Kerala

സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 131 പേര്‍ക്ക് രോഗമുക്തി

കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ് സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 131പേർ രോഗവിമുക്തി നേടി. കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്നത്. മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 18, എറണാകുളം 12, കാസര്‍ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 […]

India

ഇന്ത്യയില്‍ കോവിഡ് മരണം 24 മണിക്കൂറില്‍ ആദ്യമായി 500 കടന്നു

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,114 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 17400 പേര്‍ മരിച്ചു. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 507 പേര്‍ മരിച്ചു. ആദ്യമായാണ് പ്രതിദിനം മരിക്കുന്നവരുടെ എണ്ണം 500 കടക്കുന്നത്. 18653 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,114 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 17400 പേര്‍ […]

India National

പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 60 ശതമാനത്തില്‍

അൺലോക്ക് രണ്ടാം ഘട്ടം ഇന്നു മുതൽ നിലവിൽ വന്നു. കണ്ടെയ്‍ന്‍‍മെൻറ് സോണുകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ തുടരും. രാത്രികാല കർഫ്യുവിന്‍റെ സമയം രാത്രി 10 മണി മുതൽ രാവിലെ അഞ്ച് മണി വരെയാക്കി കുറച്ചിട്ടുണ്ട്. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. രോഗമുക്തി നിരക്ക് 60 ശതമാനത്തിനടുത്തെത്തി. ദേശവ്യാപകമായി ഇന്ന് മുതൽ അൺലോക്ക്- 2 പ്രാബല്യത്തിൽ വരും. കഴിഞ്ഞ ഞായറാഴ്ച മുതലാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. ഞായറാഴ്ച 19,906 പേർക്കാണ് രോഗം ബാധിച്ചത്. തിങ്കളാഴ്ച […]

India National

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി

ലോക്ഡൗണിനൊപ്പം ശക്തമായ മുൻകരുതലെടുത്തത് ഇന്ത്യയ്ക്കു കരുത്തായി കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗൺ മരണനിരക്ക് കുറച്ചു. ഇന്ത്യ ഭദ്രമായ നിലയിലാണ്. കോവിഡ് മരണനിരക്കിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം അണ്‍ലോക്ക്-2ലേക്ക് കടന്നിരിക്കുന്നു. പനിയുടെയും ചുമയുടെയും ജലദോഷത്തിന്റെയും സമയമാണിത്. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമായ സമയത്താണ്. അണ്‍ലോക്ക് ആരംഭിച്ചപ്പോള്‍ പലയിടത്തും ജാഗ്രതക്കുറവ് ഉണ്ടായി. ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. ജനങ്ങള്‍ […]

India National

കോവിഡ് പടരുന്നു: ഡല്‍ഹിയില്‍ ഇന്ന് മുതൽ സിറോ പരിശോധന

11 ജില്ലകളിലായി പ്രതിദിനം 22,000ലധികം പരിശോധനകൾ നടത്താനാണ് പദ്ധതി. കോവിഡ് തീവ്രപരിശോധനക്കായി ഡൽഹിയിൽ ഇന്ന് മുതൽ സിറോ പരിശോധന തുടങ്ങും. വീടുകൾ തോറുമുള്ള പരിശോധനയും ഇന്ന് ആരംഭിക്കും. ഡൽഹിയിലെ രോഗബാധ വൻതോതിൽ ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. രോഗികളുടെ എണ്ണത്തിൽ മുംബൈയെ മറികടന്ന സാഹചര്യത്തിലാണ് ഡൽഹിയിൽ രോഗ പരിശോധന ഊർജ്ജിതപ്പെടുത്തുന്നത്. വീടുകൾ തോറും കയറി ആളുകളെ പരിശോധിക്കുകയും രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തിലാക്കുകയുമാണ് പുതിയ പദ്ധതി. ഇതിനായി പല സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിലവിൽ ആർ.ടി – പിസിആർ, ആൻറിജെൻ ടെസ്റ്റുകൾ […]