Kerala

കോവിഡ് വാക്സിന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി

കോവിഡ് വാക്സിന്‍ സൗജന്യമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. മുഖ്യമന്ത്രി ചട്ടം ലംഘിച്ചുവെന്ന പരാതി കിട്ടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടി കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടിയാണ് പരാതി നല്‍കിയത്. എന്നാല്‍ പെരുമാറ്റ ചട്ടം ലംഘനമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന് […]

Health World

ബഹ്റൈനിൽ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകും

ബഹ്​റൈനിൽ കോവിഡ്​ പ്രതിരോധത്തി​െൻറ ഭാഗമായി സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ്​ വാക്​സിൻ നൽകും. വ്യാഴാഴ്​ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഗവൺമെൻ്റ് കോഒാർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്​. 18 വയസിന്​ മുകളിലുള്ളവർക്ക്​ രാജ്യത്തെ 27 മെഡിക്കൽ സെൻററുകൾ വഴിയാണ്​ വാക്​സിൻ നൽകുക. ദിവസം 5000 -10000 വാക്​സിനേഷനാണ് സർക്കാർ​ ലക്ഷ്യമിടുന്നത്​.

India National

കോവാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്

ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി. നേരത്തെ കോവിഷീല്‍ഡ് വാക്സിനായി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഡിജിസിഐക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ബുധനാഴ്ച ഡ്രഗ് സ്റ്റാന്‍ഡേഡ്സ് കണ്‍ട്രോള്‍ ഓർഗനൈസേഷന്‍ അപേക്ഷകള്‍ പരിശോധിക്കും. അതേസമയം രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 95 ശതമാനത്തിലേക്കെത്തി. ഡിസംബർ 4ന് കോവിഡ് സാഹചര്യം ചർച്ച ചെയ്യാന്‍ ചേർന്ന സർവകക്ഷി യോഗത്തില്‍ കോവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം ലഭ്യമായേക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഓരോ വാക്സിനും അടിയന്തര അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. തദ്ദേശീയ കോവിഡ് […]

India National

കോവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം ലഭ്യമാകുമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞര്‍ അംഗീകാരം നല്‍കുന്ന ഉടന്‍ വാക്സീനേഷന്‍ ആരംഭിക്കും. കോവിഡ് മുന്നണിപ്പോരാളികള്‍ക്കായിരിക്കും വാക്സീന്‍ നല്‍കുന്നതില്‍ മുന്‍ഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സീന്‍റെ നിര്‍മാണവും വിതരണവും സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. വാക്സീന്‍ സൗജന്യമായി ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പാര്‍ലമെന്‍റിലെ വിവിധ കക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു. വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, പ്രാ​യ​മ​യ​വ​ർ ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യം ന​ൽ​കു​ക​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി […]

International

സ്പുട്നിക് 5 വാക്സിനേഷനൊരുങ്ങി റഷ്യ; അടുത്തയാഴ്ച ഉപയോഗിക്കാന്‍ വ്ളാഡ്മിര്‍ പുടിന്റെ നിര്‍ദേശം

റഷ്യ നിര്‍മ്മിച്ച സ്പുട്നിക്ക് 5 കോവിഡ് വാക്സിന്‍ ഉപയോഗം അടുത്തയാഴ്ച ആരംഭിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡ്മിര്‍ പുടിന്റെ നിര്‍ദേശം. രണ്ട് ദശലക്ഷം വാക്സിനുകളാണ് അടുത്ത ദിവസങ്ങളില്‍ റഷ്യ ഉത്പാദിപ്പിക്കാന്‍ പോകുന്നത് എന്നാണ് പുടിന്റെ വാദം. ഇത് സംബന്ധിച്ച നിര്‍ദേശം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കി. 92 ശതമാനം വിജയമാണ് റഷ്യ അവകാശപ്പെടുന്നത്. ഫൈസര്‍ കോവിഡ് വാക്സിന് ബ്രിട്ടന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് പുടിനും വാക്സിന്‍ ഉപയോഗത്തിന് ആവശ്യപ്പെടുന്നത്. റഷ്യന്‍ പൗരന്മാര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തന്നെ വാക്സിൻ […]

Health UAE

കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാക്കില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. എന്നാല്‍ കുത്തിവെപ്പെടുക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുമെന്നും മന്ത്രാലയം ഉന്നത പ്രതിനിധി പറഞ്ഞു. ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം വാക്സിനേഷന്‍ വിഭാഗം മേധാവി ഡോ സോഹ അല്‍ ബയാത്താണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് രാജ്യത്ത് ഉടന്‍ ലഭ്യമാക്കും. എന്നാല്‍ ജനങ്ങളെ നിര്‍ബന്ധിച്ച് കുത്തിവെപ്പ് എടുപ്പിക്കില്ല. താല്‍പര്യമുള്ളവര്‍ മാത്രം എടുത്താല്‍ മതി. അതേസമയം കുത്തിവെപ്പിലൂടെ സ്വന്തം ശരീരത്തെയും സമൂഹത്തെയും രക്ഷിക്കേണ്ടതിന്‍റെ […]

India National

കോവിഡ് വാക്സിന്‍ ജനുവരിയോടെ വിതരണം ചെയ്യും: സിറം ഇൻസ്റ്റിറ്റ്യൂട്ട്

ഇന്ത്യയില്‍ ജനുവരിയോടെ കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. കോവിഷീൽഡ് വാക്സിനാണ് ലഭ്യമാക്കുക. സർക്കാർ അനുമതി ലഭിച്ചാൽ 10 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യും. ഡോസിന് 250 രൂപ നിരക്കിലാണ് വിതരണം നടത്തുകയെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. അസ്ട്ര സെനക മരുന്ന് കമ്പനിയുമായാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കരാറിലെത്തിയത്. 4 കോടി ഡോസ് ഇതിനകം തയ്യാറാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല പറഞ്ഞു. ലൈസന്‍സ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിതരണം ചെയ്യാനാവൂ. കോവിഡ് രൂക്ഷമായ […]

International

‘കോവിഡ് വാക്സിൻ അതിവേഗം ലഭ്യമാക്കും’; ജി20 ഉച്ചകോടിക്ക് സമാപനമായി

കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും അതിവേഗം ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ റിയാദിലെ ജി20 ഉച്ചകോടിക്ക് സമാപനമായി. കോവിഡ് സാഹചര്യത്തിൽ പിന്നോക്ക രാജ്യങ്ങൾക്കുള്ള കടം തിരിച്ചടവ് കാലാവധി ഇനിയും ദീർഘിപ്പിച്ച് നൽകുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനക്കും വ്യാപാര സംഘടനക്കുമുള്ള പിന്തുണ ഉച്ചകോടി ആവർത്തിച്ചു. അടുത്ത ഉച്ചകോടി നടക്കുന്ന ഇറ്റലിക്ക് സൗദി അറേബ്യ അധ്യക്ഷ സ്ഥാനം കൈമാറി. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളാണ് ഉച്ചകോടി നടത്തിയത്. ഉച്ചകോടിയുടെ സംഗ്രഹം സൗദി ധനകാര്യ മന്ത്രി വിശദീകരിച്ചു. ലോകാരോഗ്യ സംഘടന, ഐ.എം.എഫ് പോലുള്ള […]

International

കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കുമെന്ന് ജി20

കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും അതിവേഗം ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ റിയാദിലെ ജി20 ഉച്ചകോടിക്ക് സമാപനമായി. കോവിഡ് സാഹചര്യത്തിൽ പിന്നോക്ക രാജ്യങ്ങൾക്കുള്ള കടം തിരിച്ചടവ് കാലാവധി ഇനിയും ദീർഘിപ്പിച്ച് നൽകുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനക്കും വ്യാപാര സംഘടനക്കുമുള്ള പിന്തുണ ഉച്ചകോടി ആവർത്തിച്ചു. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളാണ് ഉച്ചകോടി നടത്തിയത്. ഉച്ചകോടിയുടെ സംഗ്രഹം സൗദി ധനകാര്യ മന്ത്രി വിശദീകരിച്ചു. ലോകാരോഗ്യ സംഘടന, ഐഎംഎഫ് പോലുള്ള ലോകത്തിന്‍റെ പ്രധാന ആശ്രയ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താനാണ് ജി20 തീരുമാനം. യു.എസ് പ്രസിഡന്‍റ് […]

International

ഓക്‌സ്ഫഡ് വാക്‌സിനും വിജയകരമെന്ന് റിപ്പോര്‍ട്ട്; പ്രായമായവരിലും ഫലപ്രദം

ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രസെനക ഉത്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്‍ മികച്ച ഫലങ്ങള്‍ തരുന്നതായി റിപ്പോര്‍ട്ടുകള്‍. ആഴ്ചകള്‍ക്കുള്ളില്‍ അവസാനഘട്ട പരീക്ഷണത്തിന്റെ സുപ്രധാന ഫലം പുറത്തുവരുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിലിലൂടെയാണ് വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. പ്രായമായവരിലും ചെറുപ്പക്കാരിലും സമാനമായ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുമെന്ന് ഓക്സ്ഫഡ് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 70 വയസിന് മുകളിലുള്ള 240 പേരുള്‍പ്പെടെ 560 പേരിലാണ് വാക്സിന്‍ പരീക്ഷിച്ചിരുന്നത്. മൂന്നാംഘട്ട പരീക്ഷണത്തില്‍ 95 […]