പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് പിന്നാലെ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളെ കുറിച്ചുള്ള സിപിഎം വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. അക്രമത്തിന്‍റെ തീവ്രത കൂടാന്‍ അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയം പങ്കുവഹിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആണ് ‘വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപം- വസ്തുതാന്വേഷണ റിപ്പോര്‍ട്ട്’ പുറത്തിറക്കിയത്. ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ സംഭവിച്ചതിനെ കലാപം എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇരുപക്ഷത്തിനും തുല്യപങ്കാളിത്തമുള്ളപ്പോഴാണ് കലാപം എന്ന് വിളിക്കുക. ഇവിടെ ആക്രമണം […]
Tag: CPIM
പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു’; തോമസ് ഐസക്കിനെ തള്ളി സിപിഎം സെക്രട്ടേറിയറ്റ്
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി സിപിഎം. തോമസ് ഐസകിന്റെ പരസ്യ പ്രതികരണം അനവസരത്തിലുള്ളതാണെന്നും വിജിലന്‍സിന്‍റെ വിശ്വാസ്യത തകർക്കുന്നതാണെന്നും സെക്രട്ടേറിയറ്റില്‍ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ വിശദീകരണം പൂർണമായും അംഗീകരിച്ച സിപിഎം സെക്രട്ടേറിയറ്റ്, പരസ്യ പ്രതികരണം തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് വഴിവെച്ചുവെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നും പ്രസ്താവന ഇറക്കി. സിപിഎം പ്രസ്താവനയുടെ പൂര്‍ണരൂപം കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ സിപിഐ (എം)ലും സര്‍ക്കാരിലും വ്യത്യസ്‌ത അഭിപ്രായമുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയ കുഴപ്പം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാ ശ്രമവുമാണ്. കെഎസ്‌എഫ്‌ഇ […]
മകൻ റിബൽ സ്ഥാനാർത്ഥി; പിതാവിനെതിരെ നടപടി സ്വീകരിച്ച് സിപിഐഎം
മകൻ റിബൽ സ്ഥാനാർത്ഥിയായതിൻറെ പേരിൽ പിതാവിനെതിരെ നടപടി സ്വീകരിച്ച് സിപിഐഎം. തിരുവനന്തപുരം മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല വാർഡിലാണ് മകന്റെ സ്ഥാനാർത്ഥിത്വം പിതാവിൻറെ സ്ഥാനം തെറിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ലോക്കൽ കമ്മിറ്റിയംഗം കൂടിയായ പിതാവിനെ പാർട്ടി ഒഴിവാക്കിയത്. കണ്ടല വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി മുഹമ്മദ് ഷെഫീഖ് ആണ് സിപിഐഎമ്മിനെതിരെ റിബലായി മത്സരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇടതുമുന്നണിയുടെ പരിഗണനാ പട്ടികയിലുണ്ടായിരുന്നയാളാണ് ഇദ്ദേഹം. എന്നാൽ, അവസാന നിമിഷം മറ്റൊരാളെ രംഗത്തിറക്കിയതിൽ പ്രതിഷേധിച്ച് ഷെഫീഖ് റിബലാവുകയായിരുന്നു. മകൻ റിബൽ സ്ഥാനാർത്ഥിയായതോടെ […]
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഇടത് മുന്നണി സമരത്തിന്; നവംബര്‍ 25ന് ബഹുജന സമരം സംഘടിപ്പിക്കും
ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇ.ഡി ശ്രമം നടത്തുന്നുവെന്ന് സി.പി.ഐ. എം. ബി.ജെ.പിയും കോണ്‍ഗ്രസും പറയുന്നത് അതേ പോലെ ആവര്‍ത്തിക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്നും സി.പി.ഐ.എം ആരോപിച്ചു. കിഫ്ബിയെ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്ന ബി.ജെ.പിയും യു.ഡി.എഫും പറയുന്നത് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അതുപോലെ ആവർത്തിക്കുകയാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവന. സ്വപ്നയുടെ ശബ്ദരേഖ അവരുടേതല്ലെന്ന് ഔദ്യോഗികമായി നിഷേധിക്കാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും. സ്വയം വിശ്വാസ്യത തകർക്കുന്ന അന്വേഷണ ഏജൻസിയായി ഇ.ഡി മാറിക്കഴിഞ്ഞെന്നും സിപിഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളുടെ നിലപാടിനെതിരെ പ്രതികരിക്കാനാണ് […]
സ്വപ്‌നയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകം: വി മുരളീധരന്‍
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംഭവം മുഖ്യമന്ത്രി ആസൂത്രണം ചെയ്തതാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീങ്ങിയപ്പോള്‍ തിരക്കഥയുണ്ടാക്കുന്നുവെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നുവെന്നും മുരളീധരന്‍. ജയില്‍ വകുപ്പുകളുടെ നിയന്ത്രണം ആഭ്യന്തര വകുപ്പിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതില്‍ ആര്‍ക്കാണ് ലാഭം എന്ന് നോക്കിയാല്‍ മതി. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയാണ് കേസ് എന്ന സിപിഐമ്മിന്റെ പ്രചാരണം ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ശബ്ദരേഖയെന്നും മുരളീധരന്‍. കേന്ദ്ര […]
“ഭരണ കൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി കിട്ടില്ല” ഇസ്‍ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതായി ചിത്രലേഖ
ജാതിവിവേചനത്തിൽ മനം നൊന്ത് ഇസ്‍ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതായി കണ്ണൂർ എടാട്ടെ ദലിത് ഓട്ടോ ഡ്രൈവർ ചിത്രലേഖ. ഫേസ്ബുക്കിലൂടെയാണ് ചിത്രലേഖ ഇക്കാര്യമറിയിച്ചത്. ജാതിവിവേചനത്തെ തുടർന്ന് സി.പി.എം പ്രവർത്തകർ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലന്ന് ആരോപിച്ചായിരുന്നു ആദ്യം ചിത്രലേഖ മാധ്യമങ്ങളിൽ വാർത്ത ആയത്. പയ്യന്നൂർ എടാട്ട് ഓട്ടോ ഓടിക്കുന്നതിനിടെയായിരുന്നു ഈ വിവാദം. തുടർന്ന് ഓട്ടോറിക്ഷ കത്തിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾ ഏറെ ചർച്ചയായി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇവർക്ക് വീടുവെക്കാൻ അഞ്ചു സെന്റ് ഭൂമിയും അഞ്ചുലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ വീടുപണി […]
മാവോയിസ്റ്റ് വേട്ടക്കെതിരെ സി.പി.ഐ; നടപടി അപരിഷ്കൃതം, സി.പി.ഐ കൗണ്‍സില്‍ പ്രമേയം പാസാക്കി
മാവോയിസ്റ്റ് ഏറ്റുമുട്ടലിന്‍റെ പേരില്‍ ഒരാളെ വെടിവെച്ച് കൊന്നത് അപരിഷ്കൃത നടപടിയെന്ന് സി.പി.ഐ. മാവേയിസ്റ്റ് വേട്ടക്കെതിരെ സി.പി.ഐ കൌണ്‍സില്‍ പ്രമേയം പാസാക്കി. നവംബര്‍ രണ്ടാം തിയതിയാണ് വയനാട്ടിലെ പടിഞ്ഞാറത്തറ കൊയ്ത്തുപാറയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വാളാരംകുന്നിലെ ആദിവാസി കോളനിയോട് ചേര്‍ന്നുള്ള ഭാഗത്തായിരുന്നു ഏറ്റുമുട്ടല്‍.തമിഴ്നാട് തേനി സ്വദേശിയായ 35 വയസുള്ള വേല്‍മുരുകനാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് ക്യു ബ്രാഞ്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വേൽമുരുകന്‍റെ മൃതദേഹം ഇന്ന് സംസ്കരിച്ചു. ജന്മനാടായ തമിഴ്നാട്ടിലെ തേനിയിലായിരുന്നു സംസ്കാരം. ഏറ്റമുട്ടല്‍ കൊലപാതകക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.കൊലപാതകം […]
സിപിഐഎമ്മിന്റെ ജീര്‍ണതയുടെ ആഴമാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടില്‍ നടക്കുന്ന റെയ്ഡ്: രമേശ് ചെന്നിത്തല
സിപിഐഎമ്മിന്റെ ജീര്‍ണതയുടെ ആഴമാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടില്‍ നടക്കുന്ന റെയ്‌ഡെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സമൂഹത്തിന് നല്ലത്. മയക്കുമരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ചത് പാര്‍ട്ടിയും, സര്‍ക്കാരും അറിയാതിരിക്കില്ലെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരണം നടത്താത്തത് ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല കാസര്‍ഗോഡ് പ്രതികരിച്ചു. അതേസമയം, ബംഗളൂരു മയക്കുമരുന്ന് കേസില്‍ തിരുവനന്തപുരത്തും കണ്ണൂരിലും ഇഡിയുടെ വ്യാപക പരിശോധന നടക്കുകയാണ്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിലും സുഹൃത്തുകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന […]
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം. അസമിലും തമിഴ്നാട്ടിലും സഖ്യത്തിന്‍റെ ഭാഗമാകും. കേന്ദ്രകമ്മിറ്റിക്ക് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചതാണിത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടക്കട്ടെ, മറ്റ് തീരുമാനങ്ങള്‍ പിന്നീടെന്നും യെച്ചൂരി പറഞ്ഞു. ശിവശങ്കറിനെ സർക്കാർ സസ്പെൻസ് ചെയ്തു. ബിനീഷ് കോടിയേരി കുറ്റക്കാരൻ ആണെങ്കിൽ ശിക്ഷിക്കട്ടെയെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ ബിജെപി ആക്രമിക്കുകയാണ്. അതിനെ പ്രതിരോധിക്കും. കേരളത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് പ്രവർത്തിക്കുകയാണെന്നും യെച്ചൂരി വിമര്‍ശിച്ചു. […]
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും തെരുവില്‍, രാജി വേണ്ടെന്ന് സിപിഎം
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ മൊഴിയില്‍ ആശങ്കയില്ലെന്ന് സിപിഎം. സ്വര്‍ണക്കടത്ത് കേസിലെ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവെയ്ക്കേണ്ട സാഹചര്യം ഇല്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും തെരുവിലിറങ്ങി. യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൌസിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയേറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ […]