India National

കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിക്കണം; ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എ

പട്‌ന: കോവിഡ് വാക്‌സിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം വാക്‌സിന്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ. ബിഹാര്‍ കോണ്‍ഗ്രസ് നേതാവ് അജിത് ശര്‍മയാണ് ഈയാവശ്യവുമായി രംഗത്തെത്തിയത്. പൊതുജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി യുഎസിലും റഷ്യയിലും അതതു രാഷ്ട്രത്തലവന്മാര്‍ വാക്‌സിന്‍ സ്വീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിര്‍ന്ന ബിജെപി നേതാക്കളും ആദ്യം വാക്‌സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ”പുതുവര്‍ഷത്തില്‍ രണ്ടു വാക്‌സിനുകള്‍ ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കകളുണ്ട്. റഷ്യന്‍, യുഎസ് രാഷ്ട്രനേതാക്കള്‍ ആദ്യ ഡോസുകള്‍ സ്വീകരിച്ച് […]

India National

കോവിഡ് വാക്‌സിനില്‍ തീവെട്ടിക്കൊള്ള; 200 രൂപയുടെ വാക്‌സിന്‍ വില്‍ക്കുന്നത് ആയിരം രൂപയ്ക്ക്

ന്യൂഡല്‍ഹി: കോവിഡിനെതിരെ വികസിപ്പിച്ച ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി-ആസ്ട്രസെനക്ക് വാക്‌സിന്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് കൂടിയ വിലയ്ക്ക്. സ്വകാര്യ ലാബുകള്‍ക്ക് കൈമാറുന്ന വാക്‌സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൂടുതല്‍ തുകയീടാക്കുക. വിദേശത്തു നിന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എത്തിക്കുന്ന കോവിഡ് വാക്‌സിന്‍ ഇന്ത്യാ ഗവണ്‍മെന്റിന് വില്‍ക്കുന്നത് 200 രൂപയ്ക്കാണ്. യൂറോപ്യന്‍ യൂണിയനില്‍ ഇതേ വാക്‌സിന്‍ വാങ്ങാനുള്ള ചെലവ് 1.78 യൂറോയാണ്; ഏകദേശം 160 ഇന്ത്യന്‍ രൂപ. ഇതാണ് സ്വകാര്യ വിപണിയില്‍ ആയിരം രൂപയ്ക്ക് (13.68 ഡോളര്‍) വില്‍ക്കുന്നത്. കോവിഡിനെതിരെ വികസിപ്പിച്ച വാക്‌സിനുകളില്‍ ഏറ്റവും ചെലവു […]

India National

രാജ്യത്താകമാനം കൊവിഡ് വാക്‌സിന്‍ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഡ്രൈ റണ്ണിന് തുടര്‍നടപടികളുണ്ടാകുമെന്നും വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കുകയാണ് ഡ്രൈ റണ്ണിന്റെ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഡ്രൈ റണ്ണിന്റെ അടിസ്ഥാന വസ്തുതകള്‍ പരിശോധിക്കുമെന്നും മന്ത്രി ട്വന്റിഫോറിന് വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യവ്യാപകമായി കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടന്നു. ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഡല്‍ഹി ജിടിബി ആശുപത്രിയില്‍ നേരിട്ടെത്തി ഡ്രൈ റണ്‍ നടപടിക്രമങ്ങള്‍ നിരീക്ഷിച്ചു. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വാക്‌സിന്‍ […]

Kerala

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ ഇന്ന് നാല് ജില്ലകളില്‍

കോവിഡ് വാക് സിന്‍ വിതരണം ചെയ്യുന്നതിന്‍റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി ഇന്ന് സംസ്ഥാനത്ത് ഡ്രൈ റണ്‍ നടക്കും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍. രാവിലെ 9 മുതല്‍ 11 വരെയാണ് ഡ്രൈറണ്‍. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കിയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട്ടെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട്ടെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് […]

International

ഫൈസർ വാക്‌സിൻ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി

ബഹുരാഷ്ട്ര മരുന്ന് കമ്പനികളായ ഫൈസർ – ബയോൺടെക്ക് വികസിപ്പിച്ചെടുത്ത വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് ലോകാരോഗ്യസംഘടന അനുമതി നൽകി. ഐക്യരാഷ്ട്ര സംഘടനയുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇടം നേടുന്ന ആദ്യത്തെ വാക്‌സിനാണ് ഫൈസർ വാക്‌സിൻ. ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ രാജ്യങ്ങൾക്ക് ഫൈസർ വാക്‌സിന് അനുമതി നൽകൽ വേഗത്തിലാക്കാൻ സാധിക്കും. യുനിസെഫും പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസഷനും ആവശ്യാർഥം വാക്‌സിനുകൾ എത്തിച്ചു നൽകും. എന്നാല്‍ ഇന്ത്യയില്‍ ഫൈസര്‍ വാക്സിന് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഫൈസര്‍ വാക്സിന്‍ […]

India National

കോവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ ജനുവരി രണ്ട് മുതല്‍

കോവിഡ് വാക്‌സിനേഷന്റെ ഡ്രൈ റണ്‍ ജനുവരി രണ്ട് മുതല്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രൈ റണ്‍ നടത്തും. വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ ആസൂത്രണം എങ്ങനെയാണെന്നും വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാനാണ് ഡ്രൈ റണ്‍. കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നിര്‍ണായക യോഗം ചേരാനിരിക്കെയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ സൂചന. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ മൂന്ന് സെഷന്‍ ആയി നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഡ്രൈ റണ്‍ നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ […]

India National

ഇന്ത്യയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും; എയിംസ് ഡയറക്ടര്‍

പുതുവര്‍ഷ സമ്മാനമായി ഇന്ത്യയില്‍ വൈകാതെ കോവിഡ് വാക്‌സിനെത്തും. ഓക്‌സ്ഫര്‍ഡ്-ആസ്ട്രാസെനേക്ക വാക്‌സിന് യുകെയില്‍ അനുമതി ലഭിച്ചതാണ് ഇന്ത്യയ്ക്കും പ്രതീക്ഷയേകുന്നത്. യുകെ റെഗുലേറ്ററി അതോറിറ്റിയാണ് വാക്‌സിന് അനുമതി നല്‍കിയത്. ഇന്ത്യയിലും ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സിന് അംഗീകാരം ലഭിക്കുമെന്നും വൈകാതെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേരിയ പറഞ്ഞു. ഓക്‌സ്ഫര്‍ഡ്-ആസ്ട്രാസെനേക്ക വാക്‌സിന്റെ വലിയൊരു ശതമാനവും ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് വാക്‌സിന്‍ ഉത്പാദനത്തിന് നേതൃത്വം നല്‍കുന്നത്. ബ്രസീല്‍, യുകെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് യുകെയില്‍ വാക്‌സിന് അനുമതി […]

India National

കോവിഡ് വാക്സിന്‍: ഡ്രൈ റണ്‍ ഇന്ന് തുടങ്ങും

കോവിഡ് വാക്സിന്‍ കുത്തിവെപ്പിന്‍റെ ഡ്രൈ റണിന് ഇന്ന് തുടക്കമാകും. ആന്ധ്ര പ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. അടിയന്തര ഉപയോഗത്തിനായി കോവിഷീല്‍ഡ് സമർപ്പിച്ച അപേക്ഷ, പരിശോധനയുടെ അവസാന ഘട്ടത്തിലാണ്. ആന്ധ്ര, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ രണ്ട് വീതം ജില്ലകളിലും 5 വ്യത്യസ്ത കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍. കുത്തിവെപ്പെടുക്കല്‍, പ്രത്യാഘാതം ഉണ്ടായാല്‍ കൈകാര്യം ചെയ്യല്‍, കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ നിരീക്ഷിക്കും. ശീതീകരണ സംവിധാനങ്ങളുടെ പരിശോധനയും നടത്തും. ശേഷം രണ്ട് ദിവസത്തെ […]

UAE World

ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് നാളെ മുതല്‍ ആരംഭിക്കും

ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് നാളെ മുതല്‍ ആരംഭിക്കും. രാജ്യത്തെ ഏഴ് പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ വഴിയാണ് കുത്തിവെപ്പ് ലഭ്യമാക്കുക. കുത്തിവെപ്പിനായുള്ള ഫൈസര്‍ ബയോഎന്‍ടെക്കിന്‍റെ വാക്സിന്‍റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിച്ചേര്‍ന്നു. ഡിസംബര്‍ 23 ബുധനാഴ്ച്ച മുതല്‍ ജനുവരി 31 വരെയാണ് ഖത്തറില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്‍റെ ആദ്യ ഘട്ടം. ഇതിനായുള്ള ഫൈസര്‍ ആന്‍റ് ബയോഎന്‍ടെക് കമ്പനിയുടെ വാക്സിന്‍റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിച്ചേര്‍ന്നു. ദേശീയ പകര്‍ച്ചവ്യാധി പ്രതിരോധ തയ്യാറെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. […]

Kerala

കോവിഡ് വാക്സിനേഷൻ; രജിസ്ട്രേഷൻ അന്തിമ ഘട്ടത്തിലെന്ന് മന്ത്രി കെ.കെ ഷൈലജ

കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ അന്തിമ ഘട്ടത്തിലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സർക്കാർ മേഖലയിലെ ആരോഗ്യ പ്രവർത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും രജിസ്ട്രേഷൻ പൂർത്തിയായി വാക്സിൻ വിതരണത്തിന് സ്റ്റേറ്റ് നോഡൽ ഓഫീസറെയും സ്റ്റേറ്റ് അഡ്മിനെയും ചുമതലപ്പെടുത്തി. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കുമാകും വാക്സിൻ ലഭ്യമാക്കുകയെന്നും ഷൈലജ പറഞ്ഞു.