Kerala

മോശം കാലാവസ്ഥ: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

ജൂൺ രണ്ട്, മൂന്ന് തീയതികളിൽ ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ ജൂൺ രണ്ടിനും മൂന്നിനും മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ […]

Kerala

മോശം കാലാവസ്ഥ: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

ജൂൺ രണ്ട്, മൂന്ന് തീയതികളിൽ ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ ജൂൺ രണ്ടിനും മൂന്നിനും മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ […]

National

ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ തിരികെ അയച്ച് കോസ്റ്റ് ഗാർഡ്

ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ തിരികെ അയച്ച് ഇന്ത്യൻ തീര സംരക്ഷണ സേന. കഴിഞ്ഞ മാസമുണ്ടായ ചുഴലിക്കാറ്റിൽ ബോട്ട് മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് കോസ്റ്റ് ഗാർഡിൻ്റെ താജുദ്ദീൻ എന്ന കപ്പലിലേക്കാണ് മടക്കിഅയച്ചത്. ചുഴലിക്കാറ്റിൽ ബോട്ട് തകർന്നപ്പോൾ മത്സ്യത്തൊഴിലാളികൾ വലയിലും മറ്റ് ഒഴുകിനടക്കുന്ന അവശിഷ്ടങ്ങളിലും പിടിച്ച് കഴിഞ്ഞത് ഏകദേശം 24 മണിക്കൂറാണ്. തുടർന്ന് ഓഗസ്റ്റ് 20നാണ് ഇവരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കാണുന്നത്. കോസ്റ്റ് ഗാർഡ് ഇവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ആകെ 32 […]

Kerala

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരം തുടരുന്നു

വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം തുടരുന്നു. തീരശോഷണവും പുനരധിവാസ പ്രശ്‌നങ്ങളും ഉയര്‍ത്തി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. പൂവാര്‍, പുതിയതുറ ഇടവകകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുല്ലൂരിലെ രാപ്പകല്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കും. 31ാം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നിങ്ങനെ 7 ആവശ്യങ്ങള്‍ […]

Kerala

ചേറ്റുവ അഴിമുഖത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും

തൃശൂർ ചേറ്റുവ അഴിമുഖത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും. കോസ്റ്റ് ഗാർഡിന്റെ കപ്പലും ഹെലികോപ്റ്ററും തിരച്ചിലിൽ പങ്കാളികളാവും. കോസ്റ്റൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തുണ്ട്. ഇന്നലെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ മൃതദേഹം കിടക്കുന്ന സ്ഥലം കണ്ടതായാണ് പറയപ്പെടുന്നത്. ബോട്ടുമായി ചേറ്റുവയിൽ നിന്ന് മൃതദേഹം കൊണ്ടുവരാൻ സംഘം പുറപ്പെട്ടതുമാണ്. എന്നാൽ മൃതദേഹം ശക്തമായ തിരയിൽപ്പെട്ട് നീങ്ങിയതിനാൽ കണ്ടെത്താനായില്ല. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ മണിയൻ ഗിൽബർട്ട് എന്നിവരെയാണ് കണ്ടെത്താനുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറുപേരടങ്ങുന്ന മത്സ്യത്തൊഴിലാളി സംഘം […]

Kerala

കടല്‍ക്ഷോഭം: കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു

ചാവക്കാട് മുനയ്ക്കകടവില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. ഗില്‍ബര്‍ട്ട്, മണി എന്നീ മത്സ്യത്തൊഴിലാളികള്‍ക്കായാണ് കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ നടത്തുന്നത്. തമിഴ്‌നാട് സ്വദേശികളുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന മറ്റ് നാല് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആറ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. അതേസമയം വൈക്കത്ത് നിന്നു മത്സ്യ ബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ജനാര്‍ദ്ദനന്‍, പ്രദീപന്‍ എന്നിവരെയാണ് തെരച്ചിലില്‍ കണ്ടെത്തിയത്. കായലില്‍ പോള നിറഞ്ഞത് മൂലം കരയ്‌ക്കെത്താന്‍ കഴിയാതിരുന്ന ഇവര്‍ പെട്ടുപോകുകയായിരുന്നു. ഫയര്‍ ആന്റ് റസ്‌ക്യൂ, പോലീസ് എന്നിവരുടെ സഹായത്തോടെയൊണ് ഇവരെ കരയ്‌ക്കെത്തിച്ചത്. […]

Kerala

സംസ്ഥാനത്ത് മത്സ്യബന്ധന പണിമുടക്ക് തുടരുന്നു

സംസ്ഥാനത്ത് മത്സ്യ മേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മത്സ്യബന്ധന പണിമുടക്ക് തുടരുന്നു. മണ്ണെണ്ണ വിലവർധന തടയുക, മത്സ്യമേഖലയ്ക്ക് ദോഷകരമായ കേന്ദ്ര, സംസ്ഥാന നിയമങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മത്സ്യത്തൊഴിലാളികൾ ഇന്ന് പണിമുടക്ക് നടത്തുന്നത്. തീരശോഷണം സംഭവിച്ച മേഖലകൾ കേന്ദ്രീകരിച്ച് അടിയന്തിരമായ ഒരു പദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണം. ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഒൻപതോളം മത്സ്യത്തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

National

സെയ്ഷല്‍സില്‍ തടവിലായ 56 മല്‍സ്യത്തൊഴിലാളികൾ മോചിതരായി

സമുദ്രാതിർത്തി ലംഘിച്ച് മീൻ പിടിച്ചതിന് സെയ്ഷല്‍സില്‍ നാവികസേന തടവിലാക്കിയ 61 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളില്‍ 56 പേര്‍ മോചിതരായി. ഇവരെ ഇന്ന് സെയ്ഷല്‍സ് സുപ്രീംകോടിതിയില്‍ ഹാജരാക്കി. ബോട്ടുകളിലെ ക്യാപ്റ്റന്‍മാരായ അഞ്ച് തമിഴ്നാട്ടുകാരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മോചിതരായവരില്‍ രണ്ടുപേര്‍ മലയാളികളാണ്. അഞ്ചുപേര്‍ അസംകാരും ബാക്കി തമിഴ്നാട്ടുകാരുമാണ്. ഇവരെ വ്യോമസേനാ വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ സെയ്ഷല്‍സിലെ ഇന്ത്യന്‍ ഹൈക്കമീഷണറും നോര്‍ക്കയും വേള്‍ഡ് മലയാളി ഫെഡറേഷനും ശ്രമം തുടങ്ങി. ഫെബ്രുവരി 22ന് പോയ സംഘം പന്ത്രണ്ടാം തീയതിയാണ് സമുദ്രാതിർത്തി ലംഘിച്ചതിന് […]

Kerala Weather

സംസ്ഥാനത്ത് മഴ കനക്കും; നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കൻ കേരളത്തിന് സമീപത്ത് കൂടി സഞ്ചരിക്കാൻ സധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറ‍ഞ്ച് അലേർട്ട്. ഇന്ന് കണ്ണൂരും കാസർഗോഡും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ,തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഉയർന്ന […]

Kerala

”ആ കടല്‍ അനുഭവം ശരിക്കും കണ്ണ് തുറപ്പിച്ചു”

കൊല്ലത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം വല വീശിയും കടലിൽ ചാടിയും ചെലവഴിച്ച ദിനം അഭിമാനകരവും കണ്ണുതുറപ്പിക്കുന്നതുമായിരുന്നെന്ന് രാഹുൽ ​ഗാന്ധി. രാജ്യത്തിനായി ദിവസവും മത്സ്യത്തൊഴിലാളികൾ ചെയ്തുതീർക്കുന്നത് കഠിന പ്രയത്നമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. കേരളത്തിലെ മത്സത്തൊഴിലാളികൾക്കൊപ്പമുള്ള തന്റെ ശ്രദ്ധ പിടിച്ചു പറ്റിയ വീഡ‍ിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു രാഹുൽ. ഒരു മണിക്കൂറായിരുന്നു രാഹുല്‍ ഗാന്ധി കടലില്‍ സമയം ചെലവഴിച്ചത്. കടലിൽ ചെന്ന് വല വിരിച്ചപ്പോൾ കുറച്ച് മത്സ്യം മാത്രമേ ഞങ്ങള്‍ക്ക് ലഭിച്ചുള്ളു. മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ചറിയാന്‍ അതുകൊണ്ട് സാധിച്ചതായും […]