Kerala

കിഫ്‌ബിക്കെതിരെയുള്ള ഇ.ഡി അന്വേഷണം; സിപിഐഎം നിയമപോരാട്ടത്തിലേക്ക്

കിഫ്‌ബിക്കെതിരെയുള്ള ഇ.ഡിയുടെ അന്വേഷണത്തിനെതിരെ സിപിഐഎം നിയമപോരാട്ടത്തിലേക്ക്. മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ.ഡി. അന്വേഷണത്തിനെതിരെ കെ.കെ. ശൈലജ അടക്കം അഞ്ച് ഭരണപക്ഷ എം.എൽ.എമാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. കിഫ്‌ബിക്കെതിരെയുള്ള ഇ.ഡിയുടെ അന്വേഷണത്തെ രാഷ്ട്രീയമായും, നിയമപരമായും നേരിടുകയാണ് സിപിഐ എം. അതിന്റെ ഭാഗമായി മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് […]

Kerala

കോഴിക്കോട് മേയര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം: എന്ത് നടപടിയെടുക്കുമെന്ന് ഇന്നറിയാം

ആര്‍എസ്എസ് പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്ത സംഭവം ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. മേയര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കടുത്ത നടപടികള്‍ ഉണ്ടായേക്കില്ലെന്നും സൂചനകളുണ്ട്. ബീനാ ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ ജില്ലാ കമ്മിറ്റിയുടെ നിലപാടും മേയര്‍ നല്‍കിയ വിശദീകരണവും ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. 2010ല്‍ കൊല്ലം മേയറായിരുന്ന പത്മലോചനനെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് സ്ഥാനത്തുനിന്നും നീക്കിയിരുന്നു. […]

Kerala

സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. സർക്കാറിന്റെ പ്രവർത്തനങ്ങളും ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമാണ് പ്രധാനമായും ചർച്ചയാകുക. പി ജയരാജന്റെ കർക്കടക വാവ് ബലി പരാമർശവും, കിഫ്ബിയ്ക്ക് എതിരെയുള്ള ഇഡി അന്വേഷണത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടും യോഗം ചർച്ച ചെയ്യും. ഇന്നും നാളെയും സെക്രട്ടറിയേറ്റും തുടർന്ന് മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക. ഇഡിയ്ക്ക് മുന്നിൽ തോമസ് ഐസക്ക് ഹാജരാകണമോ എന്ന ചോദ്യമാണ് സിപിഐഎമ്മിനെ കുഴയ്ക്കുന്നത്. അന്വേഷ ഏജൻസിയ്ക്ക് മുന്നിൽ ഹാജരാകേണ്ടതില്ലെന്നും ചോദ്യങ്ങൾക്ക് […]

Kerala

സിപിഐഎമ്മിന്‍റെ സഹകരണനയം കേരളത്തിന് നാണക്കേട്: കെ സുധാകരന്‍ എംപി

സിപിഐഎമ്മിന്‍റെ സഹകരണ നയം കേരളത്തിന് നാണക്കേടെന്ന് കെപിസിസി പ്രസിഡന്‍റ്. നിക്ഷേപകര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. ഭരണ സമിതി നടത്തിയത് വന്‍ കൊള്ളയാണ്. തട്ടിപ്പ് നടത്തുന്നവർക്ക് സംരക്ഷണം ഒരുക്കുകയാണ് സര്‍ക്കാര്‍. നിക്ഷേപകരെ വഞ്ചിക്കുകയും രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുകയും ചെയ്യുന്ന ധനസമ്പാദന മാര്‍ഗമാണ് പാർട്ടി പരീക്ഷിക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നടന്ന് വര്‍ഷങ്ങൾ പിന്നിടുകയും, മൂന്ന് രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്ത ശേഷം 25 കോടി അനുവദിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പരിഹാസ്യമാണ്. കേരള ബാങ്കില്‍ നിന്ന് അന്ന് തന്നെ […]

Kerala

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; ഇ പി ജയരാജനെതിരായ കേസും ചര്‍ച്ചയാകും

ഇ പി ജയരാജനെതിരെ കേസ് എടുത്തത് അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. വിമാനത്തിലെ പ്രതിഷേധത്തിനെ തുടര്‍ന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുണ്ടായ കേസുകളില്‍ എന്ത് തുടര്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കണമെന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. നേരത്തെ നടത്തിയ രാഷ്ട്രീയ പ്രചരണം കൂടുതല്‍ ശക്തമാക്കാന്‍ സിപിഐഎം തീരുമാനിച്ചേക്കും. മുന്‍ ധനമന്ത്രി തോമസ് ഐസകിന് ഇ ഡി നല്‍കിയ നോട്ടിസില്‍ ഹാജരാകുന്ന കാര്യവും സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചനാ വകുപ്പുകള്‍ […]

Kerala

കേരളമാണ് എന്റെ തട്ടകം, രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് എട്ടാംവയസിൽ; എം.എം മണിക്കെതികെ ആനി രാജ

എം.എം മണിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് ആം​ഗം ആനി രാജ രം​ഗത്ത്. ഇടത് – സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡൽഹിയിൽ പ്രയോഗിക്കുന്നതെന്നും എം.എം. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും അവർ പറഞ്ഞു. കേരളമാണ് തന്റെ തട്ടകം. എട്ടാംവയസിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനമാണ്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താൻ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നത് കൊണ്ട് തന്നെയാണ് മണിക്കെതിരെ പ്രതികരിച്ചത്. വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നിൽക്കുന്നത്. വനിതാ രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള […]

Kerala

ഭരണഘടനാ അധിക്ഷേപം; സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തും

സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറി അടക്കം വേദിയിലുണ്ടായിരുന്ന നേതാക്കളിൽനിന്ന് പൊലീസ് ശനിയാഴ്ച മൊഴിയെടുക്കും. ജില്ല സെക്രട്ടറിക്ക് നോട്ടീസ് നൽകി അടുത്ത ആഴ്ച വിവരങ്ങൾ തേടാനാണ് ആലോചന. പരാതിക്കാരായ അഞ്ചുപേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് സംഘാടകരിൽനിന്ന് വിവരങ്ങൾ തേടുന്നത്. സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ ബിനു വർഗീസ്, കൺവീനർ കെ. രമേശ് ചന്ദ്രൻ, കെ.പി. രാധാകൃഷ്ണൻ അടക്കം പത്തോളം പേരുടെ മൊഴിയാണ് രേഖപ്പെടുത്തുക. […]

Kerala

‘മനുഷ്യത്വത്തിന്റെ കണികയെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ പ്രസ്താവന തിരുത്തിയേനെ’; എം എം മണിക്കെതിരെ കെ കെ രമ

പരാമര്‍ശങ്ങള്‍ തിരുത്താന്‍ തയാറല്ലെന്ന എം എം മണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കെ കെ രമ എംഎല്‍എ. മനുഷ്യത്വത്തിന്റെ നേരിയ കണികയെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ തന്നെ ഇനിയും കുത്തിനോവിക്കാന്‍ എം എം മണി മുതിരില്ലായിരുന്നുവെന്ന് കെ കെ രമ ട്വന്റിഫോറിനോട് പറഞ്ഞു. ഒരു സ്ത്രീയ്ക്കും കേട്ടിരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഒരു സ്ത്രീയ്ക്ക് സംഭവിച്ചത് വിധിയാണെന്ന് വിശ്വസിക്കുന്നത് മാര്‍ക്സ്റ്റിസ്റ്റ് വീക്ഷണമാണോ എന്നും കെ കെ രമ ചോദിച്ചു. ‘സിപിഐഎം നേതാക്കളുടെ പ്രസ്താവനകള്‍ തെളിക്കുന്നത് ആര്‍എംപിയെ അവര്‍ ഇപ്പോഴും ഭയപ്പെടുന്നുണ്ടെന്നാണ്. […]

Kerala

ആറളം ഫാമിലെ ആനമതില്‍ നിര്‍മാണം: വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് എം വി ജയരാജന്‍

കണ്ണൂര്‍ ആറളം ഫാമിലെ ആനമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. ആനമതില്‍ വേണ്ടെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് തെറ്റെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്നും രാഷ്ട്രീയ തീരുമാനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാട്ടാന ആക്രമത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ആനമതിലാണ് പ്രായോഗിക പരിഹാരമെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ആറളത്ത് സുരക്ഷയില്ലെന്ന് ആദിവാസി പുനരധിവാസ മേഖലയിലെ […]

National

ആരെ പിന്തുണക്കുന്നു എന്നതിനല്ല; എന്തിന് പിന്തുണക്കുന്നു എന്നതിനാണ് കമ്മ്യൂണിസ്റ്റ് പ്രാമുഖ്യം; സീതാറാം യെച്ചൂരി

രാജ്യത്ത് ബിജെപി ആര്‍എസ്എസ് വിരുദ്ധ ശക്തികളെ വിപുലീകരിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആരെ പിന്തുണക്കുന്നു എന്നതിനല്ല, എന്തിന് വേണ്ടി പിന്തുണക്കുന്നു എന്നതിനാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ നിലനിര്‍ത്തുന്നതിനായി ശക്തമായി പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. ജ്യോതി ബസു അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെ പിന്തുണക്കുന്നു എന്നതിനല്ല, എന്തിന് വേണ്ടി പിന്തുണക്കുന്നു എന്നതിനാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും പ്രാമുഖ്യം നല്‍കുന്നത്.രാജ്യത്ത് ബിജെപി ആര്‍എസ്എസ് […]