി.1.617 വകഭേദം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട്​ ചെയ്തത്. തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ കോവിഡ്​ ബാധിതരിൽ 95 ശതമാനവും ഇന്ത്യയിലാണ്. അതേസമയം, ആഗോള കോവിഡ്​ കണക്കുകള്‍ പ്രകാരം നിലവിൽ […]

International

ഇന്ത്യ- യുകെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ മെയ് ഒന്ന് മുതല്‍ പുനഃരാരംഭിക്കുന്നു

എയര്‍ ഇന്ത്യയുടെ ഇന്ത്യ- യുകെ യാത്രാ സര്‍വീസുകള്‍ താത്കാലികമായി പുനഃരാരംഭിക്കുന്നു. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. റദ്ദാക്കിയ സര്‍വീസുകള്‍ മെയ് 1 മുതല്‍ പുനഃരാരംഭിക്കും. നേരത്തെ റദ്ദാക്കിയ സര്‍വീസുകളാണ് പുനഃരാരംഭിക്കുന്നത്. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. എന്നാല്‍ ഭാഗീകമായിട്ട് മാത്രമായിരിക്കും സര്‍വീസുകള്‍ പുനഃരാരംഭിക്കുക. മെയ് 15 വരെയാണ് നിലവില്‍ യാത്രാ സര്‍വീസുകള്‍ ഭാഗീകമായി നടത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹി, […]

International

കൊവിഡിനെതിരെ ഒന്നിച്ചു പ്രവർത്തിക്കാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഇന്ത്യ

കൊവിഡ് മഹാമാരിക്കെതിരെ ഒന്നിച്ചു നിന്നു പ്രവർത്തിക്കാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഇന്ത്യ. സൗത്ത് ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ചൈനയുടെ നേതൃത്വത്തിലുള്ള പ്രവർത്തനത്തെ തത്ക്കാലം പിന്തുണക്കേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചൈന വിളിച്ചുചേർത്ത യോഗത്തിൽ ഇന്ത്യ പങ്കെടുത്തില്ല. നേപ്പാൾ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി ചൈന കഴിഞ്ഞ ദിവസം രാജ്യാന്തര ചർച്ച നടത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തിന് ചൈനയുടെ ഭാഗത്തുനിന്നുള്ള സഹായ വാഗ്ദാനങ്ങളോടും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊവിഡ് ഒന്നാം തരംഗ വേളയിലും […]

International

കൊവിഡ്: അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം വെള്ളിയാഴ്ചയ്ക്കുള്ളിൽ എത്തും

കൊവിഡ് പ്രതിരോധത്തിന് അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം വെള്ളിയാഴ്ചക്കുള്ളിൽ എത്തും. റെഡിടു യൂസ് വാക്‌സിനും ഓക്‌സിജനും ഓക്‌സിജൻ അനുബന്ധ വസ്തുക്കളുമടങ്ങുന്ന അടിയന്തര വസ്തുക്കളാണ് അമേരിക്കയിൽ നിന്നെത്തുക. രാജ്യത്തുടനീളമുള്ള ഓക്‌സിജൻ വിതരണത്തിന് ഇത് സഹായകരമാകുമെന്നാണ് കണക്ക് കൂട്ടൽ. റഷ്യയിൽ നിന്നുള്ള സ്ഫുട്‌നിക് വാക്‌സിൻ അടക്കമുള്ള അടിയന്തര മെഡിക്കൽ വസ്തുക്കൾ നാളെയോടെ എത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സഹായഹസ്തവുമായി അമേരിക്ക രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി കോവിഷീൽഡ് വാക്സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന […]

India National

കോവിഡ്: ഇന്ത്യക്ക് പത്ത് മില്യണ്‍ ഡോളറിന്‍റെ സഹായവുമായി കാനഡ

ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കാനഡ. ഇന്ത്യക്ക് പത്ത് മില്യൺ ‍‍‍ഡോളറിന്റെ സഹായം നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. സ്ഥിതി​ഗതികൾ വിലയിരുത്താൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കാനേഡിയന്‍ വിദേശകാര്യ മന്ത്രി നേരിട്ട് ബന്ധപ്പെട്ടതായി ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്ത് സഹായം ചെയ്യാൻ കഴിയുമെന്നതിനെ കുറിച്ചും ചർച്ചയുണ്ടായി. മെഡിക്കൽ ഉപകരണങ്ങളും ആംബുലൻസ് സജ്ജീകരണങ്ങളും കാന‍ഡ വാ​ഗ്ദാനം ചെയ്തവയിലുണ്ട്. മഹാമാരിക്കെതിരെ പോരാടുന്ന സുഹൃത്തുക്കൾക്കായി നിലകൊള്ളണമെന്നാണ് തങ്ങളാ​ഗ്രഹിക്കുന്നതെന്ന് ട്രൂഡോ പറഞ്ഞു. നേരത്തെ […]

India

രാജ്യത്ത് 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനം

രാജ്യത്തെ സർക്കാർ ആശുപത്രികളിൽ 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനം. പിഎം കെയർ ഫണ്ടിൽ നിന്നാകും ഇതിന് പണം കണ്ടെത്തുക. ആശുപത്രികളിൽ ഒക്സിജൻ ലഭ്യത വർധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി. പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനം ആരംഭിക്കാൻ പ്രധാന മന്ത്രി നിർദ്ദേശം നൽകിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിൽ ഉള്ള ആശുപത്രികളിൽ ആകും പ്ലാന്റുകൾ സ്ഥാപിക്കുക.

Kerala

തുടര്‍ച്ചയായി രണ്ടാം ദിവസവും മൂന്ന് ലക്ഷം കടന്ന് രാജ്യത്ത് കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3,32,730 പേര്‍ക്ക്

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. വാക്‌സിനേഷനടക്കമുള്ള പ്രതിരോധ പ്രവത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,62,63,695 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2,263 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,86,920 ഇന്ത്യക്കാര്‍ക്കാണ് കൊവിഡ് മൂലം […]

International

‘ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു’; സഹായിക്കാൻ തയ്യാറെന്ന് ചൈന

കൊവിഡ് മഹാമാരിയെ മറികടക്കാൻ ഇന്ത്യക്ക് ചൈനയുടെ സഹായവാഗ്ദാനം. ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെൻബിനാണ് വാഗ്ദാനംഅറിയിച്ചത്. ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു. മഹാമാരിയെ തടയാനുള്ള സംവിധാനവും മരുന്നും ഇന്ത്യയിൽ അപര്യാപ്തമാണെന്നും ഇവ സജ്ജമാക്കാൻ ചൈന തയ്യാറാണെന്നുമാണ് അദ്ദേഹം അറിയിച്ചത്. “മാനവരാശിയുടെ പൊതുശത്രുവാണ് കൊവിഡ് മഹാമാരി. ഇതിനെതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. ഇന്ത്യയിലെ കൊവിഡ് സാഹചര്യം അതിസങ്കീർണമാണ്. നിലവിൽ അവിടെ പകർച്ചവ്യാധി തടയുന്നതിനും വൈദ്യസഹായങ്ങൾക്കും താൽക്കാലിക ക്ഷാമമുണ്ട്. പകർച്ചവ്യാധി നിയന്ത്രിക്കാൻ ഇന്ത്യക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകാൻ ഞങ്ങൾ […]

India

വാക്‌സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ ?

ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവാണ് ഇന്ത്യയിൽ നടക്കുന്നത്. കേരളത്തിലും നിരവധി പേരാണ് വാക്‌സിൻ സ്വീകരിക്കാനായി മുന്നോട്ട് വരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്‌സിൻ കേന്ദ്രങ്ങളിലെ കൂട്ടംചേരലുകളും തിരക്കും ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായി വാക്‌സിൻ രജിസ്‌ട്രേഷൻ ഓൺലൈൻ വഴിയാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഈ സാഹചര്യത്തിൽ നാം അറിഞ്ഞിരിക്കണം എങ്ങനെയാണ് വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത് എന്ന്… രജസ്‌ട്രേഷൻ എന്ന് മുതൽ ? 45 വയസ് വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. 18 […]