പരാമര്‍ശങ്ങള്‍ തിരുത്താന്‍ തയാറല്ലെന്ന എം എം മണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കെ കെ രമ എംഎല്‍എ. മനുഷ്യത്വത്തിന്റെ നേരിയ കണികയെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ തന്നെ ഇനിയും കുത്തിനോവിക്കാന്‍ എം എം മണി മുതിരില്ലായിരുന്നുവെന്ന് കെ കെ രമ ട്വന്റിഫോറിനോട് പറഞ്ഞു. ഒരു സ്ത്രീയ്ക്കും കേട്ടിരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഒരു സ്ത്രീയ്ക്ക് സംഭവിച്ചത് വിധിയാണെന്ന് വിശ്വസിക്കുന്നത് മാര്‍ക്സ്റ്റിസ്റ്റ് വീക്ഷണമാണോ എന്നും കെ കെ രമ ചോദിച്ചു. ‘സിപിഐഎം നേതാക്കളുടെ പ്രസ്താവനകള്‍ തെളിക്കുന്നത് ആര്‍എംപിയെ അവര്‍ ഇപ്പോഴും ഭയപ്പെടുന്നുണ്ടെന്നാണ്. […]
Tag: CPIM
ആറളം ഫാമിലെ ആനമതില്‍ നിര്‍മാണം: വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് എം വി ജയരാജന്‍
കണ്ണൂര്‍ ആറളം ഫാമിലെ ആനമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. ആനമതില്‍ വേണ്ടെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് തെറ്റെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്നും രാഷ്ട്രീയ തീരുമാനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാട്ടാന ആക്രമത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ആനമതിലാണ് പ്രായോഗിക പരിഹാരമെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ആറളത്ത് സുരക്ഷയില്ലെന്ന് ആദിവാസി പുനരധിവാസ മേഖലയിലെ […]
ആരെ പിന്തുണക്കുന്നു എന്നതിനല്ല; എന്തിന് പിന്തുണക്കുന്നു എന്നതിനാണ് കമ്മ്യൂണിസ്റ്റ് പ്രാമുഖ്യം; സീതാറാം യെച്ചൂരി
രാജ്യത്ത് ബിജെപി ആര്‍എസ്എസ് വിരുദ്ധ ശക്തികളെ വിപുലീകരിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആരെ പിന്തുണക്കുന്നു എന്നതിനല്ല, എന്തിന് വേണ്ടി പിന്തുണക്കുന്നു എന്നതിനാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ നിലനിര്‍ത്തുന്നതിനായി ശക്തമായി പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. ജ്യോതി ബസു അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെ പിന്തുണക്കുന്നു എന്നതിനല്ല, എന്തിന് വേണ്ടി പിന്തുണക്കുന്നു എന്നതിനാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും പ്രാമുഖ്യം നല്‍കുന്നത്.രാജ്യത്ത് ബിജെപി ആര്‍എസ്എസ് […]
സജി ചെറിയാൻ വിവാദം; സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സജി ചെറിയാൻ വിവാദം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. സജി ചെറിയാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണമോ എന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും. പ്രതിപക്ഷം എം എൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം കടുപ്പിക്കാത്തതും അനുകൂലമെന്ന വിലയിരുത്തലിലാണ് സിപിഐ എം. എംഎൽഎ സ്ഥാനത്ത് നിന്ന് രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും പാർട്ടി ആവശ്യം തള്ളുകയാണ്. മുഖ്യമന്ത്രി ഏറ്റെടുത്ത സജി ചെറിയാന്റെ വകുപ്പുകൾ നിലവിലെ ഏതെങ്കിലും […]
ഭരണഘടനയെ അപമാനിച്ച് മന്ത്രി സജി ചെറിയാന്‍; പരാമര്‍ശം വിവാദത്തില്‍
ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. ‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിയെടുക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു’. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. കോടതികളേയും […]
സിപിഐഎം നേതാവ് പി.രാഘവൻ അന്തരിച്ചു
ഉദുമ മുൻ എംഎൽഎയും സിപിഐഎം നേതാവുമായ പി.രാഘവൻ (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ ബേഡകത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 1991ലും1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് പി.രാഘവൻ. സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റംഗം, ജില്ലാ കമ്മറ്റി അംഗം, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ദുബായ് പ്രതിനിധി അരുൺ രാഘവൻ മകനാണ്.
വിമോചന സമരത്തിന് സമാനമായി കലാപമുണ്ടാക്കാൻ ശ്രമം; മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ വിമോചന സമരത്തിന് സമാനമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞ് കേരളത്തിന്റെ ക്രമസമാധാന നില തകർന്നുവെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. ഈ ബോംബെറിഞ്ഞയാളെ നാളെ കെപിസിസി സെക്രട്ടറിയായി നിയമിക്കാൻ പോലും ലജ്ജയില്ലാത്ത നേതൃത്വമാണ് ഇപ്പോൾ കോൺഗ്രസിനുള്ളത്. ഇടതുപക്ഷ തുടർഭരണം വന്നതിന് ശേഷം കേളത്തെ കലാപഭൂമിയാക്കി മാറ്റാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുകയാണ്. കേസ് അന്വേഷണം നടക്കുന്നതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നില്ല. അധികാരത്തിലെത്തി കട്ട് മുടിക്കാൻ ഇനി […]
സിപിഐഎം പയ്യന്നൂർ ഫണ്ട് തിരിമറി വിവാദം; ജില്ലാ നേതൃത്വം അംഗീകരിച്ച കണക്കുകൾ ഇന്ന് ലോക്കൽ കമ്മിറ്റികളിൽ അവതരിപ്പിക്കും
സിപിഐഎം പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തിൽ ജില്ലാ നേതൃത്വം അംഗീകരിച്ച കണക്കുകൾ ഇന്ന് ലോക്കൽ കമ്മിറ്റികളിൽ അവതരിപ്പിക്കും. അതേസമയം രക്തസാക്ഷി, ധനരാജിൻ്റെ കടം പാർട്ടി അടച്ചു തീർത്തു. പയ്യന്നൂർ സഹകരണ ബാങ്കിലെ ബാധ്യതയായ 9.8 ലക്ഷം രൂപയാണ് സിപിഐഎം ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്ന് നൽകിയത്. 3 ഫണ്ടുകളുടെ വിനിയോഗമാണ് പയ്യന്നൂരിലെ പാർട്ടിയെ പിടിച്ചുകുലുക്കിയ വിവാദമായി വളർന്നത്. ഇതിൽ ധനരാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം രൂപ തിരിമറി നടത്തിയെന്ന പരാതിയാണ് സിപിഐഎമിനെ ഏറെ പ്രതിരോധത്തിലാക്കിയത്. മുൻ […]
എസ്.എഫ്.ഐക്കെതിരെ നിശബ്ദ ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ടി. ബെൽറാം
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ എസ്.എഫ്.ഐക്കെതിരെ നിശബ്ദ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ എം.എൽ.എ വി.ടി ബെൽറാം. കുരങ്ങുകൾ കെട്ടിടത്തിൽ കയറുന്ന ദൃശ്യമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഓഫീസിൽ അതിക്രമിച്ചു കയറിയ എസ്.എഫ്.ഐക്കാരെ ട്രോളിക്കൊണ്ടാണ് കുരങ്ങുകൾ കെട്ടിടത്തിൽ കയറുന്ന ദൃശ്യം അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കിട്ടത്. എസ്എഫ്ഐ നടപടിയോട് ഒരു തരത്തിലും ജോയിക്കുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ […]
സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കും
സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ എല്‍ഡിഎഫ് നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് പുറമേ മുഖ്യമന്ത്രിക്ക് സിപിഐഎമ്മും പ്രതിരോധം തീര്‍ക്കും. അതിനു വേണ്ട പ്രചരണ പരിപാടികള്‍ നേതൃയോഗം തീരുമാനിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് സംസ്ഥാന സമിതി ചേരുന്നത്. തോല്‍വി സംബന്ധിച്ച വിശദ ചര്‍ച്ച നേതൃയോഗത്തില്‍ ഉണ്ടാകും. കനത്ത പരാജയം നേരിട്ട പശ്ചാത്തലത്തില്‍ ഇത് പരിശോധിക്കാന്‍ […]