ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. ഒ.ടി.ടിയില്‍ വരുന്ന പല സിനിമകളിലും സീരീസുകളിലും പോണ്‍ രംഗങ്ങള്‍ വരെ കടന്നുവരുന്നുണ്ടെന്നും അതിനാല്‍ അത്തരം പരിപാടികള്‍ക്ക് നിയന്ത്രണം വേണമെന്നുമാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ആമസോണ്‍ പ്രൈമില്‍ വന്ന താണ്ഡവ് എന്ന സീരീസുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ‘സിനിമകള്‍ കാണാന്‍ ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്നത് സാധാരണമാണ്. ചില സ്‌ക്രീനിംഗ് ഉണ്ടായേ തീരൂ’- ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു. പോണ്‍ ഉള്ളടക്കങ്ങള്‍ വരെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്നുണ്ടെന്നും നിയന്ത്രണം […]
Tag: CPIM
സിപിഎം – ആര്‍എസ്എസ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്ന് ശ്രീ എം
കണ്ണൂരില്‍ സിപിഎം. – ആര്‍എസ്എസ് സംഘര്‍ഷം തീര്‍ക്കുന്നതിന് മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്ന് സംഘ്പരിവാർ സഹയാത്രികനായ ശ്രീ എം. തിരുവനന്തപുരത്തും കണ്ണൂരും തന്‍റെ മധ്യസ്ഥതയിൽ ചർച്ച നടന്നുവെന്ന് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. ശ്രീ എം മധ്യസ്ഥനായി സിപിഎമ്മും ആർഎസ്എസും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ നേരത്തെ പറഞ്ഞത്. ഭാരതയാത്ര നടത്തിയതിന് പിന്നാലെയാണ് കണ്ണൂരിലെ സംഘര്‍ഷത്തെക്കുറിച്ച് ചിന്തിച്ചത്. അന്ന് പി. ജയരാജനായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി. അദ്ദേഹം സമാധാന നീക്കത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. […]
കണ്ടറിയണം ബംഗാളിനെന്ത് സംഭവിക്കുമെന്ന്
പശ്ചിമ ബംഗാളില്‍ ഭരണത്തുടര്‍ച്ച ഉറപ്പെന്ന് 10 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് ഷെയര്‍ കുറഞ്ഞ് കനത്ത തിരിച്ചടി ഏറ്റുവാങ്ങുന്ന സിപിഎമ്മും കോണ്‍ഗ്രസും. 200ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്ന ബിജെപി. ഈ വര്‍ഷം നടക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യം തന്നെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാകാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. സ്വാതന്ത്ര്യാനന്തരം അടിയന്തരാവസ്ഥ വരെ കോണ്‍ഗ്രസിനായിരുന്നു ബംഗാളില്‍ മേല്‍ക്കൈ. 1977ല്‍ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ 34 വര്‍ഷം ബംഗാള്‍ ഭരിച്ചു. […]
ബി.ജെ.പിക്ക് സഹായകരമായി മൂന്നിടത്ത് സി.പി.എം രാജി
ത്രിതല പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം സി.പി.എം നേതാക്കൾ രാജിവച്ച മൂന്ന് ഗ്രാമ പഞ്ചായത്തിലും തീരുമാനം ബി.ജെ.പിക്ക് സഹായകരമായി. മറ്റ് കക്ഷികളുടെ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ചാണ് സി.പി.എം പ്രസിഡന്റുമാർ രാജിവച്ചത്. എന്നാൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ വേണ്ടിയെടുത്ത തീരുമാനത്തെയാണ് സി.പി.എം അട്ടിമറിച്ചത്. തൃശൂരിലെ അവിണിശ്ശേരി, ആലപ്പുഴയിലെ തിരിവൻവണ്ടൂർ, പത്തനംതിട്ടയിലെ കോട്ടാങ്ങൽ എന്നിവിടങ്ങളിലാണ് രാജി പ്രഖ്യാപനത്തിലൂടെ സി.പി.എം, ബി. ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നുകൊടുത്തത്. ഇതിൽ രണ്ടിടത്തും കോൺഗ്രസ് പിന്തുണയാണ് സി.പി.എം നിരാകരിച്ചത്. കഴിഞ്ഞ തവണ […]
റാന്നിയിൽ ബിജെപി-സിപിഐഎം കൂട്ടുകെട്ട്
റാന്നി പഞ്ചായത്തിൽ ബിജെപി-സിപിഐഎം കൂട്ടുകെട്ട്. എൽഡിഎഫിനും യുഡിഎഫിനും അഞ്ച് വീതം സീറ്റുകളാണ് റാന്നിയിൽ ഉണ്ടായിരുന്നത്. എൻഡിഎയ്ക്ക് രണ്ട് സീറ്റുകൾ ഉണ്ടായിരുന്നു. എസ്‌ഡിപിഐക്ക് ലഭിച്ച ഒരു സീറ്റ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രചാരണം നിലനിന്നിരുന്നു. ഇതിനിടെയാണ് ബിജെപി-സിപിഐഎം കൂട്ടുകെട്ട് ഉണ്ടായത്. ഇതോടെ ഭരണം എൽഡിഎഫിനു ലഭിച്ചു.
‘അതിശയകരം, അഭിനന്ദനങ്ങള്‍’; ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് അദാനി
തിരുവനന്തപുരം മേയറായി അധികാരമേറ്റ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. അദാനിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആര്യക്ക് ആശംസകള്‍ അറിയിച്ചത്. തികച്ചും അതിശയകരമാണ് ആര്യയുടെ നേട്ടമെന്നും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അദാനി പറഞ്ഞു. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടെതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെയാണെന്ന് അദാനി ട്വിറ്റ് ചെയ്തു. ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രൻ മുടവൻമുഗൾ വാർഡിൽ നിന്നുമാണ് വിജയിച്ചത്. ബിഎസ്‌സി രണ്ടാം വർഷഗണിത വിദ്യാർഥിനിയായ ആര്യ 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. […]
ബംഗാളിലെ കോൺഗ്രസ് – സിപിഎം സഖ്യത്തിന് ഹൈക്കമാൻഡ് അംഗീകാരം
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് – സിപിഎം സഖ്യത്തിന് ഹൈക്കമാൻഡ് അംഗീകാരം. ബംഗാളിലെ കോണ്‍ഗ്രസ് പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൌധരിയാണ് ഇക്കാര്യം അറിയിച്ചത്. ബംഗാളിലെ സഖ്യത്തിന് സിപിഎം കേന്ദ്രകമ്മറ്റി ഒക്ടോബറില്‍ അംഗീകാരം നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ മതേതര പാര്‍ട്ടികളുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹകരിക്കാനാണ് തീരുമാനിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഎം ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രകമ്മറ്റി അനുമതി നല്‍കിയിരുന്നില്ല. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റുകളിലും ഇടതുമുന്നണി 32 […]
ഡല്‍ഹി കലാപം: അമിത് ഷായിലേക്ക് വിരല്‍ചൂണ്ടി വസ്തുതാന്വേഷണ റിപ്പോര്‍ട്ട്
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് പിന്നാലെ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളെ കുറിച്ചുള്ള സിപിഎം വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. അക്രമത്തിന്‍റെ തീവ്രത കൂടാന്‍ അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയം പങ്കുവഹിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആണ് ‘വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപം- വസ്തുതാന്വേഷണ റിപ്പോര്‍ട്ട്’ പുറത്തിറക്കിയത്. ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ സംഭവിച്ചതിനെ കലാപം എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇരുപക്ഷത്തിനും തുല്യപങ്കാളിത്തമുള്ളപ്പോഴാണ് കലാപം എന്ന് വിളിക്കുക. ഇവിടെ ആക്രമണം […]
പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു’; തോമസ് ഐസക്കിനെ തള്ളി സിപിഎം സെക്രട്ടേറിയറ്റ്
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി സിപിഎം. തോമസ് ഐസകിന്റെ പരസ്യ പ്രതികരണം അനവസരത്തിലുള്ളതാണെന്നും വിജിലന്‍സിന്‍റെ വിശ്വാസ്യത തകർക്കുന്നതാണെന്നും സെക്രട്ടേറിയറ്റില്‍ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ വിശദീകരണം പൂർണമായും അംഗീകരിച്ച സിപിഎം സെക്രട്ടേറിയറ്റ്, പരസ്യ പ്രതികരണം തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് വഴിവെച്ചുവെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നും പ്രസ്താവന ഇറക്കി. സിപിഎം പ്രസ്താവനയുടെ പൂര്‍ണരൂപം കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ സിപിഐ (എം)ലും സര്‍ക്കാരിലും വ്യത്യസ്‌ത അഭിപ്രായമുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയ കുഴപ്പം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാ ശ്രമവുമാണ്. കെഎസ്‌എഫ്‌ഇ […]
മകൻ റിബൽ സ്ഥാനാർത്ഥി; പിതാവിനെതിരെ നടപടി സ്വീകരിച്ച് സിപിഐഎം
മകൻ റിബൽ സ്ഥാനാർത്ഥിയായതിൻറെ പേരിൽ പിതാവിനെതിരെ നടപടി സ്വീകരിച്ച് സിപിഐഎം. തിരുവനന്തപുരം മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല വാർഡിലാണ് മകന്റെ സ്ഥാനാർത്ഥിത്വം പിതാവിൻറെ സ്ഥാനം തെറിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ലോക്കൽ കമ്മിറ്റിയംഗം കൂടിയായ പിതാവിനെ പാർട്ടി ഒഴിവാക്കിയത്. കണ്ടല വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി മുഹമ്മദ് ഷെഫീഖ് ആണ് സിപിഐഎമ്മിനെതിരെ റിബലായി മത്സരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇടതുമുന്നണിയുടെ പരിഗണനാ പട്ടികയിലുണ്ടായിരുന്നയാളാണ് ഇദ്ദേഹം. എന്നാൽ, അവസാന നിമിഷം മറ്റൊരാളെ രംഗത്തിറക്കിയതിൽ പ്രതിഷേധിച്ച് ഷെഫീഖ് റിബലാവുകയായിരുന്നു. മകൻ റിബൽ സ്ഥാനാർത്ഥിയായതോടെ […]











