India National

ത്രിപുരയിൽ സിപിഐഎം-ബിജെപി സംഘർഷം; പത്തോളം പേർക്ക് പരിക്ക്

ത്രിപുരയിൽ വിവിധയിടങ്ങളിൽ ഇന്നലെയുണ്ടായ സിപിഐഎം -ബി.ജെ.പി സംഘർഷത്തിൽ 10 ഓളം പേർക്ക് പരിക്ക്. സംസ്ഥാനകമ്മിറ്റി ഓഫിസ് അടക്കം രണ്ട് സിപിഐഎം ഓഫീസുകൾ അഗ്നിക്കിരയാക്കി. ആറോളം വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഷാൽഘട്ട്, അഗർത്തല, ഹപാനിയ, ഉദയ്പൂർ എന്നിവിടങ്ങളിലെ ഓഫീസുകൾ കൊള്ളയടിക്കപ്പെട്ടു. (cpim bjp spat tripura) തിങ്കളാഴ്ച സെപാഹിജാല ജില്ലയിൽ ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാനത്ത് സിപിഐഎമ്മും ബിജെപിയും തമ്മിൽ നിലനിന്നിരുന്ന സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലെ […]

Kerala

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; സി.പി.ഐ.എം. പ്രാദേശിക തലത്തിൽ കൂട്ടരാജി

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം. പ്രാദേശിക തലത്തിൽ കൂട്ടരാജി. രാജിവച്ചത് മാടായിക്കോണം സ്കൂൾ ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷ്, കെ.ഐ. പ്രഭാകരൻ എന്നിവർ. ഒറ്റയാൾ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതി പ്രതിഷേധിച്ചാണ് ഇവർ രാജിവച്ചത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ഇ.ഡി. രംഗത്തെത്തിയിരുന്നു. നിലവിൽ പിടിയിലായ മൂന്ന് പ്രതികളെ ഉടൻ കാസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം. ത് സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ […]

India

മമതയുമായി സഹകരിക്കാൻ സിപിഐഎം: കോൺഗ്രസിനോട് സ്വീകരിച്ച അതെ നയമെന്ന് സീതാറാം യെച്ചൂരി

ദേശിയ തലത്തിൽ തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയാറെന്ന് സിതാറാം യെച്ചൂരി. കോൺഗ്രസിനോട് സ്വീകരിച്ച അതെ നയം മമത ബാനർജിയോടുമെന്ന് സീതാറാം യെച്ചൂരി. ഈ മാസം 20 ന് സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ മമത ബാനർജിക്കൊപ്പം സീതാറാം യെച്ചൂരിയും പങ്കെടുക്കും. ബിജെപി വിരുദ്ധത മുൻനിർത്തിയുള്ള പ്രതിപക്ഷ നിരയിൽ സിപിഎമ്മും തൃണമൂലും മുൻപും ഭാഗമായിരുന്നുവെന്നു ഭാഗമായിരുന്നുവെന്നു യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ചൂണ്ടിക്കാട്ടി. വിശാലസഖ്യ രൂപീകരണത്തിനുള്ള മമതയുടെ നീക്കത്തില്‍ നിര്‍ണ്ണായകമായിരുന്നു സോണിയഗാന്ധിയും […]

India Kerala

ജി സുധാകരന് എതിരെ പരാതി പ്രളയം; പിന്തുണയ്ക്കാതെ മന്ത്രിയും എംപിയും

ജി സുധാകരന് എതിരെ സിപിഐഎം രണ്ടംഗ കമ്മീഷന് മുന്നില്‍ പരാതി പ്രവാഹം. അന്വേഷണ പരിധിക്ക് പുറത്തുള്ളവരും പരാതിയുമായി എത്തി. ജി സുധാകരന്‍ തന്നെയും കുടുംബത്തെയും ദ്രോഹിച്ചുവെന്ന് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം വേണുഗോപാല്‍ പറഞ്ഞു. മന്ത്രി സജി ചെറിയാന്‍, എ എം ആരിഫ് എംപി എന്നിവരും എച്ച് സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു. ഏരിയാ കമ്മിറ്റികളില്‍ നിന്ന് ഹാജരായവരില്‍ ജി സുധാകരനെ പിന്തുണച്ചത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. അതേസമയം അമ്പലപ്പുഴയിലെ പ്രവര്‍ത്തന വീഴ്ചയില്‍ രണ്ടംഗ കമ്മീഷന്റെ തെളിവെടുപ്പ് […]

Kerala

എം സി ജോസഫൈന്റെ വിവാദ പരാമര്‍ശം; സിപിഐഎം സെക്രട്ടറിയേറ്റ് ഇന്ന് ചർച്ചചെയ്യും

പരാതി പറഞ്ഞ സ്ത്രീയോട് തട്ടിക്കയറിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ പരാമര്‍ശത്തില്‍ ഇന്ന് സംസ്ഥാന സിപിഐഎം സെക്രട്ടേറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യും. വിശദീകരണം കേട്ട ശേഷം മാത്രമായിരിക്കും പ്രതികരണം. എം സി ജോസഫൈൻ സ്ത്രീയോട് തട്ടിക്കയറിയ വിഷയത്തിൽ സിപിഐഎം ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തിരുത്തല്‍ വരുത്തണം എന്ന് നേരത്തെ ഉണ്ടായ സംഭവങ്ങളിലും സിപിഐഎം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. നടപടി വേണമെന്ന് പ്രതിപക്ഷവും ശക്തമായി ആവശ്യപ്പെടുന്നുണ്ട്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ വനിതാ കമ്മീഷന് പരാതി […]

Kerala

നാദാപുരത്ത് യുഡിഎഫ് ബൂത്ത് ഏജന്‍റിന്‍റെ സൂപ്പർമാർക്കറ്റിന് തീയിട്ടു

നാദാപുരത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ബൂത്ത് ഏജന്‍റിന്‍റെ സൂപ്പർ മാർക്കറ്റ് തീയിട്ട് നശിപ്പിച്ചു. ലീഗ് പ്രവർത്തകനായ ഇരിങ്ങണ്ണൂർ സ്വദേശി അബൂബക്കറിന്റെ സൂപ്പർ മാർക്കറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. പുലര്‍ച്ചെയായിരുന്നു ആക്രമണം. യുഡിഎഫ് സ്ഥാനാര്‍ഥി പ്രവീണ്‍ കുമാറിന്‍റെ ബൂത്ത് ഏജന്‍റായിരുന്നു അബൂബക്കര്‍. സ്ഥലത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത് ഈ ബൂത്തില്‍ സാധാരണ കള്ളവോട്ട് നടക്കാറുണ്ടായിരുന്നുവെന്നും ഇത്തവണ ബൂത്ത് ഏജന്‍റ് മുഴുവന്‍ സമയവും ഉണ്ടായിരുന്നതിനാല്‍ കള്ളവോട്ട് […]

Kerala

കാന്തപുരം വിഭാഗം സിപിഎമ്മിനെതിരെ പരസ്യ പ്രതിഷേധത്തിന്; നാളെ 120 കേന്ദ്രങ്ങളില്‍ പ്രതിഷേധം

പാനൂര്‍ കൊലപാതകത്തിന് പിന്നാലെ കാന്തപുരം വിഭാഗം സിപിഎമ്മിനെതിരെ പരസ്യ പ്രതിഷേധത്തിന്. ഇനിയൊരു മന്‍സൂര്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെടരുതെന്നും കഠാര രാഷ്ട്രീയത്തിനെതിരെ 120 കേന്ദ്രങ്ങളില്‍ പ്രതിഷേധിക്കുമെന്നും എസ്എസ്എഫ് അറിയിച്ചു. പുരോഗമനം പറയുന്നവർക്ക് ആശയത്തെ ആശയം കൊണ്ട് നേരിടാൻ ശേഷിയില്ലാതാകുന്നുവെന്നതിന്റെ തെളിവാണിതെന്ന് എസ്എസ്എഫ് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. പ്രാസ്ഥാനിക കുടുംബാംഗമായ മൻസൂർ കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നില്ല. ലീഗ് പ്രവർത്തകനായ സഹോദരന് നേരെ സിപിഎം നടത്തിയ അതിക്രമം കണ്ട് തടയാനെത്തിയപ്പോഴാണ് മൻസൂറിനെ അക്രമിച്ചത്. എല്ലാ ഡിവിഷൻ കേന്ദ്രങ്ങളിലും മന്‍സൂറിനായി നാളെ […]

Kerala

ലക്ഷ്യമിട്ടത് മൻസൂറിന്‍റെ സഹോദരനെയെന്ന് പ്രതിയുടെ മൊഴി; ഇന്ന് സമാധാന യോഗം

പാനൂര്‍ കൊലപാതകത്തില്‍ അക്രമി സംഘം ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട മൻസൂറിന്‍റെ സഹോദരന്‍ മുഹ്സിനെയെന്ന് കസ്റ്റഡിയിലുളള പ്രതിയുടെ മൊഴി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും കസ്റ്റഡിയിലുളള ഷിനോസ്. കൊലയാളി സംഘത്തിലുളള പത്തോളം പേരെ തിരിച്ചറിഞ്ഞതായി സൂചന. കൊലപാതകത്തിന് പിന്നാലെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലാ കലക്ടർ വിളിച്ച സമാധാന യോഗം ഇന്ന് ചേരും. കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ 149ആം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്‍റും പ്രാദേശിക ലീഗ് നേതാവുമായ മുഹ്സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്നാണ് കസ്റ്റഡിയിലുളള സിപിഎം […]

Kerala

ആര്‍.എസ്.എസുകാരന്‍ ആയി ചിത്രീകരിക്കാൻ ശ്രമം: യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആർ മഹേഷ് ഡി.ജി.പിക്ക് പരാതി നൽകി

തന്നെ മുസ്‍ലിം സമുദായാംഗങ്ങളുടെ വീടുകളിൽ ആർ.എസ്.എസുകാരനായും ഹിന്ദു സമുദായംഗങ്ങൾക്കിടയിൽ മുസ്‍ലിം തീവ്രവാദികളെ പിന്തുണക്കുന്നയാളായും ചിത്രീകരിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നു എന്ന പരാതിയുമായി കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി സി.ആർ മഹേഷ്. ഇത് സംബന്ധിച്ച് ഡി.ജി.പി, ഇലക്ഷൻ കമ്മീഷണർ, റിട്ടേണിങ് ഓഫീസർ എന്നിവർക്ക് സി.ആർ മഹേഷ് പരാതി നൽകി. 2016 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ഇടതുപക്ഷക്കാരിൽ ചിലർ ആസൂത്രിതമായി വീടുകയറിയും, സാമൂഹ്യമാധ്യമങ്ങളിലൂടെയും അപകീർത്തികരവും അപമാനകരവുമായ പ്രചരണം നടത്തിയിരുന്നു. അത് തന്‍റെ പരാജയത്തിന് പ്രധാന കാരണമായി. ഇതിന് സമാനമായ രീതിയിലാണ് ഇപ്പോഴത്തെ […]

Kerala

ബാലശങ്കറിന്റേത് ഗുരുതര ആരോപണമെന്ന് കെ. മുരളീധരൻ

ബിജെപി നേതാവ് ആർ. ബാലശങ്കറിന്റേത് ഗുരുതര ആരോപണമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും എം.പിയുമായ കെ. മുരളീധരൻ. ആർഎസ്എസിന്റെ ചട്ടക്കൂടിൽ വളർന്നുവന്ന ആളാണ് അദ്ദേഹം. സാധാരണ രാഷ്ട്രീയക്കാരെ പോലെ പറയുന്ന ആളല്ല ബാലശങ്കറെന്നും മുരളീധരൻ പറഞ്ഞു. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കും ബാലശങ്കറിന്റെ ആരോപണം. സിപിഐഎം-ബിജെപി നേതൃത്വങ്ങൾ തമ്മിൽ ധാരണയുണ്ടെന്ന ആരോപണം ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ആർ ബാലശങ്കർ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരിൽ നിന്ന് തന്നെ ബോധപൂർവമാണ് ഒഴിവാക്കിയതെന്നും […]