Kerala

കണ്ണൂർ സർവകലാശാല വി.സി നിമയനം; മുഖ്യമന്ത്രിയുടെ മൂന്ന് കത്തുകൾ പുറത്തുവിട്ട് ​ഗവർണർ

കണ്ണൂർ സർവകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തുവിട്ടു. ചാൻസിലർ പദവി ഒഴിയാമെന്ന് ​ഗവർണർ വ്യക്തമാക്കുന്ന കത്തും പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി തന്റെ ജില്ലയാണെന്ന കാര്യം നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വി.സിയുടെ കാര്യത്തിൽ തീരുമാനമെടുത്തതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ തന്നിൽ സമ്മർദ്ദമുണ്ടായെന്നുമാണ് ​ഗവർണറുടെ ആരോപണം.  സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ രാജ്ഭവനിലെത്തി തന്നോട് സംസാരിച്ചു. ചാൻസിലർ ആയി തുടരാൻ തന്നോട് ആവശ്യപ്പെടുകയും ചെയ്തു. അതിന് എന്ത് […]

Kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല; എം ബി രാജേഷിന് ലഭിച്ചത് എം വി ഗോവിന്ദന്റെ വകുപ്പുകള്‍

മന്ത്രിയായി അല്‍പ സമയം മുന്‍പ് സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷിന്റെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. എം ബി രാജേഷിന് നല്‍കുന്നത് എം വി ഗോവിന്ദന്റെ വകുപ്പുകള്‍ തന്നെയാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജിവച്ച എം വി ഗോവിന്ദന്റെ വകുപ്പുകളായിരുന്ന തദ്ദേശ വകുപ്പും എക്‌സൈസ് വകുപ്പുമാണ് എം ബി രാജേഷിന് ലഭിച്ചത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് രാജേഷിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയന്‍,സിപിഐഎം സംസ്ഥാന സെക്രട്ടറി […]

Kerala

എം.ബി.രാജേഷ് ഇന്ന് സ്പീക്കര്‍ സ്ഥാനം രാജിവക്കും; രാഷ്ട്രീയം പറയേണ്ടിടത്ത് പറയും: എം.ബി.രാജേഷ്

മന്ത്രിയായിരുന്ന എം.വി.ഗോവിന്ദന്‍ രാജിവച്ചതിനെ തുടര്‍ന്ന് മന്ത്രിയായി നിശ്ചയിച്ച എം.ബി.രാജേഷ് ഇന്ന് സ്പീക്കര്‍ സ്ഥാനം രാജിവക്കും. ചൊവാഴ്ച എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യും. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയുമെന്ന് എം.ബി.രാജേഷ് പറഞ്ഞു. മന്ത്രിയാകുമ്പോള്‍ വലിയ മാറ്റങ്ങളില്ല. ചുമതലാ ബോധത്തോടെ സമീപിക്കുമെന്നും എം.ബി.രാജേഷ് പറഞ്ഞു. രണ്ടും വ്യത്യസ്ത ചുമലകളാണ് എന്നതിനപ്പുറം മറ്റു വ്യത്യസ്തകളൊന്നുമില്ല. എല്ലാ ചുമതലകളേയും ഒരേ ചുമതലാ ബോധത്തോടെയാണ് കാണുന്നത്. ഇതിനെയും അതുപോലെ തന്നെയായിരിക്കും കാണുക. വകുപ്പുകളെ കുറിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ല. ഏത് വകുപ്പാണെങ്കിലും ആ വകുപ്പിനെ കുറിച്ച് […]

Kerala

വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കുറവ്; മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തയ്യാറെടുത്ത് സിപിഐഎം

എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി ആയതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തയ്യാറെടുത്ത് സിപിഐഎം. ഓണത്തിന് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരിക്കും തീരുമാനം കൈക്കൊള്ളുക. വിപുലമായ പുനഃസംഘടനയ്ക്ക് പകരം ഒഴിവുകള്‍ നികത്തുക മാത്രമായിരിക്കും ഉണ്ടാവുക. രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന പറഞ്ഞു കേട്ട അത്ര വിപുലമായേക്കില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനം അവസാനിച്ച ശേഷം ആയിരിക്കും എംവി ഗോവിന്ദന്‍ രാജി നല്‍കുക. ഓണത്തിന് ശേഷം പുതിയ മന്ത്രിയെ തീരുമാനിക്കാന്‍ സംസ്ഥാന സെക്രട്ടറി യോഗം ചേരും. […]

Kerala

കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന

സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്‌ണൻ ഒഴിഞ്ഞേക്കുമെന്ന് സൂചന. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഐഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. നാളെ തിരുവനന്തപുരത്ത് ചേരുന്ന അവൈലബിൾ പിബി യോഗം വിഷയം ചർച്ച ചെയ്യും. യോഗത്തിൽ യ്യെച്ചൂരിയും, കാരാട്ടും ഉൾപ്പെടെ 6 പി.ബി അംഗങ്ങൾ പങ്കെടുക്കും. താൽക്കാലിക ക്രമീകരണം വേണോ, പുതിയ സെക്രട്ടറി വേണോ എന്ന് യോഗം തീരുമാനിക്കും. അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കൈക്കൊള്ളുമെന്നാണ് കേന്ദ്ര നേതാക്കൾ അറിയിക്കുന്നത്. സർക്കാർ […]

Kerala

പിണറായി വിജയൻ മോദിയുടെ പ്രതിപുരുഷൻ; പിണറായിക്ക് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമെന്ന് കെ.മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ.മുരളീധരൻ എംപി. പിണറായി വിജയൻ മോദിയുടെ പ്രതിപുരുഷൻ. പിണറായിക്ക് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമെന്നും കെ.മുരളീധരൻ പറ‍ഞ്ഞു. രാത്രി ആർഎസ്എസ് ഓഫിസിൽ പോയി പകൽമാന്യൻ ആകുകയാണ് പിണറായി. ഗാന്ധി ചിത്രം തകർത്തത് മാർക്സിസ്റ്റ് തന്നെയാണ്. മുഖ്യമന്ത്രി നിയമസഭയിൽ പറയുന്നത് പൊലീസ് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധി ചിത്രം തകർത്തതിൽ കോൺഗ്രസുകാരെ പ്രതിയാക്കിയത് ബിജെപിയെ സഹായിക്കാൻ. രാജ്യത്താകമാനം ബിജെപി ഇത് പ്രചാരണ ആയുധമാക്കും. ഏത് വിദ്വാൻ ഡൽഹിയിൽ നിന്ന് സ്ഥലം വിട്ടാലും അടുത്ത […]

Kerala

സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് വീഴ്ച; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പാരിസ്ഥിതിക ആഘാതവും സാമൂഹിക ആഘാതവും സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ ബാക്കിയുണ്ടായി. ഈ വീഴ്ച കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയമായി മുതലെടുത്തെന്നും സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞു. കെ റെയിലിന്റെ മഞ്ഞക്കുറ്റി കുഴിച്ചിടാന്‍ ഉദ്യോഗസ്ഥര്‍ കാണിച്ച അനാവശ്യ തിടുക്കം എരിതീയില്‍ എണ്ണ ഒഴിക്കുന്ന വിധത്തിലായിരുന്നു കാര്യങ്ങള്‍. ജനങ്ങളെ വിശ്വാസിലെടുക്കുന്ന കാഴ്ചപ്പാടിന് പകരം പദ്ധതി അടിച്ചേല്‍പ്പിക്കുന്ന വിധത്തിലേക്ക് ഭരണനേതൃത്വം സ്വീകരിച്ചെന്നും സിപിഐ കുറ്റപ്പെടുത്തി. സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ […]

Uncategorized

സിപിഐ ഓഫീസിന് നേരെ സിപിഐഎം പ്രവർത്തകരുടെ ആക്രമണം; അഞ്ച് പേർക്കെതിരെ കേസ്

സിപിഐ ഓഫീസിന് നേരെ സിപിഐഎം പ്രവർത്തകരുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം ഞാറക്കൽ ഏരിയാ സെക്രട്ടറി എ.പി പ്രിനിൽ ഉൾപെടെ അഞ്ചു സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. \ ഞാറക്കൽ സിപിഐ ഓഫീസിൽ ഇന്നലെ വൈകിട്ടോടെയാണ് സിപിഐഎം പ്രവർത്തകർ അക്രമം നടത്തിയത്. ഓഫീസിന്റെ ബോർഡ് അടക്കം തകർത്തതായാണ് സിപിഐയുടെ പരാതി. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – സിപിഐ കൂട്ടുകെട്ട് വിജയിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഓഫീസിനകത്ത് കയറി അക്രമം നടത്തിയിട്ടില്ലെന്ന് സിപിഐഎം ഏരിയ സെക്രട്ടറി […]

Kerala

ഷാജഹാന്‍ വധം: പ്രതികള്‍ തലേദിവസവും കൃത്യം നടത്താന്‍ ശ്രമിച്ചെന്ന് എ പ്രഭാകരന്‍

പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകനായ ഷാജഹാന്റെ കൊലപാതകത്തിന്റെ തലേദിവസവും പ്രതികള്‍ കൃത്യം നടത്താന്‍ ശ്രമം നടത്തിയതായി എ പ്രഭാകരന്‍ എംഎല്‍എ. ഷാജഹാനെ അന്വേഷിച്ച് വീട്ടിലെത്തിയ സംഘം ഷാജഹാന്‍ വീട്ടിലില്ലാത്തതിനാല്‍ മടങ്ങിപ്പോയി. ഇതേസംഘമാണ് പിറ്റേന്ന് കൃത്യം നടത്തിയതെന്നും എ പ്രഭാകരന്‍ എംഎല്‍എ പറഞ്ഞു. പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാട്ടുകാര്‍ ആയതിനാല്‍ സംഘം ഷാജഹാനെ അന്വേഷിച്ച് വീട്ടിലെത്തിയതില്‍ അസ്വാഭാവികത ആര്‍ക്കും തോന്നിയിരുന്നില്ല. ഷാജഹാന്‍ വീട്ടിലുണ്ടായിരുന്നെങ്കില്‍ വീട്ടില്‍വച്ച് തന്നെ കൊലപ്പെടുത്തിയേനെയെന്നും എംഎല്‍എ പറയുന്നു. പ്രതികള്‍ ആരെന്ന് ദൃക്‌സാക്ഷി കണ്ടതാണെന്നും എംഎല്‍എ […]

Kerala

‘മകനെ കൊന്നത് ഒപ്പം നടന്നവര്‍’; സിപിഐഎമ്മുകാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപിക്കാരായെന്ന് ഷാജഹാന്റെ പിതാവ്

പാലക്കാട് കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന് മുന്‍പും ഭീഷണിയുണ്ടായിരുന്നെന്ന് ബന്ധുക്കള്‍. ഒപ്പം നടന്നവരാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് ഷാജഹാന്റെ പിതാവ് പറഞ്ഞു. മുന്‍പ് സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകരായിരുന്ന കൊലയാളികള്‍ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ആര്‍എസ്എസുകാരായി മാറിയതെന്ന് ഷാജഹാന്റെ പിതാവ് പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിയാകാന്‍ താത്പ്പര്യമുണ്ടായിരുന്ന പ്രതികള്‍ക്ക് ആ സ്ഥാനം കിട്ടാതെ വന്നപ്പോളുണ്ടായ അമര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിതാവ് പറയുന്നത്. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഷാജഹാനാണ് വിജയിച്ചത്. ഇത് ഒപ്പം പ്രവര്‍ത്തിച്ച ചിലരില്‍ പോലും ദേഷ്യമുണ്ടാക്കി. പാടത്ത് ചാളകെട്ടുന്നതുമായി ബന്ധപ്പെട്ട […]