സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സജി ചെറിയാൻ വിവാദം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. സജി ചെറിയാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണമോ എന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും. പ്രതിപക്ഷം എം എൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം കടുപ്പിക്കാത്തതും അനുകൂലമെന്ന വിലയിരുത്തലിലാണ് സിപിഐ എം. എംഎൽഎ സ്ഥാനത്ത് നിന്ന് രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും പാർട്ടി ആവശ്യം തള്ളുകയാണ്. മുഖ്യമന്ത്രി ഏറ്റെടുത്ത സജി ചെറിയാന്റെ വകുപ്പുകൾ നിലവിലെ ഏതെങ്കിലും […]
Tag: CPIM
ഭരണഘടനയെ അപമാനിച്ച് മന്ത്രി സജി ചെറിയാന്‍; പരാമര്‍ശം വിവാദത്തില്‍
ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. ‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിയെടുക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു’. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. കോടതികളേയും […]
സിപിഐഎം നേതാവ് പി.രാഘവൻ അന്തരിച്ചു
ഉദുമ മുൻ എംഎൽഎയും സിപിഐഎം നേതാവുമായ പി.രാഘവൻ (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ ബേഡകത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 1991ലും1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് പി.രാഘവൻ. സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റംഗം, ജില്ലാ കമ്മറ്റി അംഗം, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ദുബായ് പ്രതിനിധി അരുൺ രാഘവൻ മകനാണ്.
വിമോചന സമരത്തിന് സമാനമായി കലാപമുണ്ടാക്കാൻ ശ്രമം; മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ വിമോചന സമരത്തിന് സമാനമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞ് കേരളത്തിന്റെ ക്രമസമാധാന നില തകർന്നുവെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. ഈ ബോംബെറിഞ്ഞയാളെ നാളെ കെപിസിസി സെക്രട്ടറിയായി നിയമിക്കാൻ പോലും ലജ്ജയില്ലാത്ത നേതൃത്വമാണ് ഇപ്പോൾ കോൺഗ്രസിനുള്ളത്. ഇടതുപക്ഷ തുടർഭരണം വന്നതിന് ശേഷം കേളത്തെ കലാപഭൂമിയാക്കി മാറ്റാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുകയാണ്. കേസ് അന്വേഷണം നടക്കുന്നതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നില്ല. അധികാരത്തിലെത്തി കട്ട് മുടിക്കാൻ ഇനി […]
സിപിഐഎം പയ്യന്നൂർ ഫണ്ട് തിരിമറി വിവാദം; ജില്ലാ നേതൃത്വം അംഗീകരിച്ച കണക്കുകൾ ഇന്ന് ലോക്കൽ കമ്മിറ്റികളിൽ അവതരിപ്പിക്കും
സിപിഐഎം പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തിൽ ജില്ലാ നേതൃത്വം അംഗീകരിച്ച കണക്കുകൾ ഇന്ന് ലോക്കൽ കമ്മിറ്റികളിൽ അവതരിപ്പിക്കും. അതേസമയം രക്തസാക്ഷി, ധനരാജിൻ്റെ കടം പാർട്ടി അടച്ചു തീർത്തു. പയ്യന്നൂർ സഹകരണ ബാങ്കിലെ ബാധ്യതയായ 9.8 ലക്ഷം രൂപയാണ് സിപിഐഎം ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്ന് നൽകിയത്. 3 ഫണ്ടുകളുടെ വിനിയോഗമാണ് പയ്യന്നൂരിലെ പാർട്ടിയെ പിടിച്ചുകുലുക്കിയ വിവാദമായി വളർന്നത്. ഇതിൽ ധനരാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം രൂപ തിരിമറി നടത്തിയെന്ന പരാതിയാണ് സിപിഐഎമിനെ ഏറെ പ്രതിരോധത്തിലാക്കിയത്. മുൻ […]
എസ്.എഫ്.ഐക്കെതിരെ നിശബ്ദ ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ടി. ബെൽറാം
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ എസ്.എഫ്.ഐക്കെതിരെ നിശബ്ദ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ എം.എൽ.എ വി.ടി ബെൽറാം. കുരങ്ങുകൾ കെട്ടിടത്തിൽ കയറുന്ന ദൃശ്യമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഓഫീസിൽ അതിക്രമിച്ചു കയറിയ എസ്.എഫ്.ഐക്കാരെ ട്രോളിക്കൊണ്ടാണ് കുരങ്ങുകൾ കെട്ടിടത്തിൽ കയറുന്ന ദൃശ്യം അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കിട്ടത്. എസ്എഫ്ഐ നടപടിയോട് ഒരു തരത്തിലും ജോയിക്കുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ […]
സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കും
സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ എല്‍ഡിഎഫ് നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് പുറമേ മുഖ്യമന്ത്രിക്ക് സിപിഐഎമ്മും പ്രതിരോധം തീര്‍ക്കും. അതിനു വേണ്ട പ്രചരണ പരിപാടികള്‍ നേതൃയോഗം തീരുമാനിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് സംസ്ഥാന സമിതി ചേരുന്നത്. തോല്‍വി സംബന്ധിച്ച വിശദ ചര്‍ച്ച നേതൃയോഗത്തില്‍ ഉണ്ടാകും. കനത്ത പരാജയം നേരിട്ട പശ്ചാത്തലത്തില്‍ ഇത് പരിശോധിക്കാന്‍ […]
യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നില്‍ സിപിഐഎം എന്ന് ആരോപണം
പേരാമ്പ്രയ്ക്കടുത്ത് നൊച്ചാട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. രത്രി 11ഓടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വി പി നസീറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീപ്പിടിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നില്‍ സിപിഐഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം. അതേസമയം കോഴഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. സിപിഐഎം കോഴഞ്ചേരി ലോക്കല്‍ കമ്മിറ്റിയംഗവും ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മന്റ് യൂണിയന്‍ […]
സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും; കേന്ദ്ര കമ്മിറ്റി യോഗത്തിൽ അഗ്നിപഥ് പദ്ധതി ചർച്ചയായേക്കും
സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അംഗങ്ങളുടെ ചുമതല നിശ്ചയിക്കുന്നത്. ഓൺലൈനായാണ് കമ്മിറ്റി ചേരുക. പൊളിറ്റ്ബ്യൂറോ യോഗത്തിന് ശേഷമുള്ള ആദ്യ കേന്ദ്ര കമ്മിറ്റിയാണ് ഇന്ന് നടക്കുന്നത്. അഗ്നിപഥ്, രാഷ്ട്രപതി തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യും. വലിയ പ്രതിഷേധത്തിനിടയിലും കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ വിഷയത്തെ ഏത് രീതിയിൽ സമീപിക്കണമെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തേക്കും. അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ പ്രതിപക്ഷ […]
പാനൂർ കെ വത്സരാജ് വധക്കേസ്; ഏഴ് സിപിഐഎം പ്രവർത്തകർ കുറ്റവിമുക്തൻ
പാനൂർ ആർഎസ്എസ് പ്രവർത്തകൻ കെ വത്സരാജ് വധക്കേസിൽ പ്രതികളെ കോടതി വെറുതെവിട്ടു. ഏഴ് സിപിഐഎം പ്രവർത്തകരെയാണ് കേസിൽ കുറ്റവിമുക്തരാക്കിയത്. തലശേരി അഡീ.ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കെ ഷാജി, കിര്‍മാണി മനോജ്, വി പി സതീശന്‍, പ്രകാശന്‍, കെ ശരത്, കെ വി രാഗേഷ്, സജീവന്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. 2007 മാര്‍ച്ച് നാലിന് രാത്രിയില്‍ കിടന്നുറങ്ങുകയായിരുന്ന വല്‍സരാജിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പുറത്തേക്ക് കൊണ്ട് പോയി ഇരുമ്പുവടി കൊണ്ടുതലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച […]










