Cricket Sports

ലോകകപ്പ് ടീം ഉപദേശകനായി ധോണി; വിമർശിച്ച് അജയ് ജഡേജ

ടി-20 ലോകകപ്പ് ടീമിനുള്ള ഇന്ത്യൻ ടീമിൻ്റെ ഉപദേശകനായി മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ നിയമിച്ചതിൽ വിമർശനവുമായി മുൻ താരം അജയ് ജഡേജ. ഒരു ഉപദേശകൻ വേണമെന്ന തോന്നൽ ഒറ്റ രാത്രി കൊണ്ട് എങ്ങനെ ഉണ്ടായി എന്ന് താരം ചോദിച്ചു. ധോണി എന്ന വ്യക്തിയല്ല ഉപദേശകൻ എന്ന ചിന്തയാണ് പ്രശ്നമെന്നും താരം കൂട്ടിച്ചേർത്തു. (dhoni mentor Ajay Jadeja) “ഇതെനിക്ക് തീരെ മനസ്സിലാക്കാനാവുന്നില്ല. അവരെന്താണ് ചിന്തിച്ചതെന്ന് ഞാൻ രണ്ട് ദിവസമായി ആലോചിക്കുകയാണ്. ഞാൻ ധോണിയെപ്പറ്റിയല്ല സംസാരിക്കുന്നത്. അദ്ദേഹം ഇന്ത്യൻ […]

India

ഓല ഇലക്ട്രിക്ക് സ്കൂട്ടർ വിൽപന ആരംഭിച്ചു

ഏറെ ചർച്ചയായ ഓല ഇലക്ട്രിക് സ്കൂട്ടർ വില്പന ആരംഭിച്ചു. ഓല എസ്1, എസ്1 പ്രോ വേരിയൻ്റുകളാണ് വില്പന ആരംഭിച്ചു. യഥാക്രമം 99,999, 1,29,999 എന്നിങ്ങനെയാണ് മോഡലുകളുടെ വില. സ്റ്റോക്ക് അവസാനിക്കുന്നതു വരെ ഓല സ്കൂട്ടർ വില്പന തുടരും. വില്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഡിജിറ്റലിയാവും നടക്കുക. 10 നിറങ്ങളിൽ ഓല സ്കൂട്ടർ ലഭ്യമാവും. (Ola electric scooters sale) അതാത് സംസ്ഥാനങ്ങളിലെ സബ്സിഡികൾ ഓല സ്കൂട്ടറിനു ലഭിക്കും. ഡൽഹിയിൽ എസ്1ൻ്റെ വില 85,009 രൂപ ആയിരിക്കും. ഗുജറാത്തിൽ […]

India

പ്രീപെയ്ഡ് ബ്രോഡ്ബാൻഡ് സേവനങ്ങൾ നിർത്തലാക്കാനൊരുങ്ങി ബിഎസ്എൻഎൽ

പ്രീപെയ്ഡ് ബ്രോഡ്ബാൻഡ് സേവനങ്ങൾ നിർത്തലാക്കാനൊരുങ്ങി ബിഎസ്എൻഎൽ. സബ്സ്ക്രൈബർ ബേസ് തീരെ കുറവായതിനാലാണ് തീരുമാനം. നിലവിലുള്ള സബ്സ്ക്രൈബേഴ്സിനെ പോസ്റ്റ്പെയ്ഡിലേക്ക് മാറ്റും. ഇതിനുള്ള നടപടികൾ എടുക്കാൻ ടെലികോം സർക്കിളുകൾക്ക് ബിഎസ്എൻഎൽ അധികൃതർ നിർദ്ദേശം നൽകിയിരിക്കുകയാണ്. (BSNL Prepaid Broadband Plans) പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്‌പെയ്ഡിലേക്ക് മാറുമ്പോൾ ബാക്കിയുള്ള അക്കൗണ്ട് ബാലൻസ് പോസ്റ്റ്പെയ്ഡ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ ഭാരത് ഫൈബറോ ഭാരത് എയർ ഫൈബറോ തെരഞ്ഞെടുക്കാം. ഡിഎസ്എൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്ക് ഡൗൺലോഡ്, അപ്ലോഡ് വേഗതയിൽ പരിമിതികളുണ്ട്. അതുകൊണ്ടാണ് […]

India

ശൈത്യകാലത്തെ വായു മലിനീകരണം തടയാന്‍ സംയുക്ത പ്രവര്‍ത്തന പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹിയില്‍ മഞ്ഞുകാലത്തെ മലിനീകരണം തടയാന്‍ സംയുക്ത പ്രവര്‍ത്തന പദ്ധതി തയ്യാറാക്കി സര്‍ക്കാര്‍. അയല്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോട് കൂടിയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ രാജ് പറഞ്ഞു. ശൈത്യകാലമാകുന്നതോടെ ഡല്‍ഹില്‍ വായു മലിനീകരണം രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്. മഞ്ഞുകാലത്ത് വായുസഞ്ചാരം കുറയുന്നതും അയല്‍സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ് ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വയലവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമാണ് വായു മലിനീകരണം രൂക്ഷമാകുന്നത്. വായുമാലിനീകരണത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും കേന്ദ്രസര്‍ക്കാരുമായും അയല്‍സംസ്ഥാനങ്ങളുമായും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹിയില്‍ […]

India

‘പീഡനം നടന്നതിന് തെളിവുകളില്ല’; സാബിയ സെയ്ഫ് കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ സാബിയ സെയ്ഫിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പീഡനാരോപണം തള്ളി ഡല്‍ഹി പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സാബിയ പീഡനത്തിനിരയായെന്ന് തെളിവുകളിലെന്നാണ് പൊലീസ് വാദം. കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് അന്വേഷണം ഉചിതമല്ലെന്ന സാബിയയുടെ ബന്ധുക്കളുടെ പരാതിയിലാണ് നടപടി. ഓഗസ്റ്റ് 26നാണ് സാബിയയെ കാണാതാകുന്നത്. വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് വൈകിയെത്താറുള്ള ആ ഉദ്യോഗസ്ഥയെ പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തുന്നത്. സാബിയയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ കുറിച്ചും തങ്ങള്‍ക്കറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കേസ് അന്വേഷണത്തില്‍ ഡല്‍ഹി പൊലീസ് വരുത്തിയ […]

India

താലിബാന്‍ സര്‍ക്കാരിനെ ഇന്ത്യ ഉടന്‍ അംഗീകരിക്കില്ല

താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ ഔദ്യോഗികമായി അംഗീകരിക്കേണ്ടെന്ന് തീരുമാനിച്ച് ഇന്ത്യ.പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഫ്ഗാന്‍ വിഷയത്തിലെ ഉന്നതാധികാര സമിതിയുടെതാണ് തീരുമാനം. കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കാനുള്ള താലിബാന്‍ അഭ്യര്‍ത്ഥന ഇന്ത്യ നിരസിച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസി ഉടന്‍ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ബന്ധം അഫ്ഗാനിസ്താനിലെ പൗര്‍ന്മാരുമായി മാത്രമായിരിക്കും. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു. അഫ്ഗാനിസ്താനില്‍ നിന്ന് അടിയന്തരമായി മടക്കികൊണ്ടുവരേണ്ടത് 150 ഇന്ത്യക്കാരെ എന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുമ്പോള്‍ അഫ്ഗാനികള്‍ക്ക് […]

India

രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്; ഇന്നലെ 38,948 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,948 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 219 കൊവിഡ് മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണനിരക്ക് 4,40,752 ആയി. 43,903 പേര്‍ ഇന്നലെ രോഗമുക്തി നേടി. 4,04874 പേരാണ് നിലവില്‍ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ ആകെ 3,21,81,995 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെയുള്ള വാക്‌സിനേഷന്‍ കണക്കില്‍ 68,75,41,752 പേരാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ […]

India

‘കോടതി വിധിയെ ബഹുമാനിക്കുന്നില്ല’; കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് സുപ്രിംകോടതി. കേന്ദ്രസര്‍ക്കാര്‍ കോടതിവിധിയെ ബഹുമാനിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്രം കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും വിമര്‍ശനമുയര്‍ത്തി. അടുത്ത തിങ്കളാഴ്ചയ്ക്കകം ഒഴിവുകള്‍ നികത്താന്‍ കേന്ദ്രത്തിന് ഒരു അവസരം കൂടിനല്‍കി. രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതിലും, കോടതി വിധി മറികടക്കാന്‍ പുതിയ ട്രൈബ്യൂണല്‍ റിഫോംസ് നിയമം കൊണ്ടുവന്നതിലും കടുത്ത അതൃപ്തിയും, വിമര്‍ശനവുമാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായത്. […]

International Sports

5 സ്വർണം, 8 വെള്ളി, 6 വെങ്കലം; ടോക്യോയിൽ നിന്ന് ഇന്ത്യയുടെ മടക്കം റെക്കോർഡോടെ

ടോക്യോ പാരാലിമ്പിക്സിൽ നിന്ന് ഇന്ത്യൻ സംഘത്തിൻ്റെ മടക്കം റെക്കോർഡുമായി. പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇക്കുറി ഇന്ത്യ കാഴ്ചവച്ചത്. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവും സഹിതം 19 മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നിന്ന് വാരിക്കൂട്ടിയത്. ഇതിനു മുൻപ് ഇന്ത്യയുടെ ഏറ്റവും മികച്ച പാരാലിമ്പിക്സ് പ്രകടനം 4 മെഡലുകളായിരുന്നു. കഴിഞ്ഞ തവണ റിയോയിൽ നിന്ന് സ്വന്തമാക്കിയ മെഡലുകളെക്കാൾ അഞ്ചിരട്ടിയോളം മെഡലുകളുമായാണ് ഇന്ത്യ ഇക്കുറി മടങ്ങുന്നത്. (india paralympics record medals) ഷൂട്ടർ അവാനി ലേഖരയാണ് […]

India

ഇനി റോഡുകളില്‍ ‘ലൈവ് ഓര്‍കസ്ട്ര’; തബലയും ഓടക്കുഴലും വയലിനുമൊക്കെ ഹോണുകളാക്കാനൊരുങ്ങി കേന്ദ്ര ഗതാഗതമന്ത്രി

വാഹനങ്ങളിലെ ഹോണ്‍ ശബ്ദം സംഗീത ഉപകരണങ്ങളുടെ ശബ്ദമാക്കാനൊരുങ്ങി കേന്ദ്ര ഗതാഗതമന്ത്രാലയം. ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഹോണുകളുടെ ശബ്ദം അലോസരപ്പെടുത്തുന്നതാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ‘ഞാന്‍ നാഗ്പൂര്‍ നഗരത്തിലെ ഫ്‌ളാറ്റില്‍ പതിനൊന്നാം നിലയിലാണ് താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒരുമണിക്കൂര്‍ പ്രാണായാമം ചെയ്യും. എന്നാല്‍ നിരത്തുകളിലെ ഹോണുകളുടെ ശബ്ദം പ്രഭാതത്തില്‍ അലോസരപ്പെടുത്തുന്നു’. അപ്പോഴാണ് ഹോണുകളുടെ ശബ്ദം സംഗീതോപകരണങ്ങളുടേതാക്കാമെന്ന് ചിന്തിക്കുന്നത്. തബല, ഓടക്കുഴല്‍, വയലിന്‍, മുതലായ സംഗീതോപകരണങ്ങളുടെ ശബ്ദം ഹോണുകളാക്കണം. കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനായുള്ള നിയമനിര്‍മാണങ്ങള്‍ നടത്തുമെന്നും […]