വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന ലോകത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന. അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ല. വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ ഒരു സംസ്ഥാനത്തെ രോഗബാധ വളരെ ഉയര്‍ന്നതാണ്. ഇത് ആശങ്കാജനകമാണ്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കഴിഞ്ഞ ദിവസം പ്രതിദിന […]
Tag: Coronavirus
കൊറോണ വെറുംതട്ടിപ്പെന്ന് കരുതി; കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് മരിച്ചു
‘നിങ്ങള്‍ക്കറിയുമോ ഞാന്‍ ചെയ്തത് തെറ്റാണ്’, എന്നാണ് യുവാവ് തന്നെ ശുശ്രൂഷിച്ച നഴ്സിനോട് പറഞ്ഞത്. അമേരിക്കയില്‍ കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് രോഗം ബാധിച്ച് മരിച്ചു. ടെക്സസിലെ 30കാരനാണ് മരിച്ചത്. കോവിഡ് ബാധിതന്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷമാണ് ഇയാള്‍ രോഗബാധിതനായത്. കൊറോണയൊന്നും ഇല്ലെന്നും വെറും തട്ടിപ്പാണെന്നും കരുതിയാണ് യുവാവ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ‘നിങ്ങള്‍ക്കറിയുമോ ഞാന്‍ ചെയ്തത് തെറ്റാണ്’, എന്നാണ് യുവാവ് തന്നെ ശുശ്രൂഷിച്ച നഴ്സിനോട് പറഞ്ഞത്. ഹൃദയഭേദകമായിരുന്നു അയാളുടെ വാക്കുകള്‍. താന്‍ ആരോഗ്യമുള്ളവനും യുവാവുമായതുകൊണ്ട് ഒരിക്കലും രോഗം […]
കോവിഡ് ചികിത്സക്ക് സോറിയാസിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി
ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. സോറിയാസിസ് എന്ന ത്വക് രോഗത്തിന് നൽകുന്ന മരുന്ന് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി. ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കി. അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത രീതിയിൽ മരുന്ന് നൽകാനാണ് നിർദേശമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ വി.ജി […]
കാസര്‍കോട് ജില്ലയിലെ പ്രധാന മാർക്കറ്റുകൾ ഒരാഴ്ചത്തേക്ക് അടച്ചു
കാസര്‍കോട് ജില്ലയില്‍ ഇന്നലെ 11 പേര്‍ക്കാണ് സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് കാസര്‍കോട് ജില്ലയിലെ പ്രധാന മാർക്കറ്റുകൾ ഒരാഴ്ച അടച്ചിട്ടു. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് നടപടി. കാസര്‍കോട് ജില്ലയില്‍ ഇന്നലെ 11 പേര്‍ക്കാണ് സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് ജില്ലയിലെ പ്രധാന 9 കേന്ദ്രങ്ങളിലെ മത്സ്യ പച്ചക്കറി മാർക്കറ്റുകളാണ് ഒരാഴ്ച അടച്ചിടാൻ തീരുമാനിച്ചത്. തൃക്കരിപ്പൂർ, കാലിക്കടവ് നിലേശ്വരം, കാഞ്ഞങ്ങാട്, ചെർക്കള, കാസർകോട്, കുന്പള, ഉപ്പള, കുഞ്ചത്തൂർ എന്നീ സ്ഥലങ്ങളിലെ പച്ചക്കറി, മത്സ്യ മാർക്കറ്റുകളാണ് […]
ആലുവ നഗരസഭ പൂര്‍ണമായി അടച്ചു; എറണാകുളം അതീവ ജാഗ്രതയില്‍
ആലുവ മാർക്കറ്റ് കേന്ദ്രീകരിച്ച് നിലവില്‍ 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുളള കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ എറണാകുളം ജില്ല അതീവ ജാഗ്രതയില്‍. നിലവില്‍ ഏറ്റവും അധികം രോഗം റിപ്പോര്‍ട്ട് ചെയ്ത ആലുവ നഗരസഭ പൂര്‍ണമായി അടച്ചു. കീഴ്മാട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്‍റ് സോണാക്കി. ജില്ലയിലെ കോവിഡ് ക്ലസ്റ്ററുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലെല്ലാം വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. ആലുവ മാർക്കറ്റ് കേന്ദ്രീകരിച്ച് നിലവില്‍ 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുളള രോഗവ്യാപനവും കൂടിയതോടെയാണ് ആലുവ […]
തിരുവനന്തപുരത്തെ 129 പുതിയ കോവിഡ് കേസുകളില്‍ 122ഉം സമ്പര്‍ക്കം വഴി; നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി
പൂന്തുറയിലും പരിസര പ്രദേശത്തുമായാണ് 101 പുതിയ രോഗികള്‍. തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷമായ പൂന്തുറ മേഖലയില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ ഒരാഴ്ച കൂടി നീട്ടി. നഗരസഭാ പരിധിയിലും ഒരാഴ്ച കൂടി നിയന്ത്രണം തുടരും. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം 100 കവിഞ്ഞതോടെയാണ് നടപടി. തിരുവനന്തപുരത്ത് പുതിയ കോവിഡ് കേസുകള്‍ 129. അതില്‍ തന്നെ സമ്പര്‍ക്കം 122. പൂന്തുറയിലും പരിസര പ്രദേശത്തുമായി 101 പുതിയ രോഗികള്‍. ഇത് കൂടാതെ പുല്ലുവിള, പൂവച്ചല്‍, ആറ്റുകാല്‍ തുടങ്ങി മേഖലകളില്‍ ഉറവിടമറിയാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. […]
416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. സംസ്ഥാനത്ത് 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 112 പേര്‍ രോഗമുക്തി നേടി. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഇന്ന് 123 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 35 ഐടിബിപി ജീവനക്കാര്‍, 1 സി.ഐ.എസ്.എഫ്, 1 ബി.എസ്.എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 129, കൊല്ലം 28, പത്തനംതിട്ട 32, ആലപ്പുഴ 50, കോട്ടയം […]
കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ശാസ്ത്രജ്ഞര്‍
രോഗം വായുവിലൂടെ പകരുമെന്നതിനു തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാരാണ് ഡബ്ല്യുഎച്ച്ഒയ്ക്ക് തുറന്ന കത്തയച്ചിരിക്കുന്നത്. കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍. 239 ശാസ്ത്രജ്ഞര്‍ പങ്കുവെച്ച അഭിപ്രായം ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം സമ്പര്‍ക്കത്തിലൂടെ മാത്രമേ കോവിഡ് പകരുകയുള്ളൂ എന്നായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലേക്ക് വിദഗ്ധര്‍ അയച്ചിട്ടുണ്ട്.. പുതിയ നിഗമനപ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. […]
ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 209 പേര്‍ രോഗമുക്തി നേടി
ചികിത്സയിലുള്ളത് 2129 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 3048. 10,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ […]
ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍
202 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2088 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 2638. 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ […]