പ്രതികൾ പത്തിലധികം തവണ ഒത്തുകൂടിയതിന് തെളിവുണ്ട്. സ്വപ്നയുടെ ഫ്ലാറ്റ് കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നുവെന്ന് എന്‍.ഐ.എ പറഞ്ഞു സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചു. പ്രതികൾ പത്തിലധികം തവണ ഒത്തുകൂടിയതിന് തെളിവുണ്ട്. സ്വപ്നയുടെ ഫ്ലാറ്റ് കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നുവെന്ന് എന്‍.ഐ.എ പറഞ്ഞു. റമീസ് ദേശവിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവ് ലഭിച്ചെന്ന് എന്‍.ഐ.എ അറിയിച്ചു. പ്രതികൾ നോട്ട് എണ്ണൽ യന്ത്രം വാങ്ങി. സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന പണം എണ്ണാൻ പ്രതികൾ നോട്ട് എണ്ണൽ യന്ത്രവും വാങ്ങി. സരിത്താണ് […]
Tag: Diplomatic baggage gold smuggling case
എം. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യും; കള്ളക്കടത്തിനെക്കുറിച്ച് അറിയില്ലെന്ന മൊഴി ആവര്‍ത്തിച്ച് ശിവശങ്കര്‍
തിങ്കളാഴ്ച്ച കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് നിർദ്ദേശം നല്‍കി. കേസിലെ പ്രതികൾ ശിവശങ്കറിനെ സെക്രട്ടറിയേറ്റിൽ വന്ന് കണ്ടിട്ടുണ്ടോ എന്ന് എന്‍.ഐ.എ പരിശോധിക്കും സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് നിർദ്ദേശം നല്‍കി. കേസിലെ പ്രതികൾ ശിവശങ്കറിനെ സെക്രട്ടറിയേറ്റിൽ വന്ന് കണ്ടിട്ടുണ്ടോ എന്ന് എന്‍.ഐ.എ പരിശോധിക്കും. ജൂലൈ 1 മുതൽ 12 വരെയുള്ള സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാണെന്നാണ് എന്‍.ഐ.എ വിലയിരുത്തല്‍. […]
സ്പീക്കര്‍ക്ക് ജാഗ്രതക്കുറവുണ്ടാകാൻ പാടില്ലായിരുന്നു: സിപിഐക്ക് അതൃപ്തി, സിപിഎമ്മിലും അസ്വാരസ്യം
സ്വന്തം പാർട്ടി നേതാവിനെ പരസ്യമായി തള്ളിപ്പറയാൻ കഴിയാത്ത അവസ്ഥയിലാണ് സിപിഎം നേതൃത്വം. സ്വർണക്കടത്ത് കേസിലെ പ്രതിയുടെ കട ഉദ്ഘാടനം ചെയ്ത സ്പീക്കറുടെ നടപടി മുന്നണികൾക്കുള്ളിലും ചർച്ചയാവുന്നു. സ്പീക്കറുടെ നടപടിയിൽ സിപിഐക്ക് അതൃപ്തിയുണ്ട്. ശ്രീരാമകൃഷ്ണനെ പരസ്യമായി പിന്തുണയ്ക്കുമ്പോഴും സിപിഎമ്മിനുള്ളിലും അസ്വാരസ്യമുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപിന്‍റെ കട ഉദ്ഘാടനം ചെയ്തതിൽ ജാഗ്രതക്കുറവുണ്ടായെന്ന് സ്പീക്കർ നേരത്തെ തന്നെ സമ്മതിച്ചിരുന്നു. എന്നാൽ സ്പീക്കർ പദവിയിലിരിക്കുമ്പോൾ ഇത്തരത്തിലുള്ള ജാഗ്രതക്കുറവുണ്ടാകാൻ പാടില്ലെന്നാണ് സിപിഐ നിലപാട്. ചെറിയ ഒരു കടയുടെ ഉദ്ഘാടനത്തിന് സഭാ സമ്മേളനം കഴിഞ്ഞയുടൻ […]
ഫൈസല്‍ ഫരീദിന്‍റെ ചോദ്യംചെയ്യല്‍ യുഎഇയില്‍ തുടരുന്നു; ഇന്ത്യക്ക് കൈമാറുന്നത് വൈകിയേക്കും
ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദുബൈ പൊലീസ് കസ്റ്റഡിയിൽ നിന്നും ഫൈസലിനെ അബൂദബിയിലേക്ക് മാറ്റിയതായാണ് വിവരം. ഫെഡറൽ അന്വേഷണ ഏജൻസി മുഖേനയാണ് ചോദ്യംചെയ്യൽ. യു.എ.ഇയുടെ ഔദ്യോഗിക മുദ്രകൾ വ്യാജമായി നിർമിച്ചു, അനധികൃതമായി ഇന്ത്യയിലേക്ക് സ്വർണം അയച്ചു, നയതന്ത്ര കാര്യാലയത്തിന്‍റെ വിലാസം ദുരുപയോഗം ചെയ്തു എന്നീ ഗുരുതര കുറ്റങ്ങളാണ് ഫൈസൽ ഫരീദിനെതിരെ ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്. അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നൽകിയ തെളിവുകൾ യു.എ.ഇ അന്വേഷണ സംഘം […]
‘വധഭീഷണി ഉണ്ടായിരുന്നു’: യുഎഇ കോണ്‍സുല്‍ ജനറലിന്‍റെ ഗണ്‍മാന്‍ മജിസ്ട്രേറ്റിനോട്
ജയഘോഷിനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യും. യുഎഇ കോൺസുല്‍ ജനറലിന്റെ ഗൺമാൻ എസ് ആർ ജയഘോഷിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. വധഭീഷണി ഉണ്ടായിരുന്നെന്ന് ജയഘോഷ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. ജയഘോഷിനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യും. ഇയാൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് നിഗമനം. ആത്മഹത്യക്ക് ശ്രമിച്ച ജയഘോഷ് നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കസ്റ്റംസിന്റെ പ്രാഥമിക പട്ടികയിൽ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിന്റെ പേര് ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി ഉടലെടുത്ത ഇയാളുടെ തിരോധാനവും പിന്നീടുണ്ടായ […]
സ്വര്‍ണക്കടത്ത്: ഫൈസല്‍ ഫരീദിന് എതിരെ ഇന്‍റര്‍പോളിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്
ഇതോടെ ലോകത്തിലെ ഒരു എയര്‍പോട്ടിലൂടെയോ സീ പോര്‍ട്ടിലൂടെയോ കടക്കാന്‍ ഫൈസന്‍ ഫരീദിന് സാധിക്കില്ല. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്‍റര്‍പോള്‍ നടപടി. ഇതോടെ ലോകത്തിലെ ഒരു എയര്‍പോട്ടിലൂടെയോ സീ പോര്‍ട്ടിലൂടെയോ കടക്കാന്‍ ഫൈസന്‍ ഫരീദിന് സാധിക്കില്ല. കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ യു.എ.ഇയിൽ നിന്ന് സ്വർണം അയച്ചതെന്ന് എന്‍.ഐ.എ പറയുന്നു. ഇതിനോടകം തന്നെ ഫൈസല്‍ ഫരീദിന്‍റെ പാസ്പോര്‍ട്ട് […]
യു.എ.ഇ അറ്റാഷേയുടെ ഗണ്‍മാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു: കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരത്ത് നിന്നും കാണാതായ യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി. വീടിന് പുറകിലുള്ള കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കയ്യിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ഇയാള്‍. ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് സൂചന. ഗണ്‍മാനെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധു അജിത്കുമാര്‍ പറഞ്ഞു. ബൈക്കിലെത്തിയ ഒരു സംഘം ഭീഷണിപ്പെടുത്തി. ഫോണ്‍ ചെയ്യാനായി വീടിന് പുറത്തിറങ്ങിയ ജയഘോഷിനെ കാണാതാകുകയായിരുന്നുവെന്നും അജിത്കുമാര്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകിട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. കൂടാതെ അനുവദിച്ചിരുന്ന […]
ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടി ഊര്‍ജിതമാക്കി ഇന്ത്യ: ദുബൈയിലുള്ള കൂടുതല്‍ പേര്‍ എന്‍ഐഎ നിരീക്ഷണത്തില്‍
ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും യു.എ.ഇയിൽ നിന്ന് ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടുക എളുപ്പമാകില്ല. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ യു.എ.ഇ നിയമ പ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ഊര്‍ജ്ജിതമാക്കി. ദുബൈയിലുള്ള മറ്റ് ചിലര്‍ കൂടി എന്‍ഐഎ നിരീക്ഷണത്തിലാണ്. ഇരു രാജ്യങ്ങളിലെയും അന്വേഷണ ഏജൻസികൾ തമ്മിൽ മികച്ച ഏകോപനമാണുള്ളതെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. എൻ.ഐ.എ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഫൈസൽ ഫരീദ് മൂന്ന് ദിവസങ്ങളായി ആർക്കും പിടികൊടുക്കാതെ ദുബൈയിൽ […]
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി സൌഹൃദമുണ്ടെന്ന് എം. ശിവശങ്കര്‍
ഔദ്യോഗിക പരിചയം സൌഹൃദത്തിലേക്ക് വഴി മാറിയെന്നും ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി. ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുകയാണ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി സൌഹൃദമുണ്ടെന്ന് എം. ശിവശങ്കര്‍. ഔദ്യോഗിക പരിചയം സൌഹൃദത്തിലേക്ക് വഴി മാറിയെന്നും ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി. ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുകയാണ്. അതേസമയം ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്തേക്കും. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിഷയം കൂടുതല്‍ […]
സ്വർണ കടത്ത് കേസ്‍: മൂന്നു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
റമീസിൽ നിന്നും സ്വർണം വാങ്ങിയവരാണ് പിടിയിലായത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്വർണ കടത്ത് കേസില്‍ മൂന്നു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. റമീസിൽ നിന്നും സ്വർണം വാങ്ങിയവരാണ് പിടിയിലായത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ഒരാള്‍ കീഴടങ്ങുകയുമായിരുന്നു എന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ റമീസ് റിമാന്‍ഡിലാണുള്ളത്. കേസില്‍ എന്‍.ഐ.എയുടെ എഫ്ഐആര്‍ പ്രകാരം നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്ന […]