International

കോവിഡ് 19 : ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ചൈന

വിദേശികൾ വഴിയുള്ള കോവിഡ് കേസുകൾ വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ, ബ്രിട്ടൺ, ബെൽജിയം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ചൈന വിലക്കേർപ്പെടുത്തി. വന്ദേ ഭാരത് മിഷന്റെ എയർ ഇന്ത്യ ഡൽഹി-വുഹാൻ ഫ്ലൈറ്റുകൾ യാത്രക്കാരുമായി ഇന്നടക്കം നാല് ഘട്ടങ്ങളിലായി മടങ്ങാനിരിക്കെയാണ് ചൈനയുടെ പുതിയ തീരുമാനം. ഈ സാഹചര്യത്തിൽ ഫ്ലൈറ്റുകൾ പുനർക്രമീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്ന് ബീജിങ്ങിലെ ഇന്ത്യൻ എംബസി അറിയിച്ചു. നവംബർ 13,20,27 ഡിസംബർ 4 എന്നീ ദിവസങ്ങളിലായിരുക്കും പുതിയ ഫ്ലൈറ്റുകൾ. ഒക്ടോബർ 30ന് ചൈനയിലെത്തിയ എയർ ഇന്ത്യ ഫ്ലൈറ്റിലെ […]

UAE

അബൂദബിയിലേക്ക് പോകുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ

അബൂദബി എമിറേറ്റിലേക്ക് പോകുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈമാസം എട്ട് മുതലാണ് പുതിയ നിബന്ധനകൾ നിലവിൽ വരിക. മറ്റു എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാൻ 48 മണിക്കൂറിനുള്ളിൽ ലഭിച്ച ഡി പി ആർ ടെസ്റ്റിലോ, പി സി ആർ ടെസ്റ്റിലോ ഫലം നെഗറ്റീവ് ആയിരിക്കണം. അബൂദബിയിലെത്തുന്നവർ നാല് ദിവസമോ അതിൽ കൂടുതലോ എമിറേറ്റിൽ തങ്ങിയാൽ നാലാം ദിവസം അവർ വീണ്ടും പി സി ആർ പരിശോധനക്ക് വിധേയമാകണം. എട്ട് ദിവസമോ അതിൽ കൂടുതലോ അബൂദബിയിൽ തങ്ങുന്നവർ എട്ടാം […]

Entertainment

നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ്

യുവനടന്‍ പൃഥ്വിരാജ് സുകുമാരന് കോവിഡ് 19 സ്ഥിരീകരിച്ചു. കൊച്ചിയില്‍ ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പൃഥ്വിയെ കൂടാതെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവാണ്. സംവിധായകനും നായകനും കോവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഷൂട്ടിംഗില്‍ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തില്‍ പോകേണ്ടി വരും. ഒക്ടോബര്‍ 7 മുതലാണ് ജനഗണമനയുടെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്തതെന്നും. എല്ലാ വിധ കോവിഡ് പ്രോട്ടോക്കോളോടും സുരക്ഷാ സംവിധാനങ്ങളോടുമാണ് ചിത്രീകരണം തുടങ്ങിയതെന്നും നിര്‍ഭാഗ്യവശാല്‍ കോവിഡ് പോസിറ്റീവായെന്നും പൃഥ്വി സോഷ്യല്‍ […]

International

കോവിഡ് മാറിയെന്ന് ട്രംപ്; തെരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ട്

തനിക്ക് കോവിഡ് ഭേദമായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് നല്ല സുഖം തോന്നുന്നുവെന്നും കോവിഡ് അപ്രത്യക്ഷമായെന്നും ട്രംപ് പറഞ്ഞു. കോവിഡ് മാറിയതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ്. തിങ്കളാഴ്ച ഫ്‌ലോറിഡയിലും പെന്‍സില്‍വാനിയയിലും അയോവയിലും ട്രംപ് റാലിയെ അഭിസംബോധന ചെയ്യും. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി…ശനിയാഴ്ച വൈറ്റ് ഹൌസിലെ ബാല്‍ക്കണിയില്‍ വച്ച് അവിടെ കൂടി നിന്നവരോടായി പറഞ്ഞു. നമ്മുടെ രാജ്യം ചൈന വൈറസിനെ പരാജയപ്പെടുത്താന്‍ പോവുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.കോവിഡ് അപ്രത്യക്ഷമാവുകയാണെന്നും വാക്‌സിനുകളും ചികിത്സകളും നടക്കുന്നുണ്ടെന്നും അദ്ദേഹം […]

Kerala

കോവി‍ഡ് ജാഗ്രത ശക്തമാക്കണം; നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവി‍ഡ് ജാഗ്രത ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ പലരും വീഴ്ച വരുത്തി. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാ ജില്ലകളിലും നിരോധനാജ്ഞ നിലവില്‍ വന്നു. ഈ മാസം 31 വരെയാണ് നിയന്ത്രണങ്ങള്‍. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിനില്‍ക്കാന്‍ പാടില്ല. കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ സമ്പര്‍ക്ക രോഗവ്യാപനം തടയാനാണ് ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. കണ്ടെയ്‍ന്‍‍മെന്‍റ് സോണുകളില്‍ […]

Kerala

സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കോവിഡ്; 3420 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 22 പേര്‍ ഇന്ന് കോവിഡ് ബാധിച്ച് മരണപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. 6364 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവർത്തകർ. 3420 പേർ രോഗമുക്തരായി. നിലവിൽ സംസ്ഥാനത്ത് 61,791 പേർ ചികിത്സയിലുണ്ട്. ആദ്യ ഘട്ടത്തിൽ ഫലപ്രദമായി രോഗം നിയന്ത്രിച്ചിരുന്നതായും സംസ്ഥാനത്ത് അതീവഗുരുതര സ്ഥിതിവിശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സെപ്റ്റംബറിൽ രോഗികളുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവുണ്ടായി. 96 ശതമാനം കോവിഡ് കേസുകളും സമ്പർക്കത്തിലൂടെയാണ് […]

UAE

കോവിഡ് വ്യാപനം; ദുബൈയിൽ വീണ്ടും നിയന്ത്രണം

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി. രാത്രി ഒരു മണിക്ക് മുമ്പ് വിനോദപരിപാടികൾ അവസാനിപ്പിക്കണം. യു എ ഇയിൽ ഇന്ന് കോവിഡ് ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. 1008 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ദുബൈയിലെ വിനോദകേന്ദ്രങ്ങൾ, ഹോട്ടലുകൾ സമ്മേളനകേന്ദ്രങ്ങൾ എന്നിവക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതായി ഖലീജ് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. വിനോദപരിപാടികൾ രാത്രി ഒന്നിന് […]

Kerala

കോഴിക്കോട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഹാർബറുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ക്വിക് റെസ്പോൺസ് ടീമുകളെ നിയോഗിച്ചു. പ്രവേശന കവാടങ്ങളിൽ പൊലീസ് പരിശോധന നടത്തും. സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുക. ഇന്നലെ ഏറ്റവും കൂടുതല്‍ രോഗികള്‍ കോഴിക്കോട് ജില്ലയിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനവാണുണ്ടായത്. 883 കോവിഡ് രോഗികള്‍. കോഴിക്കോട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.91 ശതമാനം . കഴിഞ്ഞ ദിവസമിത് 7.8 […]

Kerala

മന്ത്രി വി.എസ് സുനില്‍ കുമാറിന് കോവിഡ്

കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം. ഇതിന് മുന്‍പ് മന്ത്രി ഇ.പി ജയരാജനും മന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ 4125 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 40382 പേര്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്.

Kerala

കോവിഡ് വര്‍ദ്ധിക്കുമ്പോഴും കാസര്‍കോട് മതിയായ ചികിത്സാ സൗകര്യങ്ങളില്ല

കാസർകോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വർദ്ധിക്കുമ്പോഴും ജില്ലയിൽ മതിയായ ചികിത്സാ സൗകര്യം ഇല്ല. കാസർകോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വർദ്ധിക്കുമ്പോഴും ജില്ലയിൽ മതിയായ ചികിത്സാ സൗകര്യം ഇല്ല. കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച മെഡിക്കൽ കോളജിൽ ഉള്ളത് എഫ്.എൽ.ടി സി സംവിധാനം മാത്രം. ടാറ്റാ സ്ഥാപിച്ച കോവിഡ് ആശുപത്രിയും ഉദ്ഘാടനം ചെയ്തതല്ലാതെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ജില്ലയിൽ ദിവസവും ശരാശരി 150 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. കോവിഡ് ബാധിച്ചവരിൽ ഏറെയും മറ്റ് ഗുരുതരമായ അസുഖങ്ങളുള്ള […]