ഇത് സംബന്ധിച്ച ആർ.ഒ.പിയുടെ ഉത്തരവ് ഇന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു ഒമാനിൽ മുഖാവരണം ധരിക്കാത്തവർക്കുള്ള പിഴ സംഖ്യ കുത്തനെ ഉയർത്തി. 20 റിയാലായിരുന്നത് 100 റിയാലായാണ് ഉയർത്തിയത്. ഇത് സംബന്ധിച്ച ആർ.ഒ.പിയുടെ ഉത്തരവ് ഇന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പൊതുസ്ഥലങ്ങൾക്ക് പുറമെ വാണിജ്യ-വ്യവസായ കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ മേഖല ഓഫീസുകൾ, പൊതു ഗതാഗതം തുടങ്ങിയ സ്ഥലങ്ങളിൽ മുഖാവരണം ധരിക്കാത്തവർ ഈ തുക പിഴയായി അടക്കേണ്ടി വരുമെന്ന് ഉത്തരവിൽ പറയുന്നു. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിയമലംഘകർക്കുള്ള പിഴ സംഖ്യ […]
Tag: covid
കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങായി പീപ്പിള്‍സ് ഫൌണ്ടേഷന്‍
അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതിയാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ തയ്യാറാക്കിയിരിക്കുന്നത് കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങായി പീപ്പിള്‍സ് ഫൌണ്ടേഷന്‍. അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതിയാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് 19 ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബത്തിന്‍റെ ദയനീയ അവസ്ഥ കണ്ടറിഞ്ഞാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍റെ ഇടപെടല്‍. മരണമടഞ്ഞ പ്രവാസികളുടെ കുടംബത്തിന് വീടില്ലെങ്കില്‍ വീട് നിര്‍മിക്കാനായി സഹായം നല്‍കും.കുടുംബത്തിലെ ഒരാള്‍ക്ക് കൈത്തൊഴിലിനായി അഞ്ച് ലക്ഷം രൂപയും നല്‍കും. വീട് വെക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കായി പീപ്പിള്‍സ് […]
പൊന്നാനിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; റോഡുകൾ പൂർണമായും അടച്ചു
മലപ്പുറത്ത് കൊവിഡ് അതിതീവ്ര ജാഗ്രത മേഖലയായ പൊന്നാനിയിൽ നിയന്ത്രണം കടുപ്പിക്കുന്നു. റോഡുകൾ പൂർണമായി അടച്ചു. ആംബുലൻസുകൾക്ക് മാത്രമാണ് കടന്നുപോകാൻ അനുമതി നൽകിയിട്ടുള്ളത്. അതേസമയം ആരോഗ്യ വകുപ്പ് ആന്റിജൻ പരിശോധന വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മലപ്പുറം പൊന്നാനി താലൂക്ക് കൊവിഡ് അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചത്. ഈ മേഖലയിൽ നിരോധനാജ്ഞ നിലവിൽ വന്നു. സമ്പർക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പൊന്നാനി നഗരപരിധിയിൽ വീടുകൾ കയറി ഇറങ്ങി ആന്റിജൻ പരിശോധന വ്യാപിപ്പിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. […]
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മലപ്പുറത്ത് കൊവിഡ് ബാധിതന്‍ കുഴഞ്ഞു വീണ് മരിച്ചു
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മരിച്ചത് മലപ്പുറം തിരൂർ പുറത്തൂർ സ്വദേശിയായ അബ്ദുൾ ഖാദറാണ്. 69 വയസായിരുന്നു. മരണശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീണാണ് മരണം. പുറത്തൂരിലെ വീട്ടിലായിരുന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. വീട്ടിൽ ക്വാറന്റീനിലിരിക്കുന്നതിനിടെ പനി ബാധിക്കുകയും ആരോഗ്യനില ഗുരുതരമാകുകയുമായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
സമരം നടത്തുന്നതിന് ആരും എതിരല്ല, അത് നാടിനെ അപകടപ്പെടുത്തിക്കൊണ്ടാകരുത്: മുഖ്യമന്ത്രി
കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന സമരങ്ങള്‍ നാടിനെ മഹാമാരിയില്‍ മുക്കികൊല്ലാനുള്ള ദുഷ്ടപ്രവര്‍ത്തിയെന്ന് മുഖ്യമന്ത്രി കോവിഡ് വ്യാപന സാധ്യതയില്‍ നിന്നും തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്ന പ്രതിഷേധങ്ങളെയും സമരങ്ങളെയും പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് വിവിധ യുവജന സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന മാര്‍ച്ചില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും ലാത്തിച്ചാര്‍ജ് നടക്കുകയും ചെയ്തിരുന്നു. കോവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്ന […]
കോവിഡ് സാഹചര്യത്തില്‍ ഇഖാമ കാലാവധി ദീര്‍ഘിപ്പിക്കല്‍ നാട്ടില്‍ പോയി കുടുങ്ങിയവര്‍ക്ക് മാത്രം; സൗദിക്കകത്തുള്ളവരുടെ റീ എന്‍ട്രി, എക്സിറ്റ് വിസകളും ദീര്‍ഘിപ്പിക്കും
നേരത്തെ, സൌദിക്കകത്തുള്ളവരുടെ ഇഖാമ കാലാവധിയും ദീര്‍ഘിപ്പിക്കുമെന്നത് ആദ്യ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറക്കിയ പട്ടികയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. കോവിഡ് സാഹചര്യത്തില്‍ വിസ, ഇഖാമ എന്നിവയുടെ കാലാവധി ആനുകൂല്യം നീട്ടി ലഭിക്കുന്നവരുടെ അന്തിമ പട്ടിക ജവാസാത്ത് വിഭാഗം പുറത്തിറക്കി. ജവാസാത്ത് ജനറല്‍ സുലൈമാന്‍ അല്‍ യഹിയ ആണ് ആനുകൂല്യം ലഭിക്കുന്നവരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്. ഇതു പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ താഴെ പറയുന്ന വിഭാഗക്കാരാണ്. 1. റീ എൻട്രിയോ, എക്സിറ്റോ അടിച്ച ശേഷം സൗദിയിൽനിന്ന് പോകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അവര്‍ക്ക് […]
തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ലംഘിച്ചാൽ കർശന നടപടി: ഡിജിപി
ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് ലോക്ക് ഡൗൺ വിലക്കുകൾ ലംഘിച്ചാൽ കർശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അവശ്യ സർവീസുകൾ മാത്രമേ ലോക്ക് ഡൗൺ പ്രദേശത്ത് അനുവദിക്കുകയുള്ളൂവെന്നും ഡിജിപി വ്യക്തമാക്കി. അത്യാവശ്യം ഉള്ള ആളുകൾക്കും മുതിർന്ന പൗരന്മാർക്കും മാത്രം പൊലീസിന്റെ സഹായം തേടാം. വാഹനങ്ങളിൽ യാത്ര അനുവദിക്കില്ലെന്ന് ഡിജിപി. പലചരക്ക്, പഴം, പച്ചക്കറി കടകൾ തുറക്കാവുന്നതാണ്. ഏഴ് മണി മുതൽ 11 മണി വരെ കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. സമൂഹിക അകലം പാലിച്ച് മാത്രം […]
‘ലോക്ക്ഡൗണ്‍ എന്നാല്‍ അടിയന്തരാവസ്ഥയല്ല’
ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കോവിഡ് പശ്ചാതലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അടിയന്തരാവസ്ഥയാണെന്ന് ധരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പ്രതികള്‍ക്ക് ജാമ്യം നല്‍കാതിരിക്കാന്‍ ലോക്ക്ഡൗണ്‍ കാരണമാകരുതെന്നും സുപ്രീംകോടതി പറഞ്ഞു. ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം. നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്നതില്‍ പ്രോസിക്ക്യൂഷന്‍ പരാജയപ്പെട്ടിട്ടും പ്രതിക്ക് ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. പ്രതി പിടിയിലായി നിശ്ചിത സയത്തിനുള്ളില്‍ ചാര്‍ജ് ഷീറ്റ് […]
കോടതിവിധിക്ക് ഇടയിലും പ്രവാസികളോട് മുഖംതിരിച്ച് എംബസികള്‍
നയതന്ത്ര കേന്ദ്രങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുകയാണിപ്പോൾ വിവിധ പ്രവാസി കൂട്ടായ്മകൾ. ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ടുപയോഗിച്ച് നിർധന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് നൽകണമെന്ന ഹൈകോടതി വിധി നടപ്പാക്കാൻ ഗൾഫിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾക്ക് വിമുഖത. വിവിധ നയതന്ത്ര കേന്ദ്രങ്ങളുടെ ക്ഷേമനിധികൾക്കു കീഴിൽ വൻതുക മിച്ചം നിൽക്കെയാണ് ഈ നിലപാട്. കേന്ദ്ര സർക്കാറിൻെറ കൂടി പ്രതികരണം കണക്കിലെടുത്താണ് മെയ് 27-ന് ഹൈകോടതിയുടെ ഭാഗത്തു നിന്ന് അനുകൂല വിധി വന്നത്. ഇതിന്റെ വെളിച്ചത്തിൽ സൗജന്യ ടിക്കറ്റിനു തുക നൽകണം എന്നാവശ്യപ്പെട്ട് […]