Tag: Income Tax
ഷകീറ ജയിലിലേക്ക് ? പോപ് താരത്തിനെതിരെ നികുതി വെട്ടിപ്പ് കേസ്
കെളംബിയൻ പോപ് താരം ഷകീറയ്‌ക്കെതിരെ സ്‌പെയിനിൽ നികുതി വെട്ടിപ്പ് കേസ്. സ്പാനിഷ് നികുതി ഓഫിസിന്റെ കണ്ണ് വെട്ടിച്ച് 14.5 മില്യൺ യൂറോയുടെ നികുതി വെട്ടിപ്പ് ഷകീറ നടത്തിയെന്നാണ് കേസ്. കേസിൽ വാദം ഉൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വിധി ഷകീറയ്ക്കനുകൂലമല്ലെങ്കിൽ താരത്തിന് 8 വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം. 2012 മുതൽ 2014 വരെയുള്ള കാലത്ത് ഷകീറ സമ്പാദിച്ച പണത്തിന്മേലുള്ള നികുതിയെ ചൊല്ലിയാണ് സർക്കാരും പോപ് താരവുമായി തർക്കത്തിലായത്. നികുതി അടച്ച് കേസിൽ നിന്ന് മുക്തമാകാമെന്ന് പ്രോസിക്യൂഷൻ […]
നടൻ സോനു സൂദിന്റെ മുംബൈയിലെ വസതിയിലും പരിശോധന
ബോളിവുഡ് താരം സോനു സൂദിന്റെ മുംബൈയിലെ വസതിയിലും പരിശോധന. ആദായ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം സോനു സൂദിന്റെ ഓഫിസുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിട്ടിരുന്നു. മുംബൈയിലും ലഖ്‌നൗവിലും സോനുവിന്റെ ഉടമസ്ഥതയിലുള്ള ആറ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. സോനുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയും ലഖ്‌നൗ ആസ്ഥാനമായുള്ള റിയല്‍ എസ്‌റ്റേസ് സ്ഥാപനവും തമ്മില്‍ അടുത്തിടെ നടന്ന ഇടപാടും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഈ ഇടപാടില്‍ നികുതി […]
ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി
ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നേരത്തെ സെപ്റ്റംബര്‍ 30 വരെ ആയിരുന്നു. അക്കൗണ്ട് ഓഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലാത്തവരും സാധാരണയായി ഐടിആര്‍-1 അല്ലെങ്കില്‍ ഐടിആര്‍-4 ഫോമുകളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്കുമാണ് ഈ അധികസമയം ലഭിക്കുക. സാധാരണ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 നാണ്. കൊവിഡ് പ്രതിസന്ധിമൂലമാണ് ഇത് നേരത്തെ സെപ്റ്റംബര്‍ 30 വരെ നീട്ടിയത്. മാത്രമല്ല ഇന്‍കം […]
വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് വരുമാന നികുതി പിടിക്കാം: ഹൈക്കോടതി
സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് വരുമാന നികുതി പിടിക്കാമെന്ന് ഹൈക്കോടതി. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിെൻറ ഭാഗമായി ടി.ഡി.എസ്. പിടിക്കുന്നതിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ടി.ഡി.എസ്. പിടിക്കുന്നതിനെതിരേ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെതിരായി കന്യാസ്ത്രീകളടക്കം നൽകിയ അപ്പീലുകൾ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്നും സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന […]
ആദായ നികുതി നിരക്കില്‍ മാറ്റമില്ല; 75 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇളവ്
75 വയസ്സിന് മുകളിലുള്ളവരെ ആദാനയ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. കേന്ദ്ര ബജറ്റില്‍ ആദായ നികുതി നിരക്കില്‍ മാറ്റമില്ല. നിലവിലുള്ള സ്ലാബ് അതേപടി തുടരും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വരുമാന നികുതിയില്‍ പ്രത്യേക ഇളവുണ്ട്. 75 വയസ്സിന് മുകളിലുള്ളവരെ ആദാനയ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. പെന്‍ഷന്‍, പലിശ എന്നിവയിലൂടെ മാത്രം വരുമാനമുള്ളവര്‍ക്കാണ് ഇളവ്. സ്വാതന്ത്ര്യത്തിന്‍റെ 75ആം വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കിയിട്ടുണ്ട്. നികുതി പുനപ്പരിശോധനക്കുള്ള സമയം മൂന്ന് […]
കെ.പി യോഹന്നാന് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്
ബിലിവേഴ്സ് ചർച്ച് സ്ഥാപകൻ കെ.പി യോഹന്നാന് ആദായനികുതി വകുപ്പ് നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ബിലീവേഴ്സ് ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ കാറിന്‍റെ ഡിക്കിയിൽ നിന്ന് 55 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ചർച്ചിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട് നടന്നുവെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിൽ നടന്ന ഇടപാടുകളിൽ […]
ബിലീവേഴ്സ് ചർച്ചിന് കീഴില്‍ 5 വര്‍ഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട്
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട് നടന്നുവെന്ന് ആദായ നികുതി വകുപ്പ്. സഭയുടെ പേരിൽ പണം സ്വീകരിച്ച ശേഷം വിദേശ സംഭവനാ നിയമന്ത്രണ നിയമം മറികടന്നെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് അടക്കം ബിലീവേഴ്സ് സ്ഥാപനങ്ങളിൽ രണ്ടാം ദിവസവും റെയ്ഡ് തുടരുകയാണ്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിൽ നടന്ന ഇടപാടുകളിൽ വൻ സാമ്പത്തിക ക്രമക്കേടുണ്ടെന്ന ആരോപണങ്ങളെ സ്ഥിരീകരിക്കുന്നതാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തലുകൾ. കഴിഞ്ഞ […]