Crime News India Kerala

കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

കണ്ണൂർ ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു. ജോഷി മാത്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആലക്കോട് ടൗണിനോട് ചേർന്നുള്ള പാർക്കിങ് പ്ലാസയിൽ ഇരുന്ന് നാലംഗ സംഘം മദ്യപിക്കുന്നതിനിടെ തർക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടെയാണ് ജോഷിയ്ക്ക് കുത്തേറ്റത്. എന്നാൽ ആസൂത്രിതകൊലപാതകമാണിതെന്നാണ് പൊലീസ് പറയുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. നേരത്തെയും ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ തർക്കം പരിഹരിച്ച് സ്ഥലത്തേക്ക് ജോഷിമാത്യുവിനെ വിളിച്ചുവരുത്തുകയായിരുന്നു. മദ്യപാനത്തിന് ശേഷം വീണ്ടും തർക്കമുണ്ടാവുകയും […]

India National

ഉത്തരാഖണ്ഡിൽ തുരങ്കം തകർന്നുണ്ടായ അപകടം; അന്വേഷണത്തിന് ഒരുങ്ങി സർക്കാർ

ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ അന്വേഷണത്തിന് ഒരുങ്ങി സർക്കാർ. ആറംഗ സംഘത്തെ അന്വേഷണത്തിനായി രൂപീകരിച്ചു. തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർ‌ത്തനം തുടരുകയാണ്. ഞായറാഴ്ച രാവിലെയണ് തുരങ്കത്തിൽ അപകടം സംഭവിച്ചത്. കുടുങ്ങിയ തൊഴിലാളികളെ മെറ്റൽ പൈപ്പുകളിലൂടെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് പുരോ​ഗമിക്കുന്നത്. അതിനായി ഇന്നലെ രാത്രിയോടെ മെറ്റൽ പൈപ്പുകൾ എത്തിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിൽ തൊഴിലാളികളുമായി രക്ഷാപ്രവർത്തക സംഘത്തിന് ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നു. തൊഴിലാളികൾ സുരക്ഷിതരാണെന്നും ഓക്സിജനും വെള്ളവും നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു. നാലര കിലോമീറ്റർ ദൂരമുള്ള […]

India Kerala

ക്രൂരതയ്ക്ക് വധശിക്ഷയോ? ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്

കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിക്കുക. അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ജൂലായ് 28-നാണ് പെൺകുട്ടിയെ ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ […]

India Kerala Local

വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി

വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. പുലിയെ വനം വകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മുപ്പൈനാട് കാടാശേരിയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.കോൽക്കളത്തിൽ ഹംസ എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. വനം വകുപ്പെത്തി പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം പുലിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. മുപ്പൈനാട് കാടാശേരിയിൽ കുറച്ച് നാളുകളായി പുലി ശല്യമുണ്ട്. അതുകൊണ്ട് തന്നെ പ്രദേശവാസികൾ ഭീതിയിലാണ് കഴിയുന്നത്.

India Kerala

തൊഴിലുറപ്പ് സോഷ്യല്‍ ഓഡിറ്റ്; കേരളം വീണ്ടും ഒന്നാമത്; എം ബി രാജേഷ്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ രാജ്യത്ത് വീണ്ടും കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്. മറ്റ് എല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കേരളം സ്വന്തമാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറു മാസത്തെ സോഷ്യല്‍ ഓഡിറ്റ് സംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്ക് അനുസരിച്ച്, കേരളം 99.5 % പഞ്ചായത്തുകളുടെയും സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകളും പബ്ലിക് ഹിയറിംഗുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കേരളം 99.5% ഭൗതിക പുരോഗതി […]

India Kerala

ദേശീയപാതയിലേക്ക് മല തുരന്ന് മണ്ണെടുപ്പ്; നാട്ടുകാരുടെ പ്രതിഷേധത്തിൽ സംഘർഷം

ആലപ്പുഴ നൂറനാട് ദേശീയപാത വികസനത്തിന് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിൽ സംഘർഷം. കായംകുളം-പുനലൂർ റോഡിലെ പ്രതിഷേധ മാർച്ചിനിടയിലാണ് പൊലീസുമായി സംഘർഷമുണ്ടായത്. മാവേലിക്കര എംഎൽഎ എം.എസ് അരുൺ കുമാറിന്റെ നേതൃത്വത്തിൽ നൂറോളം പേരെയാണ് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്. സുരക്ഷാ ആശങ്ക ഉന്നയിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സമരക്കാർക്കെതിരെ പൊലീസ് ലാത്തി വീശുകയും ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെ ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് മണ്ണ് മാഫിയയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പൊലീസ് ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും […]

India Kerala

പീഡന വിവരം കുട്ടി പറഞ്ഞിട്ടും ഒളിച്ചുവച്ചു; മൂന്നാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ കൗണ്‍സിലര്‍ രണ്ടാംപ്രതി

കൊച്ചിയില്‍ മൂന്നാം ക്ലാസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെ സംരക്ഷിക്കാന്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ശ്രമിച്ചെന്ന് ആരോപണം. അധ്യാപകന്‍ ആനന്ദ് പി നായര്‍ക്കെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നത്. ഈ കേസില്‍ കൗണ്‍സിലര്‍ റിമി സാമ്പനെ പോക്‌സോ കേസില്‍ രണ്ടാം പ്രതിയാക്കി. കുട്ടി പരാതി പറഞ്ഞിട്ടും കൗണ്‍സിലര്‍ വിവരം മൂടിവച്ചതിനെ തുടര്‍ന്നാണ് റിമിയേയും കേസില്‍ പ്രതിയാക്കിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ സഹായിക്കാന്‍ നിയമിക്കപ്പെട്ട സ്‌കൂള്‍ കൗണ്‍സിലര്‍ ആണ് വിവരം മൂടിവെച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ തയ്യാറാക്കിയ റോഷ്‌നി പദ്ധതിയിലെ […]

India National

‘പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം, കുട്ടിയെ കണ്ടെത്തി’; മുംബൈ പൊലീസിന് നന്ദി പറഞ്ഞ് സണ്ണി ലിയോൺ

തൻ്റെ ജോലിക്കാരിയുടെ കാണാതായ മകളെ കണ്ടെത്തി നൽകിയ മുംബൈ പൊലീസിന് നന്ദി അറിയിച്ച് നടിയും മോഡലുമായ സണ്ണി ലിയോൺ. കഴിഞ്ഞ ദിവസമാണ് ഒമ്പത് വയസ്സുള്ള കുട്ടിയെ മുംബൈയിലെ ജോഗേശ്വരിയിൽ നിന്ന് കാണാതായത്. വീട്ടിലെ സഹായിയുടെ മകളെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് നടി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. കാണാതായ കുട്ടി അനുഷ്‌ക കിരൺ മോറെയുടെ ചിത്രവും വിവരങ്ങളും പങ്കുവെച്ചായിരുന്നു സണ്ണി ലിയോണിന്റെ സഹായ അഭ്യർഥന. വ്യാഴാഴ്ച വൈകുന്നേരം മുതൽ ജോഗേശ്വരി വെസ്റ്റിലെ ബെഹ്‌റാം ബാഗിൽ നിന്ന് അനുഷ്കയെ […]

India National

വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ മോചനം; ഖത്തറിൽ ഇന്ത്യ അപ്പീൽ സമർപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് ഖത്തറിൽ ഇന്ത്യ അപ്പീൽ സമർപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വധശിക്ഷയുമായി ബന്ധപ്പെട്ട് ഖത്തറിൽ നിന്ന് ഔ​ദ്യോ​ഗിക വിവരം ലഭിച്ച ഉടൻ തന്നെ നയതന്ത്ര തലത്തിൽ ഇവരുടെ മോചനത്തിനായി ഇന്ത്യ നടപടികൾ ആരംഭിച്ചിരുന്നു. തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാം​ഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച ജയിലിൽ കഴിയുന്നവരുമായി സംസാരിക്കാൻ സാധിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥരായ എട്ട് പേർക്കാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. […]

Health India Kerala

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നേരിട്ടെത്തി മന്ത്രി കാര്യങ്ങള്‍ വിലയിരുത്തി. ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായാണ് മന്ത്രി ജില്ലയിലെ വിവിധ ആശുപത്രികള്‍ സന്ദര്‍ശിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മന്ത്രിയുടെ ആശുപത്രി സന്ദര്‍ശനങ്ങളില്‍ അട്ടപ്പാടി ഉണ്ടായിരുന്നില്ല. രാവിലെ 6.30യോടെയാണ് മന്ത്രി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയത്. കുട്ടികളുടെ ഐസിയുവിലായിരുന്നു ആദ്യ പരിശോധന. ഷോളയൂരിലെ സൗമ്യ-മുരുകേഷ് ദമ്പതികളുടെ കുഞ്ഞിനെ ആരോഗ്യമന്ത്രി കണ്ടു. കുഞ്ഞ് തൂക്കക്കുറവ് നേരിടുന്നതായി രക്ഷിതാക്കള്‍ […]