Cricket Sports

ജനുവരി കഴിഞ്ഞ് പറയാമെന്നു ധോണി

ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പല രീതിയില്‍ പുരോഗമിക്കവെ ഇക്കാര്യത്തില്‍ ചെറുതായി ഒന്നു മനസ്സ് തുറന്നിരിക്കുകയാണ് ധോണി. വിരമിക്കലിനെക്കുറിച്ച്‌ ജനുവരിക്കു ശേഷമെ തന്നോട് എന്തെങ്കിലും ചോദിക്കാവൂ എന്നാണ് ധോണി പറഞ്ഞത്. ഇതോടെ എന്തായാലും ഐപിഎല്ലിനു ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നു വ്യക്തമായിരിക്കുകയാണ്. ഒരു ചടങ്ങില്‍ പങ്കെടുക്കവെ ആയിരുന്നു ധോണിക്കു നേരെ ചോദ്യമുയര്‍ന്നത്. അതും വിരമിക്കലിനെക്കുറിച്ച്‌. ഈ ചോദ്യത്തിനായിരുന്നു ജനുവരി വരെ ഇതേക്കുറിച്ച്‌ ചോദിക്കരുതെന്നു ധോണി മറുപടി പറഞ്ഞത്. ലേകകപ്പില്‍ ന്യൂസിലാന്‍ഡമായുള്ള തോല്‍വിക്ക് ശേഷം ഇതുവരെ ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. […]

Cricket Sports

സഞ്ജു ടീമില്‍ തിരിച്ചെത്തി; സ്വന്തം നാട്ടില്‍ കളിക്കാനാകുമോ..??

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്ബരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. പരുക്കേറ്റ ശിഖര്‍ ധവാന് പകരക്കാരനായാണ് സഞ്ജു ടീമില്‍ ഇടം നേടിയത്. നേരത്തെ ബം​ഗ്ലാദേശിനെതിരായ ടി20 പരമ്ബരയ്ക്കുള്ള ടീമില്‍ സഞ്ജുവുമുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരം പോലും മലയാളി താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ വിന്‍ഡീസിനെതിരായ പരമ്ബരയ്ക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കുകയും ചെയ്തു. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കി. സമൂഹമാധ്യമങ്ങളിലടക്കം പ്രത്യേകിച്ച മലയാളികള്‍ സഞ്ജുവിന് പിന്തുണയുമായെത്തി. പിന്നാലെ […]

Cricket Sports

‘വിവാഹം കഴിയുന്നതുവരെ എല്ലാ ആണുങ്ങളും സിംഹങ്ങളാണ്’ ധോണി

കളിക്കളത്തിലെ ഏത് സമ്മര്‍ദവും കൂളായി കൈകാര്യം ചെയ്യുന്ന കളിക്കാരനെന്നാണ് ധോണിയെ പലപ്പോഴും വിശേഷിപ്പിക്കാറ്. കളിക്കളത്തിന് പുറത്തുള്ള പരിപാടികളില്‍ കുസൃതിയും ചിരിയും നിറഞ്ഞ ധോണിയെയാണ് പലപ്പോഴും കാണാറ്. അത്തരമൊരു ധോണിയെയാണ് ചെന്നൈയില്‍ നടന്ന ഭാരത് മാട്രിമണി എന്ന വൈവാഹിക വെബ് സൈറ്റിന്റെ പരിപാടിക്കിടയിലും കണ്ടത്. മാധ്യമങ്ങള്‍ക്ക് പൊതുവേ അഭിമുഖം നല്‍കുന്ന പതിവ് ധോണിക്കില്ല. മത്സരങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള ഔദ്യോഗിക വാര്‍ത്താസമ്മേളനങ്ങളിലും ഉപഹാരങ്ങള്‍ നല്‍കുന്ന ചടങ്ങുകളിലും മാത്രമാണ് ധോണി പ്രത്യക്ഷപ്പെടാറ്. ഭാരത് മാട്രിമണിയുടെ മോഡലായ ധോണിക്ക് കമ്പനിയില്‍ ഓഹരി പങ്കാളിത്തവുമുണ്ട്. […]

Cricket Sports

സഞ്ജുവിനെ തഴഞ്ഞതിനെതിരെ ഹര്‍ഭജന്‍

മലയാളി താരം സഞ്ജു സാംസണെ ദേശീയ ടീമിൽനിന്ന് തഴഞ്ഞ സംഭവത്തിൽ വിവാദം തുടരുന്നു. സഞ്ജുവിനെ ടീമിൽനിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ താരവും കമന്റേറ്ററുമായ ഹർഭജൻ സിങ്ങും രംഗത്തെത്തി. ‘സഞ്ജുവിന്റെ ഹൃദയം പരീക്ഷിക്കുകയാണ് സിലക്ടർമാർ’ എന്ന ശശി തരൂർ എം.പിയുടെ വിമർശനം ആവർത്തിച്ച ഹർഭജൻ, നിലവിലെ സിലക്ഷൻ കമ്മിറ്റിയെ മാറ്റി കരുത്തരായ ആളുകളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് ബി.സി.സിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശിനെതിരായ പരമ്പരക്കുള്ള ടീമിലുൾപ്പെടുത്തിയ സഞ്ജുവിന് ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. […]

Cricket Sports

കുതിച്ചു പാഞ്ഞ് വിരാട് കോഹ്‌ലി; തകര്‍ത്തെറിഞ്ഞത് ഒരുപിടി റെക്കോര്‍ഡുകള്‍

കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരായ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഈഡന്‍ ഗാര്‍ഡന്‍സില്‍ സെഞ്ച്വറി നേടിയ കോഹ്‌ലിക്കു മുന്നില്‍ ക്രിക്കറ്റ് ചരിത്രത്തിലെ നിരവധി റെക്കോര്‍ഡുകളാണ് തകര്‍ന്നു വീണത്. 59 റണ്‍സില്‍ നിന്ന് രണ്ടാം ദിനം കളി പുനരാരംഭിച്ച കോഹ്‌ലി ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന നായകനായി മാറി. 20 സെഞ്ച്വറികളാണ് കോഹ്‌ലിയുടെ പേരിലുള്ളത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ നായകനെന്ന […]

Cricket India Sports

ഇന്ത്യക്ക് ഈഡനില്‍ ഇന്നിംങ്‌സ് ജയം

ആദ്യ പകല്‍ രാത്രി ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംങ്‌സ് ജയം. ഇന്നിംങ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരി. മൂന്നാം ദിനത്തിന്റെ ആദ്യ സെഷനില്‍ തന്നെ മത്സരം പൂര്‍ത്തിയാക്കുന്ന ആധികാരിക പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാര്‍ നടത്തിയത്. ആദ്യ ഇന്നിംങ്‌സില്‍ ഇഷാന്തും രണ്ടാം ഇന്നിംങ്‌സില്‍ ഉമേഷ് യാദവും അഞ്ച് വിക്കറ്റുകള്‍ വീതം നേടി. സെഞ്ചുറി നേടിയ കോഹ്‌ലിയുടെ പ്രകടനവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി. സ്‌കോര്‍ ബംഗ്ലാദേശ് 106, 195 ഇന്ത്യ […]

Cricket Sports

ഭീതി വിതച്ച ഷമിയുടെ ബൗണ്‍സറുകളില്‍ വീണത് രണ്ട് പേര്‍, പരിചരിക്കാന്‍ ഇന്ത്യന്‍ ഫിസിയോയും

കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യദിനം അഞ്ച് വിക്കറ്റ് വീഴ്ത്തിയത് ഇശാന്ത് ശര്‍മ്മയാണെങ്കിലും ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ പേടിച്ചത് ഷമിയുടെ ബൗണ്‍സറുകളെയായിരുന്നു. രണ്ട് ബംഗ്ലാദേശി ബാറ്റ്‌സ്മാന്മാര്‍ക്കാണ് ഷമിയുടെ ബൗണ്‍സര്‍ തലക്കു കൊണ്ട് കളിക്കിടെ പിന്മാറേണ്ടി വന്നത്. രണ്ടു പകരക്കാരെ ഇറക്കുന്ന ആദ്യ ടീമായും ബംഗ്ലാദേശ് മാറി. ഐ.സി.സി നിയമപ്രകാരം പരക്കേറ്റ കളിക്കാര്‍ക്ക് പകരക്കാരെ ഇറക്കാന്‍ ടീമുകള്‍ക്ക് സാധിക്കും. ഇതാണ് ബംഗ്ലാദേശിന് തുണയായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലിട്ടണ്‍ ദാസിനേയും ബൗളര്‍ നയീം ഹസനേയുമാണ് ബംഗ്ലാദേശിന് ബാറ്റിംങിനിടെ നഷ്ടമായത്. നയീം ബൗണ്‍സര്‍ കൊണ്ടശേഷവും […]

Cricket Sports

രണ്ടാം ടെസ്റ്റില്‍ മുനയൊടിഞ്ഞ് ബംഗ്ലാദേശ്

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് വൻ തകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് 20 ഓവർ പൂർത്തിയായപ്പോഴേക്കും ആറ് വിക്കറ്റുകൾ നഷ്ടമായി. മൂന്ന് മുൻ നിര വിക്കറ്റുകൾ വീഴ്ത്തിയ ഉമേഷ് യാദവാണ് ബംഗ്ലാ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. മത്സരം 20 ഓവർ പിന്നിടുമ്പോൾ 60 റൺസിന് ആറ് വിക്കറ്റ് എന്ന പരിതാപകരമായ നിലയിലാണ് ബംഗ്ലാദേശ്. ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള നായകൻ മൂമിനുൽ ഹഖിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ബാറ്റ്സ്മാൻമാർ കാഴ്ച്ചവെച്ചത്. ഓപ്പണർ ശദ്മാൻ ഇസ്‍‌ലാമാണ് (29) […]

Cricket Sports

പകല്‍ രാത്രി ടെസ്റ്റ്, പിങ്ക് പന്ത്, ടെസ്റ്റ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ‘ദാദഗിരി’യുടെ രണ്ടാം ഭാഗം ആരംഭിച്ചു കഴിഞ്ഞു. ക്യാപ്റ്റനായി ഇന്ത്യയെ ആധുനി ക്രിക്കറ്റിന്റെ പ്രൊഫഷണലിസത്തിലേക്ക് നയിച്ച സൗരവ് ഗാംഗുലിയുടെ രണ്ടാം വരവ് ബി.സി.സി.ഐ പ്രസിഡന്റായാണ്. സ്ഥാനത്തെത്തി ഒരു മാസം പൂര്‍ത്തിയാകുന്ന ഇന്ന് ആരംഭിക്കുന്ന കൊല്‍ക്കത്ത ടെസ്റ്റ് തന്നെയാണ് ദാദയുടെ നേതൃപാടവത്തിന്റെ ഉദാഹരണം. ലോകത്തെ ഏറ്റവും സമ്പത്തുള്ള ക്രിക്കറ്റ് ബോര്‍ഡാണെങ്കിലും മാറ്റങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കാനാണ് പലപ്പോഴും ബി.സി.സി.ഐ ശ്രമിച്ചിട്ടുള്ളത്. ഡി.ആര്‍.എസ്, പകല്‍ രാത്രി ടെസ്റ്റ്, പിങ്ക് പന്ത് തുടങ്ങി വിഷയങ്ങള്‍ നിരവധിയാണ്. ഡി.ആര്‍.എസ് പല രാജ്യങ്ങളിലും […]

Cricket Sports

ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ്മത്സരമാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും ആദ്യമായി പിങ്ക് ബോളില്‍ കളിക്കുന്നതിന്റെ പ്ര്യത്യേകതയും മത്സരത്തിനുണ്ട്. ഒരു പുതുചരിത്രമെഴുതാനാണ് ഇന്ത്യയും ബംഗ്ലാദേശ് ഇന്ന് അറുപത്തി അയ്യായിരത്തോളം വരുന്ന കാണികള്‍ക്ക് മുന്നിലിറങ്ങുന്നത്. രാത്രിയും പകലുമായി ഇരുടീമും ടെസ്റ്റ് കളിക്കുമ്പോള്‍ ഈ‍ഡന്‍ ഗാര്‍ഡന്‍സ് പിങ്ക് നിറത്തിലായിരിക്കും. ടെസ്റ്റില്‍ പതിവ് കാണാറുള്ള ആളൊഴിഞ്ഞ ഗ്യാലറിയായിരിക്കില്ല ഈഡനിലേത്. മുഴുവന്‍ ടിക്കറ്റും ദിവസങ്ങള്‍ക്ക് മുന്പേ വിറ്റഴിഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളുണ്ടായേക്കില്ല. […]