റിലയന്‍സ് ജിയോയും ഗൂഗിളും ചേര്‍ന്ന് വികസിപ്പിച്ച ജിയോ ഫോണ്‍ നെക്സ്റ്റ് സെപ്റ്റംബറില്‍ വിപണിയില്‍ എത്തും. സെപ്റ്റംബര്‍ 10 ന് ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ വിപണിയില്‍ ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു. വിപണിയിലെ ഏറ്റവും വിലക്കറവില്‍ ലഭിക്കുന്ന 4 ജി ഫോണ്‍ ആയിരിക്കും ഇത്. എന്നാല്‍ ഇതിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും പുതിയ ആഡ്രോയ്ഡ് അപ്‌ഡേഷനും സ്മാര്‍ട്ട് ക്യാമറ സംവിധാനവും ട്രാന്‍സലേഷന്‍ സൗകര്യത്തോടെയുമാകും ഫോണ്‍ ഇറക്കുകയെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ അറിയിച്ചു.
Tag: google
ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി ഗൂഗിളും മൈക്രോസോഫ്റ്റും
ഇന്ത്യക്ക് സഹായവാഗ്ദാനവുമായി ഗൂഗിളും മൈക്രോസോഫ്റ്റും രംഗത്തെത്തി. മൈക്രോ സോഫ്റിന്റെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇന്ത്യക്ക് വേണ്ടിയുള്ള വിഭവ സമാഹരണത്തിനായി ഉപയോഗിക്കുമെന്ന് സി.ഇ.ഒ സത്യ നെതല്ല അറിയിച്ചു. ഓക്‌സിജൻ സംവിധാനങ്ങൾ ഒരുക്കുന്നതിനായുള്ള സഹായവും മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ഇന്ത്യക്ക് 135 കോടിയാണ് ഗൂഗിൾ ധനസഹായമായി പ്രഖ്യാപിച്ചത്. ഓക്‌സിജനും ആവശ്യമുള്ള മരുന്നും മറ്റ് മെഡിക്കൽ സംവിധാനങ്ങളും ഒരുക്കാനാണ് സഹായം. അതിഗുരുതരാവസ്ഥ നേരിടുന്ന സമൂഹത്തിനെ സഹായിക്കാൻ ഗൂഗിൾ ഒപ്പമുണ്ടെന്ന് സി.ഇ.ഒ സുന്ദർപിച്ചെ വ്യക്തമാക്കി. സംഭാവനയിൽ ഗൂഗിളിന്റെ ജീവകാരുണ്യ […]
വാര്‍ത്തകള്‍ സ്വീകരിക്കുന്നതിന് ഗൂഗിള്‍ പണം നല്‍കണമെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി
പത്രങ്ങളുടെ ആധികാരികമായ ഉള്ളടക്കം പങ്കുവെച്ചുകൊണ്ടാണ് ഇന്ത്യയില്‍ ഗൂഗിള്‍ തങ്ങളുടെ വിശ്വാസ്യത ഉറപ്പിച്ചതെന്നും ഇതിന് പത്രങ്ങള്‍ക്ക് തക്കതായ പ്രതിഫലം നല്‍കണമെന്നും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി. ഇതു സംബന്ധിച്ച് ഐ.എന്‍.എസ് ഗൂഗിളിന് കത്തെഴുതി. പത്രങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചാണ് ഗൂഗിളിന് ഇന്ത്യയില്‍ പറയത്തക്ക ഒരു വിശ്വാസ്യതയുണ്ടായതെന്നും അതുകൊണ്ട് തന്നെ അതില്‍ നിന്നും ലഭിക്കുന്ന പരസ്യവരുമാനം നീതിയുക്തമായ രീതിയില്‍ ഗൂഗിള്‍ ഇന്ത്യയിലെ പത്രസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്നാണ് കത്തിലെ ആവശ്യം. ഗൂഗിള്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ സഞ്ജയ് ഗുപ്തക്ക് ഐ.എന്‍.എസ് പ്രസിഡന്‍റ് ആദിമൂലമാണ് […]
ആന്‍ഡ്രോയിഡ് 12 ഉടനെത്തും; ആദ്യ സൂചനകള്‍ നല്‍കി ഗൂഗിള്‍
ആന്‍ഡ്രോയിഡ് 12 ഉടനെത്തുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രം ആന്‍ഡ്രോയിഡ് 11 ലഭ്യമാക്കിയാണ് ഗൂഗിള്‍ പുതിയ വേര്‍ഷനിലേക്ക് കടന്നത്. ആന്‍ഡ്രോയിഡ് ബീറ്റ ഫീഡ് ബാക്ക് ആപ്ലിക്കേഷന് അപ്‌ഡേറ്റ് ലഭിച്ചതിന് ശേഷമാണ് അടുത്ത വേര്‍ഷന്‍ വരുന്നത് ഉറപ്പിച്ചത്. പുതിയ വേര്‍ഷന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗൂഗിള്‍ ബീറ്റ പരിശോധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ചിലാണ് സാധാരണയായി ആന്‍ഡ്രോയിഡ് പുറത്തിറക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് 11 പ്രിവ്യൂ പുറത്തിറങ്ങിയത് ഫെബ്രുവരിയിലായിരുന്നു. ആന്‍ഡ്രോയിഡ് ബീറ്റ ഫീഡ്ബാക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരു മെസ്സേജ് […]
ഗൂഗിളിന് പിന്നാലെ ബൈഡന്‍റെ കുടിയേറ്റ നയത്തെ പുകഴ്ത്തി ആപ്പിളും
ഗൂഗിളിന് പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ പ്രശംസിച്ച് ഐ.ടി വമ്പന്മാരായ ആപ്പിളും. പുതിയ നയങ്ങള്‍ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ കൂട്ടുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മികച്ച പ്രതിഭകള്‍ യു.എസിലേക്കെത്തുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി. കുടിയേറ്റം, കോവിഡ്, പാരിസ് കാലാവസ്ഥാ ഉടമ്പടി എന്നീ കാര്യങ്ങള്‍ ബൈഡന്‍ സത്വരമായി നടപടി സ്വീകരിച്ചതിനെ പിന്തുണയ്ക്കുന്നുവെന്നു ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു. നീതി, ന്യായബോധം, തുടങ്ങി […]
നിബന്ധനകൾ ലംഘിച്ചു; പേടിഎമിനെ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു
പ്രമുഖ പണക്കൈമാറ്റ സേവനമായ പേടിഎമ്മിൻ്റെ ആൻഡ്രോയ്ഡ് ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. ചൂതാട്ടവുമായി ബന്ധപ്പെട്ട ഗൂഗിളിൻ്റെ നിബന്ധനകൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. താത്കാലികമായി മാത്രമാണ് ആപ്പ് നീക്കം ചെയ്തതെന്നും ഉടൻ തിരികെ വരുമെന്നും പേടിഎം അറിയിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിനു മുന്നോടിയായി പേടിഎം ഫസ്റ്റ് ഗെയിംസ് എന്ന പേരിൽ ഫാൻ്റസി ക്രിക്കറ്റ് ആരംഭിച്ചതിനു പിന്നാലെയാണ് ഗൂഗിളിൻ്റെ നടപടി. തങ്ങൾ ചൂതാട്ടം അനുവദിക്കില്ലെന്ന് ഗൂഗിൾ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ‘ഞങ്ങൾ ഓൺലൈൻ കാസിനോകൾക്ക് അനുമതി […]
രണ്ട് ലക്ഷം ജീവനക്കാരെ സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി ഗൂഗിൾ
ഗൂഗിൾ ചീഫ് എക്സിക്യുട്ടീവ് സുന്ദർ പിച്ചെ ഇ മെയിലിലൂടെയാണ് ജീവനക്കാരെ അറിയിച്ചത്. ഗൂഗിൾ ജീവനക്കാർ 2021 ജൂണ്‍ 30 വരെ വീട്ടിലിരുന്നാണ് ജോലി ചെയ്യേണ്ടതെന്ന് കമ്പനി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഗൂഗിൾ ചീഫ് എക്സിക്യുട്ടീവ് സുന്ദർ പിച്ചെ ഇ മെയിലിലൂടെയാണ് ജീവനക്കാരെ ഇക്കാര്യം അറിയിച്ചത്. ആഗോള വ്യാപകമായി നടപ്പിലാക്കിയ വീട്ടിലിരുന്നുള്ള ജോലി അടുത്ത വര്‍ഷം ജൂണ്‍ 30 വരെ തുടരും. ഇത്തരത്തിലൊരു തീരുമാനം ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കാൻ ഉതകുന്ന തരത്തിലാണെന്ന് സുന്ദർ പിച്ചെ അറിയിച്ചു. […]
ഇതാണ് സുന്ദർ പിച്ചെെയുടെ ഇൻസ്റ്റഗ്രാം ജിവിതവും യഥാർഥ ജീവിതവും
റിയൽ ലെെഫും സോഷ്യൽ മീഡിയ ലെെഫും തമ്മിലുള്ള വ്യത്യാസം പറയുന്ന ചിത്രങ്ങൾ ഷെയർ ചെയ്യുന്ന ട്രെന്റ് ഏറ്റു പിടിച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെെ. ‘ഇൻസ്റ്റഗ്രാം ജീവിതവും യഥാർഥ ജീവിതവും തമ്മിലെ വ്യത്യാസം ഇതാണ്’ എന്ന തലക്കെട്ടോടെയാണ് ഇന്ത്യൻ വംശജനായ പിച്ചെെ ചിത്രങ്ങൾ പങ്കുവെച്ചത്. View this post on Instagram IG vs. reality…comfy shoes + checking on @fcbarcelona scores between takes:) A post shared by Sundar Pichai (@sundarpichai) […]
രാജ്യത്ത് 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ
അടുത്ത അഞ്ച് മുതല്‍ ഏഴ് വർഷ കാലയളവിലാകും നിക്ഷേപം നടത്തുക. ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍. അടുത്ത അഞ്ച് മുതല്‍ ഏഴ് വർഷ കാലയളവിലാകും നിക്ഷേപം നടത്തുക. ഇക്വിറ്റി ഇൻവെസ്‌റ്റ്‌മെന്‍റുകളിലൂടെയും മറ്റ് സ്ഥാപനങ്ങളോട് ചേർന്നുള്ള പദ്ധതികളിലൂടെയുമായിരിക്കും നിക്ഷേപം നടക്കുക. ആറാമത് ഗൂഗിൾ ഫോർ വെർച്വൽ മീറ്റിലാണ് ഗൂഗിൽ സി.ഇ.ഒ സുന്ദർപിച്ചെ ഇക്കാര്യം അറിയിച്ചത്. ഡിജിറ്റൽ ഇന്ത്യക്കുള്ള പിന്തുണയാണ് ഇതെന്നും സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുന്ദർ പിച്ചൈയും ഇന്ന് കൂടിക്കാഴ്ച […]
പരസ്യങ്ങളിലെ വിവേചനം ഒഴിവാക്കാന്‍ പുതിയ നയവുമായി ഗൂഗിള്‍
ഓണ്‍ലൈനില്‍ പരസ്യം നല്‍കുന്നവര്‍ക്ക് ആരായിരിക്കണം തങ്ങളുടെ പരസ്യം കാണുന്നതെന്ന് തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. ഇത് ദുരുപയോഗം ചെയ്യുന്ന ഗാര്‍ഹിക, തൊഴില്‍ പരസ്യങ്ങള്‍ ഒഴിവാക്കുന്നതിന് പുതുക്കിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിള്‍. സ്ഥലത്തെകുറിക്കുന്ന പോസ്റ്റല്‍ കോഡ്, ലിംഗം, പ്രായം, മാതാപിതാക്കളുടെ വിവരങ്ങള്‍, വിവാഹം കഴിഞ്ഞതാണോ എന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പരസ്യം കാണേണ്ടവരെ തെരഞ്ഞെടുക്കാനാവില്ലെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലും കാനഡയിലും ഈ വര്‍ഷം അവസാനത്തോടെ തന്നെ പരസ്യങ്ങളില്‍ പുതിയ നയം ഏര്‍പ്പെടുത്താനാണ് ഗൂഗിളിന്റെ തീരുമാനം. അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിംഗ് […]